Friday, November 22, 2024

ad

Homeസംസ്ഥാനങ്ങളിലൂടെബിഹാറിൽ കരാർ അധ്യാപകരുടെ പ്രതിഷേധം

ബിഹാറിൽ കരാർ അധ്യാപകരുടെ പ്രതിഷേധം

മുഹമ്മദ്‌ ഇമ്രാൻ

ബീഹാറിൽ മൂന്നരലക്ഷത്തിലേറെ വരുന്ന കരാർ അധ്യപകർ സംസ്ഥാനവ്യാപക മായി പ്രക്ഷോഭത്തിലാണ്. ബീഹാറിൽ പ്രാദേശികമായി നിയോജിത് ശിക്ഷ എന്നറിയപ്പെടുന്ന കരാറടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന അധ്യാപകരാണിവർ കഴിഞ്ഞ പത്തുപ തിനഞ്ചു വർഷമായി തുടർച്ചയായി അധ്യാപനവൃത്തിയിലേർപ്പെട്ടുകൊണ്ടിരിക്കുന്ന ഇവർ അധ്യാപക യോഗ്യതാപരീക്ഷയായ TET/STET യോഗ്യത നേടിയവരാണ്. എന്നാൽ സംസ്ഥാന ഗവൺമെന്റ് കൊണ്ടുവന്ന പുതിയ ബീഹാർ സ്റ്റേറ്റ് സ്കൂൾ ടീച്ചേഴ്സ് (നിയമനം, സ്ഥലംമാറ്റം, അച്ചടക്കനടപടി, സേവനവ്യവസ്ഥ) ചട്ടങ്ങൾ-2023 പ്രകാരം ഈ അധ്യാ പകർ വീണ്ടും ഒരു കേന്ദ്രീകൃത ബി പി എസ് സി (ബീഹാർ പബ്ലിക് സർവീസ് കമ്മീഷൻ) പരീക്ഷ എഴുതേണ്ടിവരും. എന്നാൽ ബി പി എസ് സി ഇതിനകംതന്നെ 1.70 ലക്ഷം അധ്യാപകരെ നിയമിക്കാനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു കഴിഞ്ഞു. ഏപ്രിൽ പകുതി മുതൽ പുതിയ റിക്രൂട്ട്മെന്റ് ചട്ടങ്ങൾ പിൻവലിക്കുകയോ ഭേദഗതിവരുത്തുകയോ ചെയ്യണമെന്നാവശ്യപ്പെട്ടിരുന്ന കരാർ അധ്യാപകർക്ക് ഇത് തിരിച്ചടിയായി. 2006 മുതൽ പ്രവർത്തിക്കുന്ന പഞ്ചായത്തീരാജ് സ്ഥാപനങ്ങൾ വഴിയും തദ്ദേശ സ്ഥാപനങ്ങൾ വഴിയും നിയമിതരായ അധ്യാപകർക്കും സംസ്ഥാനസർക്കാർ ജീവനക്കാരുടെ പദവി നൽകണമെന്ന ആവശ്യവും സമരക്കാർ ഉയർത്തുന്നു. “10‐-15 വർഷം സേവനമനുഷ്ഠിച്ച അധ്യാപകർക്ക് സർക്കാർ പദവി ലഭിക്കാൻ മറ്റൊരു പരീക്ഷ പാസാകേണ്ടിവരുന്നത് അർഥശൂന്യമാണ്. അവരെ വീണ്ടും പരീക്ഷ എഴുതാൻ നിർബന്ധിക്കരുത്. ശരിയായ നിയമങ്ങൾക്കനുസൃതമായി വളരെക്കാലം മുമ്പ് നിയമിക്കപ്പെട്ടത് അവരുടെ തെറ്റല്ല. ബീഹാർ സംസ്ഥാന പ്രൈമറി ടീച്ചേഴ് അസോസിയേഷൻ പ്രസിഡന്റ് ബ്രജ്നന്ദൻ ശർമ പറയുന്നു. സമരം ശക്തമാക്കിയ കരാർ അധ്യാപകർ സംസ്ഥാനമൊട്ടുക്ക് കരിദിനം ആചരിക്കുകയും പ്രതിഷേധ മാർച്ചുകൾ സംഘടിപ്പിക്കുകയും ചെയ്തു. പ്രതിഷേധത്തിന്റെ ഭാഗമായി സർക്കാർ കൊണ്ടുവന്ന പുതിയ നിയമത്തിന്റെ പകർപ്പുകൾ കത്തിച്ചു. മൂന്നരലക്ഷ ത്തിലേറെ കരാർ അധ്യാപകർ അടങ്ങുന്ന 16 സംഘടകളാണ് പ്രതിഷേധത്തിൽ അണിനിരന്നിരിക്കുന്നത്. നവലിബറൽ കാലത്ത് വർഷങ്ങളോളം തൊഴിൽ ചെയ്താലും ആ തൊഴിലിനുള്ള യോഗ്യതയുള്ളവരായാലും തൊഴിൽസ്ഥിരത ഉണ്ടാവുകയില്ല എന്നതാണ് യാഥാർഥ്യമെന്ന് ബീഹാറിലെ കരാർ അധ്യാപകരുടെ ഉദാഹരണം ഒന്നുകൂടി വ്യക്തമാക്കുന്നു. അതിനെ തിരായ കടുത്ത പ്രക്ഷോഭങ്ങളും സന്ധിയില്ലാത്ത സമരങ്ങളും വരുംനാളുകളിൽ ഇനിയും കൂടുതൽ ശക്തിപ്പെടും.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

18 − three =

Most Popular