2000 ഡിസംബർ 9. വിശുദ്ധ റംസാൻ മാസം. റംസാൻ നോമ്പുതുറയ്ക്ക് പലവക സാധനങ്ങളുമായി അരിയൂർ പാലത്തിന് സമീപം എത്തിയപ്പോഴാണ് സഖാവ് അരിയൂർ പുല്ലത്ത് അബ്ദുൾ ഗഫൂറിനെ മുസ്ലീംലീഗ് ക്രിമിനൽസംഘം വെട്ടിനുറുക്കി മൃതപ്രായമാക്കി വഴിയി ലുപേക്ഷിച്ചത്. ഇരുപതോളം പേരടങ്ങിയ മുസ്ലീംലീഗ് കാപാലികർ ആസൂത്രിതമായി മാരകായുധങ്ങളുമായി അരിയൂർ പാലത്തിനടിയിൽ പതിയിരുന്നു. കടയിൽ പോയി 6.30 ഓടെ നോമ്പുതുറക്കാനുള്ള സാധനങ്ങളുമായി ഗഫൂർ തിരികെ വരുമ്പോൾ സംഘം ചാടി വീണു. മാരകായുധങ്ങൾകൊണ്ട് അദ്ദേഹത്തിന്റെ ശരീരമാസകലം അവർ വെട്ടിനുറുക്കി. ഗഫൂറിന്റെ തലയ്ക്കും കഴുത്തിലും ആഴത്തിൽ മുറിവേൽക്കുകയും ധാരാളം രക്തം നഷ്ടപ്പെടുകയും ചെയ്‌തു. 2 ദിവസത്തിനുശേഷം ഗഫൂർ ആശുപത്രിയിൽവെച്ച് മരണമടഞ്ഞു.
ഗഫൂർ തന്റെ പിതാവ് പുല്ലത്ത് അലവിയുടെ പാത പിന്തുടർന്നാണ് ഇടതുപക്ഷ അനുഭാവിയായി മാറുന്നത്. പിന്നീട് സിപിഐ എം അരിയൂർ ബ്രാഞ്ച് സെക്രട്ടറിയും ഡിവൈഎഫ്ഐ കുമരംപുത്തൂർ വില്ലേജ് ജോയിന്റ് സെക്രട്ടറിയുമായി സജീവ രാഷ്ട്രീയ പ്രവർത്തകനായി മാറുകയായിരുന്നു. കുമരംപുത്തൂർ ഗ്രാമപഞ്ചായത്ത് 11-‐ാം വാർഡിൽ സെപ്തംബറിൽ നടന്ന തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിൽ വി ജയിച്ചിരുന്നു. ലീഗിന്റെ സ്ഥിരം സീറ്റായ 11-‐ാം വാർഡ് ഇടതുപക്ഷം പിടിച്ചടക്കിയതിൽ ലീഗിന് അമർഷം ഉണ്ടായിരുന്നു. വാർഡിൽ ലീഗിനേറ്റ തോൽവിക്ക് ഏതുവിധേനയും തിരിച്ചടികൊടുക്കാൻ ലീഗ് ക്രിമിനൽ സംഘം തക്കം പാർത്ത് നടക്കുകയുമായിരുന്നു. ലീഗി ന്റെ സ്ഥിരം സീറ്റായിരുന്ന 11-‐ാം വാർഡ് പിടിച്ചെടുക്കുന്നതിൽ മുന്നിൽ നി ന്ന് നിർണായക പങ്കുവഹിച്ചത് അബ്ദുൾ ഗഫൂർ ആയിരുന്നു. ഗഫൂറിന്റെ കൂടെ ധാരാളം യുവാക്കളും ഇടതുപക്ഷത്തിനൊപ്പം ചേരുകയും പ്രവർത്തിക്കുകയും ചെയ്തിരുന്നു. അതിൽ വെറിപൂണ്ട സ്ഥലത്തെ മുസ്ലീംലീഗ് നേതാക്കളായ ടി എ സിദ്ദിഖ്, പി സെയ്ത് എന്നിവരടങ്ങുന്ന സംഘമാണ് അബ്ദുൾ ഗഫൂറിനെ വെട്ടിവീഴ്ത്തിയത്. വെട്ടേറ്റ് ചോരവാർന്ന് കിടന്ന അബ്ദുൾ ഗഫൂറിനെ രക്ഷിക്കാൻ ഓടിയെത്തിയ സുഹൃത്തുക്കളേയും ക്രിമിനൽസംഘം വെട്ടാനാഞ്ഞു. നോമ്പുതുറ നേരമായതിനാലും പാലത്തിൽനിന്നും അക്രമിസംഘം പിന്മാറി പോകാതിരുന്നതിനാലും ചോരവാർന്ന് ഒരു മണിക്കൂറോളം നേരം ഗഫൂർ വെട്ടേറ്റു കിടന്നു. അക്രമിസംഘം പിന്മാറിയപ്പോഴാണ് അബ്ദുൾ ഗഫൂറിനെ നാട്ടുകാരും സുഹൃത്തുക്കളും ചേർന്ന് പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ എത്തിച്ചത്. അപ്പോഴേക്കും കഴുത്തിലും തലയിലും ആഴത്തിലേറ്റ മുറിവിലൂടെ ധാരാളം രക്തം വാർന്നു പോയിരുന്നു, അതാണ് മരണകാരണമാ യത്. പുല്ലത്ത് അലവിയുടെ ഇളയ മകനായ സ. അബ്ദുൾ ഗഫൂർ അവിവാഹിതനായിരുന്നു. ♦