Friday, November 22, 2024

ad

Homeരാജ്യങ്ങളിലൂടെസ്റ്റെർലിംഗ് സർവകലാശാലയിൽ ജീവനക്കാരുടെ സമരം

സ്റ്റെർലിംഗ് സർവകലാശാലയിൽ ജീവനക്കാരുടെ സമരം

സിയ റോസ

മ്പളം, തൊഴിൽ സാഹചര്യങ്ങൾ, ശമ്പളം വെട്ടിക്കുറക്കൽ തുടങ്ങിയ പ്രശ്നങ്ങൾ ഉന്നയിച്ചുകൊണ്ട് സ്റ്റെർലിംഗ് സർവ്വകലാശാലയിലെ ജീവനക്കാർ 15 ദിവസം നീണ്ടുനിൽക്കുന്ന പണിമുടക്ക് പ്രക്ഷോഭത്തിലേക്ക് നീങ്ങിയിരിക്കുന്നു. യൂണിവേഴ്സിറ്റി ആൻഡ് കോളേജ് യൂണിയന്റെ (UCU) നേതൃത്വത്തിൽ സംഘടിപ്പിച്ച ദേശീയ മൂല്യനിർണയ ബഹിഷ്കരണ പരിപാടിയിൽ പങ്കെടുത്ത ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് 50 ശതമാനം വെട്ടിക്കുറയ്ക്കുവാനുള്ള യൂണിവേഴ്സിറ്റി അധികാരികളുടെ തീരുമാനം വന്നതിനുശേഷം യൂണിയൻ നടത്തിയ ഹിതപരിശോധനയിൽ പണിമുടക്കുന്നതിനനെ അനുകൂലിച്ചുകൊണ്ട് അംഗങ്ങളാകെ വോട്ട് ചെയ്യുകയായിരുന്നു. തുടർന്ന് അരക്ഷിതമായ തൊഴിൽ സാഹചര്യങ്ങളും വർദ്ധനവില്ലാതെ ശമ്പളം ഇഴഞ്ഞു നീങ്ങുന്നതും അധികാരികളുടെ തൊഴിലാളി വിരുദ്ധ സമീപനങ്ങളും മുന്നോട്ടുവെച്ചുകൊണ്ട് ജീവനക്കാർ പണിമുടക്കിലേക്ക് നീങ്ങുകയായിരുന്നു. സ്കോട്ട്ലാൻഡിന്റെ പ്രധാന കേന്ദ്രത്തിൽ സ്ഥിതിചെയ്യുന്ന സ്റ്റെർലിംഗ് സർവകലാശാലയുടെ പ്രവർത്തനങ്ങൾ അങ്ങനെ സ്പന്ദനാവസ്ഥയിൽ എത്തിയിരിക്കുന്നു എന്ന് പറയാം.

യൂണിവേഴ്സിറ്റി ആൻഡ് കോളേജ് യൂണിയൻ സ്കോട്ട്ലാന്റിന്റെ മേരി സീനിയർ പറയുന്നതിങ്ങനെ, “സ്വന്തം തൊഴിലാളികളോട് വളരെ മോശപ്പെട്ടതും കടുംപിടുത്തത്തിൽ ഊന്നിയതുമായ നിലപാട് കൈക്കൊള്ളുകവഴി സർവകലാശാല മാനേജ്മെൻറ് പുതിയ അക്കാദമിക വർഷത്തിന്റെ തുടക്കത്തിൽ തന്നെ സർവ്വകലാശാലയിലും വിദ്യാർത്ഥികൾക്കിടയിലും അഭൂതപൂർവ്വമായ 15 ദിവസത്തെ പണിമുടക്ക് പ്രക്ഷോഭം വരുത്തി വെച്ചിരിക്കുന്നു”. സർവ്വകലാശാല അധികൃതരുടെ പ്രതികാരപരമായ സമീപനം തികച്ചും നിരാശാജനകമാണെന്നും യൂണിയൻ കൂട്ടിച്ചേർക്കുന്നുണ്ട്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

19 − 19 =

Most Popular