Sunday, September 8, 2024

ad

Homeസംസ്ഥാനങ്ങളിലൂടെപശ്ചിമബംഗാളിൽ തിരഞ്ഞെടുപ്പ് അട്ടിമറി

പശ്ചിമബംഗാളിൽ തിരഞ്ഞെടുപ്പ് അട്ടിമറി

ഷുവജിത് സർക്കാർ

2018ൽ അക്രമാസക്തമായ പഞ്ചായത്ത് തിരഞ്ഞെടുപ്പിനായിരുന്നു പശ്ചിമബംഗാൾ സാക്ഷ്യംവഹിച്ചത്. കാക്‌ദ്വീപിൽ രണ്ട് സിപിഐഎം പ്രവർത്തകരെ ചുട്ടുകൊന്ന; നിരവധിപേരെ പലവിധ ത്തിൽ കൊലചെയ്തു. 2018ലെ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ 34% സീറ്റുകളിൽ തൃണമൂൽ കോൺഗ്രസ് എതിരില്ലാതെ ബലം പ്രയോഗിച്ച് വിജയിക്കുകയായിരുന്നു. മിക്ക സ്ഥലങ്ങളിലും സിപിഐഎം വോട്ടുകൾ നശിപ്പിക്കപ്പെട്ടു. വ്യാപകമായ ഗുണ്ടായിസമാണ് നടന്നത്. ഇത്തവണ മൽസരം ഏകപക്ഷീയമായിരിക്കില്ലെന്ന് ഈ വർഷത്തിന്റെ തുടക്കത്തിൽ തന്നെ ഇടതുപക്ഷ നേതാക്കൾ പറഞ്ഞിരുന്നു. തൃണമൂൽ ആക്രമിച്ചാൽ ഇടതുപക്ഷം തിരിച്ചടിക്കും. പഞ്ചായത്ത് തിരഞ്ഞെടുപ്പിനായുള്ള ദീർഘനാളത്തെ നീക്കങ്ങൾക്കുശേഷം ബംഗാൾ തിരഞ്ഞെടുപ്പ് ജൂലൈ 8ന് നടത്തുമെന്ന് ജൂൺ 8ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിജ്ഞാപനം വന്നു. വിജ്ഞാപനം വന്ന് ആദ്യദിവസം സംസ്ഥാനത്തുടനീളം തൃണമൂൽ ഗുണ്ടകൾ ഭീകരമായ അക്രമമഴിച്ചുവിട്ടു. നോർത്ത് 24 പർഗാനാസിലെ മിനാഖനിൽ സിപിഐഎം പ്രവർത്തകരെയും നേതാക്കളെ ക്രൂരമായി മർദിച്ചു. ഇടതുപക്ഷത്തെ ആളുകളെ മർദ്ദിക്കുമ്പോൾ സാധാരണക്കാർ ഒന്നിച്ചുനിന്ന് ഭരണകക്ഷിയായ ടിഎംഎസിയെ ചെറുത്തുനിൽക്കുന്ന മറ്റൊരു സാഹചര്യത്തിനാണ് ഈ വർഷം നാം സാക്ഷ്യം വഹിച്ചത്. ഹൂഗ്ലി, വെസ്റ്റ് ബർദ്വാൻ, മൂർഷിദാബാദ്, കിഴക്കൻ ബെർദ്വാൻ എന്നിവയിൽ ഇടതുപക്ഷം തിരിച്ചടിച്ചു. ഭാംഗറിൽ ഇന്ത്യൻ സെക്കുലർ ഫ്രന്റ്‌ (ഐഎസ്എഫ്) പ്രവർത്തകൻ കൊല്ലപ്പെട്ടു. നാമനിർദേശം പത്രികകൾ സമർപ്പിക്കുന്ന ബിസിഒ, എസ്ഡിഒ ഓഫീസുകൾ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു. ഇടതുപക്ഷ പ്രവർത്തകരും ഐഎസ്എഫും ചേർന്ന് ഗ്രാമങ്ങളിലെ സാധാരണക്കാരെ സംഘടിപ്പിച്ച് ടിഎംസി ഗുണ്ടകളെ തുരത്തിയോടിച്ചു. ഇത്തരം തിരിച്ചടിക്കലുകൾ ഈ വർഷം ഒരു സാധാരണ പ്രതിഭാസമായി. “എല്ലാ പ്രവർത്തനത്തിനും തുല്യവും വിപരീതവുമായ പ്രതിപ്രവർത്തനമുണ്ട്” എന്ന ന്യൂട്ടന്റെ സിദ്ധാന്തമാണ് ഇടതുപക്ഷപ്രവർത്തകരുടെ പ്രചരണായുധം. നോർത്ത് ബംഗാളിലെ ചോപ്രയിൽ സിപിഐഎം പ്രവർത്തകർ കൊല്ലപ്പെട്ടു. തൃണമൂലും ഒപ്പം സംസ്ഥാന പൊലീസും ഭരണകൂടവും ചേർന്ന് പ്രതിപക്ഷം നാമനിർദേശപത്രിക നൽകുന്നത് തടയുകയാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘർഷാവസ്ഥ നിലനിൽക്കുന്നു. പക്ഷേ, ഇടതുപക്ഷത്തിന്റെയും കോൺഗ്രസിന്റെയും ഐഎസ്എഫിന്റെയും തന്ത്രപരമായ സംഘടിത മനോഭാവത്തിനു മുന്നിൽ, വേണ്ടവിധത്തിൽ ശക്തിനേടാൻ തൃണമൂലിനായിട്ടില്ല. ഇപ്രാവശ്യം ഇടതുപക്ഷം നാൽപതിനായിരത്തിലധികം സീറ്റുകളിലും കോൺഗ്രസ് ഇരുപതിനായിരത്തോളം സീറ്റുകളിലും നാമനിർദേശപത്രിക നൽകിയിട്ടുണ്ട്. തൃണമൂൽ കോൺഗ്രസ് 99% സീറ്റിലും നാമനിർദേശപത്രിക സമർപ്പിച്ചു. ഇതിൽ ഭൂരിഭാഗവും അവസാനം നൽകിയതാണ്. തിരഞ്ഞെടുപ്പ് ശരിയായ രീതിയിൽ നടന്നാൽ തകർന്നു തരിപ്പണമാകുമെന്നവർക്ക് നന്നായി അറിയാവുന്നതുകൊണ്ടാണ് മിക്കയിടത്തും തൃണമൂൽ ബോംബെറിഞ്ഞ് ഭീതി സൃഷ്ടിക്കുന്നത്.

ഇതേത്തുടർന്ന് കൊൽക്കത്ത ഹൈക്കോടതി പശ്ചിമബംഗാൾ തിരഞ്ഞെടുപ്പു കമ്മീഷനെ വിമർശിക്കുകയും തിരഞ്ഞെടുപ്പ് നടത്താൻ സംസ്ഥാനത്തുടനീളം കേന്ദ്രസേനയെ വിന്യസിക്കാൻ ഉത്തരവിടുകയും ചെയ്തു. ഭരിക്കുന്നവരോട് കൂറുപുലർത്തുന്നതിനാൽ സാധാരക്ഷോരായ വോളണ്ടിയർമാരെ തിരഞ്ഞടുപ്പിനു നിയോഗിക്കാൻ കഴിയില്ലെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. നോമിനേഷൻ ആരംഭിച്ചതുമുതൽ വലിയതോതിലാണ് അക്രമം ആരംഭിച്ചത്. എല്ലാം തങ്ങളുടെ കുത്തകയാക്കാനുള്ള ഇടം തൃണ മൂലിനു ലഭിക്കുന്നില്ല എന്നതാണ് വസ്തുത. ഇടതുപക്ഷം തിരിച്ചടിക്കുകയാണ്. മൽസരമില്ലാതെ പഞ്ചായത്തു ബോർഡുകൾ പിടിച്ചെടുക്കാനുള്ള അവസരം ഇടതുപക്ഷം തൃണമൂലിന് നൽകുന്നില്ല. ഈ വർഷം തൃണമൂൽ കോലാഹലമുണ്ടാക്കുമെന്ന് ബംഗാളിലെ ജനങ്ങൾക്ക് വ്യക്തമായി കഴിഞ്ഞു. എന്നാൽ ഇത്ത വണ ജനങ്ങൾ തൃണമൂലിനെ വോട്ടുചെയ്യാൻ അനുവദിക്കില്ല; തൃണമൂൽ ഗുണ്ടകൾ ബൂത്തു പിടിച്ചെടുക്കുന്നതിന അവർെ പ്രോത്സാഹിപ്പിക്കുന്നില്ല. മത്സരമോ വോട്ടുകൊള്ളയടിക്കലോ ഇല്ലാതെ പഞ്ചായത്തുകൾ പിടിച്ചെടുക്കുന്നതിന് ഭരണകക്ഷിക്ക് ഇത്തവണ കഴിയില്ല വർഷം ലഭിക്കില്ല എന്ന ഉറച്ച ധാരണ ജനങ്ങൾക്കുമുണ്ട്.

ബംഗാളിലെ പല ഗ്രാമങ്ങളിലും അഴിമതിയുമായി ബന്ധമില്ലാത്ത നിരവധി തൃണമൂൽ അനുഭാവികളും പ്രവർത്തകരും പാർട്ടി വിടുകയാണ്; പലരും സിപിഐഎമ്മിനും കോൺഗ്രസിനും ഒപ്പം നിൽക്കുന്നു; സംസ്ഥാനത്തെ രക്ഷിക്കാൻ ഇടതുപക്ഷവുമായി കോൺഗ്രസുമായും മറ്റ് ജനാധിപത്യ ശക്തികളുമായും അണിചേരുമെന്ന് അവർ പറയുന്നു. അഴിമതിക്കാരായ ടിഎംസി നേതാക്കളിൽ ചിലർ ബിജെപിയിൽ ചേർന്നു. ബംഗാളിൽ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നു എന്ന് ജനങ്ങളെ കാണിക്കാൻവേണ്ടി മാത്രം ബിജെപി കോടിക്കണക്കിനു രൂപയാണ്‌ ചെലവഴിക്കുന്നത്‌. എസ്എഫ്ഐ, ഡിവൈഎഫ്ഐയിൽ നിന്നും നിരവധി ചെറുപ്പക്കാരെ ഇടതുപക്ഷം രംഗത്തിറക്കി എന്നതാണ് ഈ തിരഞ്ഞെടുപ്പിലെ മറ്റൊരു സുപ്രധാന വശം. ഇത് ജനശ്രദ്ധ പിടിച്ചുപറ്റുന്നുണ്ട്‌; ഇടതുപക്ഷത്തിന്റെ ഈ നല്ല നീക്കത്തിന് അനുകൂലമായി അവർ അക്ഷരാർത്ഥത്തിൽ ശബ്ദമുയർത്തുന്നു.

തൃണമൂൽ അക്രമത്തിന്റെ ഏതറ്റംവരെ പോയാലും 2023ലെ തിരഞ്ഞെടുപ്പ് 2018ലെ പോലെയാവില്ല എന്നു വ്യക്തമാണ്‌; അന്ന് ശരിയായ ജനാധിപത്യ പ്രക്രിയയിലൂടെയല്ലാതെ എല്ലാ ബൂത്തുകളും കൊള്ളയടിക്കാനും പഞ്ചായത്തുകൾ പിടിച്ചെടുക്കാനും കഴിഞ്ഞു. ഇടതുപക്ഷം എല്ലാ പ്രതിബന്ധങ്ങൾക്കുമെതിരെ പോരാടുകയാണ്; അതുവഴി തൃണമൂലിനെ പുറത്താക്കുകയും സംസ്ഥാനമാകെ ജനകീയ പഞ്ചായത്ത് നിർമ്മിക്കുകയും ചെയ്യും. വികേന്ദ്രീകൃത പഞ്ചായത്ത് രാജ് സമ്പ്രദായത്തിന്റെ ഗതകാല മഹിമ തിരിച്ചുകൊണ്ടുവരികതന്നെ ചെയ്യും. എല്ലാ സാമൂഹിക സാമ്പത്തിക വിഭാഗങ്ങളിൽ നിന്നുമുള്ള സ്ഥാനാർത്ഥികളെ തിരഞ്ഞെടുപ്പിൽ നിർത്തി എല്ലാവിഭാഗം ജനങ്ങളെയും ഉൾച്ചേർക്കുക എന്നതാണ് ബംഗാളിലെ സിപിഐ എമ്മിന്റെ അദ്വിതീയമായ ആശയം.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

one + 1 =

Most Popular