Thursday, September 19, 2024

ad

Homeകവര്‍സ്റ്റോറിഏകീകൃത സിവിൽ കോഡോ ഏകീകൃത വർഗീയ പ്രചാരണമോ?

ഏകീകൃത സിവിൽ കോഡോ ഏകീകൃത വർഗീയ പ്രചാരണമോ?

ബൃന്ദ കാരാട്ട്

രു രാജ്യം ഒരൊറ്റ നിയമം എന്ന മുദ്രാവാക്യമുയർത്തി മോദി ഗവൺമെന്റ് ഏകീകൃത സിവിൽ കോഡ് മുന്നോട്ടുവയ്ക്കുകയാണ്. ആർഎസ്എസിന്റെയും സംഘപരിവാറിന്റെയും രാഷ്ട്രീയ മുദ്രാവാക്യമാണ് ഏകീകൃത സിവിൽ കോഡ് (യുസിസി) എങ്കിലും അത്തരമൊരു നിയമനിർമാണത്തിന് അവശ്യം വേണ്ട ഒരു കരട് ഇതേവരെ അവർ മുന്നോട്ടുവച്ചിട്ടില്ല. മുസ്ലീം സമുദായത്തെ വിരട്ടാനും അവരെ മോശമായി ചിത്രീകരിക്കാനും മാത്രമാണ് അവർ ഇതുപയോഗിക്കുന്നത്. ഇപ്പോൾ അധികാരമൊഴിയാൻ ഏതാനും ചില മാസങ്ങൾ മാത്രം അവശേഷിക്കേ, തിരഞ്ഞെടുപ്പ് അടുത്തെത്തിയ ഈ കാലഘട്ടത്തിൽ വീണ്ടും അവർ ഏകീകൃത സിവിൽ കോഡ് കൊണ്ടുവരുമെന്ന പ്രസ്താവനയുമായി വരികയാണ്. എന്നാൽ, അത് ആർക്കുവേണ്ടി? അടുത്തകാലത്ത് നാഗാലാൻഡിൽനിന്നുള്ള 12 അംഗ പ്രതിനിധിസംഘം ആഭ്യന്തരമന്ത്രി അമിത്ഷായെ കാണുകയും നിർദ്ദിഷ്ട ഏകീകൃത സിവിൽ കോഡ് നാഗാലാൻഡിൽ അടിച്ചേൽപ്പിക്കുന്നതിലുള്ള അവരുടെ ഉൽക്കണ്ഠ വ്യക്തമാക്കുകയും ചെയ്തുവെന്ന് റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു. ഈ കൂടിക്കാഴ്ചയ്ക്കുശേഷം പുറപ്പെടുവിച്ച പത്രക്കുറിപ്പിൽ നാഗാലാൻഡ് മുഖ്യമന്ത്രി ഉൾപ്പെടെയുള്ള പ്രതിനിധി സംഘം പറഞ്ഞത് അമിത്ഷാ തങ്ങൾക്ക് സംശയാതീതമായ വിധം ഉറപ്പുനൽകിയിട്ടുണ്ട് എന്നാണ്; അതായത്, ‘‘ക്രിസ്ത്യാനികളെയും ചില ഗോത്ര വർഗ പ്രദേശങ്ങളെയും 22–ാം നിയമ കമ്മിഷന്റെ പരിധിയിൽനിന്നും ഒഴിവാക്കുന്ന കാര്യം കേന്ദ്ര സർക്കാരിന്റെ സജീവ പരിഗണനയിലാണെന്ന് അദ്ദേഹം സംശയലേശമെനേ–്യ വ്യക്തമാക്കി’’. ഇന്നേവരെ ഈ റിപ്പോർട്ട് ആഭ്യന്തരമന്ത്രാലയം തള്ളിക്കളഞ്ഞിട്ടില്ല; ആ സ്ഥിതിക്ക് നാഗാലാൻഡ് പ്രതിനിധി സംഘത്തിന്റെ പ്രസ്താവന ശരിയാണെന്നു മാത്രമേ നമുക്ക് കണക്കാക്കാനാവൂ. ക്രിസ്ത്യാനികളും ഗോത്രവർഗക്കാരും ഒഴിവാക്കപ്പെടുകയാണെങ്കിൽ ആരാണ് പിന്നെ അവശേഷിക്കുക? അപ്പോൾ ഒരു രാജ്യത്തിനും നിയമങ്ങളുടെ കാര്യത്തിൽ ‘‘ഇരട്ട സമ്പ്രദായ’’വുമായി മുന്നോട്ടു പോകാനാവില്ല എന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന എന്താണ് വെളിപ്പെടുത്തുന്നത്? മോദി സർക്കാരിനെ സംബന്ധിച്ചിടത്തോളം ഏകീകൃത സിവിൽ കോഡ് എന്നാൽ സമൂഹത്തെ ചേരിതിരിക്കുന്നതിന് ചില വിഭാഗങ്ങളെ തെരഞ്ഞുപിടിച്ച് പ്രയോഗിക്കാനുള്ള ആയുധം മാത്രമാണെന്നും സ്ത്രീകളുടെ അവകാശ സംരക്ഷണവുമായി ഇതിനൊരു ബന്ധവുമില്ലെന്നുമുള്ളതിന്റെ വ്യക്തമായ തെളിവാണിത്. സവിശേഷമായ സാമൂഹിക – രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്ത് സാർവത്രികമായ അവകാശങ്ങളോട് പ്രതിബദ്ധതയുള്ള സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനങ്ങൾ തന്ത്രങ്ങൾ മെനയണമെന്ന യാഥാർഥ്യത്തെയും ഇത് സാധൂകരിക്കുന്നു. ഇന്നത്തെ ഇന്ത്യയിൽ, തങ്ങളുടേതായ അജൻഡയും മനുവാദി പ്രത്യയശാസ്ത്രത്തോടുള്ള പ്രതിബദ്ധതയുമായി കടുത്ത വലതുപക്ഷ വർഗീയ കോർപ്പറേറ്റ് സംവിധാനം അധികാരത്തിലിരിക്കുന്ന ഇന്നത്തെ ഇന്ത്യയിൽ എല്ലാ സമുദായങ്ങളിലേയും സ്ത്രീകൾക്ക് തുല്യാവകാശം നേടാനുള്ള മികച്ച മാർഗം ഏതാണ്?

എല്ലാ സമുദായങ്ങളിലെയും സ്ത്രീകൾക്ക് തുല്യാവകാശം എന്ന ലക്ഷ്യത്തിലെത്തിച്ചേരാൻ ദ്വിമുഖ തന്ത്രമാണ് ഇടതുപക്ഷ പ്രസ്ഥാനങ്ങൾ മുന്നോട്ടുവയ്ക്കുന്നത്. വാസ്തവത്തിൽ, 1995ൽ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷനാണ് എല്ലാ സമുദായങ്ങളിലെയും സ്ത്രീകൾക്ക് തുല്യാവകാശം എന്ന ആവശ്യം മുന്നോട്ടുവെച്ചത്; ന്യൂനപക്ഷ സമുദായങ്ങളിലെയും ഗോത്ര വർഗങ്ങളിലെയും സ്ത്രീകൾക്കുമേൽ തങ്ങളുടെ മതവിശ്വാസമോ നിയമത്തിനു മുന്നിലെ തുല്യതയോ എന്ന ഒരു തെരഞ്ഞെടുപ്പിനുള്ള സമ്മർദം അതോടെ ഉയർന്നുവന്നു. ആ കാലത്ത് ബാബ്റി മസ്ജിദ് തകർക്കപ്പെട്ടതിനെ തുടർന്ന് വർഗീയമായ ആക്രമണങ്ങളുടെ ഒരു പരമ്പര തന്നെ ഉണ്ടായി; ഇതിന്റെ ആഘാതം ഏറ്റവുമധികം ബാധിച്ചതും സ്ത്രീകളെ ആയിരുന്നു. ഷാബാനു കേസിലെ സംഭവവികാസങ്ങളെയും ക്രിസ്ത്യൻ സ്ത്രീകൾക്ക് സ്വത്തവകാശം നൽകുന്നതു സംബന്ധിച്ച മേരി റോയി കേസിന്റെ അനുഭവത്തെയും ഗോത്രവർഗത്തിൽപെട്ട സ്ത്രീകളുടെ സ്വത്തവകാശവുമായി ബന്ധപ്പെട്ട് അതിനുമുൻപുണ്ടായ കേസിനെയും തുടർന്നായിരുന്നു ഇത്. എല്ലാ സമുദായങ്ങളിലെയും സ്ത്രീകളുമായി വിശദമായ ചർച്ച നടത്തിയതിനുശേഷം, അവരുടെ താൽപര്യങ്ങൾക്ക് പ്രാധാന്യം നൽകിയുമാണ് മുന്നോട്ടുള്ള മാർഗമേതെന്ന് നിശ്ചയിക്കപ്പെട്ടത്.

ഇത്തരമൊരു തന്ത്രത്തിന്റെ ഒന്നാമത്തെ വശം എല്ലാ സമുദായങ്ങളിലെയും സ്ത്രീകൾക്ക് ബാധകമായി നിലവിലുള്ള മതനിരപേക്ഷമായ നിയമങ്ങളെ ശക്തിപ്പെടുത്തുകയും വികസിപ്പിക്കുകയുമാണ്. രണ്ടാമത്തേത് അതാത് സമുദായങ്ങളിലെ സ്ത്രീകളുടെയും പുരുഷന്മാരുടെയും പ്രതിനിധികളുമായി കൂടിയാലോചനകൾ നടത്തി എല്ലാ സമുദായങ്ങളിലെയും വ്യക്തിനിയമങ്ങളുടെയും ആചാരങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങളുടെയും പരിഷ്കരണവുമായി മുന്നോട്ടുപോകുന്നത് ഉറപ്പാക്കലാണ്. ഇതിന്റെ അർഥം എല്ലാ സമുദായങ്ങളിലെയും സ്ത്രീകൾക്ക് എല്ലാ വിധത്തിലും തുല്യാവകാശം ഉറപ്പാക്കുകയെന്നതാണ് – അതായത്, ഹിന്ദു പുരുഷന്മാരും ഹിന്ദു സ്ത്രീകളും തമ്മിലും മുസ്ലീം പുരുഷന്മാരും മുസ്ലീം സ്ത്രീകളും തമ്മിലും ഗോത്രവർഗങ്ങളിലെ പുരുഷന്മാരും ഗോത്രവർഗങ്ങളിലെ സ്ത്രീകളും തമ്മിലും മറ്റുമെല്ലാം തുല്യത ഉറപ്പാക്കണമെന്നാണ്; അതുപോലെതന്നെ ഹിന്ദുക്കൾ, മുസ്ലീങ്ങൾ, ഗേത്രവർഗക്കാർപാഴ്സികൾ, ക്രിസ്ത്യാനികൾ, സിഖുകാർ എന്നിത്യാദി എല്ലാ സമുദായങ്ങൾ തമ്മിലും തുല്യത ഉറപ്പാക്കുകയും വേണം. ജസ്റ്റിസ് ബി എസ് ചൗഹാന്റെ അധ്യക്ഷതയിൽ 2016 ൽ മോദി ഗവൺമെന്റ് നിയമിച്ച 21–ാം നിയമ കമ്മിഷൻ വിശദമായ പരിശോധനകൾക്കുശേഷം 2018 ആഗസ്തിൽ ‘കുടുംബ നിയമങ്ങളിലെ പരിഷ്കാരങ്ങൾ’ എന്ന ശീർഷകത്തിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് സമാനമായ നിഗമനങ്ങളിലാണ് എത്തിച്ചേർന്നത് എന്നതും ശ്രദ്ധേയമാണ്.

ഇരുപത്തിയൊന്നാം നിയമ കമ്മിഷന്റെ കണ്ടെത്തലുകൾ
ഏകീകൃത സിവിൽ കോഡ് സംബന്ധിച്ച പ്രശ്നം പരിശോധിക്കാനാണ് ഗവൺമെന്റ് നിയമ കമ്മിഷനെ നിയമാനുസൃതം ചുമതലപ്പെടുത്തിയത്. ഏകീകൃത സിവിൽ കോഡ് ‘‘അനിവാര്യമോ ആശാസ്യമോ അല്ല’’ എന്ന നിലയിൽ കമ്മിഷൻ സംശയാതീതമായി തിരസ്–കരിക്കുകയാണുണ്ടായത്. ഒന്നാമതായി സ്പെഷ്യൽ വിവാഹ നിയമം, ഗാർഹികാതിക്രമങ്ങളിൽനിന്ന് സംരക്ഷണം നൽകുന്ന നിയമം (Protection of Domestic Violence Act) തുടങ്ങിയ മതനിരപേക്ഷമായ നിയമങ്ങൾ ശക്തിപ്പെടുത്തുകയും വിപുലീകരിക്കുകയും ചെയ്യുന്നതിനുള്ള വിശദമായ നിർദ്ദേശങ്ങളാണ് കമ്മിഷൻ നൽകിയത്. രണ്ടാമതായി, ഹിന്ദുക്കൾക്കും മുസ്ലീങ്ങൾക്കും (അതിൽ തന്നെ സുന്നികൾക്കും ഷിയാകൾക്കും) ക്രിസ്ത്യാനികൾക്കും പാഴ്സികൾക്കും സിഖുകാർക്കും വിവിധ ഗോത്ര സമുദായങ്ങൾക്കും ബാധകമായ വ്യത്യസ്ത വ്യക്തിനിയമങ്ങളെയും ആചാരങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങളെയും സംബന്ധിച്ച് വിശദമായ പഠനം നടത്തിയശേഷം വിവാഹം, വിവാഹമോചനം, കുട്ടികളുടെ സംരക്ഷണം, ദത്തെടുക്കൽ, ദായക്രമം, പിന്തുടർച്ച എന്നിങ്ങനെയുള്ള എല്ലാ കാര്യങ്ങളുമായും ബന്ധപ്പെട്ട കുടുംബ നിയമങ്ങൾ സംബന്ധിച്ച ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിന്മേൽ ശുപാർശകൾ നൽകി; വ്യത്യസ്ത സമുദായങ്ങളുടെ വ്യക്തിനിയമങ്ങളിൽ മാറ്റം ലാക്കാക്കിയുള്ള പരിഷ്കരണത്തിനുവേണ്ടിയാണ് അതിൽ വാദിച്ചത്.

അതിവിപുലമായ ആശയവിനിമയം നടത്തുകയും 75,378 പ്രതികരണങ്ങൾ ലഭിക്കുകയും ചെയ്തശേഷം ഏറ്റവും പ്രയോജനപ്രദമായ ഒരു രൂപരേഖ കമ്മിഷൻ മുന്നോട്ടുവെച്ചു; തുല്യനിയമങ്ങൾക്കുവേണ്ടിയുള്ള എല്ലാ സമുദായങ്ങളിലെയും സ്ത്രീകളുടെ സമരങ്ങൾ മുന്നോട്ടുകൊണ്ടുപോകാനുള്ള സാധ്യത ഉറപ്പാക്കുന്നതാണ് ആ ശുപാർശകൾ. നിലവിലുള്ള ഹിന്ദു വ്യക്തിനിയമങ്ങളിൽ ഹിന്ദു സ്ത്രീകൾ നേരിടുന്ന നാനാവിധത്തിലുള്ള വിവേചനങ്ങളെക്കുറിച്ച് റിപ്പോർട്ട് വിശദമായി വിവരിക്കുന്നു. 2005ലെ പരിഷ്കരണത്തിനുശേഷം പോലും സ്ത്രീകളോട് നീതിപുലർത്താത്ത തുല്യവകാശവുമായി ബന്ധപ്പെട്ട ഹിന്ദു നിയമത്തിലെ സങ്കൽപനത്തെ പൂർണമായും റദ്ദ് ചെയ്യണമെന്ന് കമ്മിഷൻ ശുപാർശ ചെയ്തിട്ടുണ്ട്. അവിഭജിതമായ ഹിന്ദു കുടുംബം (Hindu undivided Family ) എന്ന സങ്കൽപ്പനത്തിൽ നിന്നും ഉയർന്നുവരുന്ന നികുതി ഇളവുകൾ റദ്ദാക്കണമെന്നും അത് ശുപാർശ ചെയ്യുന്നു. മുസ്ലീങ്ങളുടെ വ്യക്തിനിയമങ്ങളിൽ മാത്രമാണ് പരിഷ്കരണം ആവശ്യമെന്ന ബിജെപി ആഖ്യാനത്തെ പാടെ തകർത്തെറിയുന്ന ഇത്തരം ശുപാർശകൾ മൂലമാണോ നിയമ കമ്മിഷന്റെ റിപ്പോർട്ടിനെ ഫ്രീസറിനുള്ളിൽ പൂഴ്-ത്തിവെച്ചത്?

ഒരുപക്ഷേ മോദി ഗവൺമെന്റിന്റെ അവകാശവാദങ്ങളിൽ ഇതിലുമേറെ അമ്പരപ്പിക്കുന്നത് മുത്തലാക്കിനെതിരായ നിയമത്തിലൂടെ ‘‘നമ്മുടെ മുസ്ലീം പെൺമക്കളെ’’ സഹായിക്കാൻ വേണ്ടി പ്രവർത്തിച്ചത് മോദി ഗവൺമെന്റ് മാത്രമാണെന്ന അവകാശവാദമാണ്; യഥാർഥത്തിൽ, സുപ്രീംകോടതി ആയിരുന്നു അവശ്യം പാലിക്കേണ്ട മതാചാരമല്ല അത് എന്ന അടിസ്ഥാനത്തിൽ മുത്തലാഖ് നിയമവിരുദ്ധമാക്കിയത് എന്ന് നിയമ കമ്മിഷൻ റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്. മോദി ഗവൺമെന്റിന്റെ നിയമത്തെ പ്രത്യക്ഷത്തിൽ വിമർശിക്കുന്നില്ലെങ്കിൽപോലും ഇരകളാക്കപ്പെട്ട മുസ്ലീം സ്ത്രീകളെ സംരക്ഷിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുകയാണ് വേണ്ടത് എന്ന് പറയുന്നുണ്ട്; ഗാർഹികാതിക്രമങ്ങൾ തടയുന്നതിനുള്ള സിവിൽ നിയമത്തിലെ വ്യവസ്ഥകൾ ഉപയോഗിച്ച് അത് പ്രയോഗിക്കാനാവും. മോദി ഗവൺമെന്റ് കൊണ്ടുവന്ന നിയമം സ്ത്രീകൾക്ക് ഒരു തരത്തിലും ആശ്വാസകരമാകാത്തത് ഇതുകൊണ്ടാണ് – ആ നിയമം മൂലം നടന്നത് പുരുഷന്മാരെ ജയിലിലടയ്ക്കുക മാത്രമാണ്!

സങ്കുചിതമായ രാഷ്ട്രീയ പരിഗണനകളനുസരിച്ച് സ്വന്തം അജൻഡ നിശ്ചയിക്കുന്ന മോദി ഗവൺമെന്റ് 2018ൽ ഗവൺമെന്റിനു മുന്നിൽ സമർപ്പിക്കപ്പെട്ട ഈ വിലപ്പെട്ട റിപ്പോർട്ടിനെ അവഗണിക്കുകയാണുണ്ടായത്; മോദി ഗവൺമെന്റ് ഇതുസംബന്ധിച്ച് ഒരു നിയമമെങ്കിലും കൊണ്ടുവരികയോ വ്യക്തി നിയമ പരിഷ്കരിക്കുന്നതിനായി ഏതെങ്കിലും സമുദായത്തോട് ഗൗരവമായ കൂടിയാലോചനകളെങ്കിലും നടത്തുകയോ ചെയ്യാതെ രണ്ടാം ഭരണകാലമാകെ പാഴാക്കി. ഏകീകൃത സിവിൽ കോഡ് കൊണ്ടുവരാനുള്ള മോദി സർക്കാരിന്റെ നിർദ്ദേശം 21–ാം നിയമ കമ്മിഷൻ തിരസ്കരിച്ചതിനെത്തുടർന്ന് പ്രത്യേകമായി ഒരു കാരണവും പറയാതെ ഈ വിഷയം വീണ്ടും പരിശോധിക്കുന്നതിന് സർക്കാർ സമീപകാലത്ത് നിയമിച്ച ജസ്റ്റിസ് റിതു രാജ് അവസ്ഥിയുടെ അധ്യക്ഷതയിലുള്ള 22–ാം നിയമ കമ്മിഷനെ ചുമതലപ്പെടുത്തി. ആയതിനാൽ ഒരിക്കൽകൂടി അഭിപ്രായങ്ങൾ ക്ഷണിച്ചിരിക്കുകയാണ്. ഇതു പൊതുപണവും സമയവും പാഴാക്കലാണെന്നു മാത്രമല്ല, കമ്മിഷനെ അതിന്റെ സ്വന്തം ഉത്തരവാദിത്വങ്ങളിൽനിന്നും മുൻഗണനകളിൽനിന്നും വഴിതിരിച്ചുവിടുകയും കൂടിയാണ്; എന്നാൽ മോദി സർക്കാരിനുകീഴിൽ ഈ അസംബന്ധംപോലും സാധ്യമാണ്. ഈ അജൻഡയ്ക്ക് സ്ത്രീകളുടെ അവകാശങ്ങളുമായി വിദൂരബന്ധം പോലുമില്ല; സമൂഹത്തെ ചേരിതിരിച്ച് തിരഞ്ഞെടുപ്പ് നേട്ടമുണ്ടാക്കുകയെന്നതുമാത്രമാണ് ഇതിന്റെ ലക്ഷ്യം.

അതേസമയം തീർപ്പു കൽപിക്കപ്പെട്ടിട്ടില്ലാത്തതും സ്ത്രീകൾക്ക് തുല്യത ഉറപ്പാക്കുന്നതുമായ മതനിരപേക്ഷ നിയമങ്ങൾ അവഗണിക്കപ്പെടുകയോ തിരസ്കരിക്കുകയോ ആണ് – വനിതാ സംവരണ ബിൽ, ദുരഭിമാനവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾക്കെതിരായ നിയമം, വിവാഹത്തിനിടയിൽ കെെമാറപ്പെട്ട സ്വത്തു സംബന്ധിച്ച നിയമം, വിവാഹ ജീവിതത്തിനുള്ളിലെ ബലാൽസംഗം കുറ്റകരമാക്കൽ നിയമം എന്നിവയെല്ലാം ഇത്തരത്തിൽ അവഗണിക്കപ്പെടുകയോ തിരസ്കരിക്കപ്പെടുകയോ ചെയ്തവയാണ്. ഒന്നാം തവണയോ രണ്ടാമത് വീണ്ടും അധികാരത്തിൽ വന്ന ശേഷമോ മോദി ഗവൺമെന്റ് ഇതേവരെ ഒരൊറ്റ സ്ത്രീപക്ഷ നിയമവും പാസാക്കിയിട്ടില്ല.

‘‘ഇരട്ട സമ്പ്രദായം’’ – 
ഗോത്ര സമൂഹങ്ങൾ
അടുത്തകാലത്ത് ഭോപ്പാലിൽ ഒരു പരിപാടിയിൽ സംസാരിക്കവെ പ്രധാനമന്ത്രി നരേന്ദ്രമോദി ഏകീകൃത സിവിൽ കോഡ് കൊണ്ടുവരുന്നതിനുള്ള തന്റെ സർക്കാരിന്റെ ദൃഢനിശ്ചയത്തെക്കുറിച്ച് ആവർത്തിച്ച് വ്യക്തമാക്കി; അതിനെ എതിർക്കുന്നവരെല്ലാം ‘‘പ്രീണന’’ രാഷ്ട്രീയം പിന്തുടരുന്നവരാണ് എന്നും ആരോപിച്ചു. അദ്ദേഹം പറഞ്ഞു: ‘‘ഒരു വീട്ടിൽ ഒരു അംഗത്തിന് ഒരു നിയമവും മറ്റൊരംഗത്തിന് മറ്റൊരു നിയമവും ആയാൽ ആ കുടുംബം എങ്ങനെയാണ് മുന്നോട്ടുപോകുന്നത്? ആ സ്ഥിതിക്ക് ഇരട്ട സമ്പ്രദായത്തോടുകൂടി ഒരു രാജ്യത്തിന് എങ്ങനെ മുന്നോട്ടു പോകാനാകും?’’ തന്റെ ധാരണയനുസരിച്ച് മുസ്ലിം സമുദായത്തിന്റെ വ്യക്തിനിയമം പോലെയുള്ള ‘‘ഇരട്ട’’ സമ്പ്രദായത്തെ ഇല്ലാതാക്കേണ്ടതാണ് എന്നും അദ്ദേഹം വ്യക്തമാക്കി. ‘‘നമ്മുടെ മുസ്ലീം പെൺമക്കൾ’’ എന്ന ആവർത്തിച്ചുള്ള സൂചനകളിലൂടെയാണ് അദ്ദേഹം ഇതു പറഞ്ഞത്.

ഇന്ത്യയുടെ ഭരണഘടനയാണ് ഇത്തരം ‘‘ഇരട്ട’’ സമ്പ്രദായങ്ങൾ പ്രദാനം ചെയ്തിട്ടുള്ളത് എന്ന കാര്യം ഇന്ത്യയുടെ പ്രധാനമന്ത്രിയ്ക്ക് അറിയാത്തതാണോ? ഇന്ത്യയെ സംബന്ധിച്ചിടത്തോളം ദൗർഭാഗ്യകരമെന്നു പറയട്ടെ, പ്രധാനമന്ത്രി ഇന്ത്യയെ കാണുന്നത് ഭരണഘടനാപരമായ കണ്ണടയിലൂടെ അല്ല എന്നതാണ്. മറിച്ച്, സംഘപരിവാറിന്റെ രാഷ്ട്രീയ കണ്ണടയിലൂടെയാണ്. അതുകൊണ്ടാണ് ഏകീകൃത സിവിൽകോഡ് ഇന്ത്യയിൽ അടിച്ചേൽപ്പിക്കുന്നതുമൂലമുള്ള പ്രത്യാഘാതങ്ങളെ അദ്ദേഹം ബോധപൂർവം കണ്ടില്ലെന്നു നടിക്കുന്നത്. മുസ്ലീം സമുദായത്തോടുള്ള അദ്ദേഹത്തിന്റെ വർഗീയമായ വിദേ–്വഷത്തിനപ്പുറം ഒന്നുംതന്നെ അദ്ദേഹം കാണുന്നില്ല. നിയമക്കമ്മീഷൻ റിപ്പോർട്ടിൽ വളരെ കൃത്യമായി പ്രസ്താവിക്കുന്നതിങ്ങനെയാണ് (ഖണ്ഡിക 1.23). ‘‘ആദ്യമായിത്തന്നെ മുൻകൂട്ടി കാണാൻ കഴിയുന്ന പ്രശ്നം ഭരണഘടനയുടെ 6–ാം പട്ടികയുമായി ബന്ധപ്പെട്ട് ഏകീകൃത സിവിൽ കോഡിന്റെ പ്രായോഗികതയാണ്’’. ആർട്ടിക്കിൾ 244നു കീഴിലുള്ള 6–ാം പട്ടിക ത്രിപുരയുടെയും അസമിന്റെയും മിസ്സോറാമിന്റെയും മേഘാലയയുടെയും ചില പ്രദേശങ്ങൾക്ക് ബാധകമാണ്; ഈ പട്ടിക പ്രകാരം രൂപീകരിക്കപ്പെടുന്ന ജില്ലാ കൗൺസിലുകൾക്കും മേഖലാ കൗൺസിലുകൾക്കും വിവാഹം, വിവാഹമോചനം, സ്വത്തവകാശം എന്നിവയുമായി ബന്ധപ്പെട്ട കുടുംബനിയമങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഗവർണറുടെ അനുമതിയോടുകൂടി നിയമനിർമാണം നടത്താൻ അവകാശമുണ്ട്. അതിനുപുറമെ ഭരണഘടനയുടെ 371A, B, C, F, G, H എന്നീ വകുപ്പുകൾ ആറ് വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്ക് പ്രത്യേക അവകാശങ്ങളും ഒഴിവാക്കലുകളും നൽകുന്നുമുണ്ട്. ഉദാഹരണത്തിന് 371A നാഗാസമുദായത്തിനും 371 G മിസോ സമുദായത്തിനും തങ്ങളുടെ മതപരവും സാമൂഹികവുമായ ആചാരങ്ങൾ സംരക്ഷിക്കുന്നതിന് പ്രതേ-്യക വ്യവസ്ഥകൾ നൽകിയിട്ടുണ്ട്; അതുപോലെതന്നെ കീഴ്നടപ്പനുസരിച്ചുള്ള നിയമങ്ങളുമായി ബന്ധപ്പെട്ട സിവിൽ, ക്രിമിനൽ നീതിനിർവഹണത്തിലും മറ്റുമെല്ലാം പ്രത്യേക ഇളവുകൾ അനുവദിച്ചിട്ടുണ്ട്. മണിപ്പൂരിലെ കുന്നിൻപ്രദേശങ്ങളിലുള്ളവരെപ്പോലെ ഇപ്പോൾതന്നെ വിവിധ കാര്യങ്ങളിൽ അസംതൃപ്തരായിട്ടുള്ള ഈ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ഇപ്പോൾ ഇതൊന്നും ബാധകമല്ലാത്ത ഗോത്രവർഗ ജനത പരമ്പരാഗത നിയമവുമായി ബന്ധപ്പെട്ട നിയമപ്രകാരമുള്ള തങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങളെ ബാധിക്കുന്ന നടപടികളോട് എങ്ങനെയായിരിക്കും പ്രതികരിക്കുക? അഞ്ചാം പട്ടിക പ്രദേശങ്ങളിൽ പഞ്ചായത്ത് എക്–സ്റ്റൻഷൻ ടു ഷെഡ്യൂൾഡ‍് എരിയാസ് ആക്ട് നടപ്പാക്കിയതിലൂടെ ഗ്രാമസഭകൾക്ക് നിയമപരമായ അവകാശം നൽകി; ഇവയ്ക്ക് സ്വയംഭരണാവകാശത്തിലൂടെ കീഴ്നടപ്പനുസരിച്ചുള്ളതും സാമൂഹ്യവുമായ ആചാരനുഷ്ഠാനങ്ങളെ സംരക്ഷിക്കുന്നതിനുള്ള നിയമപരമായ അവകാശങ്ങളും നൽകുന്നു. മധേ–്യന്ത്യയിലും കിഴക്കേ ഇന്ത്യയിലുമുള്ള ഗോത്രസമൂഹങ്ങൾ ഇപ്പോൾ തന്നെ സാമ്പത്തിക നയങ്ങളിലൂടെ ആക്രമിക്കപ്പെടുകയാണ്. അവർ കെെവശം വച്ചിട്ടുള്ള വനഭൂമിയും കൃഷിഭൂമിയും അവരിൽനിന്ന് തട്ടിയെടുക്കപ്പെടുകയാണ്. ഇന്ത്യയിലുടനീളമുള്ള ഗോത്രസമൂഹങ്ങൾക്ക് നൽകിയിട്ടുള്ള ഭരണഘടനാപരവും നിയമപരവുമായ ഈ സംരക്ഷണ വ്യവസ്ഥകളുമായി ഏകീകൃത സിവിൽകോഡ‍് പ്രത്യക്ഷത്തിൽതന്നെ സംഘർഷത്തിൽ ഏർപ്പെടുന്നു.

പ്രധാനമന്ത്രി തന്നെ ഉത്തരം പറയട്ടെ: അദ്ദേഹമോ അദ്ദേഹത്തിന്റെ ഗവൺമെന്റോ പാർട്ടിയോ ഗോത്ര സമൂഹങ്ങൾക്കുള്ള ഭരണഘടനാപരവും നിയമപരവുമായ വ്യവസ്ഥകളായ ‘‘ഇരട്ട സമ്പ്രദായ’’ങ്ങൾക്കെതിരാണോ? ഏകീകൃത സിവിൽ കോഡ് അടിച്ചേൽപ്പിക്കാനായി ഈ സംരക്ഷണ വ്യവസ്ഥകളാകെ ഇല്ലാതാക്കാനാണോ അദ്ദേഹത്തിന്റെ പുറപ്പാട്? അതോ ഏകീകൃത സിവിൽ കോഡ് ഗോത്ര വർഗസമൂഹങ്ങൾക്ക് ബാധകമാകില്ലെന്നാണോ? അതോ മുസ്ലീങ്ങൾക്ക് മാത്രമേ അത് ബാധകമാകൂ എന്നാണോ? ഇക്കാര്യങ്ങളിലുള്ള തന്റെ നിലപാട് അദ്ദേഹംതന്നെ സുവ്യക്തമായി പറയട്ടെ!

ബിജെപിയുടെ ഇരട്ടത്താപ്പ് : 
നാഗാലാൻഡ് തന്നെ ഉദാഹരണം
പ്രധാനമന്ത്രിയും ബിജെപി നേതാക്കളും ഏകീകരണത്തിന്റെ അനിവാര്യതയെക്കുറിച്ച് – രാജ്യത്തിനാകെ ഒരു നിയമം – വാചകക്കസർത്ത് നടത്തുമ്പോൾ നാഗാലാൻഡിൽ സ്-ത്രീകളുടെ അവകാശങ്ങൾ സംബന്ധിച്ച് ബിജെപി ഇരട്ടത്താപ്പാണ് പ്രകടമാക്കുന്നത്. 2012നു ശേഷം നാഗാലാൻഡിൽ തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളിലേക്ക് ഇതേവരെ തിരഞ്ഞെടുപ്പൊന്നും നടത്തിയിട്ടേയില്ല; നാഗ വിഭാഗത്തിന്റെ പരമ്പരാഗത നിയമത്തിനു വിരുദ്ധമായി സ്-ത്രീകൾക്ക് മൂന്നിലൊന്ന് സീറ്റ് സംവരണം നൽകുന്നതിനോടുള്ള മിക്കവാറും നാഗ വിഭാഗങ്ങളുടെ എതിർപ്പ് കാരണമാണത്. നാഗ വിമെൻസ് അസോസിയേഷൻ എന്ന തങ്ങളുടെ സംഘടനയുടെ നേതൃത്വത്തിലും രാജ്യത്തുടനീളമുള്ള വനിതാസംഘടനകളുടെ പിന്തുണയോടെയും നാഗ സ്-ത്രീകൾ മൂന്നിലൊന്ന് സീറ്റ് സംവരണ വ്യവസ്ഥ നടപ്പാക്കണമെന്ന് ശക്തമായി ആവശ്യപ്പെടുകയാണ്; ഇതിനെതിരെയുള്ള വാദം പുരുഷാധിപത്യപരമായ വ്യാഖ്യാനമാണെന്നും ഇത്തരത്തിലുള്ള സംവരണത്തിനെതിരെ നാഗപരമ്പരാഗത നിയമത്തിൽ ഒന്നുമില്ലെന്നും അവർ പറയുന്നു. സുപ്രീംകോടതിയിൽ പരാതി നൽകിയിട്ടുമുണ്ട്. ഇക്കാര്യം സംബന്ധിച്ച് ബോധപൂർവം സത്യവാങ്മൂലം സമർപ്പിക്കാതിരിക്കുന്ന കേന്ദ്ര സർക്കാരിനെ കഴിഞ്ഞ കുറേ തവണയായി കോടതി രൂക്ഷമായ ഭാഷയിൽ വിമർശിക്കുകയാണ്. സ്-ത്രീകളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട വ്യക്തമായ ഒരു കേസാണിത്. ‘മുസ്ലീം പെൺമക്കളുടെ കാര്യത്തിൽ വല്ലാതെ ഉൽക്കണ്ഠപ്പെടുന്ന പ്രധാനമന്ത്രി, സംവരണത്തിനുള്ള ഭരണഘടനാപരമായ അവകാശം നിഷേധിക്കപ്പെട്ട ‘‘നാഗപെൺമക്കളെ’’ സംബന്ധിച്ച് ഒരക്ഷരം ഉരിയാടാത്തത് എന്തുകൊണ്ട്? ഇതിനെക്കുറിച്ച് കേന്ദ്ര സർക്കാർ മൗനം പാലിക്കുന്നത് എന്തുകൊണ്ട്? ഈ വർഷം ഏപ്രിൽ മാസത്തിൽ, തിരഞ്ഞെടുപ്പ് കഴിഞ്ഞ ഉടൻ പുതുതായി തിരഞ്ഞെടുക്കപ്പെട്ട, ബിജെപികൂടി പങ്കാളിയായ ഗവൺമെന്റാണ്, ബിജെപി നേതാവ് ഉപമുഖ്യമന്ത്രി സ്ഥാനം അലങ്കരിക്കുന്ന ഗവൺമെന്റാണ് തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിൽ മൂന്നിലൊന്ന് സംവരണം ലഭിക്കുന്നതിനുള്ള സ്-ത്രീകളുടെ അവകാശം നിഷേധിക്കുന്ന പ്രമേയം പാസ്സാക്കിയത്. ഗോത്ര വർഗ സംഘടനകളുമായി ചർച്ച നടത്താൻ കൂടുതൽ സമയം ആവശ്യമാണെന്ന് പറഞ്ഞ് ബിജെപി സംസ്ഥാന പ്രസിഡന്റ് തെംജെം ഇംന തന്റെ ഗവൺമെന്റിനെ ന്യായീകരിക്കുകയാണ്. ബിജെപിക്ക് അനുയോജ്യമാണെങ്കിൽ ‘‘ഇരട്ട സമ്പദായം’’ കൊള്ളാം, ഏതെങ്കിലുമൊരു പ്രത്യേക സമുദായത്തെ ടാർജറ്റ് ചെയ്യാൻ ബിജെപി ആഗ്രഹിക്കുമ്പോൾ അവർ ഒരൊറ്റ നിയമത്തെക്കുറിച്ച് പറയും.

നാഗാലാൻഡിന്റെ ഈ അനുഭവം എന്താണ് തെളിയിക്കുന്നത്? ഒന്നാമത്, സ്-ത്രീകളുടെ അവകാശ സംരക്ഷണത്തിനായാണ് ഏകീകൃത സിവിൽ കോഡ് കൊണ്ടുവരുന്നതെന്ന ബിജെപിയുടെ വാദം ശുദ്ധ കാപട്യമാണ്. നാഗാലാൻഡിൽ, നാഗാ ‘‘പെൺമക്കൾ’’ ആവശ്യപ്പെട്ടിട്ടുപോലും സ്ത്രീകൾക്ക് തദ്ദേശ സ്ഥാപനങ്ങളിൽ മൂന്നിലൊന്ന് സീറ്റ് സംവരണം നിഷേധിച്ചുകൊണ്ട് സ്-ത്രീകൾക്കുമേൽ പുരുഷന്മാരുടെ അവകാശങ്ങളുടെ ഏകീകരണമാണ് നടപ്പാക്കിയത്. രണ്ടാമതായി, പരമ്പരാഗത നിയമത്തെക്കുറിച്ച് പുരുഷാധിപത്യപരമായ വ്യാഖ്യാനം നടത്തിയ മൗലികവാദികൾക്കൊപ്പമാണ് ബിജെപി നിലയുറപ്പിച്ചത്. മൂന്നാമതായി, മാറ്റം വേണമെങ്കിൽ പ്രധാനമായും സ്-ത്രീകൾ ഉൾപ്പെടെ അതത് സമുദായത്തിലുള്ളവരുമായി ആശയവിനിമയം നടത്തേണ്ടത് അനുപേക്ഷണീയമാണ്.

കുടുംബനിയമത്തിന്മേൽ ഉൾപ്പെടെ ഗോത്ര വർഗസമൂഹങ്ങൾക്ക് പ്രത്യേക സംരക്ഷണം നൽകുന്ന ഭരണഘടനാ വ്യവസ്ഥകളെ പിന്തുണയ്ക്കവെതന്നെ, പരിഷ്കരണത്തിലൂടെ സമുദായങ്ങൾക്കുള്ളിൽ സ്-ത്രീകൾക്ക് തുല്യാവകാശം ഉറപ്പാക്കുന്നതിനു വേണ്ടി പ്രവർത്തിക്കുന്ന അതത് സമുദായങ്ങൾക്കുള്ളിലുള്ളവരെ സിപിഐ എം പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. കീഴ്നടപ്പനുസരിച്ചുള്ള നിയമങ്ങൾ റദ്ദാക്കണമെന്നല്ല ഇവിടെ വാദിക്കുന്നത്, മറിച്ച് അവ പരിഷ്-കരിക്കപ്പെടണമെന്നാണ്.

വ്യക്തി നിയമങ്ങളിലെ പരിഷ്-കരണം
വ്യക്തിനിയമങ്ങളിലും പരമ്പരാഗത നിയമങ്ങളിലും അടിയന്തരമായി പരിഷ്-കരണം ആവശ്യമാണ്. നാഗാലാൻഡിന്റെ കാര്യത്തിൽ വ്യക്തമാക്കപ്പെട്ടതുപോലെ പരിഷ്-കരണത്തെ അപ്പാടെ എതിർക്കുന്ന സമുദായങ്ങൾക്കുള്ളിലെ രാഷ്ട്രീയമായ സ്വാധീനശക്തിയുള്ളവരെ പിന്തുണയ്ക്കുന്നത് ബിജെപിയും അവരുടെ ഗവൺമെന്റുമാണ്. ക്രിസ്ത്യൻ സഭയിലെ പരിഷ്-കരണങ്ങളെ സംബന്ധിച്ചുപോലും ബിജെപി യാഥാസ്ഥിതിക കാഴ്ചപ്പാട് വച്ചുപുലർത്തുന്നവർക്കൊപ്പമാണ്. മുസ്ലീം സമുദായത്തിന്റെ കാര്യം വരുമ്പോൾ മാത്രമാണ് ബിജെപി ഉത്കണ്ഠപ്പെടുന്നത്; ബിജെപിയും അവരുടെ ഗവൺമെന്റും മുസ്ലീം സമുദായത്തെ അക്രാമകമായ വിധം ടാർജെറ്റ് ചെയ്യുന്നതാണ് അതിനു കാരണം. ഇത് സമുദായങ്ങൾക്കുള്ളിലെ യാഥാസ്ഥിതിക ശക്തികൾക്ക് മതം അപകടത്തിൽ എന്ന കൊടി ഉയർത്താനും ഏതു മാറ്റത്തിനെതിരെയും ആളുകളെ അണിനിരത്താനും ഇടം നൽകുന്നു. മാത്രമല്ല, ബിജെപി പിന്തുടരുന്ന ഭൂരിപക്ഷ ഹിതവാദപരമായ (മെജോറിറ്റേറിയൻ) രാഷ്ട്രീയ ചട്ടക്കൂട് സമുദായങ്ങൾക്കുള്ളിലെ പരിഷ്-കർത്താക്കളെ പ്രതിരോധത്തിലാക്കുന്നു. മുസ്ലീം സമുദായത്തിനുള്ളിലെ മൗലികവാദികൾ പരിഷ്-കരണത്തിനായുള്ള മുസ്ലീം സ്-ത്രീകളുടെ ആവശ്യത്തെക്കുറിച്ച് ചർച്ച ചെയ്യാൻപോലും തയ്യാറാകുന്നില്ല. സർവോപരി, മുസ്ലീം സമുദായത്തിന്റെ പ്രതിനിധികളെന്ന് സ്വയം വിശേഷിപ്പിക്കുന്ന രാഷ്ട്രീയശക്തികൾ വ്യക്തിനിയമങ്ങൾ പരിഷ്-ക്കരിക്കപ്പെടേണ്ടതാണെന്ന് ഒരിക്കലും പറയാറുമില്ല. നേരെമറിച്ച് അസമമായ തൽസ്ഥിതി ശക്തിപ്പെടുത്തുന്നതിന് ബിജെപിയുടെ മെജോറിറ്റേറിയനിസത്തെ ഉപയോഗിക്കുകയുമാണ്. ഇത്തരം പിന്തിരിപ്പൻ നിലപാടുകൾ ബിജെപിയുടെ ആക്രമണലക്ഷ്യത്തോടെയുള്ള പ്രചാരണത്തെ മാത്രമേ സഹായിക്കൂ. എല്ലാ സമുദായങ്ങളിലെയും സ്ത്രീകൾക്ക് തുല്യാവകാശം ഉറപ്പാക്കണമെന്ന യഥാർഥവും വളരെ അടിയന്തരവുമായ പ്രശ്നത്തെ വഴിതിരിച്ചുവിടാൻ ശ്രമിക്കുന്ന വ്യത്യസ്തങ്ങളായ പ്രവണതകളെയെല്ലാം എതിർക്കേണ്ടത് ഏറെ അനിവാര്യമായിരിക്കുന്നു. അവസാന വിശകലനത്തിൽ സ്-ത്രീകളെ മൂക്കുകയറിട്ടു നിർത്താനും കുടുംബത്തിന്റെ അകത്തളങ്ങളിൽ ഒതുക്കിനിർത്താനുമാണ് ഇക്കൂട്ടർ ശ്രമിക്കുന്നത് എന്നതിനാൽ ചരിത്രപരമായി തന്നെ ഏറ്റവുമധികം എതിർപ്പ് നേരിടുന്ന മേഖലയുമാണ‍്. മൗലികവാദികളുമായി ഒരു വിധത്തിലുള്ള അനുരഞ്ജനവും സാധ്യമല്ല; എന്നാൽ പരിഷ‍‍്-കരണ പ്രക്രിയ മുന്നോട്ടുകൊണ്ടുപോകുന്നത് ഉറപ്പാക്കാൻ സമുദായങ്ങൾക്കുള്ളിൽ സംവിധാനം രൂപപ്പെടുത്തേണ്ടതുണ്ട്. വ്യക്തിനിയമങ്ങളിലെ സ്ത്രീവിരുദ്ധമായ ആചാരാനുഷ്-ഠാനങ്ങൾക്കും നടപടിക്രമങ്ങൾക്കും (വ്യക്തിനിയമങ്ങളിൽ പുരുഷ വ്യഖ്യാനങ്ങളാണ് നിലവിലുള്ളത്). അറുതി വരുത്തുന്നതിന് മുസ്ലീം സ്-ത്രീകൾ ഉൾപ്പെടെയുള്ള വ്യത്യസ്ത സമുദായങ്ങളിലെ സ്-ത്രീകളുടെ ആവശ്യങ്ങൾക്ക് രാഷ്ട്രീയ പിന്തുണ നൽകേണ്ടതുണ്ട്.

ഗോവ സിവിൽ കോഡിന്റെ 
ഉദാഹരണം
ഗോവ സിവിൽ കോഡിനെ ബിജെപി ഉയർത്തിപ്പിടിക്കുന്നുണ്ട്. അടുത്തകാലത്ത് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ഉത്തരാഖണ്ഡിലെ ഒരു പൊതുയോഗത്തിൽ സംസ്ഥാനത്ത് ഏകീകൃത സിവിൽ കോഡിന് രൂപം നൽകാൻ മുൻകെെയെടുക്കുന്ന മുഖ്യമന്ത്രിയെ അഭിനന്ദിച്ചു. ‘‘ഗോവയിൽ ഏകീകൃത സിവിൽ കോഡ് ഉണ്ടായിരിക്കെ എന്തുകൊണ്ട് ഇന്ത്യയുടെ ഇതരപ്രദേശങ്ങളിലും അതായിക്കൂട?’’ എന്നാണ് അദ്ദേഹം ചോദിച്ചത്. ഇത്തരം അവകാശവാദങ്ങൾ ഉയർത്തുന്നതിനുമുമ്പ‍് അദ്ദേഹം വസ്തുതകളെക്കുറിച്ച് പഠിക്കണം. വാസ്തവത്തിൽ, ഇത്തരമൊരു കോഡ് പ്രയോജനപ്രദമല്ല എന്നതിന്റെ ഉത്തമദൃഷ്ടാന്തമാണ് ഗോവ സിവിൽ കോഡ്. ഗോവ സിവിൽ കോഡിന്റെ ചില മേഖലകളിൽ പൊതുനിയമങ്ങൾ പ്രയോഗിക്കുന്നുണ്ടെങ്കിലും മറ്റു പല മേഖലകളിലും വ്യത്യസ്ത സമുദായങ്ങളിലെ കുടുംബനിയമങ്ങളുടെ ഒരു പാക്കേജാണത്; ഇവയാകട്ടെ അസമവുമാണ്. ഉദാഹരണത്തിന് വിവാഹത്തിന്റെ തെളിവ് സംബന്ധിച്ച് പ്രത്യേകം ചട്ടങ്ങളാണുള്ളത്; കത്തോലിക്കർക്ക് പ്രത്യേക ചട്ടങ്ങളാണുള്ളത്; പള്ളിയിൽവച്ച് വിവാഹിതരായവരെ സിവിൽ നിയമപ്രകാരമുള്ള വിവാഹമോചന വ്യവസ്ഥകളിൽനിന്നും ഒഴിവാക്കിയിരിക്കുന്നു. മുസ്ലീം പുരുഷന്മാർക്ക് ബഹുഭാര്യത്വം നിഷേധിക്കുമ്പോൾ ഹിന്ദു പുരുഷന്മാർക്ക് ചില പ്രത്യേക സാഹചര്യങ്ങളിൽ ദ്വിഭാര്യത്വം അനുവദിക്കുന്നുണ്ട‍്. The Gentile Hindu Customs and Usages Code എന്ന പേരിലുള്ള ഗോവ കോഡിലെ പ്രത്യേക സെക്-ഷൻ പ്രകാരമാണിത‍്. അതിലെ നിബന്ധനകൾ അറുപിന്തിരിപ്പനാണ്. ഹിന്ദുഭാര്യ 25 വയസ്സിനുമുമ്പ് കുഞ്ഞിന് ജന്മം നൽകുന്നില്ലയെങ്കിലോ 30 വയസ്സാകുന്നതിനുമുമ്പ് അവൾ ആൺകുഞ്ഞിന് ജന്മം നൽകുന്നില്ലയെങ്കിലോ ഹിന്ദു പുരുഷന് രണ്ടാമതും വിവാഹിതനാകാം. ഹിന്ദു സ്-ത്രീക്ക് പരപുരുഷബന്ധമുണ്ടെങ്കിൽ അത് പുരുഷന് വിവാഹമോചനത്തിനുള്ള അടിസ്ഥാനമാണ്; എന്നാൽ ഹിന്ദു പുരുഷന് പരസ്ത്രീ ബന്ധമുണ്ടെങ്കിലും അത് സ്-ത്രീക്ക് വിവാഹമോചനം ലഭിക്കാനുള്ള കാരണമല്ല; ബിജെപി ഗോവ കോഡിനെ ഉയർത്തിപ്പിടിക്കുന്നത് ഇതുകൊണ്ടാണോ? അവരാണ് അധികാരത്തിലിരിക്കുന്നത്. ഈ സ്-ത്രീ വിരുദ്ധ വ്യവസ്ഥകളെല്ലാം ഇപ്പോഴും നിയമത്തിൽ നിലനിൽക്കുന്നത് എന്തുകൊണ്ട്?

ഗോവ കോഡ് രണ്ട് കാര്യങ്ങൾ വ്യക്തമാക്കുന്നു: ഒന്ന്, പലപ്പോഴും ഒരു അംബ്രല്ലാ നിയമം (Umbrella Law ) സ്ത്രീകളുടെ അവകാശങ്ങൾക്ക് തുച്ഛമായ പരിഗണയേ നൽകുന്നുള്ളൂ. രണ്ടാമത്, ഗോവ സിവിൽ കോഡിനും വ്യക്തിനിയമങ്ങൾ പരിഗണിക്കേണ്ടതായി വന്നു.

സ്-ത്രീകളുടെ തുല്യാവകാശമാണ് 
കേന്ദ്ര പ്രശ്നം
എല്ലാ സമുദായങ്ങളിലും അവയുടെ സംഘടനകളിലും ഉൾപ്പെടുന്ന സ്-ത്രീകൾ തന്നെയാണ് തങ്ങളുടെ സമുദായത്തിനുള്ളിലെ സാമൂഹ്യപരിഷ-്കാരങ്ങൾക്കും നിയമപരിഷ്-കാരങ്ങൾക്കും വേണ്ടി വലിയ ത്യാഗങ്ങൾ സഹിച്ചിട്ടുള്ളത്; ഏതെങ്കിലുമൊരു സമുദായത്തിലെ മാത്രമല്ല എല്ലാ സ്-ത്രീകളുടെയും പ്രശ്നങ്ങളും ഇങ്ങനെയാണ് പരിഹരിക്കപ്പെടുന്നത്. സ്-ത്രീകളെ സംബന്ധിച്ച് ജീവൽപ്രധാനമായ നിയമപരമായ തുല്യാവകാശം പോലെയുള്ള ഒരു വിഷയത്തെ വർഗീയവൽക്കരിക്കാനും ഏകീകൃത സിവിൽ കോഡിന്റെ പേരിൽ സമൂഹത്തെ ധ്രുവീകരിക്കാനുമുള്ള ബിജെപിയുടെ നീക്കത്തെ ഞങ്ങൾ ശക്തിയായി എതിർക്കുന്നു.

എല്ലാ സമുദായങ്ങളിലുംപെട്ട സ്-ത്രീകളുടെ തുല്യാവകാശമാണ് കേന്ദ്ര പ്രശ്നം. ഏകീകരണത്തെ തുല്യതയുമായി സമീകരിക്കാനാവില്ല. 21–ാം നിയമകമ്മീഷന്റെ റിപ്പോർട്ടായിരിക്കണം ഈ പോരാട്ടം മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള അടിസ്ഥാനം. ഈ റിപ്പോർട്ട് ചർച്ച ചെയ്യാൻ വിസമ്മതിക്കുന്നത് എന്തുകൊണ്ടെന്ന് ബിജെപി ഗവൺമെന്റ് ഇന്ത്യയിലെ ജനങ്ങളോട് തുറന്നുപറയണം. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

5 × 5 =

Most Popular