Sunday, September 8, 2024

ad

Homeസംസ്ഥാനങ്ങളിലൂടെപശ്ചിമബംഗാളിൽ ഐതിഹാസികമായ വിദ്യാർഥി റാലി

പശ്ചിമബംഗാളിൽ ഐതിഹാസികമായ വിദ്യാർഥി റാലി

ഷുവജിത് സർക്കാർ

ഗസ്റ്റ് മാസം മുഴുവൻ നീണ്ടുനിന്ന പ്രതിഷേധസമരങ്ങൾക്കാണ് പശ്ചിമബംഗാൾ സാക്ഷ്യം വഹിച്ചത്, പ്രത്യേകിച്ച് യാദവ്പൂർ യൂണിവേഴ്സിറ്റി പരിസരം. യാദവ്പൂർ യൂണിവേഴ്സിറ്റിയിലും മറ്റെല്ലാ യൂണിവേഴ്സിറ്റികളിലും നടക്കുന്ന റാഗിങ്ങിനെതിരെയാണ് എസ് എഫ് ഐയും മറ്റ് ഇടതുപക്ഷ ജനാധിപത്യസംഘടനകളും തെരുവിലിറങ്ങിയത്. പ്രായപൂർത്തിയാകാത്ത, സ്വപ്നയെന്ന 17കാരിയുടെ മരണം യാദവ്പൂർ യൂണിവേഴ്സിറ്റിയിലെ പ്രധാന ഹോസ്റ്റലിൽ നടക്കുന്ന പല കഥകളും നമുക്കു മുന്നിൽ തുറന്നുകാട്ടിയിട്ടുണ്ട്. സമൂഹത്തിലെ വിവിധ മേഖലകളിൽ വിലപ്പെട്ട സംഭാവനകൾ നൽകുന്ന ഒരു അക്കാദമിക് സ്ഥാപനമാണ് ഈ യൂണിവേഴ്സിറ്റി. സമീപകാലത്ത് ഐഎസ്ആർഒ നടത്തിയ ചാന്ദ്രയാൻ വിക്ഷേപണത്തിൽപോലും ഈ പ്രമുഖ സ്ഥാപനത്തിലെ പൂർവവിദ്യാർത്ഥികൾ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.

യാദവ്പൂർ സർവകലാശാലയിലെ വിദ്യാർഥിനിയെ റാഗ് ചെയ്തു കൊലപ്പെടുത്തിയ ഹീനമായ കുറ്റകൃത്യത്തിനെതിരെയും ബംഗാളിലെ വിവിധ കാമ്പസുകളിൽ നിലനിൽക്കുന്ന റാഗിങ് സംസ്കാരത്തിനെതിരെയും എസ്എഫ്‌ഐ യാദവ്പൂർ യൂണിവേഴ്സിറ്റി പരിസരത്ത് ഒരു പൊതുയോഗം നടത്തിയിരുന്നു. ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിന്റെ വിദ്യാർഥിസംഘടനയായ ടിഎംസിപിയ്ക്ക് (തൃണമൂൽ ഛത്രപരിഷത്ത്) സംസ്ഥാനത്തെ കാമ്പസുകളിൽ നടക്കുന്ന റാഗിങ്ങുമായി നേരിട്ട്‌ ബന്ധമുണ്ട്, തൃണമൂൽ കോൺഗ്രസ്‌ നടത്തുന്ന റാലികളിൽ പങ്കെടുക്കാൻ അവർ മറ്റ് വിദ്യാർഥികളെ നിർബന്ധിക്കുന്നു. അതിനു വഴങ്ങിയില്ലെങ്കിൽ ഇവരുടെ അക്കാദമിക് ഭാവിയും വിദ്യാഭ്യാസം തന്നെയും തകർത്തുകളയുമെന്ന് ഭീഷണിപ്പെടുത്തുന്നു. ഇതിനെല്ലാം പ്രദേശികഭരണകൂടം കൂട്ടുനിൽക്കുന്നു. മിക്ക അവസരങ്ങളിലും വിദ്യാർഥികൾ തൃണമൂൽ ക്രിമിനലുകൾക്കെതിരെ പരാതി കൊടുക്കാൻപോലും ഭയപ്പെടുന്നു. കോളേജ് അധികൃതർ ഈ ക്രിമിനലുകൾക്കെതിരെ ഒരു നടപടിയും സ്വീകരിക്കുന്നില്ല. പ്രാദേശിക ഭരണകൂടവും പോലീസും പ്രാദേശിക തൃണമൂൽ നേതാക്കളുമായി കൈകൊർക്കുകയാണ്. അതിനാൽ, തൃണമൂലുകാർക്കെതിരെയുള്ള കേസുകളിൽ അവർ ഇടപെടില്ല. ഇത്തരം കാര്യങ്ങളെക്കുറിച്ചെല്ലാം എസ്എഫ്ഐ ബന്ധപ്പെട്ടവരുമായി സംസാരിച്ചിരുന്നെങ്കിലും ഭരണകൂടവും സർക്കാരും അതൊന്നും ചെവിക്കൊണ്ടില്ല. അതേത്തുടർന്നാണ് എസ്എഫ്ഐ വമ്പിച്ച പ്രതിഷേധസമരത്തിന് ആഹ്വാനം നൽകിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 5000 ത്തിലധികം വിദ്യാർഥികൾ പങ്കെടുത്ത പ്രതിഷേധ റാലി വമ്പിച്ച വിജയമായി. ഏതാനും ദിവസങ്ങൾക്കു മുന്പുമാത്രമാണ്‌ ഈ പരിപാടിയ്ക്ക് ആഹ്വാനം നൽകിയത്. പൊലീസ് അനുമതി നൽകിയിരുന്നില്ലെങ്കിലും വിദ്യാർഥികളുടെ വലിയ പങ്കാളിത്തമുണ്ടായി. പൊലീസിന്റെ അനുവാദം കിട്ടിയാൽ എല്ലാമാവില്ല, പൊലീസിനെ അറിയിക്കുക എന്നതാണ് നമ്മുടെ ഉത്തരവാദിത്വം.; അവർ അതു ചെയ്തു. ഇനി നിയന്ത്രണമേറ്റെടുക്കുക വിദ്യാർഥികളാണ്-‐ എസ്എഫ്ഐ ബംഗാൾ യൂണിറ്റ് സെക്രട്ടറി. ശ്രീജൻ ഭട്ടാചാര്യയും പ്രസിഡന്റ് പ്രതികൂർ റഹ്മാനും അവരുടെ പ്രസംഗങ്ങളിൽ ഊന്നിപ്പറഞ്ഞു. മുൻ എസ്എഫ്ഐ നേതാവുകൂടിയായ നീലോൽപ്പൽ ബസു നേതാക്കളായ നവനീത ചക്രവർത്തി, ദീപ്തിയാജിത്‌ ദാസും സുജൻ ചക്രവർത്തി, മുഹമ്മദ് സലിം എന്നിവരും സംസ്ഥാന നേതാക്കളായ നവനീത ചക്രവർത്തി, ദീപ്തിയാജിത് ദാസും സംസാരിച്ചു. ഫാസിസ്റ്റ് ശക്തികൾക്കെതിരെയും റാഗിങ്ങ് നടത്തുന്നവർക്കെതിരെയും വിദ്യാർഥികൾ ഒന്നിച്ചണിനിരക്കണമെന്ന്‌ എസ്എഫ്ഐ ജനറൽ സെക്രട്ടറി മയൂഖ് ബിശ്വാസ് ആവശ്യപ്പെട്ടു. എസ്എഫ്ഐ പ്രസ്ഥാനം കൂടുതൽ ശക്തിപ്പെട്ടുവരുന്നതിനെ പ്രതിഷേധയോഗത്തിൽ പങ്കെടുത്ത മുൻ എസ്എഫ്ഐ നേതാക്കൾ ശ്ലാഘിക്കുകയും ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ എസ് എഫ് ഐ നേതാക്കളും പ്രവർത്തകരും പങ്കെടുത്ത പൊതുയോഗവും റാലിയും വിജയകരമായി സമാപിച്ചു.

ഈ പരിപാടിക്കു തൊട്ടുമുൻപത്തെ ദിവസം, തൃണമൂൽ കോൺഗ്രസിന്റെ വിദ്യാർഥി സംഘടനയുടെ സ്ഥാപകദിനത്തിൽ കൊൽക്കത്തയിലെ എസ്‌പ്ലനേഡിൽ അവർ നടത്തിയ റാലിയിൽ പങ്കെടുപ്പിക്കുന്നതിനു വിവിധ കോളേജുകളിൽ നിന്നുള്ള വിദ്യാർഥികളെ നിർബന്ധിക്കുകയും പങ്കെടുത്തില്ലെങ്കിൽ ശിക്ഷനേരിടേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ അതിനു തൊട്ടടുത്ത ദിവസം എസ്എഫ്ഐ സംഘടിപ്പിച്ച യോഗത്തിൽ യാതൊരുവിധത്തിലുള്ള രാഷ്ട്രീയ സമ്മർദവുമില്ലാതെ തന്നെ എസ്എഫ്ഐയിൽ അംഗമല്ലാത്തവരായിട്ടുപോലും, തൃണമൂൽ കോൺഗ്രസ്‌ പരിപാടിയിൽ പങ്കെടുത്തതിനേക്കാളും കൂടുതൽപേർ പങ്കെടുത്തു.

പ്രാദേശികമായി ആളുകൾ ഈ പൊതുയോഗത്തെ അഭിനന്ദിച്ചു. ഈ പ്രദേശത്തെ ഇടതുജനാധിപത്യ മുന്നേറ്റത്തിന് ഈ പരിപാടി ഉണർവേകി. സമൂഹത്തിലെ വിവിധ വിഭാഗങ്ങളിൽനിന്നുള്ളവർ, യോഗത്തിൽ എസ്എഫ്ഐ നേതാക്കളും ഇടതുജനാധിപത്യ പ്രസ്ഥാനവും എന്താണ് പറയുന്നതെന്ന് സശ്രദ്ധം കേട്ടിരുന്നു. എസ്എഫ്ഐ പിന്തുണച്ച്‌ വിദ്യാർഥികൾ 12 കി.മി. ദൂരത്തോളം റോഡിൽ തിങ്ങിനിറഞ്ഞതുമൂലം കൂടുതൽ ആളുകളെ ഉൾക്കൊള്ളിക്കാൻ ഇടമില്ലാതെയായി.

ഈയടുത്ത കുറേ ദിവസങ്ങളായി തൃണമൂലുകാർ നടത്തുന്ന റാഗിങ്ങുമായി ബന്ധപ്പെട്ടു നിരവധി സംഭവങ്ങൾ പുറത്തുവരികയുണ്ടായി. യുജിസിയിൽ നിന്നും കോളേജധികാരികൾക്കുമേൽ സമ്മർദ്ദം ഉണ്ടാവുകയും വിദ്യാർഥികളിൽ നിന്നും നിരവധി പരാതികൾ ഉയർന്നതിനെത്തുടർന്നും തൃണമൂൽ കോൺഗ്രസ്‌ വിദ്യാർഥി നേതാക്കളിലൊരാളെ അറസ്റ്റു ചെയ്തു ജയിലിലാക്കി.അതുമാത്രം പോര. നാമെല്ലാം ആഗ്രഹിക്കുന്നത് റാഗിങ് വിമുക്തമായ കാമ്പസുകളും അവിടെ വിവിധ വിഷയങ്ങളിൽ വിദ്യാർഥികൾക്ക് അവരവരുടെ കാഴ്ചപ്പാടുകൾ മുന്നോട്ടുവെക്കാനുള്ള ജനാധിപത്യ ഇടവും എല്ലാ ക്യാമ്പസുകളിലുമുള്ള ഒരു സമൂഹമാണ്. അതിനായുള്ള പോരാട്ടവും ഐക്യവുമാണ് വിദ്യാർഥികളിൽ നിന്നും ഉണ്ടാകേണ്ടത്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

eighteen + 15 =

Most Popular