1971 സെപ്തംബർ 17. തൃശ്ശൂർ ജില്ലയിൽ ഒരു കാലത്ത് കോ ൺഗ്രസിന്റെ എല്ലാമായിരുന്ന കൊടുങ്ങല്ലൂരിലെ പി കെ അബ്ദുൾ ഖാദറും സിപിഐ എം പ്രവർത്തകനായ അഹമ്മുവും രക്തസാക്ഷിത്വം വരിക്കുന്നത് അന്നാണ്. കോൺഗ്രസിന്റെ ജനവിരുദ്ധനയങ്ങളിൽ മനംനൊന്ത് നിരാശനായി കോൺഗ്രസിനോട് വിടപറഞ്ഞ് പി കെ അബ്ദുൾഖാദർ സിപിഐ എമ്മിൽ ചേർന്ന് പ്രവർത്തിക്കാൻ തുടങ്ങിയത് 1971 ആഗസ്തിലാണ്. 1971 സെപ്തം 11ന് കോൺഗ്രസ് കാപാലികർ അദ്ദേഹത്തിന്റെ ജീവനെടുത്തു. കോൺഗ്രസ് വിട്ടുപോകുന്നവർക്ക് ശിക്ഷ വിധിക്കാൻ വേണ്ടി ജന്മിമാരും അവരുടെ ഗുണ്ടകളും നാട്ടുപ്രമാണിമാരും അടങ്ങിയ കോടതി അക്കാലത്ത് കോൺഗ്രസിനുള്ളിൽ ഉണ്ടായിരുന്നു. അത്തരമൊരു കോൺഗ്രസ് കോടതി തീർപ്പനുസരിച്ചായിരുന്നു ആദരണീയനായ അബ്ദുൾ ഖാദറിനെയും ആ നാട്ടുകാരുടെ പ്രിയ സഖാവ് അഹമ്മുവിനെയും കോൺഗ്രസുകാർ കശാപ്പ് ചെയ്തത്.
1971 സെപ്തംബർ 17ന് കൊടുങ്ങല്ലൂരിലെ ഏറിയാട് കേരളവർമ്മ ഹൈസ്കൂളിൽ എസ്എഫ്ഐയു ടെ നേതൃത്വത്തിൽ പഠിപ്പുമുടക്ക് നടക്കുകയായിരുന്നു. പഠിപ്പുമുടക്കിയ ശേഷം നടന്ന പ്രകടനത്തിൽ പങ്കെടുത്ത വിദ്യാർഥികളെ പുറത്തുനിന്നെത്തിയ കോൺഗ്രസ് ഗുണ്ടകൾ അതിക്രൂരമായി മർദിച്ചു. സ്കൂളിനടുത്തായിരുന്നു അബ്ദുൾ ഖാദർ താമസിച്ചിരുന്നത്. കോൺഗ്രസ് ഗുണ്ടാസംഘം സ്കൂൾ വിദ്യാർഥികളെ പ്രകടനം നടത്താൻ അനുവദിക്കാതെ അതിക്രൂരമായി തല്ലിയോടിക്കുന്നതറിഞ്ഞ അദ്ദേഹം അടുത്തുതന്നെയുണ്ടായിരുന്ന സിപിഐ എം പ്രവർത്തകനും മത്സ്യത്തൊഴിലാളിയുമായ അഹമ്മുവിനെയും കൂട്ടി സ്കൂളിനടുത്തേക്ക് ഓടിയെത്തി. അബ്ദുൾ ഖാദർ എത്താനിടയുണ്ടന്ന പ്രതീക്ഷയിൽ തോക്കുമായി കാത്തിരിക്കുകയായിരുന്നു കോൺഗ്രസ് കൊലയാളി സംഘം.
ഒരാക്രമണം അപ്പോൾ അവിടെ തീരെ പ്രതീക്ഷിക്കാതിരുന്ന അബ്ദുൾ ഖാദറിനും അഹമ്മുവിനുംനേരെ കൊലയാളിസംഘം തുരുതുരാ വെടിയുതിർക്കുകയായിരുന്നു. രണ്ടുപേരും അവിടെത്തന്നെ വെടിയേറ്റുവീണു. സമൂഹനന്മയ്ക്കുവേണ്ടി പോരാടി ഈ രണ്ടു മനുഷ്യജീവിതങ്ങൾ അവിടെ വീണ് പിടഞ്ഞ് തൽക്ഷണം മരണമടഞ്ഞു. വെടിയുണ്ടകൾ തുളഞ്ഞുകയറി. മാംസവും ചോരയും കിനിഞ്ഞ് ചിതറിത്തെറിച്ച ദൃശ്യവും ആ രണ്ടു ശരീരങ്ങളും ഇന്നും ഏറിയാട് ഗ്രാമത്തിലുള്ളവരുടെ ഓർമ്മയിൽ മായാതെ നിൽക്കുന്നു.
ഇരുളിന്റെ മറവിലല്ല. പട്ടാപ്പകൽ നാട്ടുകാരും സ്കൂൾ വിദ്യാർഥികളും നോക്കിനിൽക്കെയാണ് മൃഗീയമായ ഈ ഇരട്ട കൊലപാതകം കോൺഗ്രസുകാർ വളരെ ആസൂത്രിതമായി നടപ്പിലാക്കിയത്. അതും ഒന്നരമാസം മുൻപുവരെ സ്വന്തം നേതാവായിരുന്ന നാട്ടിലേവർക്കും പ്രിയങ്കരനായിരുന്ന നേതാവിനെ, 1969ൽ നിലമ്പൂർ എംഎൽഎ ആയിരുന്ന സ. കുഞ്ഞാലിയെ ഇരുളിന്റെ മറവിൽ കോൺഗ്രസുകാർ വെടിവെച്ചു കൊന്നശേഷം സംസ്ഥാനത്തെ ഞെട്ടിച്ച് നിഷ്ഠൂരമായ കൊലപാതകങ്ങളിലൊന്നായി അബ്ദുൾഖാദറി ന്റെയും അഹമ്മുവിന്റെയും കൊലപാതകം. എന്നിട്ടും അന്ന് ആ മൃഗീയ ചെയ്തികളെ മാധ്യമങ്ങളൊന്നുംതന്നെ അവതരിപ്പിച്ചില്ല. ‘മനോരമ’യുടെയും ‘മാതൃഭൂമി’യുടെയും ഒന്നാം പേജിൽ വാർത്ത പോലും വന്നില്ല. കമ്യൂണിസ്റ്റാണെങ്കിൽ കൊല്ലപ്പെടേണ്ടവർ എന്നതാണല്ലോ എന്നും ഈ പത്രങ്ങളുടെ ഉഉള്ളിലിരുപ്പ്.
ആരായിരുന്നു അബ്ദുൾ ഖാദർ? പി കെ എന്ന രണ്ടക്ഷരം കൊണ്ട് നാട്ടിൽ പരക്കെ അറിയപ്പെട്ടിരുന്ന അബ്ദുൾ ഖാദർ അന്ന് എറണാകുളം തൃശ്ശൂർ ജില്ലകൾ ഉൾപ്പെട്ട ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റായിരുന്നു. കോൺഗ്രസ് വിട്ട് സിപിഐ എമ്മിനോടൊപ്പം ചേരുകയും ഭൂരഹിതരായ ദരിദ്രർക്ക് കിടപ്പാടമുണ്ടാക്കുവാൻ മിച്ചഭൂമിയിൽ 10 സെന്റ് വളച്ചുകെട്ടി നൽകുന്നതിനുള്ള പോരാട്ടം നയിച്ചതിനായിരുന്നു ജന്മിമാരുടെ വക്താക്ക ളായിരുന്ന കോൺഗ്രസ് കാപാലികസംഘം അദ്ദേഹത്തെയും അഹമ്മുവിനെയും വെടിവെച്ചുകൊന്നത്. അഞ്ചു മക്കളടങ്ങിയ കുടുംബത്തിന്റെ താങ്ങായിരുന്നു ആ മനുഷ്യൻ.
കൊലപാതകം നടത്തിയശേഷം കാക്കച്ചി മുഹമ്മദ്, ജബ്ബാർ എന്നീ കൊലയാളികൾ ഒളിവിൽ പോവുകയാണുണ്ടായത്. കോൺഗ്രസ് നേതൃത്വം തന്നെയാണ് അവർക്ക് ഒളിവിടം ഒരുക്കിക്കൊടുത്തത്. മാസങ്ങൾക്കുശേഷം മഹാരാഷ്ട്രയിലെ പൂനെയിൽ ഒരു കോൺഗ്രസ് പ്രവർത്തകന്റെ കടയിൽ ഒളിവിൽ ക ഴിയവെയാണ് ഇവർ അറസ്റ്റു ചെയ്യപ്പെട്ടത്. ഇവർക്കോ കേസിൽ പ്രതിചേർക്കപ്പെട്ട മറ്റ് അഞ്ചുപേരിൽ ആർക്കെങ്കിലുമോ പിയോട് എ ന്തെങ്കിലും തരത്തിലുള്ള വ്യക്തിവിരോധമോ പകയോ ഉണ്ടായിരു ന്നില്ല. ഇവർക്കെന്നല്ല, ആ നാട്ടിലെ ആർക്കും ഒരുവിധ വിദ്വേഷവും ഇല്ലാത്തവിധം സർവ്വസമ്മതനായിരുന്നു അദ്ദേഹം. അദ്ദേഹത്തോടൊപ്പം ആ ഗുണ്ടകൾ കൊലപ്പെടുത്തിയ അഹമ്മദുവാകട്ടെ, ഒരു ദരിദ്ര മത്സ്യത്തൊഴിലാളി കുടുംബത്തിന്റെ അത്താണിയായിരുന്നു. അഹമ്മുവിനെ കൊലപ്പെടുത്തിയതിലൂടെ പാവപ്പെട്ട ആ കുടുംബത്തെ ആ നരാധമന്മാർ വഴിയാധാരമാക്കി. ഇന്ന് കൊലപാതക രാഷ്ട്രീയത്തിനെതിരെ ഒച്ചയിടുന്ന കെപിസിസി പ്രസിഡന്റ് വി എം സുധീരൻ ആ കാലത്ത് കെഎസ്‌യുവിന്റെ നേതാവായിരുന്നു. തൃശ്ശൂർ സ്വദേശിയായ സുധീരന് അബ്ദുൾ ഖാദറിനെ അറിയാതിരിക്കില്ല.
കാക്കച്ചി മുഹമ്മദും ജബ്ബാറും ഉൾപ്പെടെ കോൺഗ്രസുകാരായ 7 പ്രതികളിൽ കേസിന്റെ അന്വേഷണം ഒതുങ്ങി. കൊലപാതകത്തിനു പിന്നിലുള്ള ഗൂഢാലോചനയെക്കുറിച്ചോ, പ്രതികളെ മഹാരാഷ്ട്രയിൽ ഒളിവിൽ പാർപ്പിച്ചതിനെക്കുറിച്ചോ ഒരന്വേഷണവും അന്നവിടെ ഉണ്ടായില്ല. കോടതി കാക്കച്ചി മുഹമ്മദിനും ജബ്ബാറിനും ജീവപര്യന്തം തടവുശിക്ഷ വിധിച്ചു.
നവോത്ഥാന പ്രസ്ഥാനത്തിലെ ഒരു പ്രവർത്തകനായിരുന്ന പടിയത്ത് മണപ്പാട്ട് കുഞ്ഞിമുഹമ്മദ് ഹാജിയുടെ മകനായി ഏറിയാട്ടെ ഒരു ജന്മികുടുംബത്തിലായിരുന്നു അബ്ദുൾഖാദറിന്റെ ജനനം. സ്കൂൾ വിദ്യാർഥി ആയിരിക്കെതന്നെ സ്വാതന്ത്ര്യസമരത്തിൽ സജീവമായിരുന്നു. കൊച്ചിൻ സ്റ്റുഡന്റ്സ് ഫെഡറേഷന്റെ പ്രവർത്തകനായിരുന്നു അദ്ദേഹം. 1942ലെ ക്വിറ്റ് ഇന്ത്യാ സമരത്തോടനുബന്ധിച്ച് പഠിപ്പുമുടക്കിനും പ്രകടനത്തിനും നേതൃത്വം കൊടുത്ത അദ്ദേഹം സ്കൂളിൽ നിന്നു പുറത്താക്കപ്പെട്ടു. വിദ്യാഭ്യാസം മുടങ്ങിയ അബ്ദുൾ ഖാദർ പിന്നീട് മുഴുവൻസമയ കോൺഗ്രസ് പ്രവർത്തകനായി മാറി. ആദ്യം കോൺഗ്രസിന്റെ മണ്ഡലം പ്രസിഡന്റായ പി കെ പിന്നീട് ഡിസിസി സെക്രട്ടറി, പ്രസിഡന്റ് എന്നീ പദവികളും വഹിച്ചു. 1953-ൽ എറിയാട് പഞ്ചായത്ത് മെമ്പറായി തിരഞ്ഞെടു ക്കപ്പെട്ട അദ്ദേഹം പിന്നീട് പഞ്ചായത്ത് പ്രസിഡന്റുമായി. 1954ലെ തിരു‐-കൊച്ചി നിയമസഭാ തിരഞ്ഞെടുപ്പിൽ അന്ന് കമ്യൂണിസ്റ്റു പാർടിയുടെ ശക്തികേന്ദ്രമായിരുന്ന കൊടുങ്ങല്ലൂരിൽ കമ്യൂണിസ്റ്റു പാർടി സ്ഥാനാർഥി ആയിരുന്ന ഗോപാലകൃഷ്ണ മേനോനെതിരെ മൽസരിക്കാൻ കോൺഗ്രസ് സ്ഥാനാർഥിയാക്കി രംഗത്തിറക്കിയത് അബ്ദുൾ ഖാദറിനെയായിരുന്നു. ഒരു തിരഞ്ഞെടുപ്പിൽ വിജയം വരിച്ച പി കെ ആ നാട്ടിൽ തനിക്കുള്ള ജനകീയ സ്വീകാര്യത തെളിയിക്കുകയാണുണ്ടായത്. 1957ൽ അദ്ദേഹം മത്സരിച്ചില്ല. 1960ൽ കൊടുങ്ങല്ലൂരിൽ നിന്നും മത്സരിച്ച പി കെ കേരള നിയമസഭയിലും അംഗമായി. അങ്ങനെ പഴക്കവും പാരന്പര്യവുമുള്ള ജനപ്രിയനായ നേതാവ് ആയിരുന്നു, എല്ലാവരാലും ആദരിക്കപ്പെട്ട നേതാവായിരുന്നു അബ്ദുൾഖാദർ.
കോൺഗ്രസ് ജന്മിമാരുടെയും മുതലാളിമാരുടെയും താൽപര്യം സംരക്ഷിക്കുന്ന നയം സ്വീകരിക്കുന്നതിൽ മനംനൊന്താണ് അബ്ദുൾഖാദർ കോൺഗ്രസ് രാഷ്ട്രീയത്തോട് വിടപറഞ്ഞത്. കോൺഗ്രസിനു ഉള്ളിൽ നിന്നും ജന്മിത്വത്തോട് പൊരുതാൻ അദ്ദേഹം ആദ്യം ഒരു ശ്രമം നടത്തി. കുടികിടപ്പുസംഘം രൂപീകരിച്ചു പ്രവർത്തിച്ച അദ്ദേഹത്തിനെതിരെ കോൺഗ്രസ് നേതൃത്വം അച്ചടക്കനടപടി സ്വീകരിച്ചു. തുടർന്നാണ് അബ്ദുൾഖാദർ കോൺഗ്രസ് വിട്ട് സിപിഐ എമ്മിൽ ചേർന്നത്; സിപിഐ എം നേതൃത്വ ത്തിൽ ഭൂപരിഷ്കരണ ഭേദഗതിനിയമം നടപ്പിലാക്കാനും ജന്മിത്വം അ വസാനിപ്പിക്കാനും നടത്തിയിരുന്ന ഐതിഹാസികമായ പോരാട്ടമാണ് അദ്ദേഹത്തെ സിപിഐ എമ്മിൽ ചേരാൻ പ്രേരിപ്പിച്ചത്. സാമൂഹിക അസമത്വത്തിനെതിരെയും അടിസ്ഥാന ജനവിഭാഗങ്ങളുടെ ഉന്നമനത്തിനുവേണ്ടിയും നെഞ്ചുറപ്പോടെ നിലയുറപ്പിച്ച ആ മനുഷ്യനെന്റെ കടമകൾ പൂർത്തീകരിക്കാൻ കോൺഗ്രസ് നേതൃവൃത്തങ്ങൾ അനുവദിച്ചില്ല. തീർത്തും പ്രതികാര മനോഭാവത്തോടു കൂടി രാഷ്ട്രീയ എതിരാളികളെ കൊന്നുതള്ളുന്നതിലൂടെ അമർച്ച ചെയ്യുന്ന അഹിംസാവക്താക്കളുടെ മൃഗീയമായ ചെയ്തിയുടെ ഫലമാണ് അബ്ദുൾ ഖാദറിന്റെയും അഹമ്മുവിന്റെ യും കൊലപാതകം. ♦