ഡൽഹി സർവകലാശാലക്ക് കീഴിലെ സാകിർ ഹുസൈൻ കോളേജിൽ ഇന്റേണൽ കംപ്ലയിന്റ് കമ്മിറ്റിയിലേക്ക് (ഐസിസി) നടന്ന തിരഞ്ഞെടുപ്പിൽ മൂന്നിൽ രണ്ട് സീറ്റിലും എസ് എഫ് ഐ സ്ഥാനാർത്ഥികൾക്ക് ഉജ്വല വിജയം.
എബിവിപി – എൻഎസ്യു ഐ പിന്തുണയുള്ള സ്ഥാനാർത്ഥികളെ മറികടന്നാണ് എസ്എഫ്ഐ സ്ഥാനാർഥികളായ അനാമികയും ശ്രേയസും വിജയം കൈവരിച്ചത്. ശ്രേയസ് എതിരില്ലാതെ തിരഞ്ഞടുക്കപ്പെട്ടപോൾ പോൾ ചെയ്ത മുഴുവൻ വോട്ടിൻ്റെ പകുതിയോളം നേടിയാണ് അനാമിക വിജയിച്ചത്. സാകിർ ഹുസൈൻ എസ്എഫ്ഐ യൂണിറ്റ് ജോയിന്റ് സെക്രട്ടറി കൂടിയായ അനാമിക കണ്ണൂർ സ്വദേശിയാണ്.
വിവേചനരഹിതമായ ഐസിസി എന്ന മുദ്രാവാക്യം മുൻനിർത്തിയാണ് എസ്എഫ്ഐ തിരഞ്ഞെടുപ്പിനെ നേരിട്ടത്. എബിവിപി – എൻഎസ്യു ഐ വിജയിച്ചു വന്നിരുന്ന ഐസിസി കാലങ്ങളായി പ്രവർത്തനരഹിതമാണെന്ന വിമർശനം തിരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം എസ് എഫ് ഐ ഉയർത്തിക്കാട്ടി. നീണ്ട കോവിഡ് ലോക്ക്ഡൗണിനു ശേഷം യൂണിവേഴ്സിറ്റിയിൽ തിരഞ്ഞെടുപ്പുകൾ നടന്നിട്ടുണ്ടായിരുന്നില്ല.
തിരഞ്ഞെടുപ്പ് പുനരാരംഭിക്കാൻ എസ്എഫ്ഐ ഉൾപ്പടെയുള്ള വിദ്യാർത്ഥി സംഘടനകൾ ആവശ്യമുന്നയിച്ചിരുന്നു. കോളേജ്, യൂണിവേ്സിറ്റി യൂണിയൻ തിരഞ്ഞെടുപ്പുകൾ വരുന്ന അക്കാദമിക് വർഷം നടന്നേക്കും.♦