Thursday, March 28, 2024

ad

Homeസംസ്ഥാനങ്ങളിലൂടെപശ്ചിമബംഗാളിൽ അടച്ചുപൂട്ടലിനെതിരെ ജനകീയസമരം

പശ്ചിമബംഗാളിൽ അടച്ചുപൂട്ടലിനെതിരെ ജനകീയസമരം

സൗമിനി സെൻ

ശ്ചിമബംഗാൾ ഗവൺമെന്റ് നാഷണൽ അയൺ ആന്റ് സ്റ്റീൽ കമ്പനി ‐ NISCO അടച്ചുപൂട്ടാൻ തീരുമാനിച്ചിരിക്കുകയാണ്. സ്റ്റീൽ അതോറിറ്റിയുമായുള്ള ലയന നടപടികൾ നടന്നുകൊണ്ടിരിക്കവേയാണ് ഇങ്ങനെയൊരു തീരുമാനം. അതോടൊപ്പം നിസ്കോ സ്ഥിതി ചെയ്യുന്ന ഹൗറ ജില്ലയിലെ ബേലൂർ പ്രദേശം സ്വകാര്യ വസ്തുക്കച്ചവടക്കാർക്ക് വിൽക്കുകയും ചെയ്തു. ഇതുവരെ സംസ്ഥാന സർക്കാർ ഉടമസ്ഥതയിലുള്ള 92 യൂണിറ്റുകളിൽ 46 എണ്ണവും അടച്ചുപൂട്ടിക്കഴിഞ്ഞു. ഇതിനെതിരെ സിഐടിയുവിന്റെ നേതൃത്വത്തിൽ ബേലൂരിലെ നിസ്കോ ഫാക്ടറി ഗേറ്റിൽ ബഹുജനക്കൂട്ടായ്മയും പ്രതിഷേധ യോഗവും സംഘടിപ്പിച്ചു.

കേന്ദ്രത്തിലെ ബിജെപി സർക്കാരും സമാനരീതിയാണ് പിന്തുടരുന്നത്. സംസ്ഥാനത്ത് ഒരു യൂണിറ്റുപോലും പുതുതായി തുടങ്ങിയില്ല. എന്നുമാത്രമല്ല നിലവിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന യൂണിറ്റുകൾപോലും തൃണമുൽ അടച്ചുപൂട്ടുകയാണ്

ഹൗറ ജില്ലയിലെ പല യൂണിറ്റുകളും കേന്ദ്ര സർക്കാർ അടച്ചുപൂട്ടി. ഈ യൂണിറ്റുകളിലെ തൊഴിലാളികൾ ഇതിനെതിരെ ചെറുത്തുനിൽപ്പുസമരത്തിലാണ്. നിസ്കോ തൊഴിലാളികളെ പിന്തുണച്ചുകൊണ്ടുള്ള പ്രക്ഷോഭങ്ങൾ ആരംഭിക്കാൻ സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി അനാദി സാഹു സംസ്ഥാനത്തെ തൊഴിലാളികളോട് അഭ്യർത്ഥിച്ചു. നിസ്കോയുടെ ഭൂമിയിൽ പുതിയ ഉൽപ്പാദനയൂണിറ്റ് തുടങ്ങണമെന്ന ആവശ്യം ഉന്നയിച്ച് സിഐടിയു സംസ്ഥാനതല കൺവെൻഷൻ സംഘടിപ്പിച്ചു. 5 മണിക്കൂർ നീണ്ടുനിന്ന കൺവെൻഷനിൽ മറ്റ് ഇടത് സംഘടനകളും പങ്കെടുത്തു. സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി അനാദി സാഹുവിനെ കൂടാതെ സിഐടിയു നേതാവ് സമീർ സാഹുവും ഹൗറ ജില്ലയിലെ ജനാധിപത്യ പ്രസ്ഥാനത്തിന്റെ നേതാവ് ദിലീപ് ഘോഷും കൺവെൻഷനിൽ പങ്കെടുത്തു.

ഹൗറ ജില്ലയിലെ നിസ്കോ യൂണിറ്റ് മുമ്പ് കുറേക്കാലം അടച്ചുപൂട്ടിയിരുന്നു. അതിനുശേഷം 1979ൽ കമ്പനി ബേലൂരിൽ പ്രവർത്തനമാരംഭിച്ചു. 1980ൽ ഉൽപ്പാദന യൂണിറ്റിന്റെ പ്രവർത്തനം ആരംഭിച്ചു. 1984ൽ ഇടതുമുന്നണി സർക്കാരിന്റെ കാലത്ത് യൂണിറ്റ് ഏറ്റെടുത്തു.

2001ൽ അന്നത്തെ ഇടതുപക്ഷമുന്നണി സർക്കാർ സെയ്ലുമായി ചേർന്ന് യൂണിറ്റിന്റെ റോളിങ് മിൽ നവീകരണം പൂർത്തിയാക്കിയിരുന്നു. അതിനുശേഷം തൃണമുൽ അധികാരമേറ്റെടുത്തപ്പോൾ മുതൽ പ്രവർത്തന മൂലധനമില്ലാതെ കമ്പനി പ്രവർത്തിക്കാൻ ബുദ്ധിമുട്ടി.

2001ൽ അന്നത്തെ ഇടതുമുന്നണി സർക്കാർ സെയ്ലി (ടഅകഘ) നെ ഉപയോഗപ്പെടുത്തി യൂണിറ്റിന്റെ റോളർ നവീകരണം പൂർത്തിയാക്കി. പിന്നീട് കമ്പനി പ്രവർത്തന മൂലധനമില്ലാതെ പ്രവർത്തനം നിന്നു. സിഐടിയുവിന്റെ ഇടപെടലിനെത്തുടർന്ന് സെയ്ൽ കമ്പനി ഏറ്റെടുക്കാൻ തീരുമാനിച്ചെങ്കിലും നിസ്കോയും സെയ്ലും തമ്മിലുള്ള ലയനത്തിനു മുമ്പേ ഇടതുസർക്കാർ മാറി തൃണമുൽ ഭരണത്തിൽ വന്നു. മമത സർക്കാർ ലയിപ്പിക്കൽ പൂർത്തിയാക്കുന്നതിന പകരം യൂണിറ്റ് അടച്ചുപൂട്ടാനാണ് തീരുമാനിച്ചത്. യൂണിറ്റ് പുനരുജ്ജീവിപ്പിക്കാൻ തൃണമുൽ സർക്കാർ ഇതുവരെയും ഒരു നിക്ഷേപവും നടത്തിയിട്ടില്ല. ഇത് നിലവിൽ റോളിങ്ങ് മിൽ, ഫൗണ്ട്റി യൂണിറ്റ്, മഷീൻ ഷോപ്പ്, ഇലക്ട്രിക് ആർക് ഫർണസുകൾ, കെട്ടിടങ്ങൾ തുടങ്ങി പശ്ചാത്തല സൗകര്യങ്ങളെ ദോഷകരമായി ബാധിക്കുന്നു.

നിസ്കോ അടച്ചുപൂട്ടലിനെതിരെ സമരം ശക്തമാക്കാനാണ് സി.ഐ.ടി.യു തീരുമാനം.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

5 − 5 =

Most Popular