Sunday, June 4, 2023

ad

Homeസംസ്ഥാനങ്ങളിലൂടെതെലങ്കാനക്ക് പുത്തനുണർവേകി സി പി ഐ എമ്മിന്റെ ജന ചൈതന്യ യാത്ര

തെലങ്കാനക്ക് പുത്തനുണർവേകി സി പി ഐ എമ്മിന്റെ ജന ചൈതന്യ യാത്ര

സഹാന പ്രദീപ്‌

നഹൃദയങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനും ബഹുജനപ്രശ്നങ്ങൾ മനസ്സിലാക്കാനും ബി ജെ പി നയിക്കുന്ന കേന്ദ്ര ഗവണ്മെന്റിനോ ബി ആർ എസിന്റെ സംസ്ഥാന സർക്കാരിനോ പ്രധാന പ്രതിപക്ഷമെന്ന് അവകാശപ്പെടുന്ന കോൺഗ്രസ്സിനോ സാധിക്കാത്ത സാഹചര്യത്തിലാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കെടുകാര്യസ്ഥത തുറന്നു കാട്ടാനും സാമാന്യജനങ്ങളുടെ ദൈനംദിന പ്രശ്ങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനുമായി സിപിഐ എം തെലങ്കാനയിൽ ജനചൈതന്യയാത്ര സംഘടിപ്പിച്ചത്. ബിജെപിയുടെ അധികാരഭ്രംശമല്ലാതെ ഈ ദുരിതത്തിന് മറ്റൊരു പരിഹാരവുമില്ലെന്ന നിർണയത്തിലേക്കാണ് യാത്രയിലുടനീളം ലഭിച്ച പ്രതികരണങ്ങൾ വിരൽചൂണ്ടിയത്.

ബിജെപി ഗവൺമെന്റിന്റെ നയങ്ങളുടെ വർഗീയസ്വഭാവവും മുതലാളിത്ത അജൻഡകളും എങ്ങനെ സമൂഹത്തിൽ ദൂരവ്യാപകമായ ദ്രുവീകരണവും അപചയവും അധഃപതനവും ഉണ്ടാക്കുമെന്ന് ബഹുജനങ്ങളെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ്, സിപിഐ എം കേന്ദ്രകമ്മറ്റിയുടെ നിർദ്ദേശപ്രകാരം തെലങ്കാന സിപിഐ സംസ്ഥാന കമ്മറ്റി ജനചൈതന്യയാത്ര വിഭാവനം ചെയ്തത്. പല ഘട്ടങ്ങളിലായി സംസ്ഥാനത്തിന്റെ വിവിധ കോണുകളിൽ നിന്ന് ആരംഭിച്ച യാത്ര, ബിജെപി സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ പൊളിച്ച് കാട്ടുക, ജനങ്ങളെ കേന്ദ്ര ഗവണ്മെന്റിന്റെ വർഗീയ-മുതലാളിത്ത നയങ്ങൾക്കെതിരെ അണിനിരത്തുക എന്നീ ഉദ്ദേശ്യങ്ങളോടെ മാർച്ച് 17നു ആരംഭിച്ച് മൂന്നു ഘട്ടങ്ങളായി മാർച്ച് 29നു ഹൈദരാബാദിൽ നടന്ന വിപുലവും ജനസാന്ദ്രവുമായ പൊതുസമ്മേളനത്തോടെ സമാപിച്ചു.


മാർച്ച് 17നു സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യച്ചുരി ഉദ്ഘാടനം ചെയ്ത ആദ്യഘട്ട യാത്ര വാറംഗൽ, ഖമ്മം എന്നീ ജില്ലകളിലൂടെയാണ് കടന്നു പോയത്. സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി. സുദർശൻ നയിച്ച ഈ യാത്രയെ സംസ്ഥാന സെക്രട്ടറിയും കേന്ദ്ര കമ്മറ്റി അംഗവുമായ തമ്മിനേനി വീരഭദ്രം അനുഗമിച്ചു. സെക്രട്ടറിയറ്റ് അംഗം വീരയ്യ നേതൃത്വം നൽകിക്കൊണ്ട് മാർച്ച് 23ന് ആദിലാബാദിൽ ആരംഭിച്ച രണ്ടാം ഘട്ട യാത്ര പൊളിറ്റ് ബ്യുറോ അംഗം ബി വി രാഘവുലു ആണ് ഉദ്ഘാടനം ചെയ്തത്. അവസാനഘട്ട യാത്രയുടെ ആരംഭം മാർച്ച് 24നു നിസാമാബാദിൽ ആയിരുന്നു. പൊളിറ്റ് ബ്യുറോ അംഗം എ. വിജയരാഘവൻ ഫ്ളാഗ് ഓഫ് ചെയ്ത യാത്രയുടെ ക്യാപ്റ്റൻ സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായ ജോണ് വെസ്ലി ആയിരുന്നു. മുപ്പത്തി മൂന്നു ജില്ലകളിലൂടെയാണ് ജന ചൈതന്യ യാത്ര കടന്നു പോയത്.

മാർച്ച് 29നു ഹൈദരാബാദിൽ സമാപിച്ച യാത്രയുടെ പൊതുസമ്മേളനത്തിൽ പോളിറ്റ് ബ്യുറോ അംഗം പ്രകാശ് കാരാട്ട് ബി ജെ പി സർക്കാരിന്റെ ജനവിരുദ്ധവും ഭരണാഘടനാ വിരുദ്ധവുമായ നയങ്ങൾ എങ്ങനെയാണ് രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തിനും മതനിരപേക്ഷതയ്ക്കും ജനാധിപത്യമൂല്യങ്ങൾക്കും എതിരായിരിക്കുന്നതെന്ന്‌ ജനാവലിയോട് സംവദിച്ചു.

കേന്ദ്ര ഗവണ്മെന്റിന്റെ ഭീഷണിയാകുന്നത് എന്ന് വിശദമായി മുതലാളിത്ത നയങ്ങൾ എങ്ങനെയാണ് ജനങ്ങളുടെ ദൈനംദിന ജീവിതം ദുസ്സഹവും സാമൂഹ്യജീവിതം വർഗീയ അജണ്ടകൾ കൊണ്ട് വിഷലിപ്തവും ആകുന്നത് എന്നു വിശദീകരിക്കുന്നതിൽ ജന ചൈതന്യ യാത്ര വിജയമായിരുന്നു എന്ന് യാത്രയിലെ വമ്പിച്ച ജനപങ്കാളിത്തം അടിവരയിടുന്നുണ്ടായിരുന്നു. 2022ഓട് കൂടി എല്ലാവര്ക്കും പാർപ്പിടം, തൊഴിൽരഹിതർക്ക് രണ്ടുകോടി തൊഴിലവസരങ്ങൾ, കർഷകർക്ക് ഏറ്റവും കുറഞ്ഞത് ഒന്നരമടങ്ങു താങ്ങുവില തുടങ്ങിയ ബി ജെ പിയുടെ വൃഥാ വാഗ്ദാനങ്ങളിൽ വഞ്ചിക്കപ്പെട്ട ഒരു ജനതയുടെ രോഷം യാത്രയിൽ പ്രകടമായിരുന്നു. മുപ്പതു ലക്ഷത്തോളം ഭാവനരഹിതരാണ് തെലങ്കാനയിൽ ഇപ്പോഴുമുള്ളത്.

അതാത് ജില്ലകളിലെ ജനങ്ങളോട് അവരുടെ ജീവിതപ്രശ്നങ്ങളെ സംബോധന ചെയ്തുകൊണ്ടാണ് ജന ചൈതന്യ യാത്ര സംവദിച്ചത്. ഹൈദരാബാദിലെ സാങ്കേരി ബെൽറ്റിലെയും രംഗറെഡ്ഡി, മോഡക് ജില്ലകളിലെയും മറ്റു വ്യാവസായിക നഗരങ്ങളിലെയും ജനങ്ങളോട് എങ്ങനെയാണ് തൊഴിലാളികൾക്ക് അടിസ്ഥാന ശമ്പളം ഉറപ്പാക്കുന്നതിൽ സർക്കാർ ദാരുണമായി പരാജയപ്പെട്ടത്, എങ്ങനെയാണ് സെൻട്രൽ പബ്ലിക് സെക്ടർ അണ്ടർടേക്കിങ്ങുകൾ നിസ്സാര തുകക്ക് വിറ്റഴിക്കപ്പെട്ടത് എന്നും വിശദീകരിക്കപ്പെട്ടു. സംഘപരിവാർ ശക്തികൾ ജനാധിപത്യ സംവിധാനങ്ങളെയാകെ നോക്കുകുത്തിയാക്കുന്നത്.

എങ്ങനെയാണ് എന്നും ഭരണഘടനയെ, ഭരണഘടനാമൂല്യങ്ങളെ ചവിട്ടതേക്കുന്നതെന്നും യാത്രയിലുടനീളം തുറന്നു കാട്ടപ്പെട്ടു. സംഘപരിവാറിന്റെ ദീർഘകാല പദ്ധതിയായ വർണവ്യവസ്ഥയുടെ പുനഃസ്ഥാപനവും തദ്വാരാ ഹിന്ദുരാഷ്ട്ര നിർമിതിയും ആഴത്തിൽ ചർച്ച ചെയ്യുവാനും യാത്രക്ക് സാധിച്ചു.

ED, CBI, ഇൻകംടാക്‌സ്‌ തുടങ്ങിയ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് എങ്ങനെയാണ് ബി ജെ പി ഗവണ്മെന്റ് പ്രതിപക്ഷ പാർട്ടികളെയും എതിർ ശബ്ദങ്ങളെയും വേട്ടയാടുന്നതെന്നും എങ്ങനെയാണ് അഭീഷ്ടരെ സംരക്ഷിക്കുന്നതെന്നുമുള്ള വിമർശനത്തിനും യാത്ര വേദിയായി. ബി ആർ എസ് നേതാക്കളെ വേദിയിലിരുത്തിക്കൊണ്ടു തന്നെ സംസ്ഥാന സർക്കാരിന്റെ വീഴ്ച്ചകളെ ചൂണ്ടിക്കാണിക്കാനും പാർട്ടി നേതൃത്വം മടി കാണിച്ചില്ല. വലിയ കരഘോഷത്തോടുകൂടിയാണ് ഈ ചർച്ചകളെ സമ്മേളനനഗരി ഉൾക്കൊണ്ടത്. അതിഥി തൊഴിലാളികളും, ഫാക്ടറി തൊഴിലാളികളുമടങ്ങുന്ന വലിയ ജനപങ്കാളിത്തം യാത്രയുടെ എല്ലാ ഘട്ടത്തിലുമുണ്ടായിരുന്നു.

ബിജെപിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ വെറും സ്ഥാപിത താല്പര്യങ്ങൾ മുൻനിർത്തിയുള്ള പൊള്ളയായ വാക്കുക്കൾ മാത്രമാണെന്ന് വെളിവാക്കാൻ ജനചൈതന്യയാത്ര മുന്നോട്ടുവെച്ച ചർച്ചകൾ, പ്രത്യേകിച്ച് കോട്ടൺ കോർപറേഷന് ഓഫ് ഇന്ത്യയുടെ തകർച്ച എങ്ങനെയാണ് പരുത്തി ഉത്പാദന മേഖലകളിൽ വലിയ തോതിൽ പരുത്തിക്കെട്ടുകൾ കെട്ടിക്കിടക്കുന്നതിനു കാരണമായതെന്നും, ഒന്നരലക്ഷത്തിലധികം മഞ്ഞൾ കൃഷിയുള്ള നിസാമാബാദിൽ ഒരു മഞ്ഞൾ ബോർഡ് സ്ഥാപിക്കാൻ പോലും സർക്കാരിന് കഴിയാതെ പോയത് എങ്ങനെയാണെന്നുമുള്ള പ്രത്യക്ഷമായ ഉദാഹരണങ്ങൾ നിരത്തിയുള്ള ചർച്ചകൾ വഴി വെച്ചു.

ജനസാഗരങ്ങളെ നയിച്ചുകൊണ്ട് കേന്ദ്രം ഭരിക്കുന്ന ബി ജെ പി സർക്കാരിന്റെ അപചയങ്ങൾ അനാവരണം ചെയ്തുകൊണ്ട് തെലങ്കാനയിലുടനീളം കടന്നുപോയ ജനചൈതന്യ യാത്രയിൽ ബിആർഎസ്‌, ടിഡിപി, കോൺഗ്രസ് തുടങ്ങിയ രാഷ്ട്രീയ പാർട്ടികളിലെ പ്രമുഖരും പങ്കെടുത്തു.

ആർഎസ്എസിന്റെയും ബിജെപിയുടെയും വിപത്‌ജനകമായ വർഗ്ഗീയ താല്പര്യങ്ങളെ ജനങ്ങൾക്കുമുന്നിൽ അനാവരണം ചെയ്യുക, അവർക്കിടയിൽ ചർച്ചയാക്കുക എന്നതായിരുന്നു ജനചൈതന്യ യാത്രയിലൂടെ ഉദ്ദേശ്യങ്ങളിലൊന്ന്. യാത്രയുടെ മുന്നോട്ടുവെച്ച ചർച്ചകൾക്ക് ലഭിച്ച സ്വീകാര്യതയും പ്രതികരണങ്ങളും പാർട്ടി കേഡറുകൾക്കു പുത്തനുന്മേഷമേകുന്നവയായിരുന്നു. വർധിച്ച ഉത്സുകതയോടെ സംഘപരിവാർ ശക്തികൾക്കെതിരെ സംഘടിക്കാൻ ജന ചൈതന്യ യാത്ര ഇന്ധനമാകും എന്നതിൽ തർക്കമില്ല. സംസ്ഥനത്തിന്റെ എല്ലാ കോണുകളിലൂടെയും കടന്നു പോകാനും ഓരോ ഭൂമികയിലെയും നീറുന്ന പ്രശ്നങ്ങളെ സംബോധന ചെയ്യാനും ദൈനംദിനപ്രശ്നങ്ങളിൽ ഊന്നിക്കൊണ്ട് കേന്ദ്രനയങ്ങളുടെ സാമാന്യമായ വിദ്വമകതയെക്കുറിച്ച് ചർച്ച ചെയ്യാനും യാത്രക്ക് കഴിഞ്ഞു. സർക്കാർ എങ്ങനെയാണ് തെലങ്കാനയിൽ വർഗീയതാല്പര്യങ്ങളുടെ വിഷവിത്തുകൾ പാകുന്നത് എന്നും മുതലാളിത്ത-വർഗീയ താല്പര്യങ്ങൾക്ക് അപ്പുറത്തേക്ക് തെലങ്കാനയുടെ ജീവിതപ്രശ്നങ്ങളോ വികസനമോ ഗവണ്മെന്റിന്റെ പരിഗണനയല്ല എന്നുമുള്ള തിരിച്ചറിവ് കേന്ദ്രഭരണം കയ്യാളുന്ന വർഗീയ നവലിബറൽ ശക്തികൾക്കെതിരായ പോരാട്ടത്തിന് വലിയ ഊർജ്ജമാണ് നൽകിയിരിക്കുന്നത്. വരും നാളുകളിൽ, പ്രത്യേകിച്ച് നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് സംസ്ഥാനം ചുവട് വെക്കുന്ന ഘട്ടത്തിൽ, കച്ചവടതാല്പര്യങ്ങൾക്കും വർഗീയ അജൻഡകൾക്കുമപ്പുറത്തേക്ക് ജനഹിതമറിയുന്ന, ജനപക്ഷത്ത് നിൽക്കുന്ന മുന്നണികളോട് ചേർന്നായിരിക്കും പൊതു വികാരം എന്നത് തെലങ്കാനയിൽ ജനചൈതന്യയാത്ര ഉണ്ടാക്കിയ പുത്തനുണർവ് വിളിച്ച് പറയുന്നുണ്ട്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

two × 3 =

Most Popular