Sunday, September 8, 2024

ad

Homeസംസ്ഥാനങ്ങളിലൂടെപശ്ചിമബംഗാളിൽ ബിജെപിയുടെ വിഘടന രാഷ്ട്രീയം

പശ്ചിമബംഗാളിൽ ബിജെപിയുടെ വിഘടന രാഷ്ട്രീയം

ഷുവജിത് സർക്കാർ

ഹുഭൂരിപക്ഷം പാശ്ചാത്യ പണ്ഡിതരും ഒരു രാഷ്ട്രമായി പരിഗണിക്കാത്ത ഒരു രാജ്യത്താണ് നാമിന്ന് ജീവിക്കുന്നത്, എന്നാൽ നാം നമ്മെത്തന്നെ ഒരു രാഷ്ട്രം എന്ന നിലയിൽ കരുതുന്നു. എന്തെന്നാൽ നാം വിശ്വസിക്കുന്നത് രാഷ്ട്രത്തെ സംബന്ധിച്ച പാശ്ചാത്യ സങ്കൽപ്പനം നാം കരുതുന്നതിനു സമാനമല്ല. പണ്ഡിതർ രാഷ്ട്രത്തെ രണ്ടു തരത്തിൽ നിർവചിച്ചിട്ടുണ്ട്-‐ പൊതു ദേശീയതയും വംശീയ ദേശീയതയും. നമ്മുടെ ദേശീയത അഥവാ ഇന്ത്യ എന്ന ആശയം ഇന്ത്യക്കാരായ നമ്മളെല്ലാവരെയും ഒന്നായിക്കാണുന്നു. വിശ്വപ്രസിദ്ധകവിയും നോബൽ സമ്മാനിതനുമായ രവീന്ദ്രനാഥ ടാഗോർപോലും ഈ ആശയത്തെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. ഇന്ത്യയ്ക്ക് നിരവധി സംസ്ഥാനങ്ങളുണ്ട്; വ്യത്യസ്ത ഭാഷകളുണ്ട്; ചരിത്രപരമായ വ്യത്യസ്തവീക്ഷണങ്ങളുണ്ട്. അതിനനുസ്യൂതമായാണ് അവ നിലകൊള്ളുന്നത്. എന്നിരുന്നാലും ഈ വ്യതിരിക്തതകൾ ഒരു രാഷ്ട്രമെന്ന നിലയിലുള്ള നമ്മുടെ ബന്ധത്തെ അയവുള്ളതാക്കുന്നില്ല.

രാജ്യത്ത് വലതുപക്ഷത്തിന്റെ പ്രയാണമാരംഭിച്ചതോടുകൂടി ദേശീയത സംബന്ധിച്ച ആശയമാകെ ആർഎസ്‌എസിന്റെ സങ്കുചിത ദേശീയതയിലേക്ക്‌ ചുരുക്കപ്പെട്ടു. ബിജെപി വെറുപ്പിന്റെ രാഷ്ട്രീയം പ്രചരിപ്പിക്കുകയും ഇന്ത്യക്കാരായ വിവിധ ജനവിഭാഗങ്ങൾക്കിടയിൽ, ജനതയുടെ ഹൃദയങ്ങളിൽ മതിലുകൾ സൃഷ്ടിക്കുകയും ചെയ്തു. ഈയൊരു സാഹചര്യത്തിൽ അസമത്വം അതിന്റെ മൂർഛിച്ച അവസ്ഥയിലെത്തുമ്പോൾ അധികാരസ്ഥാനത്തിരിക്കുന്നവരെ ചോദ്യം ചെയ്യാനാകാത്ത അവസ്ഥ സംജാതമാക്കും. രാജ്യത്തെ അത്തരമൊരു അസമത്വത്തിന്റെ മൂർധന്യാവസ്ഥയിലെത്തിക്കുകയും രാജ്യത്തിന്റെ പരമാധികാരം പിടിച്ചെടുക്കുകയുമാണ് ബിജെപിയുടെ മുഖ്യ അജൻഡ.

ഈയടുത്തകാലത്ത് പശ്ചിമബംഗാളിൽ, പ്രത്യേകിച്ച് സംസ്ഥാനത്തിന്റെ വടക്കൻ ഭാഗങ്ങളിൽ ബിജെപിയുടെ വളർച്ച തുടങ്ങിയശേഷം വിഭാഗീയ-വിഘടനവാദ രാഷ്ട്രീയം മൂലം സൃഷ്ടിക്കപ്പെട്ട നിരവധി കലാപങ്ങളുണ്ടായിട്ടുണ്ട്. പശ്ചിമബംഗാളിൽ ഇടതുപക്ഷത്തിന്റെ പരാജയത്തിനുശേഷം വർഷങ്ങളായി ബിജെപി വിഘടനരാഷ്ട്രീയത്തിന്റെ ആശയങ്ങൾ പ്രസംഗിക്കുന്നു. ഡാർജിലിങ്ങിൽ ഗൂർഖ വോട്ടുകൾ ആകർഷിക്കുന്നതിന് ഒരു പ്രത്യേകസംസ്ഥാനം എന്ന കാർഡിറക്കിക്കളിക്കുകയാണ് ബിജെപി, ബംഗാളിലെ വടക്കൻ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന വിവിധ വിഘടനവാദ ഗ്രൂപ്പുകൾക്ക് പിന്തുണ പ്രകടിപ്പിക്കുകയുണ്ടായി. പശ്ചിമബംഗാൾ എല്ലായ്‌പ്പോഴും വ്യത്യസ്ത സംസ്‌കാരങ്ങളുടെ കേന്ദ്രമായി നിലകൊണ്ടിരുന്ന സംസ്ഥാനമാണ്. നാനാത്വത്തിൽ ഏകത്വം എന്ന ആശയം എന്നും പ്രചരിപ്പിച്ചിരുന്നു. എന്നാൽ ഏകീകൃത രാജ്യത്തെക്കുറിച്ചും അഖണ്ഡഭാരതം എന്ന ആശയത്തെക്കുറിച്ചും പ്രസംഗിച്ചുനടന്ന ബിജെപി പശ്ചിമബംഗാളിന്റെ വിവിധ പ്രദേശങ്ങളിൽ വിഭാഗീയത സൃഷ്ടിക്കാനാണ് എപ്പോഴും ശ്രമിച്ചിട്ടുള്ളത്. വിഭജനത്തിന്റെ വടുക്കൾ ഇപ്പോഴും ബംഗാൾ സംസ്ഥാനത്തെ ജനങ്ങളെ വേട്ടയാടുന്നു. ബംഗാൾ വിഭജനം ജനങ്ങൾക്കിടയിലുണ്ടായിരുന്ന ഊഷ്‌മളമായ ബന്ധങ്ങളെ തകർത്തു. ബിജെപി ഇപ്പോൾ തിരഞ്ഞെടുപ്പു നേട്ടത്തിനായി സംസ്ഥാനത്തെ പല ഭാഗങ്ങളായി വെട്ടിമുറിക്കാനാണ് ബിജെപി താൽപര്യപ്പെടുന്നത്. വ്യത്യസ്ത സമുദായങ്ങളിൽനിന്നും സ്വത്വങ്ങളിൽ നിന്നുമുള്ള വിവിധതരത്തിലുള്ള നിരവധിപേർ ഈ പ്രദേശത്ത് സമാധാനമായി കഴിയുന്നു. അവർക്ക് അവരുടേതായ അംഗീകാരം വേണമെന്നതരത്തിലുള്ള ആവശ്യങ്ങളുണ്ട്; അവരുടെ രാഷ്ട്രീയ താൽപര്യങ്ങൾക്കുവേണ്ടി പശ്ചിമബംഗാളിൽ നിന്ന് വേർപിരിഞ്ഞ് പുതിയ സംസ്ഥാനം വേണമെന്ന കാഴ്ചപ്പാട് മുന്നോട്ടുവെക്കാൻ ശ്രമിക്കുന്ന ഒരു വിഭാഗം ആളുകളുണ്ട്. അവരിലൊരാളാണ്, രാജ്ബോംഗ്ഷി ജനതയുടെ രാജാവാണ് താനെന്ന് സ്വയം പ്രചാരണം നടത്തുന്ന അനന്തമഹാരാജ്. കാലങ്ങളായി പശ്ചിമബംഗാളിന്റെ വടക്ക് ഭാഗത്ത് താമസിക്കുന്ന ഒരു പ്രത്യക സമൂഹമാണ് രാജ് ബോംഗ്‌ഷികൾ. കുച്ച്ബിഹാർ, അലിപുർദുവാർസ്, ജൽപൈഗുരി, ഡാർജിലിങ്, ദിനാജ്പൂരിലെ രണ്ട് ജില്ലകൾ എന്നിവിടങ്ങളിൽ ഇവർ പ്രബലരാണ്. കുച്ച് ബിഹാർ ഒരിക്കലും ബ്രിട്ടീഷിന്ത്യയുടെ ഭാഗമായിരുന്നില്ല. കാരണം ബ്രിട്ടീഷുകർക്ക് ഇന്ത്യയുടെ ഈ ഭാഗം (അവിഭക്തബംഗാൾ) കൂട്ടിച്ചേർക്കാൻ കഴിഞ്ഞിരുന്നില്ല. ബംഗാളികളും രാജ്ബോംഗ്ഷികളും കംതാപുരിയും ആദിവാസികളും ഇവിടെ സമാധാനപരമായി ജീവിക്കുന്നു. അസമിലെ, പ്രത്യേകിച്ച് കുച്ച്ബിഹാറിനും അസമിനും ഇടയ്ക്കുള്ള സമീപസ്ഥ ജില്ലകളിലെ ഒരു പ്രധാനപ്പെട്ട സമൂഹമാണ്, സമാധാനകാംക്ഷികളായ തദ്ദേശ സമൂഹമാണ് കാംതപുരികൾ. കുച്ച് ബിഹാറിലെ രാജാവിന് സ്വന്തമായി രാജ്യം ഉണ്ടായിരുന്നു. പിന്നീട് കൂച്ച് ബിഹാർ ബ്രിട്ടീഷുകാരിൽ നിന്നും ഇന്ത്യസ്വതന്ത്രമായതിനു ശേഷം ഇന്ത്യൻ യൂണിയന്റെ ഭാഗമായി.

കൂച്ച് ബിഹാറിലെ ജനങ്ങൾ ഹൃദയംകൊണ്ട് തങ്ങൾ ബംഗാളിന്റെ അവിഭാജ്യഘടകമാണെന്നു കരുതുന്നു. കൂച്ച് ബിഹാർ, അലിപുർദുവാർ, ജയ്പാൽഗുരി, ജാർജിലിങ്ങിന്റെ ചില ഭാഗങ്ങൾ, തെക്കുവടക്കൻ ദിനാജ്പൂർ എന്നീ പ്രദേശങ്ങളെ അടിസ്ഥാനപ്പെടുത്തി ഒരു കൂട്ടമാളുകൾ അടുത്തകാലത്തായി പ്രത്യേകസംസ്ഥാനം എന്ന മുദ്രാവാക്യം ഉയർത്തുകയുണ്ടായി, ഈ വിഘടനവാദ പ്രസ്ഥാനത്തിന് നേതൃത്വം നൽകുന്നയാളാണ് അനന്തമഹാരാജ്, താൻ ഒരു പ്രത്യേക സംസ്ഥാനം രൂപീകരിക്കുമെന്ന് അദ്ദേഹം പരസ്യമായി പ്രസ്താവിക്കുക വഴി ബംഗാളി സമുദായവും കാംതപുരി സമുദായവും തമ്മിൽ കലഹത്തിന് തിരികൊളുത്തി. അദ്ദേഹത്തിന്റെ അഭിപ്രായപ്രകടനങ്ങൾ രാജ്യത്തിന്റെ സാമൂഹിക, സാംസ്കാരിക മതനിരപേക്ഷ ഘടനയിൽ വിള്ളലുകൾ സൃഷ്ടിക്കുകയും വിവിധ സമുദായങ്ങൾക്കിടയിൽ അത് കലാപം സൃഷ്ടിക്കുകയും ചെയ്യുന്നു.

പശ്ചിമബംഗാളിൽ നിന്നുള്ള രാജ്യസഭാ എംപിയായി ബിജെപി ഇയടുത്തയിടെ അദ്ദേഹത്തെ നാമനിർദേശം ചെയ്തു. സംസ്ഥാനത്തിനുള്ളിൽ വിഘടനവാദത്തിന് പ്രേരണ നൽകുന്നയാളെയാണ് ബിജെപി തിരഞ്ഞെടുത്തിരിക്കുന്നത്. ഇന്ത്യൻ യൂണിയന്റെ പരമാധികാരത്തെപ്പോലും ഇയാൾ വെല്ലുവിളിച്ചേക്കാം; ക്രമേണ അതും സംഭവിക്കാം. തങ്ങളുടെ വിമർശകരെ തുക് രേ തുകേ രേ ഗാംഗ് (ഇന്ത്യയുടെ തുണ്ടുതുണ്ടായി വിഭജിക്കാൻ ശ്രമിക്കുന്ന സംഘം) എന്നു വിളിക്കുന്ന ബിജെപിയാണ് യഥാർഥത്തിൽ ഇന്ത്യയെ തുണ്ടുതുണ്ടായി വെട്ടിമുറിക്കാൻ ശ്രമിക്കുന്നവരുടെ ഏകപ്രചാരകരും പിന്തുണക്കാരും. വിഘടനവാദത്തെ പ്രോത്സാഹിപ്പിക്കുന്ന ഒരാളെ തങ്ങളുടെ സ്ഥാനാർഥിയായി ബിജെപി പ്രഖ്യാപിച്ച ദിവസം ഇന്ത്യയെ സംബന്ധിച്ച് കറുത്തദിനമാണ്. ബിജെപിയുടെ യഥാർഥമുഖം ജനങ്ങൾക്കു മുന്നിൽ വെളിവാക്കപ്പെട്ടിരിക്കുകയാണ്; ഇനിവരാന്ർ പോകുന്നകാലത്ത് പശ്ചിമബംഗാൾ ജനത ബിജെപിയെ പടിക്കു പുറത്താക്കും. അവരുടെ കുപ്രചരണങ്ങളെ തള്ളക്കളയും. പശ്ചിമബംഗാളിലെ ജനങ്ങൾ ഒരൊറ്റകുടുംബമാണ്; അവർ ഒന്നാണ്. അവർ ഒരിക്കലും ഒരു തരത്തിലുമുള്ള വിഘടനവാദ പ്രവർത്തനങ്ങളെ ഇവിടെ വച്ചുപൊറുപ്പിക്കില്ല.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

seventeen − 5 =

Most Popular