Friday, September 20, 2024

ad

Homeസംസ്ഥാനങ്ങളിലൂടെകുർമി ആദിവാസി ജനതയുടെ പോരാട്ടം

കുർമി ആദിവാസി ജനതയുടെ പോരാട്ടം

ഷുവജിത്‌ സർക്കാർ

ന്ത്യൻ ഭരണഘടനയനുസരിച്ച് ഏതെല്ലാം സമുദായങ്ങളാണ് പട്ടികജാതി-പട്ടികവർഗത്തിൽപ്പെടുന്നതെന്നതു സംബന്ധിച്ച തർക്കം കാലങ്ങളായി നിലനിൽക്കുന്നുണ്ട്. പല തരത്തിലുള്ള സമുദായങ്ങളും വ്യത്യസ്തരീതികളിലുള്ള ജനങ്ങളും ഒരൊറ്റ രാജ്യത്തിനു കീഴിൽ അധിവസിക്കുന്ന വൈവിധ്യമാർന്ന നാടാണ് ഇന്ത്യ. സ്വാതന്ത്ര്യസമര ഘട്ടത്തിലോ അതിനു മുമ്പുപോലുമോ എല്ലാ ജനങ്ങളെയും ഉൾക്കൊള്ളിക്കാനും കാലങ്ങളായി ചൂഷണം ചെയ്യപ്പെട്ടുവന്ന വിഭാഗങ്ങൾക്ക് പ്രത്യേക സംവരണവും നമ്മുടെ രാജ്യം ഉറപ്പു നൽകിയിട്ടുണ്ട്. സ്വാതന്ത്ര്യലബ്ധിക്കുശേഷം നമ്മുടെ ഭരണഘടന പല ഗോത്രസമുദായങ്ങളെയും പട്ടികവർഗങ്ങളായി കണക്കാക്കിയിട്ടുണ്ട്. എന്നാൽ എല്ലാ ഗോത്രസമുദായങ്ങൾക്കും അവരുടെ പദവി ഇനിയും നേടിയെടുക്കാനായിട്ടില്ല. ഈയടുത്തയിടെ ബംഗാളിൽ ഒരു വശത്ത് കൂർമികളുടെ പ്രസ്ഥാനവും മറുപക്ഷത്ത് അതിനു എതിരായി സാന്താളുകളുടെ പ്രസ്ഥാനവും ഉയർന്നുവന്നിട്ടുണ്ട്. 2011 ലെ സെൻസസ് പ്രകാരം പശ്ചിമബംഗാൾ ജനതയുടെ 5.8 ശതമാനമാണ് കുർമികൾ. തദ്ദേശീയരായ ആദിവാസി ജനവിഭാഗങ്ങളിൽ ഏറ്റവും ഉയർന്ന സ്ഥാനത്താണ് തങ്ങൾ എന്ന് ഇപ്പോൾ പട്ടികവർഗപദവി ആവശ്യപ്പെടുന്ന കുർമികൾ അവകാശപ്പെട്ടിരുന്നതായാണ് ചില സ്രോതസുകളിൽനിന്നറിയുണ്ടത്‌. സ്വാതന്ത്ര്യാനന്തരം സാന്താളുകൾക്ക് പട്ടികവർഗ പദവി ലഭിച്ചപ്പോൾ കുർമി സമുദായം പട്ടികവർഗപദവി ലഭിക്കുന്നതിൻ താൽപര്യം കാണിച്ചില്ല എന്നാണ് കുർമികൾക്ക് പട്ടികവർഗപദവി ലഭിക്കുന്നതിനെ എതിക്കുന്നവർ ചൂണ്ടിക്കാണിക്കുന്നത്. ഈ വിവരണങ്ങളെല്ലാം കാണിക്കുന്നത് മറ്റ് ഗോത്രവിഭാഗങ്ങളെ അപേക്ഷിച്ച് ശ്രേഷ്ഠരെന്നു സ്വയം അവകാശപ്പെടുന്ന കുർമിസമുദായം ഗോത്രജീവിതത്തിൽ എല്ലായ്പ്പോഴും മേൽക്കൈ നേടിയിരുന്നു എന്നാണ്. കുർമികൾക്ക്‌ പട്ടികവർഗ പദവി നൽകുന്നതിനെ സന്താളുകൾ എതിർക്കുകയാണ്‌. പട്ടികവർഗക്കാർക്കുള്ള ആനുകൂല്യം എന്തിന് അവർക്ക് നൽകണമെന്നും സാന്താളുകൾ ചിന്തിക്കുന്നു. സാന്താളുകൾ പട്ടിക വർഗ വിഭാഗമായതിനാൽ അവരെ കീഴാളരായാണ് കുർമി സമുദായം കാണുന്നുത്. ആദിവാസികൾ കൂടുതലായുള്ള ബംഗാളിന്റെ പടിഞ്ഞാറൻ പ്രദേശങ്ങളിലും മധ്യഭാഗത്ത് ചിലയിടങ്ങളിലും റോഡ് ഉപരോധം, റാലികൾ, പണിമുടക്ക് എന്നിവ ഒരു സാധാരണ പ്രതിഭാസമാണ്. എന്തായാലും കുർമികൾ വിശ്വസിക്കുന്നത് ബ്രിട്ടീഷുകാർ തങ്ങളെ ആദിവാസികളായി കണക്കാക്കിയിരുന്നതായാണ്. 1951ലെ സെൻസസും അതിനുശേഷമുള്ള സെൻസസുകളുമെല്ലാം അവരെ പൊതു ജാതിയിലാണ് ഉക്ഷപ്പെടുത്തിയത്. കുർമികൾ തങ്ങൾ പുറത്തുനിന്നും വന്നവരല്ലെന്നാണ് അവകാശപ്പെടുന്നത്. ചോട്ടാനാഗ്പൂർ പീംഭൂമിയിലെ നിമ്നോന്നതങ്ങളായ പർവ്വത പ്രദേശത്തെ സാന്ദ്രവനങ്ങളിലാണ് അവർ നൂറ്റാണ്ടുകളായി വസിച്ചിരുന്നത്. ഝാർഖണ്ഡ്, ബീഹാർ, ഒഡീഷ, പശ്ചിമബംഗാളിന്റെ പടിഞ്ഞാറൻ ജില്ലകൾ എന്നിവിടങ്ങളിലാണ് കുർമികൾ പ്രധാനമായും പാർത്തുവരുന്നത്. സംസ്ഥാനത്തെ ബാങ്കുറ, പുരുലിയ, ജാർഗ്രാം, പശ്ചിമ മിഡ്നാപൂർ എന്നിവിടങ്ങളിലെ ജനസംഖ്യയുടെ വലിയൊരുവിഭാഗം കുർമിവിഭാഗത്തിൽപെട്ടവരാണ്.

ഈയടുത്ത വർഷങ്ങളിൽ സംസ്ഥാന സർക്കാരോ കേന്ദ്രസർക്കാരോ ഒക്കെ ആദിവാസി വിഭാഗങ്ങൾക്ക് നീതിയും വികസനവും ഉറപ്പു നൽകിയെങ്കിലും അവർക്കായി ഒന്നുംതന്നെ ചെയ്തില്ല. ഇതിന്റെ ഫലമായി ഈ സമുദായങ്ങൾ പ്രത്യേകിച്ച് പട്ടികവർഗ പദവിയ്ക്കു വേണ്ടി പോരാടുന്ന കുർമികളുടെ പോരാട്ടം രൂക്ഷമായ പ്രദേശങ്ങളിൽ രാഷ്ട്രീയപാർടികൾക്കൊന്നിനും പ്രവേശം നൽകേണ്ടതില്ല എന്ന നില അവർ സ്വീകരിച്ചു. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പല മേഖലകളിലും കുർമിസമുദായം ഒരു നിർണായക ഘടകമാണ്. സിപിഐഎം, തൃണമൂൽ കോൺഗ്രസ്, ബിജെപി നേതാക്കളെ പല സന്ദർഭങ്ങളിലും സമരത്തിലേർപ്പെട്ടിരുന്നവർ തടഞ്ഞു. കുർമികളുടെ പ്രക്ഷോഭത്തിനും അതുമായി ബന്ധപ്പെട്ടവർക്കുമെതിരെ ബിജെപി നേതാവ് അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയിരുന്നു. തൃണമൂൽ നേതാക്കളെയും കുർമി പ്രവർത്തകർ തടഞ്ഞു. അവർ ഇവരുടെ പ്രശ്നങ്ങളോട് വേണ്ടവിധത്തിൽ പ്രതികരിച്ചില്ല. ഒരു പരിപാടിയിൽ പങ്കെടുക്കാൻ പോകവേ സിപിഐഎം നേതാവ് ബിമൻബോസിനെ പ്രക്ഷോഭക്കാർ തടഞ്ഞു. ജനങ്ങളെ, പ്രത്യേകിച്ച് അരികുവൽക്കരിക്കപ്പെട്ട വിഭാഗത്തിൽനിന്നുള്ളവരുടെ പ്രശ്നങ്ങളോടു പുറന്തിരിഞ്ഞു നിൽക്കുന്ന കേന്ദ്ര-സംസ്ഥാനസർക്കാരുകളാണ് ഈ പ്രശ്നത്തിനുകാരണമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത്തരം പ്രശ്നത്തിനു കാരണമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത്തരം വിഭാഗങ്ങളുടെ സാമൂഹ്യ- സാമ്പത്തിക അവകാശങ്ങൾ ആയിപോരാടുന്നുവരെ സിപിഐഎം എപ്പോഴും പിന്തുണച്ചിട്ടുണ്ട്. അടിച്ചമർത്തപ്പെട്ട ഏതുസമൂഹത്തിന്റെയും സമരങ്ങളെ ഇടതുപക്ഷം പിന്തുണയ്ക്കുമെന്ന് ഇടതുനേതാക്കൾ കുർമികളോട് വ്യക്തമാക്കുകയുണ്ടായി.

ഇതിൽ നിന്നും വ്യക്തമായും ഉരുത്തിരിയുന്ന ആശയം, കുർമികളെയും അവരുടെ ഭാവിതലമുറയെയും സാമൂഹികമായും സാമ്പത്തികമായും രാഷ്ട്രീയമായും ഉന്നതിയിലേക്കെത്തിക്കാൻ സഹായിക്കുന്ന എന്തെങ്കിലും ആഗ്രഹിക്കുന്നുവെങ്കിൽ അവരോട് ശരിയായവിധത്തിൽ ആശയവിനിമയം നടത്തുകയും അവർക്കുള്ള കുടിശ്ശിക നൽകുകയും വേണം. വാസ്തവത്തിൽ സംഭവിച്ചത് 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി ഇവരെ ഉപയോഗിക്കുകയും അതിനുശേഷം പാർശ്വവൽക്കരിക്കപ്പെട്ട ഈ സമുദായത്തിന്റെ പ്രശ്നങ്ങളെ കണ്ടില്ലെന്നു നടിക്കുകയുമാണ് ചെയ്തത്. ബി.ജെ.പി സവർണ ഹിന്ദുക്കളുടെ പാർടിയാണെന്നും കൂടുതൽ സീറ്റുകൾ ലഭിക്കാൻ വേണ്ടിയാണ് ഇവർ ഹിന്ദുത്വകാർഡ് കളിക്കുന്നതെന്നുമുള്ളത് ഇപ്പോൾ സാധാരണക്കാർക്ക് വ്യക്തമായിരിക്കുന്നു. പശ്ചമിബംഗാളിൽ ഭരണകക്ഷിയായ തൃണമൂലിന് മുൻപ് ആദിവാസികളുടെ പിന്തുണ ലഭിച്ചിരുന്നെങ്കിലും ക്രമേണ അവരുടെ പിന്തുണ കുറഞ്ഞു വരികയും ഭരിക്കുന്ന പാർടികൾ സൃഷ്ടിച്ച അന്തരീക്ഷം മൂലം ആദിവാസി ജനത ഭിന്നിക്കുകയും ചെയ്യുന്നു. ഉത്തരവാദിത്വമുള്ള ഏതൊരു പ്രസ്ഥാനത്തിന്റെയും ഒരേയൊരു കടമ, പൊതു ആവശ്യത്തിന്റെ അടിസ്ഥാനത്തിൽ ജനങ്ങളെ കൂട്ടിയോജിപ്പിക്കുകയും കൂടാതെ പ്രത്യേക സമുദായങ്ങളുടെ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുകയുമാണ്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

two × five =

Most Popular