Friday, September 20, 2024

ad

Homeസംസ്ഥാനങ്ങളിലൂടെഉത്തരാഖണ്ഡിൽ കുടിയൊഴിയാൻ മുസ്ലീങ്ങൾക്ക് താക്കീത്

ഉത്തരാഖണ്ഡിൽ കുടിയൊഴിയാൻ മുസ്ലീങ്ങൾക്ക് താക്കീത്

ഷഫ്ന ശരത്

“ജൂൺ 15 ന് നടക്കുന്ന മഹാപഞ്ചായത്തിനു മുമ്പ് കടകൾ ഒഴിയണമെന്ന് “ലൗ ജിഹാദി’കളെ അറിയിക്കുന്നു. നിങ്ങൾ അത് ചെയ്തില്ലെങ്കിൽ അതിന്റെ അനന്തരഫലം അപ്പോഴറിയാം”

ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ പ്രത്യക്ഷപ്പെട്ട പോസ്റ്ററാണിത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട രണ്ടുപേരെ അറസ്റ്റുചെയ്തിരുന്നു. തുടർന്ന് പ്രദേശത്തെ മുസ്ലീങ്ങൾ ജൂൺ 15 നു മുമ്പ് തങ്ങളുടെ കടകൾ ഒഴിഞ്ഞുപോകണമെന്ന പോസ്റ്ററുകൾ പ്രത്യക്ഷപ്പെടുകയായിരുന്നു. ഭൂരിപക്ഷ സമുദായത്തിൽ നിന്നുള്ളതാണ് പെൺകുട്ടി. ഇതാണ് ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള പ്രചാരണങ്ങൾക്ക് കാരണമായത്. ഈ പ്രദേശത്തെ വലതുപക്ഷ സംഘടനകൾ ‐ ഹിന്ദുത്വ സംഘടനകൾ ‐ മുസ്ലീം സമുദായാംഗങ്ങളെ “വരത്തർ’ എന്നാണ് വിളിച്ചിരുന്നത്. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ വാർത്ത അറിഞ്ഞപ്പോൾ ഹിന്ദുത്വ സംഘടനകളിൽപെട്ടവർ ബാർകോട്ടിൽ പ്രതിഷേധം നടത്തുകയും പ്രതിഷേധത്തിനിടെ മുസ്ലീങ്ങളുടെ വീടുകളും കടകളും ആക്രമിക്കുകയും ചെയ്തു. പിന്നീടാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ഒരു പ്രാദേശിക ഹിന്ദുത്വസംഘടനയുടെ നേതൃത്വത്തിൽ നടന്ന റാലിക്കിടെ മുസ്ലീം വിഭാഗത്തിൽപെട്ടവരും കടകളിലും വീടുകളിലും കറുത്ത കുരിശയടയാളം പതിച്ചു.

ഹിന്ദുത്വ സംഘടനകളുടെ ഭീഷണിയെത്തുടർന്ന് മെയ് 26 മുതൽ ആ പ്രദേശത്തെ 30ലധികം കടകൾ അടഞ്ഞുകിടക്കുകയാണ്. പ്രധാന മാർക്കറ്റായ പുരോലയിൽ 700 ഓളം കടകളുണ്ട്. അതിൽ 40 ഓളം മുസ്ലീങ്ങൾ നടത്തുന്നതാണ്. മുസ്ലീങ്ങളുടെ നേരെ കടുത്ത വിദ്വേഷ പ്രചാരണമാണ്. അഴിച്ചുവിടപ്പെടുന്നത്. വിശ്വഹിന്ദു പരിഷത്തിന്റെ നേതാവ് വീരേന്ദർ റാണ മാധ്യമപ്രവർത്തകരോട് പരസ്യമായിത്തന്നെ അത് പറയുകയുണ്ടായി. “”സമാധാനവും സാമുദായിക സൗഹാർദവും ഉറപ്പാക്കാൻ ഒരു പ്രത്യേക സമുദായത്തിൽനിന്നുള്ള ആളുകൾ നഗരം വിട്ടുപോകണമെന്നാഗ്രഹിക്കുന്ന പ്രദേശവാസികളാണ് ഈ പോസ്റ്ററുകൾ പതിച്ചത്. കച്ചവടം നടത്താനെന്ന വ്യാജേനയാണ് അവർ ഇവിടെയെത്തിയത്. എന്നാൽ ഞങ്ങളുടെ സമുദായത്തിലെ പെൺകുട്ടികളെയും സ്ത്രീകളെയും അവർ ലക്ഷ്യമിടുന്നു.” ഇത്തരത്തിൽ മുസ്ലീങ്ങൾക്കെതിരെ വിദ്വേഷപരമായ പരസ്യപ്രസ്‌താവനകളാണ്‌ ഇവർ നടത്തുന്നത്‌.

പ്രാദേശിക വ്യാപാരികളുടെ സംഘടന കടകൾ നടത്തുന്ന മുസ്ലീങ്ങളോട് അവരുടെ കടയുടമയിൽ നിന്നോ ഭൂവുടമിയിൽ നിന്നോ ഒരു മുദ്രപ്പത്രത്തിൽ തങ്ങളുടെ പ്രവർത്തനങ്ങളുടെ പൂർണഉത്തരവാദിത്തം അവർക്കുതന്നെയാണെന്ന് എഴുതിവാങ്ങുകയുണ്ടായി. ഇപ്പോൾത്തന്നെ പത്തോളം ഭൂവുടമകൾ തങ്ങളുടെ മുസ്ലീം കടക്കാരോട് കടകൾ ഒഴിയാൻ ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ വന്നിരുന്നു.

ഭയത്തോടെ ജീവിക്കുന്ന മുസ്ലീങ്ങൾ പറയുന്നത് ഇത്തരമൊരു അന്തരീക്ഷത്തിൽ അവർക്ക് പുരോലയിൽ തുടരാൻ കഴിയില്ലെന്നാണ്. ഇവിടം വിട്ട് പോകണമെങ്കിൽ തങ്ങൾക്ക് മതിയായ നഷ്ടപരിഹാരം വേണമെന്നും അവർ പറയുന്നു. തട്ടിക്കൊണ്ടുപോകൽ ശ്രമത്തെ അവർ ഒന്നടങ്കം അപലപിക്കുന്നു. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെടുന്നു.

പ്രകോപനപരമായ പോസ്റ്ററുകൾ പതിച്ചതിന് ചിലർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതല്ലാതെ, മുസ്ലീങ്ങൾ അവിടം വിട്ടുപോയില്ലെങ്കിൽ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നുള്ള പരസ്യമായ ആഹ്വാനത്തിനെതിരെ പൊലീസ് ഒരു നടപടിയും സ്വീകരിച്ചില്ല. ഇത് ഭൂവുടമകളും കുടിയാന്മാരും തമ്മിലുള്ള പ്രശ്നമാണെന്നും, ഒരാൾ തന്റെ വീടോ കടയോ മുസ്ലീമിനോ ഹിന്ദുവിനോ അല്ലെങ്കിൽ മറ്റേതെങ്കിലും ജാതിയിൽപെട്ടവർക്കോ വാടകയ്ക്കു കൊടുക്കാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ അത് അവരുടെ വ്യക്തിസ്വാതന്ത്ര്യമാണ്; അതിൽ പൊലീസിന് എന്തുചെയ്യാൻ കഴിയും എന്നുപറഞ്ഞ് ഉത്തരവാദപ്പെട്ട പൊലീസ് ഓഫീസർ തന്നെ കയ്യൊഴിയുന്നു.

എന്തായാലും, സംഘപരിവാർ അവരുടെ ഹിന്ദുത്വ അജൻഡ രാജ്യത്ത് നടപ്പാക്കുന്നതിന്റെ ഒരുദാഹരണമാണ് യു.പിയിലെ പരോലി. അതിനായവർ നിയമങ്ങളെയെല്ലാം കാറ്റിൽപറത്തുകയും ഭരണകൂടത്തെ ഉപയോഗിക്കുകയും ഭരണഘടനാതത്വങ്ങളെ ലംഘിക്കുകയും ചെയ്യുകയാണ്‌.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

two × 3 =

Most Popular