Monday, November 25, 2024

ad

Homeസംസ്ഥാനങ്ങളിലൂടെനോയിഡയിലെ കർഷക പ്രക്ഷോഭം

നോയിഡയിലെ കർഷക പ്രക്ഷോഭം

അഡ്വ. കെ എം അഖിൽ

വൺമെന്റ്‌ ഏറ്റെടുത്ത ഭൂമിക്ക് നഷ്ടപരിഹാരം നൽകാത്തതിൽ പ്രതിഷേധിച്ച് കിസാൻ സഭയുടെ നേതൃത്വത്തിൽ നോയിഡയിൽ കർഷക സമരം ശക്തമാവുന്നു.

ഡൽഹി തലസ്ഥാന പ്രദേശത്തിനോട് ചേർന്ന് ഉത്തർപ്രദേശ് സംസ്ഥാനത്തിന്റെ ഭാഗമായ ഗ്രേറ്റർ നോയിഡയിൽ വികസനപ്രവർത്തനങ്ങളുടെ ഭാഗമായി 13 വർഷം മുൻപാണ് സർക്കാർ ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കിയത്. എന്നാൽ ഏറ്റെടുത്ത ഭൂമിക്ക് പണം നൽകാമെന്ന് വർഷങ്ങളായി വാഗ്ദാനം നൽകുന്നുണ്ടെങ്കിലും കാര്യമായ യാതൊരു ഇടപെടലും ഇതുവരെ ഉണ്ടായിട്ടില്ല. ഇതിൽ പ്രതിഷേധിച്ച് അഖിലേന്ത്യ കിസാൻ സഭയുടെ നേതൃത്വത്തിൽ ഏപ്രിൽ 25 ഇന് ആരംഭിച്ച കർഷക സമരം ശക്തമാവുകയാണ്. ഗ്രേറ്റർ നോയിഡയിലെ ഡവലപ്പ്മെന്റ്‌ അതോറിറ്റി ആസ്ഥാനത്ത് മെയ് 15ന് പിക്കറ്റിങ് നടത്തി. തുടർന്ന് ആസ്ഥാനത്തിന് ചുറ്റും കിസാൻ സഭയുടെ ഗൗതം ബുദ്ധ നഗർ കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന റാലിയിൽ ആയിരങ്ങളാണ് അണിനിരന്നത്. ഉത്തർപ്രദശിലെ പല സമീപഗ്രാമങ്ങളിൽ നിന്നും, സ്ത്രീകളടക്കം നിരവധി ആളുകൾ സമരത്തിന്റെ ഭാഗമാണ്.

സിപിഐ (എം) പൊളിറ്റ് ബ്യൂറോ അഗം ബൃന്ദ കാരാട്ട്, അഖിലേന്ത്യാ കിസാൻ സഭ ഉപാധ്യക്ഷൻ ഹനൻ മൊള്ള, ഫിനാൻസ് സെക്രട്ടറി പി കൃഷ്ണപ്രസാദ്, ജനാധിപത്യ മഹിളാ അസോസിയേഷൻ ജനറൽ സെക്രട്ടറി മറിയം ധാവളെ തുടങ്ങിയവർ മെയ് 15ന് നടന്ന റാലിയെ അഭിസബോധന ചെയ്ത് സംസാരിച്ചു.

2010ലാണ് അതോറിറ്റി ഭൂമി ഏറ്റെടുക്കുമ്പോൾ നഷ്ടപരിഹാരം നൽകാനുള്ള കരാർ ഉണ്ടാക്കിയത്. കർഷകർക്ക് നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പുനൽകുന്നതായിരുന്നു പ്രസ്തുത കരാർ. എന്നാൽ ഒരു പതിറ്റാണ്ടിലേറെയായിട്ടും നഷ്ടപരിഹാരം നൽകാനോ കരാറിലെ മറ്റു വ്യവസ്ഥകൾ പാലിക്കാനോ ഗ്രേറ്റർ നോയിഡ ഡെവലപ്പ്മെന്റ് അതോറിറ്റി തയ്യാറായിട്ടില്ല.

നാൽപ്പതോളം വരുന്ന ഗ്രാമപ്രദേശങ്ങളിലെ കർഷകരാണ് സമരത്തിന്റെ മുൻനിരയിൽ പ്രവർത്തിക്കുന്നത്. കരാർ പ്രകാരം 10 ശതമാനം പ്ലോട്ടുകൾ കർഷകർക്ക് അനുവദിക്കണം പുതിയ നിയമം അനുസരിച്ച് വില്ലേജിന്റെ സർക്കിൾ നിരക്ക് നാലിരട്ടിയായി പരിഷ്കരിക്കുക, ഒരു ചതുരശ്ര മീറ്ററിന് 24,000 രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിക്കുക, താമസക്കാരുടെ നിരസിച്ച കേസുകളും കെട്ടിക്കിടക്കുന്ന കേസുകളും കേൾക്കുകയും ലീസ് ബാങ്കിന്റെ നടപടി ഉടൻ സ്വീകരിക്കുകയും ചെയ്യുക, അതോറിറ്റിയുടെ എല്ലാ പാർപ്പിട പദ്ധതികളിലും 17.5 ശതമാനം കിസാൻ ക്വാട്ട നൽകുക, 1997-ലെ കർഷകരുമായി ഉണ്ടാക്കിയ കരാർ പ്രകാരം ജനസംഖ്യയുടെ 10 ശതമാനം പേർക്ക് പട്ടയം നൽകുന്ന നയം ഉടൻ പുനഃസ്ഥാപിക്കുക, ഭൂരഹിത കുടുംബങ്ങൾക്ക് കരാർ പ്രകാരം 40 ചതുരശ്ര മീറ്റർ പ്ലോട്ടുകൾ നൽകുക, കുടുംബങ്ങൾക്ക് അതോറിറ്റി പ്രദേശത്ത് സൗജന്യ വിദ്യാഭ്യാസ-ചികിത്സാ സൗകര്യം ഒരുക്കുക തുടങ്ങിയവയാണ് കർഷകർ ഉന്നയിക്കുന്ന പ്രധാന ആവശ്യങ്ങൾ.

സമാജ്‌വാദി പാർട്ടി, ബി.കെ.യു, ഉൾപ്പെടെയുള്ള മറ്റ് സംഘടനകളുടെ പിന്തുണയും സമരത്തിനുണ്ട്.

ഡവലപ്പ്മെന്റ്‌ അതോറിറ്റിയുടെ ഉന്നതാധികാരികളെയടക്കം കണ്ട് ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടുപോവാനാണ് കർഷകരുടെ തീരുമാനം.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

6 − 1 =

Most Popular