Saturday, April 27, 2024

ad

Homeപടനിലങ്ങളിൽ പൊരുതിവീണവർസെൻട്രൽ ജയിലിനുള്ളിലും ആർഎസ്‌എസ്‌ കൊലപാതകം

സെൻട്രൽ ജയിലിനുള്ളിലും ആർഎസ്‌എസ്‌ കൊലപാതകം

ജി വിജയകുമാർ

2004 ഏപ്രിൽ 4. കേരളം അന്നേവരെ സാക്ഷ്യം വഹിച്ചിട്ടില്ലാത്തവിധം ഒരു പുതിയ ആക്രമണരീതിക്കും രാഷ്ട്രീയ കൊലപാതകത്തിനും ആർഎസ്എസ് കാപാലികസംഘം രൂപംനൽകി പ്രാവർത്തികമാക്കിയ ദിനം. കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരായ ആർഎസ്എസ് കൊലയാളികൾ ആസൂത്രിതമായി സി പിഐ എം പ്രവർത്തകനായ കല്ലുപുരയ്ക്കൽ രവീന്ദ്രനെ അതിദാരുണമാംവിധം അരുംകൊല ചെയ്ത സംഭവമായിരുന്നു അത്. ജയിലിനുള്ളിൽ വെച്ച് നടത്തപ്പെട്ട ആദ്യത്തെ രാഷ്ട്രീയ കൊലപാതകം.

സിപിഐ എം പ്രവർത്തകരും അനുഭാവികളുമായ തടവുകാരെ പാർപ്പിച്ചിരുന്ന കണ്ണൂർ സെൻട്രൽ ജയിലിലെ 7‐ാം ബ്ലോക്കിലായിരുന്നു സംഭവം നടന്നത്. ഒരു ഡസനിലേറെ വരുന്ന ആർഎസ്എ സ് തടവുകാർ അരകിലോമീറ്റർ അകലെയുള്ള 8‐-ാം ബ്ലോക്കിൽനിന്നും മാരകായുധങ്ങളുമായി മാർച്ച് ചെയ്ത് എത്തി 7‐-ാം ബ്ലോക്കിനുമു ന്നിൽ നിൽക്കുകയായിരുന്ന രവീന്ദ്രനെയും രാജുവിനെയും രാജേഷിനെയും ആക്രമിച്ചു. കൂട്ടക്കൊലയായിരുന്നു അവരുടെ ലക്ഷ്യം. അടിയും വെട്ടും ആക്രമണവുമൊക്കെ കണ്ടിട്ടും ജയിൽ ഉദ്യോഗസ്ഥർ നോക്കിനിന്നതല്ലാതെ തടയാൻ ശ്രമിച്ചില്ല. വെട്ടേറ്റുവീണ മൂ വരെയും ജില്ലാ ആശുപത്രിയിലെത്തിച്ചു. രവീന്ദ്രന്റെ നില അതീവ ഗുരുതരമായിരുന്നതിനാൽ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. അവിടെവെച്ച് അൽപസമയത്തിനുള്ളിൽ തന്നെ മരണം സംഭവിച്ചു. തലയിൽ ആഴത്തിൽ വെട്ടേറ്റ് തലച്ചോർ പുറത്തുവന്ന നിലയിലായിരുന്നു. 20 സെന്റീ മീറ്റർ നീളവും 7 സെൻറിമീറ്റർ ആഴവുമുള്ള ഒരു മുറിവും 10 സെന്റീമീറ്റർ നീളവും അഞ്ച് സെന്റീമീറ്റർ ആഴവുമുള്ള മറ്റൊരു മുറിവുമായിരുന്നു തലയിൽ ഉണ്ടായിരുന്നത്. മൂർച്ചയേറിയ ആയുധംകൊണ്ടുള്ള വെട്ടേറ്റ് ഒരു ലിറ്ററോളം രക്തം വാർന്നുപോയിരുന്നു. കോഴിക്കോട് ജില്ലയിലെ കുന്നുമ്മലിനടുത്ത് കക്കട്ടിലെ പരേതനായ കല്ലുപുരയ്ക്കൽ ചന്തുവിന്റെയും അമ്മാളുഅമ്മയുടെയും മകനായ രവീന്ദ്രന് കൊല്ലപ്പെടുമ്പോൾ 48 വയസ്സുണ്ടായിരുന്നു. ഭാര്യയും രജീഷ്, രജിത, രഷീല എന്നീ മൂന്നു മക്കളുമുണ്ടായിരുന്നു. അടിയന്തിരാവസ്ഥകാലത്ത് എസ്എഫ്ഐ ഏരിയാ സെക്രട്ടറിയായിരുന്ന രവീന്ദ്രൻ അന്ന് ജയിൽവാസം അനുഭവിച്ചിരുന്നു. പിന്നീട് സജീവ രാഷ്ട്രീയത്തിൽനിന്നുവിട്ട് കൃഷിയിലേർപ്പെട്ട് കഴിയുകയായിരുന്നു. സിപിഐ എമ്മിന്റെ ഉറച്ച അനുഭാവിയായ രവീന്ദ്രൻ പാർടിയുടെ ഏത് പരിപാടിയിലും പങ്കെടുക്കുമായിരുന്നു.

കുന്നുമ്മലിൽ അമ്പലക്കുളങ്ങരയിലെ കുമാരൻ എന്ന ആർഎസ്എസുകാരൻ കൊല്ലപ്പെട്ട കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് രവീന്ദ്രൻ സെൻട്രൽ ജയിലിലെത്തിയിട്ട് നാലുമാസമായിരുന്നു. യഥാർത്ഥത്തിൽ ആർഎസ്എസുകാ രനായ അമ്പലക്കുളങ്ങര കുമാരൻ കൊ ല്ലപ്പെട്ടത് അയാൾ തന്നെ സൂക്ഷിച്ചിരുന്ന ബോംബു പൊട്ടിയാണ്. താൻ ഒരു കമ്യൂണിസ്റ്റുകാരനായതുകൊണ്ടാണ് തന്നെ കേസിൽ കുടുക്കിയതെന്നും തന്റെ നിരപരാധിത്വം അപ്പീലിൽ തെളി യിക്കപ്പെടുമെന്ന വിശ്വാസത്തിലുമായിരുന്നു രവീന്ദ്രൻ.

അമ്പലക്കുളങ്ങര കുമാരൻ വധക്കേസിലെ 5-ാം സാക്ഷിയാണ് രവീന്ദ്രനെ ജയിലിനുള്ളിൽ വധിക്കുന്നതിന് നേതൃത്വംകൊടുത്ത കക്കാട്ടിലെ കുമാരൻ, അപ്പീലിൽ രവീന്ദ്രൻ കുറ്റവിമുക്തനാക്കപ്പെ ടും എന്ന ധാരണയാണ് ജയിലിനുള്ളിൽ വെച്ചുതന്നെ അദ്ദേഹത്തെ വധിക്കുന്നതിന് ആർഎസ്എസ് തീരുമാനമെടുത്തത്.

കുന്നുമ്മൽ കക്കട്ടിൽ മേഖലയിൽ ആർഎസ്എസിന്റെ മാഫിയാ പ്രവർത്തനങ്ങൾക്ക് രവീന്ദ്രൻ ഒരു തടസ്സമാണെന്നും അയാളെ അപ്പാടെ തുടച്ചുനീക്കണമെന്നും ജയിലിലെ മറ്റ് ആർഎസ്എസ് തടവുകാരുമായി ചേർന്ന് കുമാരൻ ഗൂഢാലോചന നടത്തി. രവീന്ദ്രനെതിരെ അവർ ജയിലിൽ പ്രചാരണ ക്യാമ്പയിനും നടത്തി. ഇങ്ങനെ പശ്ചാത്തലമൊരുക്കിയശേഷമായിരുന്നു കൊലപാതകം ആസൂത്രണം ചെയ്തത്. രാഷ്ട്രീയ കൊലപാതകങ്ങളും ആക്രമണങ്ങളുമായി ബന്ധപ്പെട്ട് ദീർഘകാലം തടവനുഭവിക്കുന്ന ആർഎസ്എസുകാരെ പാർപ്പിക്കുന്നതായിരുന്നു കണ്ണൂർ സെൻട്രൽ ജയിലിലെ 6ഉം 8ഉം ബ്ലോക്കുകൾ. എന്നാൽ ചട്ടവിരുദ്ധമായി, ആർഎസ്എസുകാരനാണെങ്കിലും ചെക്കു കേസിൽ പ്രതിയായി ശിക്ഷിക്കപ്പെട്ട കുമാരനെ 8‐-ാം ബ്ലോക്കിലെ ആർഎസ്എസുകാരോടൊപ്പം പാർപ്പിക്കുകയാണുണ്ടായത്. അത് വധഗൂഢാലോചനയ്ക്കും പുറമെനിന്നും ആയുധം ശേഖരിക്കുന്നതിനും അവർക്ക് സൗകര്യമൊരുക്കാൻ സഹായിക്കലായിരുന്നു. മാത്രവുമല്ല, അവിടെ ശാഖ നടത്താൻ ആർഎസ്എസിന് അനുമതിയും നൽകിയിരു ന്നു. കവാത്തും ഡ്രില്ലും ആയുധപരിശീലനവും അവിടെ പതിവായിരുന്നു. അവിടം ആർഎസ്എസിന്റെ കാര്യാലയം പോലെയാണ് പ്രവർത്തിച്ചിരുന്നത്. ഭജനയുടെയും പൂജയുടെയുമൊക്കെ മറവിൽ ആയുധശേഖരണവും പരിശീലനവുമാണ് നടത്തിയിരുന്നത്. ബ്ലോക്കിലെ ഒരു മുറിതന്നെ ആയുധപ്പുരയാക്കിയിരുന്നു. ചിലത് മണ്ണിൽ കുഴിച്ചിട്ടു. രവീന്ദ്രനെ വധിക്കുന്നതിനായി കുമാരനെ 8‐-ാം ബ്ലോക്കിൽ താമസിപ്പിക്കുന്നതിന് പുറത്തുനിന്നുള്ള ആർഎസ്എസുകാർ കരുക്കൾ നീക്കിയിരുന്നു. ജയിലധികൃതരെ ഭീഷണിപ്പെ ടുത്തിയും പ്രലോഭിപ്പിച്ചും പ്രീണിപ്പിച്ചും അവരുടെ വരുതിയിലാക്കി. ആർഎസ്എസ് സംഘചാലക് ശേഷാദ്രി ജയിലിൽ സന്ദർശനത്തിനെത്തിയപ്പോൾ ആർഎസ്എസ് തടവുകാരുടെ മീറ്റിങ് വിളിച്ചുകൂട്ടാൻ അവർക്ക് ജയിലധികൃതർ അനുമതി നൽകി. എ കെ ആന്റണി മുഖ്യമന്ത്രിയായിരിക്കെ, യുഡിഎഫ് ഭരണത്തണലിൻകീഴിലാണ്, എല്ലാ തലത്തിലും തങ്ങൾക്കനുകൂലമായ പശ്ചാത്തലമൊരുക്കി ആർഎസ്എസ് അക്രമവും കൊലയും നടത്തിയത്. മാരകായുധങ്ങളുമായി 8‐-ാം ബ്ലോക്കിൽനിന്ന് അരകിലോമീറ്ററോ ളം അപ്പുറത്തുള്ള 7‐ാം ബ്ലോക്കിലേക്ക് ആർഎസ്എസ് സംഘം ഇരച്ചുകയറുന്നതു കണ്ടിട്ടും ജയിലധികൃതർ തടഞ്ഞില്ല. തിരഞ്ഞെടുപ്പുവേളയിൽ കലാപാന്തരീക്ഷം സൃഷ്ടിക്കുകയെന്നതായിരുന്നു ആർ.എസ്എസിന്റെ മറ്റൊരു ഉദ്ദേശ്യം. ജയിലധികൃതരും ആഭ്യന്തരവകുപ്പും ആർഎസ്എസ് ക്രിമിനലുകൾക്ക് ജയിലിൽ അതിനുവേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കിക്കൊടുക്കുകയായിരുന്നു. ആഭ്യന്തര – ജയിൽ വകുപ്പിന്റെ ചുമതലക്കാരനായ മുഖ്യമന്ത്രിക്കും അതിൽ പങ്കുണ്ട്. ജയിലിനുള്ളിൽ വെച്ച് തങ്ങളുടെ രാഷ്ട്രീയ പ്ര തിയോഗികളെ ആർഎസ്എസ് ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്ത സംഭവം ഇതാദ്യമായിട്ടായിരുന്നു ഈ കൊലപാതകത്തിൽ ആർഎസ്എസിന്റെയും ബിജെപിയുടെയും ഉന്നത നേതൃത്വത്തിന്റെ പങ്കുണ്ടെന്നത് വ്യക്തമാണ്. അതൊന്നും ഒരിക്ക ലും അന്വേഷിക്കപ്പെടുകയോ കണ്ടത്തപ്പെടുകയോ ഉണ്ടായില്ല.

പാർടി പ്രാദേശിക നേതൃത്വത്തെ ലക്ഷ്യമിട്ട് സംഘികൾ

സഹോദരന്റെ ചായക്കടയിൽ കിടന്നുറങ്ങുകയായിരുന്ന ആട്ടോറിക്ഷാ ഡ്രൈവർ പി കുഞ്ഞികൃഷ്‌ണനെ അർദ്ധരാത്രി ഇരുട്ടിന്റെ മറവിൽ പാത്തും പതുങ്ങിയുമെത്തിയ ആർഎസ്എസ് ക്രിമിനൽ സംഘം വെട്ടിക്കൊന്നു. 2000 ഏപ്രിൽ ഒന്നിനായിരുന്നു സംഭവം. കാഞ്ഞങ്ങാട് ടൗണിലെ ആട്ടോറിക്ഷാ ഡ്രൈവറും സിഐടിയു പ്രവർത്തകനും കാസർഗോഡ് ഗുരുപുരത്തെ ഡിവൈഎഫ്‌ഐ യൂണിറ്റ് ജോയിന്റ് സെക്രട്ടറിയുമായിരുന്നു കൊല്ലപ്പെട്ട കുഞ്ഞികൃഷ്ണൻ, സിപിഐ എം ഗുരുപുരം ബ്രാഞ്ച് സെക്രട്ടറി പി കുഞ്ഞിരാമന്റെ സഹോദരനാണ് കുഞ്ഞികൃഷ്ണൻ കുഞ്ഞിരാമന്റേതാണ് ചായക്കട പതിവായി കുഞ്ഞിരാമനും അയൽവാസിയായ രതീഷ് എന്ന കുട്ടിയുമാണ് കടയിൽ കിടന്നുറങ്ങാറുള്ളത്‌. അന്ന് യാദൃച്ഛികമായാണ് കുഞ്ഞികൃഷ്ണൻ അവിടെ രാത്രി വൈകി എത്തിയതും സഹോദരനെ കടയിലാക്കിയിട്ട് കുഞ്ഞിരാമൻ അടുത്തുള്ള തന്റെ വീട്ടിലേക്ക് പോയതും കുഞ്ഞിരാമനെ ലക്ഷ്യമിട്ട് വന്നതാണ് കൊലയാളികൾ എന്ന് വ്യക്തം. കടയിൽ ആ സമയത്ത് ഉറങ്ങിക്കിടക്കുന്നത് സിപിഐ എം ബ്രാഞ്ച് സെക്രട്ടറിയായ കുഞ്ഞിരാമനായിരിക്കണം എ ന്ന ധാരണയിലാകണം ആർഎസ്എസ് ക്രിമിനലുകൾ കുഞ്ഞികൃഷ്ണനെ വകവരുത്തിയത്.

ഓലമേഞ്ഞതും വലിയ അടച്ചുറപ്പൊന്നുമില്ലാത്തതുമായിരുന്നു ആ ചായക്കട. പുലർച്ചെ മൂന്നരയോടെ എന്തോ വലിയ ശബ്ദം കേട്ട് ഞെട്ടിയുണർന്ന രതീഷ് കണ്ടത് ചോരയിൽ മുങ്ങിക്കുളിച്ച് കിടക്കുന്ന കുഞ്ഞികൃഷ്ണനെയാണ്. രതീഷിന്റെ നിലവിളികേട്ട് ആളുകൾ ഓടിയെത്തുമ്പോൾ കുഞ്ഞികൃഷ്ണൻ മരിച്ചുകഴിഞ്ഞു. ഇടതുനെഞ്ചിൽ കോടാലികൊണ്ടുള്ള 7 വെട്ടാണ് കുഞ്ഞികൃഷ്ണന് ഏറ്റത്. ശരിക്കും ജീവനെടുത്തു എന്നുറപ്പാക്കിയാണ്, അടുത്ത മുറിയിൽ ഉറങ്ങുകയായിരുന്ന രതീഷ് ഉണരുന്നതിനിടയിൽ അക്രമിസംഘം സ്ഥലംവിട്ടത്. ആർഎസ്എസ് നടത്തിയ പല കൊലപാതകങ്ങളിലും ഉപയോഗിക്കപ്പെട്ട ആയുധം കോടാലിയാണെന്നതും ശ്രദ്ധിക്കപ്പെടേണ്ടതാണ്.

മുട്ടി ചിരാലിലെ മീത്തൽ കുഞ്ഞമ്പു‐- മാധവി ദമ്പതിമാരുടെ ഏ ഴ് മക്കളിലൊരാളാണ് കൊല്ലപ്പെട്ട 24കാരനായ കുഞ്ഞികൃഷ്ണൻ. കൃത്യം ഒരാഴ്ച കഴിഞ്ഞ ദിവസമാണ് സിപിഐ എമ്മിന്റെ മാനടുക്കം ബ്രാഞ്ച് സെക്രട്ടറി പി ജി വിജയനെ ബിജെപി ആർഎസ്എസ് അക്രമിസംഘം കുത്തിക്കൊന്നത്. 2000 ഏപ്രിൽ 8ന് (ശനിയാഴ്ച) രാത്രി 8 മണിയോടുകൂടിയാണ് വിജയൻ ആക്രമിക്കപ്പെട്ടത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ വിജയനെ മംഗലാപുരം യൂണിറ്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും വിലപ്പെട്ട ആ ജീവൻ രക്ഷിക്കാനായില്ല. രാത്രി 10.30ന് വിജയൻ അന്ത്യശ്വാസം വലിച്ചു.

രാത്രി 8 മണിക്ക് മാനടുക്കത്ത റേഷൻ കടയടച്ച് വീട്ടിലേക്കു പോകുന്ന വഴിയിൽ ഇരുളിൽ പതിയിരുന്ന ബിജെപി ക്രിമിനലുകൾ വിജയനെ ആക്രമിക്കുകയാണുണ്ടായത്. പുറത്തും കാലിനും തലയ്ക്കും ആഴത്തിൽ കുത്തേറ്റ വിജയന്റെ നിലവിളി കേട്ട് നാട്ടുകാരും പാർടിപ്രവർത്തകരും ഓടിയെത്തിയപ്പോൾ അക്രമികൾ ഓടി രക്ഷപ്പെടുകയാണുണ്ടായത്.

ഇതിന് തൊട്ടുമുൻപിലത്തെ ദി വസം (ഏപ്രിൽ 7ന്) മാനടുക്കത്തിനടുത്ത് മറ്റൊരു ബ്രാഞ്ച് സെക്രട്ടറി തോമസ്, പാർടി പ്രവർത്തകനായ ബാലൻ എന്നിവരെയും ആർഎസ്എസ് – ബിജെപി സംഘം ആക്രമിച്ചിരുന്നു. ആക്രമണത്തിലൂടെയും ആയുധമെടുത്തും സിപിഐ എമ്മിന്റെ പ്രവർത്തനത്തെ പിന്നോട്ടടിപ്പിക്കാനാവുമോ എന്ന പരിശ്രമമായിരുന്നു സംഘപരിവാർ ആ പ്രദേശത്ത് നടത്തിയത്. പാർടി ബ്രാഞ്ച് സെക്രട്ടറിമാരാണ് പ്രധാനമായും ആക്രമണലക്ഷ്യമായത് എന്നതിൽനിന്നുതന്നെ ഇക്കാര്യം വ്യക്തമാകുന്നു.

ആ പ്രദേശത്തെ ജനകീയ പ്രശ്നങ്ങളിൽ സജീവമായി ഇടപെട്ടിരുന്ന, ജനങ്ങൾക്ക് പ്രിയങ്കരനായിരുന്നു പി ജി വിജയൻ. അദ്ദേഹത്തിന്റെ കടയിൽനിന്ന് ബിജെപിക്കാർ ഉൾപ്പെടെ ആർക്കും – വിശിഷ്യാ പാവപ്പെട്ടവർക്ക് – അരിയും മറ്റും കടംവാങ്ങാൻ കഴിയുമായിരുന്നു. അത്രയേറെ ജനകീയനായിരുന്നു വിജയൻ. അതുതന്നെയാണ് അദ്ദേഹത്തെ കൊന്നുതള്ളാൻ സംഘികൾ തീരുമാനിച്ചതിനു കാരണവും. 44കാരനായ വിജയൻ കൊല്ലപ്പെ ട്ടതോടെ ഭാര്യ ശ്രീലതയും അനൂപ്, അമ്പിളി എന്നീ രണ്ടു മക്കളും അനാഥരാക്കപ്പെടുകയാണുണ്ടായത്.

നെഹ്രുട്രോഫി വാർഡിലെ കൊള്ളിവെപ്പും കൊലപാതകവും
ഒരു നാടിനെ മുഴുവൻ കത്തിമുനയിൽ നിർത്തി, അതിന്റെ മറവിൽ കൊലപാതകവും കൊള്ളിവെപ്പും നടത്തുകയും സ്ത്രീകളെ ആക്രമിക്കുകയും ചെയ്ത കണ്ണിൽ ചോരയില്ലാത്ത സംഘികളുടെ അക്രമപ്പേക്കൂത്തിന്റെ കഥ ആലപ്പുഴയിലെ വൈക്കത്തുകാരൻ ചിറയിലെ നാട്ടു കാർക്ക് ഒരിക്കലും മറക്കാനാവില്ല. ആ സംഭവത്തിനു സാക്ഷിയായവർക്ക് ഇന്നും അത് നടുക്കത്തോടെയേ ഓർക്കാനാവൂ. ആർഎസ്എസ് ബിജെപി സംഘം ആസൂത്രിതമായി അക്രമങ്ങൾ നടത്തിയത് ഡിവൈഎ ഫ്ഐയുടെ സജീവ പ്രവർത്തകനാ യ രാജേഷ് എന്ന 20കാരനെ കൊലപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയായിരുന്നു.

തിരഞ്ഞെടുപ്പിന്റെ ആ കാലത്ത് ആലപ്പുഴ നെഹ്രു ട്രോഫി വാർഡിലെ വൈക്കത്തുകാരൻ ചിറയിൽ ആർഎസ്എസ് സംഘം നിരന്തരം സംഘർഷങ്ങളുണ്ടാക്കിയിരുന്നു. അതിനാൽ പൊലീസ് പിക്കറ്റിങ് ഏർപ്പെടുത്തിയിരുന്നു. പൊലീസ് പിക്കറ്റിങ് പിൻവലിച്ചതിനുശേഷമാണ് സംഘികൾ തങ്ങളുടെ പദ്ധതി നടപ്പാക്കാനിറങ്ങിയത്. 2006 ഏപ്രിൽ 5ന് പുലർച്ചെ മാരകായുധങ്ങളുമായി വീട്ടിൽ കടന്ന ആർഎസ്എസ് ക്രിമിനൽസംഘം രാജേഷിനെ ബന്ധുക്കളുടെ മുന്നിൽവച്ച് ഉറക്കപ്പായയിലിട്ട് വെട്ടിക്കൊല്ലു കയായിരുന്നു. വടിവാൾ, കത്തി, ഇരുന്പുദണ്ഡ് എന്നിവ ഉപയോഗിച്ചായിരുന്നു ആക്രമിച്ചത്. കൊല നടന്ന ദിവസം രാജേഷ് അച്ഛന്റെ ജ്യേഷ്ഠന്റെ വീട്ടിലാണ് കിടന്നത്. അക്രമിസംഘം ഇതുനേരത്തെ മന സ്സിലാക്കിവെച്ച് പുലർച്ചെ നാലരയോടെ വീട്ടിലേക്കെത്തുകയായിരുന്നു. മുൻവാതിൽ തകർത്ത് അകത്ത് കടന്ന് രാജേഷിനെ തെരഞ്ഞുപിടിച്ചു വെട്ടുകയായിരുന്നു. തടയാൻ ശ്രമിച്ച വല്ല്യമ്മ തങ്കമ്മയെയും മറ്റു ബന്ധുക്കളെയും വെട്ടിവീഴ്ത്തി, സ്ത്രീകൾ ഉൾപ്പെടെ 6 പേർക്ക് വെട്ടേറ്റു. സംഭവമറിഞ്ഞ് ഓടിയെത്തിയ അയൽക്കാരും സിപിഐ എം പ്രവർത്തകരും ചേർന്നാണ് രാജേഷിനെയും ബന്ധുക്കളെയും ആശുപത്രിയിലെത്തിച്ചത്. രാജേഷിന്റെ ജീവൻ രക്ഷിക്കാനായില്ല.

ആലപ്പുഴ നെഹ്രു ട്രോഫി വാർഡിൽ നടുച്ചിറ ചന്ദ്രശേഖറിന്റെയും ജോയമ്മയുടെയും മകനാണ് അമ്പിളി എന്നു വിളിക്കുന്ന രാജേഷ്.

 

 

 

 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

18 + 1 =

Most Popular