Thursday, November 21, 2024

ad

Homeസംസ്ഥാനങ്ങളിലൂടെതമിഴ്നാട് കേന്ദ്ര സര്‍വകലാശാലാ പ്രഥമ വിദ്യാര്‍ത്ഥി യൂണിയന്‍ തിരഞ്ഞെടുപ്പില്‍ എസ്എഫ്ഐക്ക് ജയം

തമിഴ്നാട് കേന്ദ്ര സര്‍വകലാശാലാ പ്രഥമ വിദ്യാര്‍ത്ഥി യൂണിയന്‍ തിരഞ്ഞെടുപ്പില്‍ എസ്എഫ്ഐക്ക് ജയം

അഖില്‍ കെ എം

മിഴ്നാട് കേന്ദ്ര സര്‍വകലാശാല (സിയുടിഎന്‍) വിദ്യാര്‍ഥി യൂണിയന്‍ തിരഞ്ഞെടുപ്പില്‍ നാല് പ്രധാന സീറ്റില്‍ മൂന്നിലും വിജയിച്ച് എസ്എഫ്ഐ പ്രസിഡന്‍റായി ഗുണ നന്ദിനിയും വൈസ് പ്രസിഡന്‍റായി പ്രകതീഷ് മാരനും സെക്രട്ടറിയായി ആസിയ സൈനപും ജയിച്ചു. യൂണിയന്‍ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞ ടുക്കപ്പെട്ട ആസിയ എസ്എഫ്ഐ യൂണിറ്റ് പ്ര സിഡന്‍റ് കൂടിയാണ്. മലയാളിയായ സൗമ്യ മോ ളാണ് ജോയിന്‍റ് സെക്രട്ടറി. ഉജ്വല വിജയം നേ ടിയ പ്രതിനിധികളെ എസ്എഫ്ഐ കേന്ദ്ര എ ക്സിക്യുട്ടിവ് കമ്മിറ്റി അഭിവാദ്യം ചെയ്തു.

2009ലാണ് തമിഴ്നാട് കേന്ദ്ര സര്‍വകലാശാല സ്ഥാപിതമാകുന്നത്. 27 ഡിപ്പാര്‍ട്ട്മെന്‍റുകളിലായി രണ്ടായിരത്തോളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ക്യാമ്പസില്‍ ആദ്യമായാണ് വിദ്യാര്‍ത്ഥി കൗണ്‍സിലിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത്.

കഴിഞ്ഞ കാലങ്ങളില്‍ എസ്എഫ്ഐ മുന്നോട്ട് വെച്ചിട്ടുള്ള പ്രധാന മുദ്രാവാക്യങ്ങളില്‍ ഒന്നാണ് എല്ലാ സര്‍വ്വകലാശാലകളിലും കോളേജുകളിലും വിദ്യാര്‍ത്ഥി യൂണിയന്‍ തിരഞ്ഞെടുപ്പ് നടത്തണം എന്നുള്ള ആവശ്യം. ഇതിനെ മുന്‍നിര്‍ത്തി പശ്ചിമ ബംഗാള്‍, ഹിമാചല്‍ പ്രദേശ്, തമിഴ്നാട് തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍ എസ്എഫ്ഐയുടെ നേതൃത്വത്തില്‍ തുടര്‍ച്ചയായ പ്രക്ഷോഭപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തിരുന്നു. ഇതിനോടൊപ്പം ഐക്യപ്പെട്ടുതന്നെയാണ് തമിഴ്നാട്ടിലെയും വിദ്യാര്‍ത്ഥികള്‍ നിലകൊള്ളുന്നത് എന്നത് ഇപ്പോള്‍ നമുക്ക് നിസ്സംശയം പറയുവാന്‍ കഴിയും.

രാജ്യത്തെ സര്‍വകലാശാലകളെ വര്‍ഗീയവും കോര്‍പറേറ്റ് അനുകൂലവുമായ അജന്‍ഡകള്‍ക്ക് കീഴ്പ്പെടുത്തുവാനുള്ള ശ്രമങ്ങള്‍ സംഘപരിവാര്‍ നേതൃത്വത്തിലുള്ള യൂണിയന്‍ സര്‍ക്കാര്‍ നിരന്തരം ചെയ്തുവരികയാണ്. ഇതിനെതിരെ രാജ്യത്തെ ക്യാമ്പസുകളിലെ പുരോഗമന ശക്തികളാകെ സമരമുഖത്താണുള്ളത്. ഈ പോരാട്ടങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്നതാവും തമിഴ്നാട് കേന്ദ്ര സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ തിരഞ്ഞെടുപ്പ് ഫലം.

ഡല്‍ഹി സര്‍വകലാശാലയില്‍ എസ്.എഫ്.ഐക്ക് വിജയത്തുടക്കം
ഡല്‍ഹി സര്‍വകലാശാലക്ക് കീഴിലെ സാകിര്‍ ഹുസൈന്‍ കോളേജില്‍ ഇന്‍റേണല്‍ കംപ്ലയിന്‍റ് കമ്മിറ്റിയിലേക്ക് (ഐസിസി) നടന്ന തിരഞ്ഞെടുപ്പില്‍ മൂന്നില്‍ രണ്ട് സീറ്റിലും എസ്എഫ്ഐ സ്ഥാനാര്‍ത്ഥികള്‍ക്ക് ഉജ്വല വിജയം.

എബിവിപി-എന്‍എസ്യു ഐ പിന്തുണയുള്ള സ്ഥാനാര്‍ത്ഥികളെ മറികടന്നാണ് എസ്എഫ്ഐ സ്ഥാനാര്‍ഥികളായ അനാമികയും ശ്രേയസും വിജയം കൈവരിച്ചത്.

ശ്രേയസ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ പോള്‍ ചെയ്ത മുഴുവന്‍ വോട്ടിന്‍റെ പകുതിയോളം നേടിയാണ് അനാമിക വിജയിച്ചത്.

സാകിര്‍ ഹുസൈന്‍ എസ്എഫ്ഐ യൂണിറ്റ് ജോയിന്‍റ് സെക്രട്ടറി കൂടിയായ അനാമിക കണ്ണൂര്‍ സ്വദേശിയാണ്.

വിവേചനരഹിതമായ ഐ സി സി എന്ന മുദ്രാവാക്യം മുന്‍നിര്‍ത്തിയാണ് എസ് എഫ് ഐ തിരഞ്ഞെടുപ്പിനെ നേരിട്ടത്.

എ ബി വി പി -എന്‍ എസ് യു ഐ വിജയിച്ചുവന്നിരുന്ന ഐ സി സി കാലങ്ങളായി പ്രവര്‍ത്തനരഹിതമാണെന്ന വിമര്‍ശനം തിരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം എസ് എഫ് ഐ ഉയര്‍ത്തിക്കാട്ടി.

നീണ്ട കോവിഡ് ലോക്ക്ഡൗണിനു ശേഷം യൂണിവേഴ്സിറ്റിയില്‍ തിരഞ്ഞെടുപ്പുകള്‍ നടന്നിട്ടുണ്ടായിരുന്നില്ല.

തിരഞ്ഞെടുപ്പ് പുനരാരംഭിക്കാന്‍ എസ് എ ഫ് ഐ ഉള്‍പ്പടെയുള്ള വിദ്യാര്‍ത്ഥി സംഘടനകള്‍ ആവശ്യമുന്നയിച്ചിരുന്നു.

കോളേജ്, യൂണിവേഴ്സിറ്റി യൂണിയന്‍ തിരഞ്ഞെടുപ്പുകള്‍ വരുന്ന അക്കാദമിക് വര്‍ഷം നടന്നേക്കും. ♦

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

four × three =

Most Popular