Friday, November 22, 2024

ad

Homeസംസ്ഥാനങ്ങളിലൂടെസ്വാതന്ത്ര്യത്തിനായി രാത്രിനടത്തം

സ്വാതന്ത്ര്യത്തിനായി രാത്രിനടത്തം

അഡ്വ. കെ എം അഖിൽ

ൽഹി സർവകലാശാലയിൽ വിദ്യാർഥിനികൾ വിവിധ രീതിയിലുള്ള വിവേചനപരമായ നടപടികൾ നേരിടുന്ന എന്ന പരാതി വളരെ നാളായി നിലനിൽക്കുന്നതാണ്. ഹോസ്റ്റൽ കർഫ്യൂ സമയം ആൺകുട്ടികളുടെ ഹോസ്റ്റലിലും പെൺകുട്ടികളുടെ ഹോസ്റ്റലിലും വിവിധ രീതിയിൽ നിശ്ചയിക്കുന്നത്, കോളേജുകളിൽ കൃത്യമായ രീതിയിൽ പ്രവർത്തിക്കുന്ന പരാതി പരിഹാര സമിതികൾ (ICC) ഇല്ലാത്തത്,വനിത കോളേജുകൾക്ക് യൂണിവേഴ്സിറ്റി വിദ്യർത്ഥി യൂണിയനിലേക്ക് വോട്ടവകാശം ഇല്ലാത്തത് തുടങ്ങി പല പ്രശ്നങ്ങളും ഉന്നയിക്കപ്പെട്ടിട്ടുണ്ട്.വിവിധ രീതിയിലുള്ള പ്രതിഷേധങ്ങളും നടന്നിട്ടുണ്ട്.

എന്നാൽ കാതലായ മാറ്റം യൂണിവേഴ്സിറ്റി തലത്തിൽ ഇവയിൽ മിക്ക വിഷയങ്ങളിലും ഉണ്ടായിട്ടില്ല.

ഇന്ദ്രപ്രസ്ഥ കോളേജ് ഓഫ് വിമൻ(IPCW), ഡൽഹി യൂണിവേഴ്‌സിറ്റിയിലെ പ്രധാന കോളേജുകളിൽ ഒന്നാണ്.കോളേജിലേക്ക് ഒരു പരിപാടിക്കിടെ ആൺകുട്ടികൾ അനുവാദമില്ലാതെ അതിക്രമിച്ചു കയറിയത് വലിയ പ്രതിഷേധമാണ് ഉണ്ടാക്കിയത്.

2023 മാര്‍ച്ച് 29ന് കോളേജിലെ ആര്‍ട്ട് ഫെസ്റ്റിന്റെ ഭാഗമായി പുറത്തുനിന്നുള്ള നിരവധി ആളുകള്‍ ക്യാമ്പസിലേക്ക് അതിക്രമിച്ചു കയറിയതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്. ഈ അക്രമികള്‍ പെണ്‍കുട്ടികളോട് അപമര്യാദയായി പെരുമാറുകയും അവരെ മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. ആക്രമണത്തില്‍ പരിക്കേറ്റ ചില വിദ്യർഥികൾ ആശുപത്രിയില്‍ ചികിത്സയിലുമാണ്.

ഇത്തരം വലിയ ഒരു വിഷയം ഉണ്ടായിട്ടു പോലും കൃത്യമായ ഒരു നടപടിയെടുക്കാനോ, കുറ്റക്കാരായവരെ കണ്ടെത്താനോ കോളേജ് അഡ്മിനിസ്ട്രേഷൻ തയാറായിട്ടില്ല. SFI അടക്കമുള്ള വിദ്യാർഥി സംഘടനകളും, മറ്റ് വിദ്യാർഥികളും ഉൾപ്പെടെ നിരവധി പ്രതിഷേധ പരിപാടികൾ ഇതിനെതിരെ നടന്നു.

ഈ വിഷയങ്ങളുടെ ഒക്കെ പശ്ചാത്തലത്തിലാണ്, ‘Occupy Night’, രാത്രി പെൺകുട്ടികളുടേത് കൂടിയാണ്, സുരക്ഷിത ക്യാമ്പസ് തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി എസ്എഫ്ഐ ഡൽഹി യൂണിവേഴ്സിറ്റി നോർത്ത് ക്യാമ്പസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്യാമ്പസിൽ പെൺകുട്ടികളുടെ രാത്രി നടത്തം, പ്രതിഷേധം എന്ന നിലയിൽ സംഘടിപ്പിച്ചത്. ഇരുന്നൂറോളം വിദ്യാർഥികൾ നടത്തത്തിൽ പങ്കെടുത്തു.

എസ്എഫ്ഐ ഡൽഹി സംസ്ഥാന കമ്മിറ്റി അംഗങ്ങളായ മെഹിന ഫാത്തിമയും, സമയും മാർച്ചിന് നേതൃത്വം നൽകി.

രാത്രി 12 മണിക്ക് ആരംഭിച്ച മാർച്ച്,ക്യാമ്പസ് മുഴുവൻ ചുറ്റി മാർച്ച് ചെയ്ത ശേഷം ആർട്സ് ഫാക്കൽറ്റിയിൽ സമാപിച്ചു. തുടർന്ന് രാവിലെ ആറര വരെ നീണ്ട വിവിധ പരിപാടികൾ ആർട്സ് ഫാക്കൽറ്റിയിൽ നടന്നു. പ്രതിരോധ ഗാനങ്ങൾ ആലപിച്ചും അനുഭവങ്ങൾ പങ്കുവച്ചും ഒരുമിച്ച് ഭക്ഷണം കഴിച്ചും പരിപാടി ഐക്യപ്പെടലിൻ്റെയും വിവച്ചിക്കാപെടുന്ന സാമൂഹിക ഇടങ്ങൾ വീണ്ടെടുക്കുന്നതിന്റെയും ഒരു പുതിയ അനുഭവമായി മാറി.

പോലീസ് പരിപാടി അവസാനിപ്പിക്കണം എന്ന് കർശനമായി ആവശ്യപ്പെട്ടെങ്കിലും, അതെല്ലാം അതിജീവിച്ച് മുഴുവൻ സമയവും വിദ്യാർഥികൾ പരിപാടി തുടർന്നു.

ഹോളി ആഘോഷങ്ങൾ നടക്കുന്ന ദിവസം ഡൽഹി യൂണിവേഴ്‌സിറ്റി വനിതാ ഹോസ്റ്റലിൽ വിദ്യാർഥിനികളെ പുറത്തുപോകുന്നതിൽനിന്ന് തടഞ്ഞ സംഭവം, ഐപി കോളേജ് വിഷയം തുടങ്ങിയവയിൽ പ്രതിഷേധം രേഖപ്പെടുത്തി. രാത്രി പെൺകുട്ടികളുടെ കൂടിയാണ് എന്നും വിവേചനരഹിതമായ ക്യംബസിനായി ഒരുമിച്ച് മുന്നേറുമെന്നുമുള്ള പ്രത്യാശ പങ്കുവയ്ച്ചാണ് പരിപാടി അവസാനിച്ചത്. ♦

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

sixteen − six =

Most Popular