Tuesday, September 17, 2024

ad

Homeരാജ്യങ്ങളിലൂടെലോസ് ആഞ്ചലസിൽ ഹോട്ടൽ തൊഴിലാളികളുടെ പണിമുടക്ക്

ലോസ് ആഞ്ചലസിൽ ഹോട്ടൽ തൊഴിലാളികളുടെ പണിമുടക്ക്

പത്മരാജൻ

യർന്ന കൂലി, താങ്ങാനാവുന്ന പാർപ്പിടസൗകര്യം, മെച്ചപ്പെട്ട ആനുകൂല്യങ്ങൾ, ഭേദപ്പെട്ട അദ്ധ്വാനഭാരം തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തിക്കൊണ്ട് പാചകക്കാരും വീട്ടുവേലക്കാരും ഫ്രണ്ട് ഡെസ്ക് തൊഴിലാളികളുമടക്കമുള്ള ലോസ് ആഞ്ചലസിലെ പതിനായിരക്കണക്കിന് ഹോട്ടൽ തൊഴിലാളികൾ ജൂലൈ രണ്ടിന് പണിമുടക്കി. ജൂൺ 22ന് നടന്ന വമ്പിച്ച സിവിൽ നിസ്സഹകരണ പ്രക്ഷോഭത്തെ തുടർന്നാണ് ഈ പണിമുടക്കും സംഘടിപ്പിക്കപ്പെട്ടത്. ജൂൺ 22ന് നടന്ന ഈ സിവിൽ നിസ്സഹകരണ പ്രക്ഷോഭത്തിൽ പങ്കെടുത്ത തൊഴിലാളികളും ആക്ടിവിസ്റ്റുകളും തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥരുമടക്കം 200 പേരെ അന്ന് അറസ്റ്റ് ചെയ്യുകയുണ്ടായി. പണിമുടക്കുന്ന ഹോട്ടൽ തൊഴിലാളികളെ സംഘടിപ്പിച്ചത് യുണൈറ്റ് ഹിയർ ലോക്കൽ (UNITE HERE Local) എന്ന സംഘടനയാണ്.

കുറഞ്ഞ കൂലിയും ഉയർന്ന പാർപ്പിട ചെലവുകളും ജീവിതചലവുകളും താങ്ങാനാകാത്തതിനാൽ ഹോട്ടൽ തൊഴിലാളികൾക്ക് തങ്ങളുടെ ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കാത്ത അവസ്ഥയിലാണ്. മഹാമാരിക്ക് മുൻപുണ്ടായിരുന്ന കാലത്തെക്കാൾ കൂടുതൽ 2023ല്‍ ഹോട്ടലുകളുടെ ലാഭം വർദ്ധിച്ചിട്ടും തൊഴിലാളികൾക്ക് ന്യായമായ കൂലി നൽകുവാനോ മെച്ചപ്പെട്ട ആനുകൂല്യങ്ങൾ അനുവദിക്കുവാനോ ഹോട്ടൽ മുതലാളിമാർ തയ്യാറാകുന്നില്ല. “ഞങ്ങളുടെ അംഗങ്ങളെ ആദ്യം മഹാമാരിയും പിന്നീട് ഉടമകളുടെ അത്യാഗ്രഹവും തകർത്തുതരിപ്പണമാക്കി” എന്നാണ് യുണൈറ്റഡ് ഹിയർ ലോക്കൽ 11ന്റെ സഹ പ്രസിഡൻറ് ആയിട്ടുള്ള കുർത് പീറ്റേഴ്സൻ പറഞ്ഞത്. മഹാമാരി കാലത്ത് വ്യവസായങ്ങൾക്ക് ധനസഹായങ്ങൾ ലഭിച്ചു ,എന്നാൽ തൊഴിലാളികൾക്ക് വെട്ടിച്ചുരുക്കലുകൾ മാത്രമാണ് ഉണ്ടായത് എന്നും ഇപ്പോൾ തൊഴിലാളികളുമായി കൂടിയാലോചന നടത്തി ന്യായമായ പരിഹാരം കണ്ടെത്തുന്നതിനുപകരം കൂടിയാലോചന നടത്തിയിരുന്നവർ നാലുദിവസത്തേക്ക്‌ നിർത്തിവെച്ചിരിക്കുകയാണ് എന്നും ഇത് അത്യന്തം ലജ്ജാകരമാണ് എന്നും അദ്ദേഹം പറയുന്നു.

ഹോട്ടലുടമകൾ പുറത്തിറക്കിയ പ്രസ്താവനയിൽ അവർ പറയുന്നത്, പുതിയ കരാറിൽ ആദ്യത്തെ വർഷം മണിക്കൂറിന് 2.5 ഡോളറിന്റെ വർദ്ധനവു നൽകാമെന്നും തുടർന്നുള്ള നാലു വർഷങ്ങംകൊണ്ട് മണിക്കൂറിന് 6.25 ഡോളർ വർധിപ്പിക്കാം എന്നുമുള്ള പ്രൊപ്പോസൽ തങ്ങൾ മുന്നോട്ടുവച്ചു എന്നുമാണ്. എന്നാൽ സംഘടിത തൊഴിലാളികൾ ആവശ്യപ്പെടുന്നത് അടിയന്തരമായി മണിക്കൂറിന് 5 ഡോളറിന്റെ വർദ്ധനവാണ്. ഇതിന് ഹോട്ടലുടമകൾ തയ്യാറല്ല. അതേസമയം ലോസ് ആഞ്ചലസിൽ വിവിധ തൊഴിൽ മേഖലകളിൽ പ്രവർത്തിക്കുന്ന തൊഴിലാളികളാകെ ദേശവ്യാപകമായ സമരങ്ങളിലേക്കും പണിമുടക്കിലേക്കും കടന്നുകൊണ്ടിരിക്കുന്ന സമയത്താണ് ഹോട്ടൽ തൊഴിലാളികളുടെ പണിമുടക്ക് എന്നതും ശ്രദ്ധേയമാണ്. സേവനമേഖലയിലെ തൊഴിലാളികളും എഴുത്തുകാരും അടക്കമുള്ള വിവിധ തൊഴിൽ വിഭാഗങ്ങൾ സമരങ്ങളിലേക്കും പ്രക്ഷോഭങ്ങളിലേക്കും കടന്നിരിക്കുന്ന ഈ സാഹചര്യത്തിൽ ഹോട്ടൽ തൊഴിലാളികളുടെ സമരം നിർണായകമായ ഒന്നാണ്. ന്യായമായ കൂലിക്കും ജീവിതസാഹചര്യങ്ങൾക്കും വേണ്ടി അധ്വാനിക്കുന്ന ജനവിഭാഗം നടത്തുന്ന പോരാട്ടമാണിത്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

four × three =

Most Popular