Saturday, April 20, 2024

ad

Homeമുഖപ്രസംഗംകുടിവെള്ളത്തിൽ 
വിഷം കലക്കാൻ 
അനുവദിക്കരുത്

കുടിവെള്ളത്തിൽ 
വിഷം കലക്കാൻ 
അനുവദിക്കരുത്

ന്ത്യയിലെ ഉന്നത നീതിപീഠമാണ് രാജ്യത്ത് വ്യാപകമായിക്കൊണ്ടിരിക്കുന്ന വിദേ-്വഷപ്രചാരണത്തിനെതിരെ നാട് ഭരിക്കുന്നവർക്ക് ശക്തമായ താക്കീത് നൽകിയത‍്. ചുരുങ്ങിയ കാലത്തിനിടയിൽ സുപ്രീംകോടതിയിൽ നിന്നുവരുന്ന ഒരേ സ്വരത്തിലുള്ള രണ്ടാമത്തെ ഉത്തരവാണിത്.

നീതിബോധമോ, നിയമവാഴ്ചയിലും ഭരണഘടനയിലും മതനിരപേക്ഷതയിലും ജനാധിപത്യമൂല്യങ്ങളിലും വിശ്വാസമോ ഉള്ള ഏതൊരു ഭരണാധികാരിയും നീതിപീഠത്തിൽനിന്നുള്ള ഇടപെടൽക്കൂടാതെതന്നെ നടപ്പാക്കേണ്ട കാര്യങ്ങളാണ് ഇപ്പോൾ സുപ്രീംകോടതിയിൽനിന്ന്, ജസ്റ്റിസ് കെ എം ജോസഫിന്റെയും ജസ്റ്റിസ് നാഗരത്നയുടെയും ബഞ്ചിൽ നിന്ന് കേൾക്കേണ്ടിവന്നത്. 2022 ഒക‍്ടോബറിൽ ചീഫ് ജസ്റ്റിസ് ഡി വെെ ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ചിൽ നിന്നുണ്ടായ, വിദേ-്വഷപ്രസംഗങ്ങൾക്കെതിരായ വിധിയാണ് ആദ്യത്തേത്. ഭരണാധികാരികൾ ഒരു നടപടിയും കെെക്കൊള്ളാതിരിക്കുകയും രാജ്യത്തെ ശിഥിലീകരിക്കുകയെന്ന ബോധപൂർവമായ ലക്ഷ്യത്തോടെ, സർക്കാരിന്റെ ഒത്താശയോടെ വിദേ-്വഷപ്രചരണങ്ങൾ ആവർത്തിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് ഇപ്പോൾ ഇത്തരമൊരു വിധിന്യായം പുറപ്പെടുവിക്കാൻ സുപ്രീംകോടതി നിർബന്ധിതമായത്. പക്ഷേ, ആവർത്തിച്ചുള്ള ഈ വിധിന്യായങ്ങൾ ബധിരകർണങ്ങളിലാണ് പതിക്കുന്നത് എന്നതാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്.

മതവിദേ-്വഷവും വംശീയതയും പ്രചരിപ്പിക്കുന്നത്, ഇന്ത്യൻ ഭരണഘടനയുടെതന്നെ അടിസ്ഥാനതത്വങ്ങൾക്കെതിരാണ്; ഇന്ത്യൻ ശിക്ഷാനിയമപ്രകാരം കടുത്ത ശിക്ഷ ഉറപ്പാക്കേണ്ട ഗുരുതരമായ കുറ്റകൃത്യങ്ങളാണിത്. എന്നിട്ടും രാജ്യഭരണം നടത്തുന്ന സംഘപരിവാർ ശക്തികൾ നിർബാധം, ശിക്ഷാഭയമെനേ-്യ ഈ കുറ്റകൃത്യങ്ങളാണ് ആവർത്തിച്ചുകൊണ്ടിരിക്കുന്നത്. വിദേ-്വഷപ്രചാരണത്തിലൂടെയും രാജ്യത്തെ മതന്യൂനപക്ഷങ്ങൾക്കെതിരെ ആവർത്തിച്ച് ആക്രമണമഴിച്ചുവിട്ടും വംശഹത്യകൾ നടത്തിയും അധികാരത്തിലെത്തിയവരിൽനിന്നും മറിച്ചൊരു നിലപാട് പ്രതീക്ഷിക്കാനാവില്ലെന്ന് നമ്മെ ബോധ്യപ്പെടുത്തുന്നതാണ് ഇപ്പോഴത്തെ സുപ്രീംകോടതി വിധിയിലേക്ക് നയിച്ച സംഭവവികാസങ്ങൾ.

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽനിന്നും, പൊലീസിന്റെ നിയന്ത്രണാധികാരം കേന്ദ്ര സർക്കാരിനുള്ള ഡൽഹിയിൽനിന്നുമാണ് വർഗീയവിഷം വമിക്കുന്നതും ആക്രമണങ്ങൾക്ക് ആഹ്വാനം ചെയ്യുന്നതുമായ വിദേ-്വഷപ്രസംഗങ്ങൾ ആവർത്തിച്ചുണ്ടായിക്കൊണ്ടിരിക്കുന്നത്. ഇത്തരം സംഭവങ്ങൾക്കുനേരെ, വിദേ-്വഷപ്രസംഗങ്ങൾക്കെതിരെ മാത്രമല്ല, ആക്രമണങ്ങൾക്കെതിരെപോലും നിയമനടപടിയൊന്നും കെെക്കൊള്ളാതെ കണ്ണടച്ചിരിക്കുന്ന നിലപാടാണ് ബിജെപി ഭരണത്തിൽ വ്യാപകമായി കാണുന്നത്. ആർഎസ്എസിന്റെ അജൻഡ നടപ്പാക്കാൻ ഭരണസംവിധാനത്തെയാകെ ബിജെപി പരുവപ്പെടുത്തിയിരിക്കുന്നതിലേക്കാണ് ഇതെല്ലാം വിരൽചൂണ്ടുന്നത്.

സുദർശൻ ന്യൂസ് എന്ന സംഘപരിവാർ അനുകൂല ടിവി ചാനലിന്റെ എഡിറ്റർ സുരേഷ് ചവാങ്കെ 2021 ഡിസംബർ 19ന് നടത്തിയ വിദേ-്വഷപ്രസംഗത്തിനെതിരെ ഡൽഹിയിലെയോ ഉത്തരാഖണ്ഡിലെയോ ഒന്നും പൊലീസ് നിയമനടപടി സ്വീകരിക്കാതിരുന്ന പശ്ചാത്തലത്തിലാണ് തുഷാർ ഗാന്ധി സുപ്രീംകോടതിയെ സമീപിച്ചത്. അതിലാണ് ചീഫ് ജസ്റ്റിസ് ഡി വെെ ചന്ദ്രചൂഡിന്റെ അധ്യക്ഷതയിലുള്ള ബഞ്ച് 2022 ഒക്ടോബറിൽ ഇത്തരം വിദേ-്വഷപ്രസംഗങ്ങൾക്കെതിരെ ആരും പരാതി നൽകിയില്ലെങ്കിലും സ്വമേധയാ കേസെടുക്കണമെന്ന് ഡൽഹി, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ പൊലീസിന് നിർദേശം നൽകിയത്. ഈ വിധി ന്യായം ഇപ്പോഴത്തെ ഉത്തരവിലൂടെ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണപ്രദേശങ്ങൾക്കും ബാധകമാക്കിയിരിക്കുകയാണ് സുപ്രീംകോടതി.

വിദേ-്വഷപ്രസംഗങ്ങളും ന്യൂനപക്ഷങ്ങളെ ആക്രമിക്കാനുള്ള ആഹ്വാനങ്ങളും ആവർത്തിക്കപ്പെടുമ്പോഴും ബന്ധപ്പെട്ട ഭരണാധികാരികളും പൊലീസും മൗനം പാലിക്കുകയും കെെയും കെട്ടിനിൽക്കുകയും ചെയ്യുന്നതാണ് വ്യാപകമായി ന്യൂനപക്ഷങ്ങൾക്കെതിരെ ആക്രമണമഴിച്ചുവിടാൻ സംഘപരിവാറിന് പ്രോത്സാഹനമാകുന്നത്. അതിൽനിന്ന് സംരക്ഷണമാവശ്യപ്പെട്ടാണ് ഷഹീൻ അബ്ദുള്ള എന്ന പൗരന് സുപ്രീംകോടതിയെ സമീപിക്കേണ്ടതായി വന്നത്. 2021 ഡിസംബർ 17ന് ഡൽഹിയിൽ ഹിന്ദു യുവവാഹിനിയുടെ സമ്മേളനം, 2021 ഡിസംബർ 19ന് ഹരിദ്വാറിൽ യതി നരസിംഹാനന്ദ് എന്ന മതഭ്രാന്തൻ നടത്തിയ പ്രസംഗവും കൊലപാതകാഹ്വാനവും, 2022 ജനുവരി 29ന് അലഹബാദിൽ നടത്തിയ സമാനമായ സമ്മേളനത്തിലെ പ്രസംഗങ്ങൾ, 2022 മെയ് 5ന് ഡൽഹിയിലെ തൽക്കത്തോറ സ്റ്റേഡിയത്തിൽ നടന്ന പരിപാടിയിലെയും 2022 സെപ്തംബർ 4ന് ഡൽഹി ബദർപൂരിലെ പരിപാടികളിലെയുമെല്ലാം പ്രസംഗങ്ങൾ ചൂണ്ടിക്കാണിച്ചാണ് പരാതിക്കാരൻ കോടതിയെ സമീപിച്ചത്. അതിന്മേലാണ് സുപ്രീംകോടതിയിൽനിന്ന‍് ബിജെപി സർക്കാരുകൾക്കും സംഘപരിവാറിനും ശക്തമായ താക്കീതാകുന്ന വിധിന്യായം കോടതിയിൽ നിന്നുണ്ടായത്.

പക്ഷേ അതുകൊണ്ടൊന്നും അടങ്ങാനോ ഒതുങ്ങാനോ സംഘപരിവാറും ബിജെപിയുടെ കേന്ദ്ര –സംസ്ഥാന സർക്കാരുകളും തയ്യാറാകില്ല എന്ന ഒടുവിലത്തെ നിദർശനമാണ് വർഗീയ വിദേ-്വഷം ലക്ഷ്യമാക്കി സംഘപരിവാറിന്റെ നുണപ്രചരണങ്ങൾ ഏറ്റുപിടിക്കുന്ന കേരള സ്റ്റോറി എന്ന സിനിമയുടെ വരവ്. സംഘപരിവാർ പ്രചാരണങ്ങളെ നിരന്തരം തള്ളിക്കളയുകയും നിയമനിർമാണവേദികളിൽ കാലുകുത്താൻ ഇടം നൽകാതിരിക്കുകയും ചെയ്യുന്ന കേരളത്തെയും മലയാളികളെയും അവഹേളിക്കുകയും ആക്രമിക്കുകയും ചെയ്യുന്നതുകൂടിയാണ് ഈ സിനിമ. അത്തരമൊരു സാധനത്തിന്, വർഗീയ വിഷം ചീറ്റുന്ന ഒന്നിന്, സിനിമയെന്നു പേരിട്ട് ആവിഷ്-കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ പ്രദർശനാനുമതി നൽകാൻ സെൻസർബോർഡ് തീരുമാനിച്ചതുതന്നെ ബിജെപി–ആർഎസ്എസ് സംഘത്തിന്റെ മനോഭാവം വെളിപ്പെടുത്തുന്നതാണ്; ഭരണകൂടത്തിന്റെ സമസ്തരംഗങ്ങളിലും സംഘപരിവാർ പിടിമുറുക്കിയതിന്റെ നിദർശനമാണിത‍്.

പുൽവാമയിൽ പട്ടാളക്കാരെ ആസൂത്രിതമായി കൊലയ്ക്കു കൊടുത്തിട്ട് (സംഘപരിവാറുകാരനും കാശ്മീർ ഗവർണറുമായിരുന്ന സത്യപാൽ മാലിക്കിന്റെ വെളിപ്പെടുത്തൽ സംശയാതീതമായി അത് തെളിയിക്കുന്നു) ആ ചോരയുടെ പേരിൽ ആണയിട്ട് വീണ്ടും അധികാരത്തിലെത്തിയ മോദി വാഴ്ചയിൽനിന്ന് നീതി പ്രതീക്ഷിക്കാനാവില്ലല്ലോ. നാടിന്റെ വികസനവും ജനക്ഷേമവും ലക്ഷ്യമാക്കാതെ കോർപറേറ്റ് ശിങ്കിടികളെ കൊഴുപ്പിക്കൽ മാത്രം അജൻഡയാക്കിയിട്ടുള്ള മോദിക്കും ബിജെപിക്കും അത് നിർബാധം തുടരുന്നതിന് ജനങ്ങളെ വർഗീയമായി ചേരിതിരിച്ചേ മതിയാകൂ. ഈ കോർപറേറ്റ് –വർഗീയ കൂട്ടുകെട്ടിന് അധികാരം നിലനിർത്താൻ ഇങ്ങനെ നഗ്നമായ വർഗീയത ഇളക്കിവിട്ടാൽ മാത്രമേ കഴിയൂ. അതിന്റെ പ്രയോഗമാണ് സംഘപരിവാർ സംഘങ്ങളുടെ വിദേ-്വഷപ്രസംഗങ്ങളിലും അവർ സ്പോൺസർ ചെയ്യുന്ന കേരളാ സ്റ്റോറിപോലുള്ള സിനിമകളിലും കാണുന്നത്. കുടിനീരിൽ വിഷം കലക്കുന്ന കുടിലമനസ്സുള്ളവർക്കു മാത്രമേ ഇത്തരത്തിൽ നികൃഷ്‍ടമായ പ്രചരണങ്ങൾ ഏറ്റെടുക്കാനാവൂ. ബിജെപി അതാണിന്ന് ചെയ്തുകൊണ്ടിരിക്കുന്നത്.

കേരളത്തിൽ അവരുടെ ഈ പരിപ്പ് വേവാത്തത് ഇടതുപക്ഷത്തിന്റെ ശക്തമായ സ്വാധീനം ഇവിടെ നിലനിൽക്കുന്നതുകൊണ്ടാണ്. അതാകട്ടെ, ഇടതുപക്ഷം ജനങ്ങളുടെ ക്ഷേമം ലാക്കാക്കി നടത്തിയ സമരങ്ങ‍ളിലൂടെയും അധികാരത്തിലെത്തിയപ്പോൾ അത്തരം പരിപാടികൾ നടപ്പാക്കിയതിലൂടെയും രൂഢമൂലമാക്കപ്പെട്ടതാണ്. അതുകൊണ്ടാണ് കേരളത്തെ പ്രത്യേകം ലക്ഷ്യമിട്ട് സംഘപരിവാർ നുണഫാക്ടറികൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. കേരളത്തിൽ ഇന്ന്, നിലവിലുള്ള ക്ഷേമ സമ്പദ്ഘടനയെ പാടെ തകർത്ത് കോർപറേറ്റുകൾക്ക് അടിയറ വയ്ക്കുക എന്നതാണ് ഇതിനു പിന്നിലെ അജൻഡ.

കേരളത്തിന്റെ മണ്ണിൽ മതമൗലികവാദത്തിനും വർഗീയ വിദേ-്വഷത്തിനും ഇടം കൊടുക്കാൻ മനുഷ്യനന്മയിൽ വിശ്വസിക്കുന്ന ഒരാൾക്കും കഴിയില്ല. വിദേ-്വഷപ്രചാരണങ്ങൾക്കും നുണക്കഥകൾക്കുമെതിരെ ശക്തമായി ഉറച്ചുനിന്നു മാത്രമേ നാമിന്നനുഭവിക്കുന്ന നന്മകളും സൗഭാഗ്യങ്ങളും നിലനിർത്താനാവൂ. ഈ വർഗീയവിഷസർപ്പങ്ങളെ പാടെ നശിപ്പിക്കാൻ മതനിരപേക്ഷതയിലും ജനാധിപത്യത്തിലും നിയമവാഴ്ചയിലും വിശ്വസിക്കുന്ന മുഴുവൻ മനുഷ്യരും കെെകോർത്തണിനിരക്കണം. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

twelve + eight =

Most Popular