Saturday, July 27, 2024

ad

Homeകവര്‍സ്റ്റോറിമോദിവാഴ്ചയെക്കുറിച്ച് കൂടുതലറിയാൻ

മോദിവാഴ്ചയെക്കുറിച്ച് കൂടുതലറിയാൻ

മോദി വാഴ്ചയിൽ നാടിന് നഷ്ടപ്പെട്ടത്
2014ൽ നരേന്ദ്രമോദി ഇന്ത്യൻ പ്രധാനമന്ത്രി ആയതുമുതലുള്ള ഇന്ത്യയുടെ സാമ്പത്തിക

Price of the Modi Years Author : Aakar Patel Westland Books Price : ₹ 486

വും രാഷ്ട്രീയവുമായ ചരിത്രമാണ് മാധ്യമപ്രവർത്തകനും എഴുത്തുകാരനും ആക്ടിവിസ്റ്റുമായ ആകാർ പട്ടേൽ പ്രൈസ് ഓഫ് ദി മോദി ഇയേഴ്സ് എന്ന കൃതിയിൽ രേഖപ്പെടുത്തുന്നത്. ആധികാരികമായ നിരവധി റിപ്പോർട്ടുകളെയും സ്ഥിതിവിവരക്കണക്കുകളെയും ആധാരമാക്കിയാണ് ഗ്രന്ഥകാരൻ ഇതിലെ നിഗമനങ്ങളിൽ എത്തിച്ചേരുന്നത്. അന്താരാഷ്ട്രതലത്തിലുള്ള 58 സൂചികകളിൽ 57ലും ഈ കാലത്ത് മോശം പ്രകടനമാണ് ഇന്ത്യ കാഴ്ചവച്ചത്. 2016ൽ രായ്ക്കുരാമാനം നടത്തിയ നോട്ട് അസാധുവാക്കലിലൂടെ ഇന്ത്യൻ സമ്പദ്ഘടനയ്ക്ക് ഏൽപ്പിച്ച ആഘാതവും കോവിഡ് മഹാമാരിയുടെ കാലത്ത് ഒരു രാത്രി അപ്രതീക്ഷിതമായി പ്രഖ്യാപിച്ച ലോക്ക്ഡൗൺ സൃഷ്ടിച്ച ദുരിതങ്ങളുമെല്ലാം ഈ ഗ്രന്ഥത്തിൽ പ്രതിപാദിക്കുന്നുണ്ട്.

 

മേക്ക് ഇൻ ഇന്ത്യ പരിപാടി ആരംഭിച്ചതിനെ തുടർന്ന് ഇന്ത്യൻ ജിഡിപിയിൽ മാനുഫാക്ചറിങ് മേഖലയിലെ തൊഴിലവസരങ്ങൾ 2016നുശേഷം പകുതിയായി കുറഞ്ഞു– 5.1 കോടിയിൽനിന്ന് 2.7 കോടിയായി. കൊട്ടിഘോഷിക്കപ്പെട്ട ‘ആത്മനിർഭർഭാരത്’ തകർന്നടിഞ്ഞുവെന്നാണ് ഇന്ത്യാ ഗവൺമെന്റിന്റെ മുൻ സാമ്പത്തിക ഉപദേഷ്ടാവായ അരവിന്ദ് പനഗരിയ പറഞ്ഞത്. ഔദ്യോഗിക ഡാറ്റപ്രകാരം തൊഴിൽസേനയിലെ പങ്കാളിത്തം ചെെനയിൽ 70 ശതമാനവും അമേരിക്കയിൽ 60 ശതമാനവുമായിരിക്കുമ്പോൾ ഇന്ത്യയുടേത് വെറും 40 ശതമാനം മാത്രമാണ്; ഇക്കാര്യത്തിൽ ഇന്ത്യ പാകിസ്താനെക്കാൾ പിന്നിലുമാണ്. മോദി വാഴ്ചയിൽ ഇന്ത്യ വികസിതരാജ്യമായി വളരുകയല്ല, പിന്നാക്കംപോവുകയാണ് എന്നു സ്ഥാപിക്കുന്ന ആകാർ പട്ടേൽ കടുത്ത ദാരിദ്ര്യവും തൊഴിലില്ലായ്മയും ഇന്ത്യയിൽ സർവസാധാരണമായിരിക്കുന്നുവെന്നും സ്ഥാപിക്കുന്നു. ഇന്ത്യയുടെ ഏഴു വർഷക്കാലത്തെ (2014–2021) സമഗ്രമായ ചിത്രമാണ് ആകാർ പട്ടേൽ ഈ കൃതിയിലൂടെ നമുക്ക് പകർന്നുതരുന്നത്. അവശ്യം വായിച്ചിരിക്കേണ്ട ഈ കൃതിയുടെ പിഡിഎഫ് പതിപ്പ് സൗജന്യമായി ഡൗൺലോഡ് ചെയ്യാവുന്നതുമാണ്.

രാജ്യത്തെ പ്രതിസന്ധിയിലാഴ്ത്തിയ
 ഒമ്പത് വർഷങ്ങൾ

മോദി ഭരണകാലത്ത് രാജ്യം നേരിട്ട പ്രതിസന്ധികളെയും പ്രശ്നങ്ങളെയും സംബന്ധിച്ച് സാമ്പത്തികവിദഗ്ധനും ആക്ടിവിസ്റ്റും എഴുത്തുകാരനുമായ പരകാല പ്രഭാകർ എഴുതിയ 23 ലേഖനങ്ങളാണ് ഈ കൃതിയുടെ ഉള്ളടക്കം. മോദി അധികാരത്തിലെത്തുംമുമ്പ് ജനങ്ങൾക്കു നൽകിയ വാഗ്ദാനങ്ങൾ പാലിച്ചിട്ടില്ലെന്ന വസ്തുത അക്കമിട്ട് നിരത്തി സ്ഥാപിക്കുകയാണ് മോദി മന്ത്രിസഭയിലെ ധനമന്ത്രിയായ നിർമല സീതാരാമന്റെ ജീവിത പങ്കാളികൂടിയായ പരകാല പ്രഭാകർ. 2014ൽ അധികാരത്തിൽ വരുന്നതിനു ജനങ്ങൾക്കുമുന്നിൽ അവതരിപ്പിച്ച വികസന പരിപാടികളെക്കുറിച്ച് പിൽക്കാലത്ത് സൗകര്യപൂർവം നാം മറക്കുകയും സംസാരി

The Crooked 
Timber of 
New India: 
Essays on a
 Republic in 
Crisis Author: 
Parakala Prabhakar Speaking Tiger Books, 
New Delhi Price: ₹ 499/-–

ക്കാൻപോലും തയ്യാറാകാതിരിക്കുകയുമാണ് മോദി എന്ന് ഗ്രന്ഥകാരൻ ചൂണ്ടിക്കാണിക്കുന്നു. ‘‘നാം ഇരുണ്ട കാലഘട്ടത്തിലേക്ക് വലിച്ചിഴയ്ക്കപ്പെടുകയാണ്’’ എന്ന് പറയുന്ന ഈ കൃതിയിൽ വസ്തുതകളുടെയും ആധികാരികരേഖകളുടെയും പിൻബലത്തിലാണ് പ്രഭാകർ തന്റെ നിഗമനങ്ങൾ അവതരിപ്പിക്കുന്നത്. സാമ്പത്തിക സ്ഥിതി മാത്രമല്ല, തകർക്കപ്പെടുന്ന ജനാധിപത്യവും ഹിന്ദുത്വത്തിന്റെ ആക്രമണാത്മകമായ തേരോട്ടവും ഇവിടെ ചർച്ച ചെയ്യപ്പെടുന്നു. തീർച്ചയായും വായിച്ചിരിക്കേണ്ടതാണ് രസകരമായവിധം അവതരിപ്പിക്കപ്പെട്ടിട്ടുള്ള ഈ കൃതി.

ജനാധിപത്യം അപകടത്തിലായ ഇന്ത്യ
ജനാധിപത്യത്തിന്റെ ബാഹ്യാവരണങ്ങൾ അങ്ങനെതന്നെ നിലനിർത്തി, പട്ടാള അട്ടിമറിയോ അടിയന്തരാവസ്ഥാ പ്രഖ്യാപനമോ കൂടാതെതന്നെ ജനാധിപത്യത്തെ ഇല്ലാതാക്കുകയും സേ-്വച്ഛാധിപത്യത്തിലേക്കുള്ള പ്രയാണം നടത്തുകയും ചെയ്യുന്നതെങ്ങനെയെന്ന് വിവരിക്കുകയാണ് മാധ്യമപ്രവർത്തകനായ ദേബാശിഷ് റോയ് ചൗധരിയും പൊളിറ്റിക്കൽ സയന്റിസ്റ്റായ ജോൺ കീനെയും. 2021ൽ പ്രസിദ്ധീകരിച്ച ഈ കൃതിയിൽ മോദിവാഴ്ചയുടെ 8 വർഷത്തെയാണ് പഠനവിധേയമാക്കിയിട്ടുള്ളത്.

To Kill a 
Democracy: 
India’s 
Passage to 
Despotism Authors: 
Debasish Roy Chowdhury, 
John Keane Macmillan, India Price : ₹ 1908

പരിസ്ഥിതി പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്നങ്ങൾ കാരണം, വേണ്ടത്ര ചികിത്സ കിട്ടാതെ പ്രതിവർഷം 23 ലക്ഷം ആളുകൾ മരണപ്പെടുന്ന ഇന്ത്യയിൽ വായുമലിനീകരണം നിയന്ത്രിക്കുന്നതിനുള്ള പാർലമെന്ററി കമ്മിറ്റിയുടെ 2019ൽ ചേർന്ന യോഗത്തിൽ പങ്കെടുക്കേണ്ട 29 എംപിമാരിൽ 25 പേരും പങ്കെടുത്തില്ലെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ഗ്രന്ഥകാരന്മാർ പുഴുക്കുത്തു ബാധിച്ച ഇന്ത്യൻ ജനാധിപത്യ സംവിധാനങ്ങളെക്കുറിച്ച് വിവരിക്കുന്നത്. ഇന്ത്യയിലെ ജനങ്ങൾക്കാകെ സുഭിക്ഷമായി ഭക്ഷണം നൽകാൻ ആവശ്യമായതിലധികം ഭക്ഷ്യധാന്യങ്ങൾ (22.5 കോടി ടൺ) ഉൽപ്പാദിപ്പിക്കുമ്പോൾതന്നെ 2020ലെ ആഗോള പട്ടിണി ഇൻഡക്സിൽ 107 രാജ്യങ്ങളിൽ ഇന്ത്യ 94–ാം സ്ഥാനത്ത് നിൽക്കുന്നുവെന്നതും ജനാധിപത്യംതന്നെ പ്രഹസനമായി മാറന്നുവെന്നും ഗ്ലോബൽ സ്ലേവറി ഇൻഡക്സ് പ്രകാരം 80 ലക്ഷം ഇന്ത്യക്കാർ ‘‘ആധുനിക അടിമത്ത’’ത്തിൽ കഴിയുകയാണെന്നും ചൂണ്ടിക്കാണിക്കുന്ന ഗ്രന്ഥകാരന്മാർ മോദി വാഴ്ചയിൽ നഗ്നമായ സേ-്വച്ഛാധിപത്യത്തിലേക്കാണ് രാജ്യത്തിന്റെ പ്രയാണമെന്നും വ്യക്തമാക്കുന്നു. അവശ്യം വായിച്ചിരിക്കേണ്ട കൃതിയാണിത്.

വംശീയതയും വർഗീയതയും തഴച്ചുവളരുന്ന ഇന്ത്യ
നരേന്ദ്രമോദി അധികാരത്തിലെത്തിയശേഷം ഇന്ത്യയിൽ വരുത്തിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളെക്കുറിച്ചുള്ള, എങ്ങനെയാണ് ഈ കാലഘട്ടത്തിൽ ജനാധിപത്യം അട്ടിമറിക്കപ്പെടുന്നത്, എങ്ങനെയാണ് സംഘപരിവാർ ഈ കാലത്ത് വർഗീയമായി

Modi’s India: Hindu Nationalism and the Rise of Ethnic Democracy Author: Christophe Jaffrelot Price : ₹ 899

ഈ രാജ്യത്തെ ധ്രുവീകരിച്ചുകൊണ്ടിരിക്കുന്നത് എന്നെല്ലാമുള്ള പണ്ഡിതോചിതമായ പഠനമാണ് പൊളിറ്റിക്കൽ സയന്റിസ്റ്റും ഇന്തോളജിസ്റ്റും വിവിധ സർവകലാശാലകളിൽ വിസിറ്റിങ് പ്രൊഫസറുമായ ക്രിസ്റ്റഫെ ജഫ്രലോ ഈ കൃതിയിൽ നടത്തുന്നത്. സമകാലിക ഇന്ത്യൻ യാഥാർഥ്യം അറിയാൻ ആഗ്രഹിക്കുന്നവർ നിർബന്ധമായും വായിച്ചിരിക്കേണ്ട കൃതി.

ആർഎസ്എസിന്റെ അറിയപ്പെടാത്ത മുഖങ്ങൾ

ഇന്ത്യൻ ജനാധിപത്യത്തെയും മതനിരപേക്ഷതയെയും തകർത്തുകൊണ്ടിരിക്കുന്ന സംഘപരിവാറിനെക്കുറിച്

ച്, അതിന്റെ അറിയപ്പെടാത്ത മുഖങ്ങളിലേക്ക് വെളിച്ചം വീശുന്ന കൃതി. ഓരോ മേഖലയിലും ആർഎസ്എസ് ഓരോ മുഖവുമായാണ് പ്രത്യക്ഷപ്പെടുന്നത്. ഗോത്രവർഗക്കാർക്കിടയിൽ, അതിൽതന്നെ ഓരോ ഗോത്രത്തിനുമിടയിൽ പ്രത്യക്ഷപ്പെടുന്ന ആർഎസ്എസ് അല്ല ദളിതർക്കിടയിൽ പ്രത്യക്ഷപ്പെടുന്നത്.

Republic of Hindutva: How the Sangh is Reshaping Indian Democracy Author: Badri Narayan Penguin Random House India Price : ₹ 499

ദളിതരിൽതന്നെ ഓരോ ജാതി, ഉപജാതികൾക്കിടയിലും ഓരോ മുഖവുമായാണ് ആർഎസ്എസ് എത്തുന്നത്. സവർണർക്കിടയിലെ ആർഎസ്എസ് ആയിരിക്കില്ല പിന്നാക്ക വിഭാഗങ്ങൾക്കിടയിൽ കാണുന്നത്. അതിൽതന്നെ ഓരോ ജാതിക്കാർക്കിടയിലും ഓരോ മുഖവുമായിട്ടാകും ആർഎസ്എസ് പ്രത്യക്ഷപ്പെടുക. ടെക്കികൾക്കിടയിൽ ഇതിൽ നിന്നെല്ലാം വേറിട്ട ആർഎസ്എസ്സിനെയായിരിക്കും നമുക്ക് കാണാൻ കഴിയുന്നത്. പ്രൊഫ. ബദ്രി നാരായൺ എഴുതിയ ഈ കൃതി ആർഎസ്എസ്സിലെ യഥാർഥ ആർഎസ്എസിനെ, അതിന്റെ പ്രവർത്തനത്തെ തുറന്നുകാണിക്കുന്നു. 

 

 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

five × 5 =

Most Popular