Sunday, September 8, 2024

ad

Homeസംസ്ഥാനങ്ങളിലൂടെഉത്തർപ്രദേശിൽ ഉരുളക്കിഴങ്ങ് കർഷകർ പ്രക്ഷോഭത്തിൽ

ഉത്തർപ്രദേശിൽ ഉരുളക്കിഴങ്ങ് കർഷകർ പ്രക്ഷോഭത്തിൽ

ഷിഫ്‌ന ശരത്

ഖിലേന്ത്യ കിസാൻ സഭയുടെയും ഭാരതീയ കിസാൻ യൂണിയന്റെയും നേതൃത്വത്തിൽ ഉത്തർപ്രദേശിലെ “ഉരുളക്കിഴങ്ങ് ബെൽറ്റ്’ എന്നറിയപ്പെടുന്ന കനൗജ് മേഖലയിലെ കർഷകർ കഴിഞ്ഞ കുറേ ദിവസങ്ങളായി പ്രക്ഷോഭത്തിലാണ്. കോൾഡ് സ്റ്റോറേജ് ഉടമകളുടെ “അന്യായ മായ’ നിരക്കുവർധന പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് പ്രക്ഷോഭം ആരംഭിച്ചത്. 100 കിലോ ഉരുളക്കിഴങ്ങിന് 60 രൂപവരെ വർധിപ്പിച്ച് കോൾഡ് സ്റ്റോറേജ് ഉടമകൾ തങ്ങളെ ദ്രോഹിക്കുകയാ ണെന്ന് ഉരുളക്കിഴങ്ങ് കർഷകർ ആരോപിക്കുന്നു.
2023‐-24 വർഷത്തേക്ക് പ്ലെയിൻ ഉരുളക്കിഴങ്ങിന്റെ സംഭരണ നിരക്ക് 100 കിലോയ്ക്ക് 230 രൂപയായും പഞ്ചസാരരഹിത ഉരുളക്കിഴങ്ങിന്റെ സംഭരണ നിരക്ക് 100 കിലോയ്ക്ക് 260 രൂപയായും സർക്കാർ വില നിശ്ചയിച്ചിട്ടുള്ളതാണ്. എന്നിട്ടും കനൗജിലെ കോൾഡ് സ്റ്റോറേജ് ഉടമകൾ ഏകപക്ഷീയമായി അവർക്കു തോന്നുംപോലെ കർഷകരിൽനിന്നും ഉയർന്ന നിരക്ക് ഈടാക്കുന്നു. കാർഷിക ഉൽപന്നങ്ങളുടെ വിലയിലെ വർധന, രാസവളങ്ങളുടെ ലഭ്യതക്കുറവ്, ക്രമംതെറ്റിയുള്ള മഴ, കുറഞ്ഞ മണ്ഡി നിരക്ക്, കോൾഡ് സ്റ്റോറേജ് ഉടമകളുടെ ഏകപക്ഷീയവും തോന്നുമ്പോലെയുമുള്ള നിരക്ക് എന്നിവയെല്ലാം എല്ലാ സീസണിലും കർഷകർ നേരിടുന്ന വെല്ലുവിളികളാണ്. മുഖ്യമന്ത്രി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ ഇതിനെല്ലാം മൗനാനുവാദം നൽകിയിരിക്കുകയാണ്. ഗത്യന്തരമില്ലാതെയാണ് യുപിയിലെ പടിഞ്ഞാറൻ മേഖലയിലെ ഉരുളക്കിഴങ്ങ് കർഷകർ പ്രക്ഷോഭത്തിനിറങ്ങിയിരിക്കുന്നത്. അഖിലേന്ത്യാ കിസാൻ സഭയുടെ ശക്തമായ പിന്തുണയും നേതൃത്വവും സമരത്തിന് കൂടുതൽ കരുത്തും ദിശാബോധവും നൽകുന്നു. വരും കാലങ്ങളിൽ സമരം ഇനിയും ശക്തമാകും.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

4 × five =

Most Popular