Friday, September 20, 2024

ad

Homeസംസ്ഥാനങ്ങളിലൂടെപശ്ചിമബംഗാൾ: പഞ്ചായത്തു തിരഞ്ഞെടുപ്പിനുശേഷം

പശ്ചിമബംഗാൾ: പഞ്ചായത്തു തിരഞ്ഞെടുപ്പിനുശേഷം

ഷുവജിത്‌ സർക്കാർ

റ്റവും അക്രമാസക്തമായ പഞ്ചായത്ത് തിരഞ്ഞെടുപ്പിനാണ് ഈ 2023 ൽ പശ്ചിമബംഗാൾ സാക്ഷ്യം വഹിച്ചത്. കഴിഞ്ഞ തവണ 2018 ൽ കൊലപാതകങ്ങളുടെ പരമ്പരതന്നെ അരങ്ങേറി. 34 ശതമാനം സീറ്റുകളിലാണ് ഭരിക്കുന്ന പാർടിയായ തൃണമൂൽ കോൺഗ്രസ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. രാജ്യത്തെ മറ്റുഭാഗങ്ങളിലെല്ലാം തങ്ങളുടെ ബിജെപി വിരുദ്ധ നിലപാടിനെപ്പറ്റി വാതോരാതെ സംസാരിക്കുന്ന തൃണമൂൽ കോണഗ്രസ് പക്ഷേ ശരിക്കും ബംഗാളിൽ ബിജെപിയ്ക്കു അവസരവും മികച്ച വളക്കൂറുള്ള മണ്ണും ഒരുക്കിക്കൊടുക്കുകയാണ്‌. ഇടതുപക്ഷത്തെയും കോൺഗ്രസിനെയും കടന്നാക്രമിക്കുക വഴി 2018 ശേഷം തൃണമൂൽ ബിജെപിയ്ക്ക് പ്രതിപക്ഷത്തിന്റെ സ്ഥാനം ഉറപ്പാക്കുകയാണുണ്ടായത്. ബിജെപിയും തൃണമൂലും തമ്മിൽ ചില ധാരണകളും ചില നീക്കുപോക്കുകളും ഉണ്ടെന്ന്‌ തെളിയിക്കപ്പെട്ടതായുള്ള ചില വിവരണങ്ങളുമുണ്ട്.

ബംഗാളിലെ ഇപ്പോഴത്തെ തിരഞ്ഞെടുപ്പനന്തര ചിത്രം നമുക്കുമുന്നിൽ പലതും തെളിയിച്ചുകാട്ടുന്നു. ഇടതുപക്ഷത്തെയും കോൺഗ്രസിലെയും ഐഎസ് എഫ് ലെയും പ്രവർത്തകരെ തൃണമൂൽ ഗുണ്ടകൾ ആക്രമിച്ചു. ആക്രമിക്കപ്പെട്ട ബിജെപി അനുകൂലികൾ ഇപ്പോൾ ഇടതുപക്ഷത്ത് അഭയം തേടുകയാണ്. ബിജെപി ഒരിക്കലും തൃണമൂലിന് ബദലല്ലെന്ന് ജനങ്ങൾ മനസിലാക്കിയിട്ടുണ്ട്.

ജനാധിപത്യപരമായ അന്തരീക്ഷം സംസ്ഥാനത്ത് ഇല്ലാതായിരിക്കുന്നു. എല്ലായിടത്തും തികഞ്ഞ നിയമലംഘനവും അരാജകത്വവുമാണ് നിലനിൽക്കുന്നത്. സംസ്ഥാനഭരണത്തിന്റെ ഒത്താശയോടെ തൃണമൂൽ ഗുണ്ടകൾ ആക്രമം നടത്തിയ ഭാംഗറിൽ അതിനുശേഷവും ഇടതുപക്ഷ സഖ്യം വിജയിച്ചു. ആ ഒരൊറ്റക്കാരണത്താൽ അവിടെ വിജയിച്ചയാൾക്ക് അയാളുടെ മണ്ഡലത്തിൽ പ്രേവേശനം വിലക്കിയിരിക്കുന്നു എന്നത് ആർക്കെങ്കിലും സങ്കൽപിക്കാനാവുമോ?
മാധ്യമങ്ങളിൽ നിന്നും വിവിധതലങ്ങളിൽ നിന്നുമുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് മരണസംഖ്യ 50 കടന്നതായും നിരവധിപ്പേർ ഗുരുതരമായ പരിക്കുകളേറ്റ് വിവിധ ആശുപത്രികളിലും മെഡിക്കൽ കോളേജുകളിലും പ്രവേശിപ്പിക്കപ്പെട്ടതുമായാണ്‌. ഭരണമാകെ തകർന്നു. തിരഞ്ഞെടുപ്പിൽ ഇത്രയേറെ കൃത്രിമങ്ങളും പൊരുത്തക്കേടുകളുമൊക്കെയുണ്ടായിട്ടും പ്രതിപക്ഷം, മുഖ്യമായും ഇടതുപക്ഷവും അതിന്റെ സംഖ്യകക്ഷിളും അഭൂതപൂർവമായ വിജയം നേടി; പ്രത്യേകിച്ച് സംസ്ഥാനത്തിന്റെ തെക്കൻ ഭാഗങ്ങളിൽ. എതിർശബ്ദങ്ങളെയെല്ലാം തുടച്ചുമാറ്റാൻ ഉറച്ച തീരുമാനമെടുത്തിരിക്കുന്ന തൃണമൂൽ കോൺഗ്രസ് ഇടതുപക്ഷത്തേയും കോൺഗ്രസിന്റെയും ഐ എസ് എഫിന്റെയും മറ്റ് പ്രതിപക്ഷ ഗ്രൂപ്പുകളിലെയും വിജയിച്ച സ്ഥാനാർഥികളെ തൃണമൂൽ പക്ഷത്തേക്കു മാറ്റാൻ സമ്മർദ്ദം ചെലുത്തുകയാണ്. എതിർ ശബ്ദങ്ങളൊന്നും ഇല്ല എന്ന് ഉറപ്പാക്കുക എന്നതാണ് ടിഎംസിയുടെ ആശയം. സിപിഐ എം പ്രവർത്തകരുടെ വീടുകൾ അവർ ആക്രമിക്കുന്നു. ലോക്കൽ പൊലീസും ഭരണകൂടവും തൃണമൂലിന്റെയും മുഖ്യമന്ത്രി മമതയുടെയും കളിപ്പാവകളായാണ് പ്രവർത്തിക്കുന്നത്. എതിർസ്ഥാനാർഥികളെയും അവരുടെ കുടുംബാംഗങ്ങളെയും കള്ളക്കേസുകളുണ്ടാക്കി അറസ്റ്റു ചെയ്യുകയാണ്. ജനാധിപത്യത്തിന്റെ സ്വരം ഇല്ലാതാക്കപ്പെട്ട സ്ഥിതി അതീവ ദയനീയമാണ്. ഈയടുത്തകാലത്തായി ബംഗാളിലെ തിരഞ്ഞെടുപ്പുകൾ രാഷ്ട്രീയപരമല്ല; മറിച്ച് അവ കൂടുതലായും തൃണമൂലിന്റെ ഭാഗത്തുനിന്നുള്ള സാമ്പത്തികവശത്തെ ആശ്രയിച്ചുള്ളതാണ്. പഞ്ചായത്ത് സംവിധാനത്തെ പണംകൊള്ളയടിയ്ക്കാനുള്ള സമ്പ്രദായമായി മാറ്റിയിരിക്കുകയാണ് തൃണമൂൽകോൺഗ്രസ്, ജനങ്ങളെ കൊള്ളയടിക്കുക; പൊതുജനക്ഷേമത്തിനായുള്ള പണം കൊള്ളയടിക്കുക അങ്ങനെ സമ്പദ് വ്യവസ്ഥയെ കുത്തകയാക്കുക എന്ന ഒരൊറ്റ മുദ്രാവാക്യമാണ് അവർക്കുള്ളത്.

കൂച്ച്ബിഹാർ, ഭാംഗർ, ജയ്നഗർ, മൂർഷിദാബാദ്, ബിർഭൂം, ഡയമണ്ട് ഹാർബർ എന്നിവിടങ്ങളിലെല്ലാം എതിർ പക്ഷത്തുള്ളവരെ ചുട്ടുകൊല്ലുകയും ആക്രമിക്കുകയും ചെയ്തു. ഇതിൽ ആശങ്കാകുലരായ ജനങ്ങൾ രാഷ്ട്രീയത്തിന്റെ ഭാഗമാകുന്നത് അവസാനിപ്പിക്കുന്ന അവസ്ഥയിലേക്കെത്തിയിരിക്കുന്നു. അടിച്ചമർത്തപ്പെട്ട വിഭാഗങ്ങൾ രാഷ്ട്രീയത്തിൽ നിന്നും ഭരണവർഗങ്ങൾക്കെതിരായ പോരാട്ടത്തിൽ നിന്നും അകന്നുനിൽക്കുന്നത് ഉറപ്പാക്കുകയെന്നതാണ് തൃണമൂൽകോണഗ്രസിന്റെയും അവരുടെ വല്യേട്ടനായ ബിജെപിയുടെയും പ്രധാന ലക്ഷ്യം. ബിജെപി അനുകൂലികളെയുടെ അവരുടെ വിജയിച്ച സ്ഥാനാർഥികളെയും തൃണമൂലുകാർ തെരുവിൽ തല്ലിച്ചതയ്ക്കുമ്പോൾ അവിടെയെങ്ങും ബിജെപി നേതാക്കളെയൊന്നും കാണാനില്ല.

ബംഗാളിന്റെ വടക്കുഭാഗത്തുള്ള, പ്രധാനമായും കൂച്ച്ബിഹാറിൽനിന്നുള്ള മിക്ക ഇടതുപക്ഷ പ്രവർത്തകരും, സ്ഥാനാർഥികളുൾപ്പെടെയുള്ളവർ സ്വന്തം വീടുകളുപേക്ഷിച്ച് ഓടിപ്പോകാൻ നിർബന്ധിതരായിരിക്കുകയാണ്. ചിലർ തൊട്ടയൽ സംസ്ഥാനമായ ആസാമിൽ അഭയം തേടി. തിരിഞ്ഞെടുപ്പിൽ ഇടതുപക്ഷത്തെ പിന്തുണച്ചവരുടെയും മറ്റ് പ്രതിപക്ഷപാർടികളിൽപ്പെട്ടവരുടെയും കടകളും കൃഷിഭൂമിയും തൃണമൂൽ ഗുണ്ടകൾ പിടിത്തെടുത്തും തൃണമൂലിന്റെ സ്വേഛാധിപത്യഭരണം ദിനംപ്രതി ജനധിപത്യത്തിന്റെ നട്ടെല്ലു തകർക്കുകയാണ്. തൃണമൂലിന്റെ സ്വേഛാധിപത്യഭരണത്തിനെതിരെയുണ്ടായ ഹൈക്കോടതി വിധിയെ ഈയടുത്തയിടെയാണ് തൃണമൂൽ നേതാക്കൾ പരസ്യമായി വിമർശിച്ചത്. നിയമവാഴ്ചരാഹിത്യവും ജനാധിപത്യത്തെ തകർക്കലും തിരഞ്ഞെടുപ്പാനന്തര അക്രമങ്ങളും ഈ തിരഞ്ഞെടുപ്പിനുശേഷം അതിന്റെ പാരമ്യത്തിലെത്തിയ കാഴ്‌ചയാണുള്ളത്. തൃണമൂൽ ഗുണ്ടകൾക്കെതിരെ ഇടതുപക്ഷം തിരച്ചടിയ്ക്കാനാരംഭിച്ചെങ്കിലും പ്രശ്നം സംസ്ഥാനഭരണം ഭരിക്കുന്ന പാർടിയുടെ ഏറാൻമൂളികളായി മാറിയിരിക്കുന്നു എന്നതാണ് ബിജെപി നേതാക്കൾക്ക് ഒരവസരം ലഭിച്ചാൽ കേന്ദ്രം സംസ്ഥാനത്ത് അടിയന്തരാവസ്ഥ അടിച്ചേൽപ്പിക്കണം എന്നതാണ് അവർ മുന്നോട്ടുവെക്കുന്ന കാഴ്ചപ്പാട്. അവരുടെ ഒരൊറ്റലക്ഷ്യം, ജനകീയ സമരങ്ങളെ തകർക്കുകയും ഇടതുപക്ഷത്തെയും അതിന്റെ സഖ്യങ്ങളെയും ദുർബലപ്പെടുത്തുകയുമാണ്. സംസ്ഥാനത്ത് ഇടതുപക്ഷം വളർന്നുവരികയും ചെറുത്തുനിൽപ്പ് കെട്ടിപ്പടുക്കുകയും ചെയ്യുന്നു എന്നതാണ് ഇതിനു കാരണം.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

6 + seven =

Most Popular