Tuesday, April 23, 2024

ad

Homeപടനിലങ്ങളിൽ പൊരുതിവീണവർകോൺഗ്രസുകാർ അരുംകൊല ചെയ്‌ത രക്തനക്ഷത്രങ്ങൾ

കോൺഗ്രസുകാർ അരുംകൊല ചെയ്‌ത രക്തനക്ഷത്രങ്ങൾ

ശ്രുതി വാസുദേവൻ

1994 മാർച്ച് 7ന് രാത്രി 8 മണി. നെന്മാറ കയറാടിക്കടുത്ത് അയിലൂർ പഞ്ചായത്ത് കമ്മിറ്റി യോഗം കഴിഞ്ഞ് മടങ്ങുകയായിരുന്നു സഖാവ് പി ജയകൃഷ്ണനും വി ചന്ദ്രനും. നെന്മാറ ടൗണിൽ എത്തുന്നതിനുമുൻപേ മാങ്കുറുശ്ശിയിലെ ആളൊഴിഞ്ഞ ഭാഗത്തു വെച്ച് ഇവരെ കൊല്ലാനായി കരുതിക്കൂട്ടി നിലയുറപ്പിച്ച് നിൽക്കുകയായിരുന്നു കോൺഗ്രസ് ഐ നരാധമൻമാർ. സഖാ ക്കൾ സഞ്ചരിച്ച വണ്ടി മാങ്കുറുശ്ശിയിലെത്തിയപ്പോൾ കോൺഗ്രസ് ഐ സംഘം കയ്യിൽ കരുതിയ മാരകായുധങ്ങളുമായി ചാടിവീണ് അവരെ നിഷ്കരുണം വെട്ടി ക്കൊലപ്പെടുത്തി.

പാർടി ജില്ലാ കമ്മിറ്റി അംഗവും കർഷകസംഘം നേതാവുമായിരുന്നു പി ജയകൃഷ്ണൻ; പനങ്ങാട്ടിരി ബ്രാഞ്ച് സെകട്ടറിയായിരുന്നു വി ചന്ദ്രൻ. യോഗം നടക്കാതെ വന്നപ്പോൾ തിരിച്ച് വീട്ടിലേക്ക് ഒപ്പം മടങ്ങിവരികയായിരുന്നു അവരിരുവരും. ആ മടക്കയാത്ര കണക്കുകൂട്ടി മാങ്കുറുശ്ശിയിൽ കോൺഗ്രസ് ഐ കാപാലികർ നിലയുറപ്പിച്ചിരുന്നു. ഇരുട്ടിന്റെ മറപറ്റി സഖാക്കൾ സഞ്ചരിച്ച ജീപ്പ് തടഞ്ഞുനിർത്തി. അതിനകത്ത് വെച്ചുതന്നെ ഇരുവരേയും ക്രൂരമായി വെട്ടിക്കൊല്ലുകയായിരുന്നു. കഠാര, കൊടുവാൾ, വടിവാൾ തുടങ്ങിയ ആ യുധങ്ങൾ ഉപയോഗിച്ച് വെട്ടിയും കുത്തിയും അടിച്ചും മാരകമായ മുറിവുകളുണ്ടാക്കിയിരുന്നു. സംഭവസമയത്ത് ജീപ്പിലു ണ്ടായിരുന്ന ഡ്രൈവറെ അക്രമിസംഘം ഭയപ്പെടുത്തി ഓടിച്ചിരുന്നു. മരണമുറപ്പാകുംവരെ അക്രമിസംഘം സഖാക്കളെ മൃഗീയമായി വെട്ടിനുറുക്കിയിരുന്നു.

പിന്നീട് അക്രമിസംഘം പിൻവാങ്ങിയെന്നുറപ്പായപ്പോൾ ഡ്രൈവർ നാട്ടുകാരുടെ സഹായത്തോടെ ഇരുവരെയും നെന്മാറ ആശുപത്രി യിലെത്തിച്ചെങ്കിലും അതിനകം മരണം സംഭവിച്ചിരുന്നു. എലവഞ്ചേരിയിലെ പനങ്ങാട്ടിരിയിൽ അമ്പലപ്പറമ്പിൽ വീട്ടിൽ അച്ഛൻ വെള്ളയുടെയും അമ്മ പെട്ടയുടെയും മകനായി 1954ലാണ് ചന്ദ്രൻ ജനിച്ചത്. രാജമ്മ, മാധവി, മണി എന്നീ മൂന്ന് സഹോദരിമാരും ചന്ദ്രനുണ്ടായിരുന്നു. പനങ്ങാട്ടിരി മുടക്കൂട് കള്ളുഷാപ്പുകൾ കരാറെടുത്ത് നടത്തി ഉപജീവനം കഴിക്കുകയായിരുന്നു ചന്ദ്രനും ഭാര്യ സത്യഭാമയുമടങ്ങിയ കുടുംബം. ഏഴാംതരംവരെ മാത്രം പഠിച്ച ചന്ദ്രൻ കർഷകസംഘത്തിലും യുവജനസംഘാടനരംഗത്തും ഉറച്ചുനിന്ന് പ്രവർത്തിച്ച് സിപിഐ എമ്മിന്റെ പനങ്ങാട്ടിരി ബ്രാഞ്ച് സെക്രട്ടറിയായി പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തിവരികയായിരുന്നു.

പെരുവമ്പ് പഞ്ചായത്തിൽ പത്മലോചനന്റെയും പത്മാവതിയുടെയും മകനായി 1953ലാണ് സഖാവ് പി ജയകൃഷ്ണൻ ജനിക്കുന്നത്. അന്ന് നിലനിന്നിരുന്ന ജന്മിമാരുടെ തൊഴിലാളിദ്രോഹ നടപടികൾക്കെതിരെ എന്നും ശബ്ദമുയർത്തിയ ആളായിരുന്നു അച്ഛൻ പത്മലോചനൻ. 1967‐-70 കാലഘട്ടത്തിൽ കർഷകത്തൊഴിലാളി ചെറുത്തുനിൽപ് അടിച്ചമർത്തുകയും അതിനിടയിൽ ഒരു കർഷകൻ മരണപ്പെടുകയും ചെയ്തിരുന്നു. ആ കേസിൽ പത്മലോചനനെ മനഃപൂർവം പ്രതി ചേർക്കാൻ ജന്മിയുടെ കയ്യാളുകാർ ഒത്താശ ചെയ്തുകൊടുത്ത് ജീവപര്യന്തം തടവ് ശിക്ഷ നൽകിയിരുന്നു. എന്നാൽ സഖാവ് എ കെ ജി മുൻകൈയെടുത്ത് അത് തടഞ്ഞ് ശിക്ഷ 6 വർഷമാക്കി ഇളവ് ചെയ്തു. ആ സമയത്തുതന്നെ അച്ഛന്റെ വിപ്ലവവീര്യം തെല്ലും ചോരാതെ കൊടുവായൂർ ഹൈസ്കൂളിൽ വി ദ്യാർത്ഥി പ്രസ്ഥാനത്തിന്റെ അമരക്കാരനായി ജയകൃഷ്ണൻ ഉയർന്നുവന്നിരുന്നു.

1970കളിൽ എസ്എഫ്ഐ പ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങളിൽ പി ജയകൃഷ്ണൻ നിറസാന്നിദ്ധ്യമായി മാറി. 1971ൽ ആർഎസ്എസ് ഗുണ്ടാ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നു. എങ്കിലും ആ വിപ്ലവവീര്യം ചോരാതെ ചിറ്റൂർ, പാലക്കാട് താലൂക്കുകളിലെ എസ്എഫ്ഐയുടെ കാവലാളായി. നീണ്ട പത്തുവർഷത്തെ നേതൃപാടവം, അടിയന്തരാവസ്ഥക്കാലത്തെ പ്രവർത്തനങ്ങളിലെ ചങ്കൂറ്റം എന്നിവ ജയകൃഷ്ണനെ വളർത്തി. വിദ്യാർത്ഥി, യുവജന, കർഷക പ്രസ്ഥാനങ്ങളുടെ ഏരിയ പ്രസിഡന്റ് എന്ന നിലയിലും സിപിഐ എം പാലക്കാട് ജില്ലാ കമ്മിറ്റി അംഗം എന്ന നിലയിലും ഉയർന്നു.

പുതുനഗരം, കൊടുവായൂർ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ ആർഎസ്എസ്, ലീഗ്, കോൺഗ്രസ് അക്രമങ്ങൾക്കെതിരെ ജനങ്ങളെ സംഘടിപ്പിക്കാൻ പി ജയകൃഷ്ണനും സംഘത്തിനും കഴിഞ്ഞിരുന്നു. ഇത് അവർക്കിടയിൽ ജയകൃഷ്ണനോട് ശത്രുത ഉയരാൻ കാരണമായി. എന്നാൽ എതിരാളികളോടുപോലും സ്നേഹത്തോടെ രുമാറുന്ന ആളായിരുന്നു ജയകൃഷ്ണൻ. അതുകൊണ്ടുതന്നെ ജനസമ്മതനും ആയിരുന്നു. ആ നേതൃപാടവത്തെ ഭയന്ന ഒരു പറ്റം കോൺഗ്രസ് ഐ കാപാലികരാണ് നിഷ്കരുണം ആ രാത്രി (1994 മാർച്ച് 7ന്)യിൽ രണ്ട് ജീവനെടുത്തത്. (ജയകൃഷ്ണന്റെ ഭാര്യ ഷീല. രണ്ട് മക്കൾ).

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

two × 3 =

Most Popular