Sunday, September 8, 2024

ad

Homeസംസ്ഥാനങ്ങളിലൂടെബംഗാൾ: അക്രമവും ചെറുത്തുനിൽപും

ബംഗാൾ: അക്രമവും ചെറുത്തുനിൽപും

ഷുവജിത് സർക്കാർ

ശ്ചിമബംഗാളിലെ ജനങ്ങൾ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ അവർ മുമ്പൊരിക്കലും കണ്ടിട്ടില്ലാത്തവിധത്തിലുള്ള സംഭവങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. ബംഗാളിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പ് 2023 ജൂലൈ 8ന് ഒരൊറ്റഘട്ടമായാണ് നടന്നത്. നാമനിർദ്ദേശം പത്രിക സമർപ്പിക്കുന്ന ദിവസം മുതൽ തിരഞ്ഞെടുപ്പു സമയത്തും അതിനുശേഷവുമായി 45 പേരാണ് കൊല്ലപ്പെട്ടത്. തിരഞ്ഞെടുപ്പുദിവസവും വോട്ടെണ്ണൽ ദിവസവുമെല്ലാം രക്തച്ചൊരിച്ചിലിനും അക്രമങ്ങൾക്കും ബംഗാൾ സാക്ഷിയായി. പ്രതിപക്ഷത്തിന്റെയും ഇടതുപക്ഷത്തിന്റെയും സ്ഥാനാർത്ഥികളെ ബലംപ്രയോഗിച്ച് നാമനിർദ്ദേശപത്രിക പിൻവലിപ്പിച്ച 12% സീറ്റുകളിൽ മത്സരമുണ്ടായില്ല. ഇതെല്ലാമായിട്ടും ഗ്രാമീണ ബംഗാളിലെ ജനങ്ങൾ അതിനെതിരെ ചെറുത്തുനിൽക്കുകയും അവരുടെ ബോട്ടുകൾ രേഖപ്പെടുത്തുകയും ചെയ്തു. തൃണമൂൽഗുണ്ടകൾ പോളിംങ് സ്റ്റേഷനുകൾ വളഞ്ഞ് തടസ്സം സൃഷ്ടിച്ചു. വോട്ടെടുപ്പുകേന്ദ്രങ്ങളിൽ കേന്ദ്രസേനയെ വിന്യസിക്കാതെ, സംസ്ഥാന ഗവൺമെന്റിന്റെയും ഭരിക്കുന്ന തൃണമൂൽ കോൺഗ്രസ്സിന്റെയും സ്തുതിപാഠകരായ പശ്ചിമബംഗാൾ തിരഞ്ഞെടുപ്പു കമ്മീഷൻ അവരുടെ കളിപ്പാവകളെപ്പോലെ പ്രവർത്തിച്ചു. സിപിഐ എം പ്രവർത്തകരും മറ്റു എതിർപക്ഷത്തുള്ളവരും ആക്രമിക്കപ്പെട്ടു; വോട്ടർമാരെ ഭീഷണിപ്പെടുത്തി; ഇടതുസ്ഥാനാർത്ഥികളെ തട്ടിക്കൊണ്ടുപോവുകയും അക്രമിക്കുകയും ചെയ്തു. 2018 ലെ തിരഞ്ഞെടുപ്പിൽ മിക്കവാറും എല്ലാ പോളിംങ് ബൂത്തകളിലും തൃണമൂൽഗുണ്ടകളുടെ നേതൃത്വത്തിൽ കൃത്രിമം നടന്നു. എന്നാൽ ഇത്തവണ സിപിഐ എം പല ഗ്രാമങ്ങളിലും പ്രാദേശികമായി നാട്ടുകാരെ സംഘടിപ്പിച്ച് തൃണമൂൽഗുണ്ടകളെ പോളിങ് ബൂത്തുകളിൽ നിന്നും പുറത്താക്കി. ജനങ്ങൾ തെരുവിലിറങ്ങി ഈ ഗുണ്ടകളെ ചെറുത്തു, എന്നിരുന്നാലും ഇത്രയും കടുത്ത പക്ഷപാതം വച്ചുപുലർത്തുന്ന ഭരണകൂടത്തിനെതിരെ എങ്ങനെ നമുക്ക്‌ പോരാടാനാകും? വോട്ടെണ്ണൽ ദിവസം തൃണമൂൽ പ്രവർത്തകർ വോട്ടെണ്ണൽ കേന്ദ്രങ്ങൾ വളഞ്ഞിരുന്നു. ഇടതുപക്ഷം 3000ത്തിലധികം സീറ്റുകളിൽ (2018ൽ 1700 സീറ്റുകളിൽ) വിജയിച്ചു. ഇടതുപക്ഷവും കോൺഗ്രസ്സും ഐഎസ്എഫും ചേർന്ന്‌ 6000ത്തോളം സീറ്റും 21% വോട്ടുവിഹിതവും നേടി. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 38% വോട്ടുവിഹിതം നേടിയ ബി.ജെ.പിയുടെ വോട്ടുവിഹിതം 22%ത്തിലേക്കു ചുരുങ്ങി. ഇടതുപക്ഷവും സഖ്യകക്ഷിക്കളും ചേർന്ന് തൃണമൂലിനെതിരെ മതിയായ വോട്ടുനേടി പ്രതിപക്ഷമായി ഉയർന്നുവന്നിട്ടുണ്ട്. ഇത്രയെല്ലാം ആക്രമണങ്ങൾ ഉണ്ടായിട്ടും ഇടതുമുന്നണിക്കും സഖ്യകക്ഷികൾക്കും ഗണ്യമായ തോതിൽ വോട്ടുവിഹിതം നേടാനും 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ നേടിയ 10% വോട്ടുവിഹിതത്തിൽനിന്നും പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ 21% ആയി വർദ്ധിപ്പിക്കാനും കഴിഞ്ഞു.

പലയിടങ്ങളിലുമായി ഇടതുപക്ഷം 5000ത്തോളം സീറ്റുകളിൽ വിജയിച്ചതായി പ്രഖ്യാപിെച്ചങ്കിലും അവർക്ക് ജയിച്ചതായിള്ള സർട്ടിഫിക്കറ്റ് നൽകിയില്ല. ഇടതുവോട്ടുകൾ രേഖപ്പെടുത്തിയ ബാലറ്റു പേപ്പറുകൾ വോട്ടെണ്ണെൽ കേന്ദ്രത്തിന് പുറത്ത് പലസ്ഥലങ്ങളിലായി ഉപേക്ഷിക്കപ്പെട്ടതായി കാണപ്പെട്ടു. തെരഞ്ഞെടുപ്പ് ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ഇടതുമുന്നണി ഹൈക്കോടതിയിൽ ഹർജ്ജി നൽകിയതിനാൽ എല്ലാ ഫലങ്ങളും തടഞ്ഞുവയ്ക്കാനും 2023 ജൂലൈ 18ന് അടുത്ത വിധിവരുംവരെ കാത്തിരിക്കാനും ഹൈക്കോടതി തിരഞ്ഞെടുപ്പ് കമ്മീഷനോട് നിർദ്ദേശിച്ചു. ഇടതുമുന്നണിയും സഖ്യകക്ഷികളായ ഐഎസ്എഫും ഭൂരിപക്ഷം നേടിയ ഭാഗങ്ങളിൽ തങ്ങൾക്കു വിജയിക്കാനാവില്ലെന്നു കണ്ടപ്പോൾ തൃണമൂൽ അക്രമം അഴിച്ചുവിട്ടു. അക്രമങ്ങളെത്തുടർന്ന് നാല് ഐഎസ്എഫ് അനുകൂലികളെ പോലീസ് കൊലപ്പെടുത്തി. സംസ്ഥാനത്ത് ക്രമസമാധാനം പൂർണ്ണമായും തകർന്നിരിക്കുന്നു, ജനാധിപത്യമാകെ പ്രതിസന്ധിയിലാണ്. എതിർ ശബ്ദങ്ങളെയെല്ലാം അടിച്ചമർത്തുന്നതിനാൽ ജനങ്ങൾക്ക് ഈ മുഷ്ക്കിനെതിരെ പ്രതിഷേധിക്കാൻ കഴിയുന്നില്ല. ഭരിക്കുന്ന പാർട്ടിയുടെയും ഇലക്ഷൻ കമ്മീഷന്റെയും നേതൃത്വത്തിൽ ആസൂത്രിതമായ വംശഹത്യയാണ് സംസ്ഥാനത്ത് അരങ്ങേറുന്നത്.

സംസ്ഥാനത്തെ ജനാധിപത്യ ഇടത്തെ സംബന്ധിച്ച് ഒരിക്കൽ ഇടതുമുന്നണിയെ വിമർശിച്ച സംസ്ഥാന മുഖ്യമന്ത്രിതന്നെ സ്വേച്ഛാധിപത്യത്തിന്റെ ഏറ്റവും ഉയർന്ന തലത്തിലേയ്ക്കെത്തി, ഒരു കൂട്ടം സാമൂഹ്യവിരുദ്ധർക്ക് തണൽ ഒരുക്കുകയാണ്. പ്രതിപക്ഷത്തുള്ളവർ മാത്രമല്ല ഭരിക്കുന്ന കക്ഷിയുടെ അണികൾക്കും ജീവൻ നഷ്ടപ്പെട്ടു. ഇത് സംസ്ഥാനത്ത് നിലനിൽക്കുന്ന അരാജകത്വത്തെയും ക്രമസമാധാനതകർച്ചയെയുമാണ് സൂചിപ്പിക്കുന്നത്.

ബംഗാളിനെ ഈ അരാജകത്വത്തിൽ നിന്നും പ്രതിസന്ധിയിൽ നിന്നും രക്ഷിക്കാൻ ഇടതുപക്ഷത്തിനും അതിന്റെ സംഖ്യങ്ങൾക്കും കഴിയുമെന്ന് ബംഗാളിലെ ജനങ്ങൾ തിരിച്ചറിഞ്ഞിരിക്കുന്നു. തൃണമൂൽ ഗുണ്ടായിസത്തിനെതിരെ തുടക്കം മുതൽ തന്നെ അവർ ചെറുത്തുനിൽക്കുകയാണ്. 2018ഉം 2023ഉം സമാനമായല്ല; തൃണമൂൽ കോൺഗ്രസ് സാധാരണക്കാരെ ദ്രോഹിക്കാൻ ശ്രമിച്ചാൽ ചെറുത്തുനിൽപ്പ് ഉണ്ടാകുമെന്ന് ഇടതുപക്ഷത്തിന്റെ നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.  വർഗ്ഗീയക്കാർഡും വിഘടനവാദക്കാർഡുമിറക്കിയതുകൊണ്ടാണ് ചില പ്രത്യേക ബൽറ്റുകളിൽ ബിജെപിക്ക് കുറച്ച് സീറ്റുകൾ ലഭിച്ചത്. തൃണമൂൽ കോൺഗ്രസ്സിനെ പുറത്താക്കി ഭരണം കയ്യാളാൻ ബിജെപിക്ക് കഴിയില്ലെന്നതിനു തെളിവാണ് തിരഞ്ഞെടുപ്പിനുശേഷമുള്ള സാഹചര്യങ്ങൾ. മറിച്ച് ബിജെപി തൃണമൂൽ കോൺഗ്രസ്സിനെ പലകാര്യങ്ങളിലും സഹായിക്കുകയും ചിലയിടങ്ങളിൽ അവർക്കു വിജയിക്കുന്നതിനായി തൃണമൂൽ വിരുദ്ധവോട്ടുകൾ ഭിന്നിപ്പിക്കുകയുമാണ് ബിജെപി ചെയ്തത്. എന്തായാലും ചെറുത്തുനിൽപ്പിന്റെ ബാറ്റൺ ഇടതുപക്ഷത്തിന്റെ കൈകളിലേയ്ക്ക് മാറിയെന്നത് വ്യക്തമാണ്. വരുംനാളുകളിൽ ജനങ്ങൾ, പ്രത്യേകിച്ച് ബംഗാളിലെ ഗ്രാമീണജനത ഇടതുപക്ഷത്തോടൊപ്പം ചേരുമെന്ന് വ്യക്തമാണ്.

തിരഞ്ഞെടുപ്പിന് ശേഷമുള്ള അക്രമങ്ങൾ മിക്ക ഭാഗങ്ങളിലും തുടങ്ങിക്കഴിഞ്ഞു. പ്രത്യേകിച്ചും ഇടതുപക്ഷവും പ്രതിപക്ഷവും വിജയിച്ചയിടങ്ങളിൽ. ഒരു ഗ്രാമപഞ്ചായത്തിൽ (അശോക് നഗർ, നോർത്ത് ‐24, പർഗാനാസ്) ഇടതുപക്ഷം വിജയിക്കുമെന്നായപ്പോൾ ഇടതുപക്ഷത്തിനു വോട്ട് രേഖപ്പെടുത്തിയ ബാലറ്റുകൾ തൃണമൂൽ സ്ഥാനാർത്ഥി ചവച്ചുവിഴുങ്ങുന്നതിന് ഞങ്ങൾ ദൃക്സാക്ഷികളായി. ഇത്തരത്തിലുള്ള ഒരു പ്രതിഭാസത്തിന് ഇന്ത്യയുടെ ഒരുഭാഗത്തും ജനങ്ങളാരും മുമ്പൊരിക്കലും സാക്ഷ്യം വഹിച്ചിട്ടുണ്ടാവില്ല. ഇടതുപക്ഷത്തിനു വോട്ടുരേഖപ്പെടുത്തിയ ബാലറ്റിൽ കൃത്രിമം കാണിക്കുക, ബാലറ്റുകൾ കത്തിക്കുക എന്നിവയെല്ലാം സംസ്ഥാനത്തുടനീളം വ്യാപകമായി നടന്നു. ജനാധിപത്യത്തിന്റെ പേരിൽ സംസ്ഥാനത്ത് പൈശാചികാധിപത്യ ഭരണമാണ് നടക്കുന്നതെന്നു ചുരുക്കം.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

four × 3 =

Most Popular