ജാവദ്പൂർ സർവകാലാശാലയിൽ ഈയിടെയുണ്ടായ സംഭവം നമ്മളെയെല്ലാം അഗാധമായ ദുഃഖത്തിലാഴ്ത്തി. പ്രസിദ്ധമായ ഈ കാമ്പസിലെ ഒന്നാം വർഷ വിദ്യാർഥിയുടെ മരണം സംസ്ഥാനത്തെ രാഷ്ട്രീയ ചർച്ചകളെയാകെ മാറ്റിമറിച്ചു. ജനാധിപത്യത്തിന്റെ നാലാം തൂണായി നിലകൊള്ളേണ്ട മാധ്യമങ്ങൾ ആ നില കാത്തുസൂക്ഷിക്കാതെ ഏതെങ്കിലുമൊരു രാഷ്ട്രീയ പാർടിയുടെ നാവായി പ്രവർത്തിക്കാൻ നോക്കുകയാണ്. മാധ്യമങ്ങളെയാകെ കുറ്റപ്പെടുത്താനാകില്ലെങ്കിലും കേന്ദ്രത്തിലെ ഭരിക്കുന്ന പാർടിയുമായി അടുത്ത ബന്ധമുള്ള, ഉന്നതരംഗത്തെ ചില മാധ്യമങ്ങൾ ആണ് ഇത്തരത്തിൽ പ്രവർത്തിക്കുന്നത്. റാഗിങ്ങിനെ എങ്ങനെ ചെറുക്കാം എന്നതിനെക്കുറിച്ചുള്ള ചർച്ച മുഴുവൻ കാമ്പസ് പരിസരത്ത് സിസിടിവി സ്ഥാപിക്കുന്നതിലേക്ക് മാറിയിരിക്കുന്നു.
യാദവ്പൂർ സർവകലാശാല രാജ്യത്തെ ഏറ്റവും മികച്ച സർവകലാശാലകളിലൊന്നാണ്. ഇതിന് എൻഐആർഎഫ് റാങ്കിങ്ങിൽ 4‐-ാം സ്ഥാനവുമുണ്ട്. മുഖ്യധാരാ ഇടതുപക്ഷ സംഘടനകൾക്കു പുറമേ, കാമ്പസിൽ പലതരത്തിലുള്ള വിദ്യാർഥികളുണ്ട്. പ്രത്യേകിച്ചൊരു രാഷ്ട്രീയ ഗ്രൂപ്പുമായി ചായ്‌വ് കാണിക്കാത്തവരെന്ന നിലയിലാണ് അവരെ കണക്കാക്കുന്നത്. മാവോയിസ്റ്റ് രാഷ്ട്രീയത്തോട് കൂറുപുലർത്തുന്ന സംഘടനകളുണ്ട്. മുഖ്യധാരാ ഇടതുപക്ഷം ഒഴിച്ചുള്ള മറ്റ് ഗ്രൂപ്പുകളെയെല്ലാം ഗോദി മാധ്യമങ്ങൾ തീവ്ര ഇടതുപക്ഷമായിട്ടാണ് അവതരിപ്പിക്കുന്നത്. എന്നാൽ യഥാർഥത്തിൽ അവർ അടിസ്ഥാനപരമായി, ബംഗാളിൽ അധികാരത്തിലിരിക്കുന്ന തൃണമൂൽ കോൺഗ്രസുമായി ബന്ധമുള്ള ചില പ്ലാറ്റ്ഫോമുകളും ഗ്രൂപ്പുകളുമാണ്. ചിലർക്ക് ബിജെപിയുമായും ബന്ധമുണ്ട്. യാദവ്പൂർ സർവകലാശാലയ്ക്ക് ലിബറൽ ഇടതുപക്ഷ ആശയങ്ങളുടേതായ ഒരു അന്തരീക്ഷമുള്ളതിനാൽ ഇപ്പറഞ്ഞവർ ഇടതുപക്ഷത്തിന്റെയും പുരോഗമനത്തിന്റെയും മുഖംമൂടി അണിഞ്ഞിരിക്കുകയാണ്. കാമ്പസിനുള്ളിൽ പുകവലിക്കാനും മദ്യപിക്കാനും അനുവദിക്കണമെന്നു പറയുന്ന ഒരുകൂട്ടം വിദ്യാർഥികളുമുണ്ട്. ഇവർ ഒരു ചെറുന്യൂനപക്ഷമാണ്. ബഹുഭൂരിപക്ഷത്തിനും അങ്ങനെ അഭിപ്രായമില്ല. കൃത്യമായി പറഞ്ഞാൽ, ഗോദി മാധ്യമങ്ങൾ, സർവകലാശാലയെയാകെ മദ്യപരുടെ കൂട്ടമെന്നാണ് വിശേഷിപ്പിക്കുന്നത്. സർവകാശാലയെ അപകീർത്തിപ്പെടുത്താനും ഇടതുപക്ഷം ശക്തിയാർജിക്കുന്നിടത്തെല്ലാം അരാജകത്വമാണെന്ന തരത്തിൽ ബിജെപിയും തൃണമൂൽ കോൺഗ്രസും നടത്തുന്ന സംഘടിത പ്രചരണത്തിന്റെയും ഭാഗമാണിത്. സീനിയർ വിദ്യാർഥികളാൽ കൊലപ്പെടുത്തപ്പെട്ട വിദ്യാർഥി ഗ്രാമപ്രദേശത്തുനിന്നും യാദവ്പൂർ സർവകലാശാലയിൽ പഠിക്കാനെത്തിയത് ഏറെ പ്രതീക്ഷകളോടെയാണ്. ഉന്നത വിദ്യാഭ്യാസം നേടാനും അതിലൂടെ സ്വയം സാമൂഹ്യവൽക്കരിക്കാനുമാണ് അവൻ ഇങ്ങനെയൊരു സർവകലാശാല തിരഞ്ഞെടുത്തത്. തൃണമൂൽ കോൺഗ്രസ്, ബിജെപി, മറ്റ് വിഘടനവാദ ശക്തികൾ എന്നിവയുമായി ബന്ധമുള്ള ചില ഗ്രൂപ്പുകൾ ആധ്യപത്യം പുലർത്തുന്ന ഹോസ്റ്റലിൽ അരങ്ങേറുന്ന മോശം നടപടികളെക്കുറിച്ച് എസ്എഫ്ഐയും മറ്റു സംഘടനകളും നിരവധി തവണ പരാതിപ്പെട്ടിട്ടുണ്ട്. യാദവ്പൂർ പൊലീസ് സ്റ്റേഷനോട് ചേർന്നാണ് സർവകലാശാലയുടെ പ്രധാനപ്പെട്ട ഹോസ്റ്റൽ. വിദ്യാർഥികൾ ഉന്നയിച്ച പ്രശ്നങ്ങളൊന്നും തന്നെ സംസ്ഥാന ഭരണകൂടവും സർവകലാശാല അധികൃതരും ചെവിക്കൊണ്ടില്ല. എന്തായാലും ശ്രദ്ധിക്കേണ്ട ഒരു കാര്യം വിദ്യാർഥിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 12 പ്രതികങ്ങളിൽ ഒരാൾക്കുപോലും എസ് എഫ് ഐ യുമായോ മുഖ്യധാരാ ഇടതുപക്ഷവുമായോ ബന്ധമില്ല എന്നതാണ്. ഒളിവിൽ കഴിയുന്ന പലർക്കും പശ്ചിമബംഗാളിലെ ഭരണകക്ഷിയായ തൃണമൂലുമായി അടുത്ത ബന്ധവുമുണ്ട്. ടിഎംസി കാമ്പസിനു പുറത്തുനിന്നുള്ള ചിലരെ സംഘടിപ്പിച്ച് അവരെ കാമ്പസിൽ പ്രവേശിപ്പിച്ച് അരാജകത്വം സൃഷ്ടിക്കുന്നു. ടി.എംസിയും ബിജെപിയും അവരുടെ വിദ്യാർഥി-യുവജനസംഘടനകളും റാഗിങ്ങിനെക്കുറിച്ച് ഒന്നും മിണ്ടുന്നില്ല. സിസിടിവി സ്ഥാപിക്കുന്നതിനെക്കുറിച്ചു മാത്രമാണ് അവരുടെ ആശങ്ക. എസ് എഫ്ഐ ആവസ്യപ്പെടുന്നത് റാഗിങ്ങ് നിരോധിക്കണമെന്നാണ്. അതിന് സർവകലാ അധികൃതർ വിദ്യാർഥികളുൾപ്പെടെയുള്ള തൽപരകക്ഷികളുമായി ചർച്ചനടത്തണം.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സർവകലാശലകളിലെ വിദ്യാർഥികൾ റാഗിങ് നേരിടുന്നുണ്ട്. വിവിധ കോളേജുകളിൽ തൃണമൂൽകോൺഗ്രസിന്റെ വിദ്യാർഥി വിഭാഗമായ തൃണമൂൽഛത്രപരിഷത്തിന്റെ പ്രവർത്തകർ വിദ്യാർഥികളെ റാഗ് ചെയ്യുന്നു. പശ്ചിമബംഗാളിലെ പല കാമ്പസുകളിലും ഒരുതരം സ്വേച്ഛാധിപത്യഭരണമാണ് നിലനിൽക്കുന്നത്. ആർഎസ് എസിന്റെ മാർഗനിർദേശമനുസരിച്ച് പ്രവർത്തിക്കുന്ന ഒരുവിഭാഗം മാധ്യമങ്ങൾ (ഗോദിമീഡിയ) മറ്റ് സർവകലാശാലകളിൽ നടക്കുന്ന സംഭവങ്ങളെക്കുറിച്ച് മിണ്ടാറില്ല. യാദവ്പൂരിന്റെ പ്രത്യേകതയായ, അവിടെ നിലനിൽക്കുന്നതായ പുരോഗമന സംസ്കാരം കാമ്പസിന്റെ ദൈനംദിന പ്രവർത്തനങ്ങളിൽ കടന്നുകയറാൻ ടിഎം.സിയെയും ബിജെപിയെയും അനുവദിക്കുന്നില്ല. ഇവിടത്തെ വിദ്യാർഥികൾക്ക് ഈ രണ്ട് രാഷ്ട്രീയ പാർടികളോടും കടുത്ത വിദ്വേഷമാണുള്ളത്. അതുകൊണ്ടാണ് സ്വതന്ത്രമെന്നും സ്വതന്ത്ര ഇടതുപക്ഷമെന്നും മുഖംമൂടിയണിഞ്ഞ് അവർ പ്രവർത്തിക്കുന്നത്. എന്നാൽ തൃണമൂലുമായും ബിജെപിയുമായും ആഴത്തിൽ ഹൃദയബന്ധം പുലർത്തുന്ന ഈ സംഘടനകൾ അവരുടെ നിഴൽ സംഘടനകളടൊണ് പ്രവർത്തിക്കുന്നത്. അതുകൊണ്ടാണ് പഠനകാലത്ത്, സ്വതന്ത്രമെന്നും നിഷ്‌പക്ഷമെന്നും പറഞ്ഞ് പ്രവർത്തിച്ച തൻമയ്ഘോഷും മോഹിത് റോയിയും കോളേജ് വിദ്യാഭ്യാസം കഴിഞ്ഞ് തൃണമൂലുമായും ബിജെപിയുമായുമൊക്കെ പക്ഷം ചേർന്നത്. ഇത്തരം ആളുകളിലേക്കാണ് ഇടതുപക്ഷത്തെ ഇല്ലാതാക്കാനും താറടിച്ചുകാണിക്കാനും പിന്തിരിപ്പൻ ശക്തികൾ നുഴഞ്ഞു കയറുന്നത്.
മാധ്യമങ്ങൾ റാഗിങ്ങ് പ്രശ്നത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണം; റാഗിങ്ങിനെ നമുക്ക് എങ്ങനെ ചെറുക്കാനാകും എന്നതു സംബന്ധിച്ച അഭിപ്രായം കെട്ടിപ്പടുക്കാൻ ശ്രമിക്കുകയും വേണം. നിഷ്പക്ഷമായി നിന്ന് യാഥാർഥ്യം വെളിച്ചത്തുകൊണ്ടുവരികയാണ് അവരുടെ ജോലി. ഫാസിസ്റ്റുകളും അവരുടെ കൂട്ടാളികളും നടത്തിയ ദുഷ്പ്രചരണങ്ങൾ വാസ്തവികമായി ഉയർന്നുവന്ന ശബ്ദങ്ങളാൽ തകർക്കപ്പെട്ടു. തങ്ങൾ തെറ്റായ വഴിയിലേക്ക് നയിക്കപ്പെടുകയാണെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞിരിക്കുന്നു. റാഗിങ്ങിനിരയായി കൊല്ലപ്പെട്ട വിദ്യാർഥിക്ക് നീതി ലഭിക്കണം. ♦