Friday, September 20, 2024

ad

Homeസംസ്ഥാനങ്ങളിലൂടെമഹാരാഷ്ട്രയിൽ കിസാൻ സഭയുടെ കളക്ട്രേറ്റ് മാർച്ച്

മഹാരാഷ്ട്രയിൽ കിസാൻ സഭയുടെ കളക്ട്രേറ്റ് മാർച്ച്

എസ് ശ്രീകാന്ത്

ഖിലേന്ത്യാ കിസാൻസഭയുടെ (എഐകെഎസ്) നേതൃത്വത്തിന്റെ കർഷകർ 2003 മേയ് 31-ന് ജില്ലാ കളക്ടറേറ്റിലേക്ക് 3000 പേർ പങ്കെടുത്ത റാലി സംഘടിപ്പിച്ചു. ഭൂമി, വെള്ളം, ജലസേചനം എന്നിവയുമായി ബന്ധപ്പെട്ട ഡിമാന്റുകളായിരുന്നു കർഷകൻ ഉന്നയിച്ചത്. ഷഹാൻപൂർ, ഭീവനടി മൂർബന്ദ് എന്നിവിടങ്ങളിൽനിന്നും താനെ ജില്ലയിലെ എട്ട്‌ താലൂക്കുകളിൽനിന്നും പുരുഷന്മാരും സ്ത്രീകളുമടങ്ങുന്ന കർഷകരാണ് റലിയിൽ പങ്കെടുത്തത്. താനെയിൽ ശേഷിക്കുന്ന മൂന്നു താലൂക്കുകളിൽക്കൂടി എസ്ഐകെഎസിന്റെ പ്രവർത്തനം ആരഭിച്ചിട്ടുണ്ട്.

വനഭൂമി, ക്ഷേത്രട്രസ്റ്റ് ഭൂമി, ഇനാമി ഭൂമി, മേച്ചിൽ സ്ഥലങ്ങൾ തുടങ്ങിവയിന്മേൽ ഭൂമിയുടെ അവകാശത്തിനായുള്ള നൂറുകണക്കിനു ഫോമുകൾ കഴിഞ്ഞ ഒരുമാസമായി കർഷകരിൽനിന്നും പൂരിപ്പിച്ചു വാങ്ങിയിരുന്നു. അവയെല്ലാം കളക്ടർക്ക് സമർപ്പിച്ച് രസീതും വാങ്ങി.

മേയ് 30-ന് എഐകെഎസിന്റെ നേതൃത്വത്തിൽ 25000 പേർ പങ്കെടുത്ത റാലി പാൽഘർ കളക്ടറേറ്റ് വളയുകയും അവർ ഉന്നയിച്ച ആവശ്യങ്ങൾ നേടിയെടുക്കുകയും ചെയ്തിരുന്നു. പാൻഘർ ജില്ലയിലെ ദഹൻ, താലസാരി, ജവഹർ, മൊഘഡ, വിക്രംഗാഡ്, വാഡ, പൽഘർവസായ് എന്നീ എട്ട് താലൂക്കുകളിൽനിന്നും കർഷകർ റാലിയിൽ പങ്കെടുക്കാൻ വൻതോതിൽ എത്തിയിരുന്നു.

താനെയിൽ എഐകെഎസ് പ്രതിനിധിസംഘം കളക്ടർ അശോക് ഷിംഗാരയെ കണ്ട് മെമ്മോറാണ്ഡം സംബന്ധിച്ച് ചർച്ച നടത്തി. എഐകെഎസ് ഉന്നയിച്ച വനവകാശ നിയമപ്രകാരമുള്ള എല്ലാ ക്ലെയിമുകളുടെയും നിലവിലെ സ്ഥിതി കാണിച്ചുകൊണ്ടുള്ള ലിസ്റ്റ് നൽകാൻ അദ്ദേഹം സമ്മതിച്ചു. ഭൂമിയ്ക്കുമേലുള്ള അവകാശം സംബന്ധിച്ച് എഐകെഎസ് സമർപ്പിച്ച എല്ലാ അപേക്ഷകളിന്മേലും നടപടി സ്വീകരിക്കാനും ക്രിയാത്മകമായ തീരുമാനങ്ങളെടുക്കാനും അദ്ദേഹം സമ്മതിക്കുകയുണ്ടായി.

എഐകെഎസ് താനെ റാലിയിൽ അഖിലേന്ത്യാ പ്രസിഡന്റ് ഡോ. അശോക് ധാവ്ളെ, മഹാരാഷ്ട്ര സംഘടനാ പ്രസിഡന്റ് ഉമേഷ് ദേശ്മുഖ്, സംസ്ഥാന സെക്രട്ടറി ഡോ. ഹതിക്കർ തുടങ്ങിയവർ അഭിസംബോധന ചെയ്തു. ♦

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

5 × 1 =

Most Popular