Friday, September 20, 2024

ad

Homeരാജ്യങ്ങളിലൂടെബ്രസീലിൽ തദ്ദേശീയ ഭൂമി തട്ടിയെടുക്കുന്നതിനെതിരെ പ്രക്ഷോഭം

ബ്രസീലിൽ തദ്ദേശീയ ഭൂമി തട്ടിയെടുക്കുന്നതിനെതിരെ പ്രക്ഷോഭം

ടിനു ജോർജ്‌

ബ്രസീലിൽ തദ്ദേശീയ ഭൂമിയുടെ അതിർത്തി നിർണയിക്കുന്നതുമായി ബന്ധപ്പെട്ട് ഫെഡറൽ ചേംബർ ഓഫ് ഡെപ്യൂട്ടീസ് മെയ് 30ന് പാസാക്കിയ സമയപരിധി ബില്ല് (ടൈം ലിമിറ്റ് ബില്ല്) റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജൂൺ ആറിന് ബ്രസീലിയയിലെ ഫെഡറൽ സുപ്രീം കോടതിക്ക് മുന്നിൽ തദ്ദേശീയ ജനതയുടെ വമ്പിച്ച പ്രക്ഷോഭമാണ് നടന്നത്. നാഷണൽ തിയേറ്ററിനു സമീപമുള്ള സിറ്റിസൺഷിപ്പ് സ്ക്വയറിൽ 2000 ത്തോളം തദ്ദേശീയ ജനതയാണ് അണിനിരന്നത്. ഇക്കഴിഞ്ഞ മെയ് 30നാണ് ബ്രസീലിലെ ഫെഡറൽ ചേംബർ ഓഫ് ഡെപ്യൂട്ടിസ് സമയപരിധി ബില്ല് പാസാക്കിയത്. തദ്ദേശീയ ജനതയുടെ ഭൂമിയിൽ അതിർത്തി നിർണയിക്കുന്നതിന് സമയപരിധിയുടെ ചട്ടക്കൂട് പ്രയോഗിക്കുവാനുള്ളതാണ് ബിൽ 490/07 എന്ന് അറിയപ്പെടുന്ന പുതിയ നിയമനിർമ്മാണം. 283 ഡെപ്യൂട്ടിമാർ ഫെഡറൽ ചേമ്പറിൽ ബില്ലിന് അനുകൂലമായി വോട്ട് ചെയ്തപ്പോൾ 155 പേർ അതിനെ എതിർത്തു. വർക്കേഴ്സ് പാർട്ടി, സോഷ്യലിസം ആൻഡ് ലിബർട്ടി പാർട്ടി, ബ്രസീലിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയായ പിസിഡൊബി, റെഡെ എന്നീ പാർട്ടികളിലെ ഡെപ്യൂട്ടിമാർ മാത്രമാണ് തദ്ദേശീയ ജനവിഭാഗത്തിന് ഹാനികരമാകുന്ന ഈ ബില്ലിനെ എതിർത്തത്. 1988ൽ ഭരണഘടന നിലവിൽ വന്ന സമയത്ത് തദ്ദേശീയ ജനത നിർദ്ദിഷ്ട സ്ഥലത്ത് വാസമറപ്പിക്കപ്പെട്ടിട്ടുണ്ട് എങ്കിൽ മാത്രമേ ആ ഭൂമി തദ്ദേശ ഭൂമിയായി അതിർത്തി നിർണയിക്കപ്പെടുകയുള്ളൂ എന്നതാണ് പുതിയ സമയപരിധി പറയുന്നത്. ബില്ല് ഇപ്പോൾ ഫെഡറൽ സെനറ്റിലേക്ക് വിട്ടിരിക്കുകയാണ്. എന്നാൽ അത് നടപ്പാക്കുന്നത് തടയണം എന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് തദ്ദേശീയ ജനവിഭാഗങ്ങൾ കോടതിയെ സമീപിച്ചിരിക്കുന്നത്. ബ്രസീലിലെ തദ്ദേശീയ ഭൂമിയിൽ 60% വും ഇപ്പോഴും അതിർത്തി തിട്ടപ്പെടുത്താത്തതാണ് എന്നാണ് Indigenous Missionary Council പറയുന്നത്. ഏതാണ്ട് 600 കേസുകളിലും ഇപ്പോഴും അതിർത്തി നിർണയിക്കുന്ന പ്രക്രിയ തുടങ്ങിയിട്ട് പോലുമില്ല. ഈ സമയപരിധി ബില്ല് നിയമമായി കഴിഞ്ഞാൽ, തദ്ദേശീയ ജനതയുടെ ഭൂമിക്കുമേലുള്ള അവകാശത്തെ ചോദ്യംചെയ്യാൻ വൻകിട കമ്പനികൾക്കും കർഷകൾക്കും അവസരമൊരുക്കും. അതുകൊണ്ട് സമയപരിധി ബില്ല് റദ്ദുചെയ്യണമെന്ന് ബ്രസീലിലെ തദ്ദേശീയ ജനത ശക്തമായ ആവശ്യമുന്നയിക്കുന്നു.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

18 − 15 =

Most Popular