Sunday, April 28, 2024

ad

Homeചിന്ത പ്ലസ്മാലിന്യം ഒരു സങ്കീര്‍ണ്ണ പ്രശ്നമല്ല

മാലിന്യം ഒരു സങ്കീര്‍ണ്ണ പ്രശ്നമല്ല

മണലില്‍ മോഹനന്‍

ബ്രഹ്മപുരത്തെ തീപിടുത്തതോടെ കേരളത്തില്‍ മാലിന്യം പ്രശനം സജീവ ചര്‍ച്ച വിഷയമായിരിക്കുകയാണ്. യഥാര്‍ത്ഥത്തില്‍ മാലിന്യം ഒരു സങ്കീര്‍ണ്ണ പ്രശ്നമല്ല. സാങ്കേതികതയുടെ കുറവോ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പണത്തിന്‍റെ പ്രശ്നമോ,സംസ്ഥാന സര്‍ക്കാരിന്‍റെ പ്രതികൂലമായ സമീപനങ്ങളോ ഒന്നും തന്നെയില്ല. ശീലത്തിന്‍റെയും മനോഭാവത്തിന്‍റെയും പ്രശ്നമാണ്. ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ഇച്ഛാശക്തിയോടെ വികേന്ദ്രീകൃതവും വികേന്ദ്രീകൃതവുമായ മാലിന്യ സംസ്കരണരീതി സ്വീകരിക്കാത്തതിന്‍റെ പ്രശ്നമാണ്.

വടകര നഗരത്തിലും മനുഷ്യവിസര്‍ജ്യവും മനുഷ്യവിസര്‍ജ്യവും മറ്റ് മാലിന്യങ്ങളുമെല്ലാം മറ്റ് മാലിന്യങ്ങളുമെല്ലാം കൂട്ടിക്കലര്‍ത്തി നിക്ഷേപിക്കുന്ന ഒരു സ്ഥലം ഉണ്ടായിരുന്നു. പുതിയാപ്പ് എന്നാണ് അവിടത്തെ പേര്.നാട്ടുകാര്‍ ‘കാട്ടിയാപ്പ്’ എന്ന ഓമനപേരില്‍ വിളിക്കുന്ന സ്ഥലം. പിന്നീട് വീടുകളില്‍ കക്കൂസ് വന്നു. ഇന്ത്യയില്‍ ആദ്യമായി മനുഷ്യന്‍ മലം ചുമന്ന് നിക്ഷേപിക്കുന്ന രീതി അവസാനിപ്പിച്ച ആദ്യ തദ്ദേശസ്വയംഭരണ സ്ഥാപനം ഒരുപക്ഷേ വടകര നഗരസഭയായിരിക്കും. അതിനുശേഷം പുതിയാപ്പിന് ട്രഞ്ചിംഗ് ഗ്രൗണ്ട് എന്ന വിളിപ്പേരായി. അഴുകുന്നതും അഴുകാത്തതുമായ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്ന സ്ഥലമായതിനെതുടര്‍ന്ന് പ്രദേശവാസികളുടെ പ്രക്ഷോഭങ്ങളും ഒട്ടേറെ സമരങ്ങളും ഉണ്ടായി. തുടര്‍ന്ന് മാറ്റത്തിന്‍റെ കാറ്റ് വീശിയത് 1996 മുതല്‍ക്കുള്ള ജനകീയാസൂന്ത്രണ കാലത്താണ്. ഖരമാലിന്യ സംസ്കരണ പ്രവര്‍ത്തനതിന് പ്ലാന്‍റ് അവിടെ തുടങ്ങിയെങ്കിലും പൂര്‍ണ്ണമായി വിജയിച്ചില്ല. പക്ഷെ അത്തരം പ്രവര്‍ത്തനത്തിന് തുടക്കം കുറിക്കാന്‍ കഴിഞ്ഞത് ആ കാലത്താണ്.

ഏറ്റവും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വ്യത്യസ്തമായി ആ കാലം മുതല്‍ കേരളം ആവിഷ്കരിച്ച വികേന്ദ്രീകൃത ഉറവിട മാലിന്യ സംസ്കരണ പദ്ധതി പ്രവര്‍ത്തനങ്ങള്‍ വടകര നഗരഭയിലും ഒട്ടേറെ മാതൃകകള്‍ സംഭാവന ചെയ്തിട്ടുണ്ട്.ഇന്ന് ലോകം തന്നെ അഭിമുഖീകരിക്കുന്ന ഗുരുതരമായ കാലാവസ്ഥാവ്യതിയാന പ്രതിനന്ധികള്‍ക്കെതിരെയുള്ള വലിയൊരു ജനകീയ മുന്നേറ്റം തന്നെയാണ് ഇപ്പോള്‍ സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്നത്. ഈ കാലാവസ്ഥാവ്യതിയാന പ്രതിസന്ധിക്ക് ഒരു പരിധിവരെ കാരണമാകുന്ന മാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ പ്രാദേശിക സാമ്പത്തിക വികസനത്തിന്‍റെ സാധ്യതകള്‍ തടിക്കൊണ്ട് തൊഴിലധിഷ്ടിത സംരംഭങ്ങള്‍ സൃഷ്ടിക്കുന്ന വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളാണ് വടകര നഗരസഭയില്‍ ഇപ്പോള്‍ നടപ്പാക്കി വരുന്നത്.

മാലിന്യ സംരംഭത്തിലെ നാള്‍വഴികള്‍
2017 ലാണ് വടകര നഗരസഭയില്‍ അന്നത്തെ മുനിസിപ്പല്‍ ചെയര്‍മാനായിരുന്ന കെ. ശ്രീധരന്‍റെ ഇടപെടലിനെ തുടര്‍ന്നാണ് കെ.എസ്.ഇ.ബിയില്‍ നിന്ന് വിരമിച്ച ഈ ലേഖകന്‍ മുനിസിപ്പാലിറ്റിയുടെ മാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളില്‍ മുഴുകുന്നത്.
‘വടകര മുനിസിപ്പാലിറ്റിയിലെ വലിയൊരു തലവേദനയാണ് പുതിയാപ്പ് ട്രെഞ്ചിങ് ഗ്രൗണ്ട്.ഇവിടെത്തെ മാലിന്യസംസ്കരണത്തിന് ശാസ്ത്രീയമായ ഒരു സംവിധാനമൊരുക്കാന്‍ പരിഷത് പ്രവര്‍ത്തകനായ മണലിനോട് ഞാന്‍ ആവശ്യപ്പെടുകയാണ്. ശമ്പളമൊന്നും തരാന്‍ പറ്റൂല്ല.’

എന്‍റെ റിട്ടയര്‍മെന്‍റ് യോഗത്തില്‍ അദ്ദേഹം പറഞ്ഞ വാക്കുകളാണ് ഇത്. നിഷ്കളങ്കവും ആത്മാര്‍ത്ഥവുമായ ആ സംസാരം ഒരു വെല്ലുവിളിപോലെ ഏറ്റെടുക്കുകയായിരുന്നു. ആ കാലത്ത് നഗരസഭയില്‍ ആരോഗ്യ വിഭാഗത്തില്‍ ഉണ്ടായിരുന്ന ജെ. എച്ച്. ഐ.ടി.പി. ബിജു, നഗരസഭ സെക്രട്ടറി കെ. യു. ബിനി തുടങ്ങി ഇപ്പോഴത്തെ ചെയര്‍മാന്‍ കെ. പി ബിന്ദു ഉള്‍പ്പെടെ നിരവധി പേരുടെ കൂട്ടായ പ്രവര്‍ത്തനമാണ് ഇന്ന് മുനിസിപ്പാലിറ്റിയിലെ മാലിന്യസംസ്കരണ പ്രവര്‍ത്തനത്തിന് ആക്കം കൂട്ടിയത്. ‘ക്ലീന്‍ സിറ്റി -ഗ്രീന്‍ സിറ്റി -സീറോ വേസ്റ്റ് വടകര’ എന്ന ലക്ഷ്യത്തില്‍ ഊന്നിയുള്ള വിശദമായ പദ്ധതി റിപ്പോര്‍ട്ട് (ഡിപിആര്‍) തയ്യാറാക്കി കുടുംബശ്രീയില്‍ നിന്ന് വനിതകളെ ഇന്‍റര്‍വ്യൂവും എഴുത്തുപരീക്ഷയും നടത്തി ഹരിയാലി എന്ന പേരില്‍ ചാരിറ്റബിള്‍ സൊസൈറ്റീസ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തു.ഹരിത കര്‍മ്മ സേനാങ്കങ്ങളായ ഇവരെ പ്രോജക്ട് എക്സിക്യൂട്ടീവ് എന്ന പേരിലാണ് വിളിക്കുന്നത്. ആ കാലത്ത് ഇത്തരത്തിലുള്ള കുടുംബശ്രീ കണ്‍സോര്‍ഷ്യത്തിന് മുന്‍സിപ്പാലിറ്റിയില്‍ മാലിന്യ നിര്‍മാര്‍ജ്ജന പ്രവര്‍ത്തനം നടത്തുന്നതിനുള്ള സര്‍ക്കാര്‍ അംഗീകാരം ഉണ്ടായിരുന്നില്ല. സ്വകാര്യ ഏജന്‍സികള്‍ക്ക് മാത്രമായിരുന്നു അതിനുള്ള അധികാരം. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള ഡി.പി.ആറിനും കുടുംബശ്രീയുടെ അംഗീകാരത്തിനും സംസ്ഥാനതലത്തില്‍ തന്നെ ഏറെ ബുദ്ധിമുട്ട് അനുഭവിച്ചു. പക്ഷെ ചെയര്‍മാന്‍ ശ്രീധരേട്ടന്‍റെ ഇടപെടലിലൂടെ ശുചിത്വ മിഷന്‍ ഡയറക്ടര്‍ വാസുകി കഅട അംഗീകാരം നല്‍കുകയും കേരളത്തിലുടനീളം 2018 ഓടെ കുടുംബശ്രീ സംവിധാനത്തിലും മാലിന്യനിര്‍മാര്‍ജന പ്രവര്‍ത്തനത്തിന് ഹരിതകര്‍മസേനയെ അംഗീകരിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവുകള്‍ ഉണ്ടാവുകയും ചെയ്തു. മുനിസിപ്പാലിറ്റിയിലെ 47 വാര്‍ഡുകളിലും വാര്‍ഡ് അടിസ്ഥാനത്തില്‍ 50 വീടുകള്‍ക്ക് ഒരു ക്ലസ്റ്ററും, ക്ലസ്റ്ററിന് സന്നദ്ധ പ്രവര്‍ത്തകനായി ഒരു ലീഡറും, മുനിസിപ്പല്‍ തലത്തില്‍ മോണിറ്ററിങ് കമ്മിറ്റിയും രൂപീകരിച്ച ശേഷം നടന്ന അജൈവ മാലിന്യ വാതില്‍പടി ശേഖരണം വിജയകരമായി മുന്നേറി. കച്ചവടസ്ഥാപനങ്ങളെയും ഇതേ രീതിയില്‍ 100 മുതല്‍ 200 വരെയുള്ള കടകളെ ക്ലസ്റ്ററുകള്‍ ആക്കി തിരിച്ചാണ് ശേഖരണം.വീടുകളില്‍ നിന്നുള്ള ശേഖരണം മുന്‍കൂട്ടി പ്രസിദ്ധീകരിക്കുന്ന ഒരു കലണ്ടര്‍ മുഖേനയാണ്. എല്ലാ മാസവും പ്ലാസ്റ്റിക് കവറുകള്‍ സ്വീകരിക്കുന്നതോടൊപ്പം തുണികള്‍, ഇ -വേസ്റ്റ്, ഗ്ലാസ്,ചെരിപ്പ്, റബ്ബര്‍ എന്നിവക്ക് 50 രൂപ യൂസര്‍ ഫീ ഈടാക്കിയാണ് ശേഖരിക്കുന്നത്.കച്ചവട സ്ഥാപനങ്ങളില്‍ നിന്ന് തരം തിരിക്കാതെയുള്ള അജൈവ മാലിന്യങ്ങള്‍ക്ക് 100 രൂപയാണ് യൂസര്‍ ഫീ.

ഗ്രീന്‍ ഷോപ്പ്
സംസ്ഥാനസര്‍ക്കാര്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കവറുകളും മറ്റ് ഡിസ്പോസിബിള്‍ ഉല്‍പ്പന്നങ്ങളും നിരോധിച്ചപ്പോഴാണ് പരിസ്ഥിതിസൗഹൃദ ഉല്പന്ന നിര്‍മ്മാണ കേന്ദ്രത്തെപ്പറ്റി ആലോചന നടത്തിയത്. അങ്ങനെ തുണികള്‍ കൊണ്ട് ഉപയോഗിച്ചവയും പുതിയവയും ഉപയോഗിച്ച് വിവിധ അളവുകളില്‍ ഗുണനിലവാരമുള്ള ബദല്‍ സഞ്ചികള്‍ നിര്‍മ്മിക്കാനായി 10 ഹരിതകര്‍മസേന അംഗങ്ങളെ ചേര്‍ത്ത് ഒരു സൂക്ഷ്മതല ഹരിത കുടുംബശ്രീയില്‍ അഫിലിയേറ്റ് ഇതാണ് ഗ്രീന്‍ ഷോപ്പ്. പിന്നീട് ഓഫീസുകളില്‍ പോകുന്നവര്‍ക്ക് പോലും മടക്കിക്കൊണ്ടുപോകാന്‍ പറ്റുന്ന രീതിയിലുള്ള പഴ്സ് ബാഗ്, മത്സ്യം മാംനും എന്നിവ അണിനാഞ്ചിയില്‍ വാങ്ങാന്‍ ഉതകുന്ന രീതിയില്‍ പഴയ കുടയുടെ തുണി അകത്ത് വെച്ച് പുറമേ സാധാരണ തുണി കവര്‍ ചെയ്ത് മടക്കി സൂക്ഷിക്കാവുന്നതുമായ ഫിഷ് ബാഗ്, വിവിധ പലവ്യഞ്ജനങ്ങള്‍ വ്യത്യസ്ത അറകളില്‍ സൂക്ഷിക്കാന്‍ കഴിയുന്ന മള്‍ട്ടി ഷോപ്പര്‍, ജീന്‍സ് തുണി കൊണ്ടുള്ള സ്കൂള്‍ ബാഗ്, കോളേജ് ബാഗ്, ട്രാവല്‍ ബാഗ്, ചാര്‍ലി ബാഗ്, മുറിച്ചിട്ട കട്ട് പീസുകള്‍ കൊണ്ട് വിവിധ തരം ചവിട്ടി ഇങ്ങനെ 27 ഇനം പരിസ്ഥിതി സൗഹൃദ ഉല്‍പന്നങ്ങള്‍ ഇവിടെ നിര്‍മ്മിക്കുന്നുണ്ട്. കൊറോണക്കാലത്ത് വിവിധതരം മാസ്കുകള്‍, മാവേലി സ്റ്റോര്‍ വഴി പൊതുജനങ്ങള്‍ക്ക് നാാധനനാമഗ്രികള്‍ നല്‍കാന്‍ കിറ്റിനായുള്ള ഒന്നരലക്ഷത്തിലധികം തുണിസഞ്ചികള്‍ എന്നിങ്ങനെ നിരവധി ഉല്‍പ്പന്നങ്ങള്‍ ഇവിടെ നിര്‍മ്മിച്ചിട്ടുണ്ട്.അനുബന്ധമായി ഫാഷന്‍ ടെക്നോളജി, ടൈലറിങ് തുടങ്ങിയ കോഴ്സുകള്‍ ഗ്രീന്‍ ടെക്നോളജി മുഖേന ഇപ്പോള്‍ നല്‍കുന്നു.

റിപ്പയര്‍ ഷോപ്പ്
ആറുമാസത്തിലൊരിക്കല്‍ ശേഖരിക്കുന്ന ഇ -വേസ്റ്റിലെ പ്രധാന ഇനമായ എല്‍.ഇ.ഡി ബള്‍ബുകള്‍ മൂന്ന് നാല് ലോറിയില്‍ റിജക്റ്റ് വേസ്റ്റ് എന്ന നിലയില്‍ കയറ്റി അയക്കാന്‍ ആയിരക്കണക്കിന് രൂപ സ്വകാര്യ ഏജന്‍സികള്‍ക്ക് നല്‍കേണ്ടിവന്നതിനെ തുടര്‍ന്നാണ് ഇവ റിപ്പയര്‍ ചെയ്താല്‍ എന്തെന്ന ആലോചന വന്നത്. അങ്ങനെ മറ്റൊരു 10 ഹരിത കര്‍മ്മ സേനാംഗങ്ങളുടെ ഗ്രൂപ്പ് ഉണ്ടാക്കി. ഇവര്‍ക്ക് എല്‍.ഇ.ഡി ബള്‍ബ്, ടെലിവിഷന്‍, കംപ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍ എന്നിവ റിപ്പയര്‍ ചെയ്യുന്നതിന് മോഡല്‍ പോളിടെക്നിക്കിലെയും ഇലക്ട്രോണിക്സ് അസോസിയേഷന്‍റെയും സഹായം തേടി. പ്രളയകാലത്ത് ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് മൊബൈല്‍ ഫോണും ടെലിവിഷനും ഇല്ലാത്ത 42 വിദ്യാര്‍ത്ഥികളുടെ കുടുംബത്തിനാണ് ഇ വസ്സില്‍ നിന്ന് കിട്ടിയ ഇവ റിപ്പയര്‍ ചെയ്ത് നല്‍കിയത്. 2018ല്‍ നിന്ന് ആറു വര്‍ഷം കഴിഞ്ഞപ്പോള്‍ ഗ്രീന്‍ ടെക്നോളജി സെന്‍റര്‍ മുഖേനയും ഒരുലക്ഷത്തിലധികം എല്‍. ഇ. ഡി ബള്‍ബുകള്‍ റിപ്പയര്‍ ചെയ്യാന്‍ കഴിഞ്ഞു. ഇങ്ങനെ ഇലക്ട്രോണിക് ഉപകരണങ്ങള്‍ റിപ്പയര്‍ ചെയ്ത് പുനരുപയോഗിക്കുന്നത് വഴി മാലിന്യത്തിന്‍റെ അളവ് കുറയ്ക്കാനും, തൊഴിലധിഷ്ഠിത സംരംഭം ഒരുക്കാനും, ഉപകരണങ്ങളുടെ ഉപയോഗകാലാവധി നീട്ടുന്നതു വഴി അന്തരീക്ഷത്തിലേക്കുള്ള കാര്‍ബണ്‍ ഉത്സര്‍ജനം കുറയ്ക്കാനും കഴിയുന്നു.

റെന്‍റ് ഷോപ്പ്
മാലിന്യശേഖരണത്തോടൊപ്പം മാലിന്യം ഉണ്ടാക്കുന്നതിന്‍റെ അളവ് കുറച്ചാലേ സമ്പൂര്‍ണ്ണ മാലിന്യ പ്രദേശം ആകാന്‍ കഴിയൂ എന്ന കാഴ്ചപ്പാടോടെ ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പിലാക്കുന്നതിനാവശ്യമായ നിയമനടപടികള്‍ കൈക്കൊള്ളുന്നതോടൊപ്പം പൊതുചടങ്ങുകളില്‍ എങ്കിലും ഡിസ്പോസിബിള്‍ പാത്രങ്ങള്‍ ഒഴിവാക്കാന്‍ ഒറ്റത്തവണ ഉപയോഗിച്ച് വലിച്ചെറിയുന്ന പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍, തോരണങ്ങള്‍ അലങ്കാരങ്ങള്‍ എന്നിവയ്ക്ക് നിയന്ത്രണം കൊണ്ടുവരുവാന്‍ അത്തരം ചടങ്ങിനുള്ള ഇവന്‍റ് മാനേജ്മെന്‍റ് ഗ്രൂപ്പായി 10 ഹരിതകര്‍മ്മസേന അംഗങ്ങള്‍ ചേര്‍ന്ന് റെന്‍റ് ഷോപ്പ് ആരംഭിച്ചു.പൊതുചടങ്ങുകളില്‍ വിതരണം ചെയ്യാന്‍ ആവശ്യമായ സ്റ്റീല്‍ പാത്രം, ഗാനുകള്‍, മറ്റുപകരണങ്ങള്‍ എന്നിവ വാടകക്ക് നല്‍കാനും അത്തരം ചടങ്ങുകള്‍ക്ക് നഗരസഭ ജനപ്രതിനിധികള്‍ നേരിട്ടെത്തി കുടുംബങ്ങളെ ആദരിക്കുകയും ചെയ്തുവരുന്നു.

സ്വാപ്പ് ഷോപ്പ് ആന്‍ഡ് ഇനോക്കുലം യൂണിറ്റ്
ഉപയോഗം കഴിഞ്ഞ ഉല്‍പ്പന്നങ്ങള്‍ ചെറിയതോതില്‍ റിപ്പയര്‍ ചെയ്തു മറ്റുള്ളവര്‍ക്ക് ഉപയോഗപ്രദമാകും വിധം കൈമാറ്റം ചെയ്യുന്ന സ്വാപ്പ് ഷോപ്പ് അഥവാ കൈമാറ്റകള്‍ ഗ്രീന്‍ ഗ്രീന്‍ ടെക്നോളജി സെന്‍ററില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.ഇതില്‍ പ്രധാനമായും വസ്ത്രങ്ങളാണ് കൈമാറ്റം ചെയ്യുന്നത് .മുന്‍സിപ്പാലിറ്റിയിലെ എയറോബിക് കമ്പോസ്റ്റ് യൂണിറ്റുകളില്‍ നിന്ന് ഉണ്ടാകുന്ന ജൈവവളവും, ഇനോക്കുലവും നിര്‍മ്മിക്കുന്ന പത്ത് പേരുടെ ഒരു സംരംഭവവും ഇവിടെ പ്രവര്‍ത്തിക്കുന്നു. ഒരു കിലോയ്ക്ക 20 രൂപയാണ് വില.

ക്ലീന്‍ലിനെസ്സ് സെന്‍റര്‍
ജൈവമാലിന്യങ്ങള്‍ സംസ്കരിക്കാന്‍ നിരവധി ജൈവ സംസ്കരണ സംവിധാനങ്ങള്‍ ഇന്ന് കോര്‍പ്പറേറ്റ് കമ്പനികള്‍ പുറത്തിറക്കിയിട്ടുണ്ട്. ഇവയില്‍ ഭൂരിഭാഗവും പൊതുജനങ്ങളെ പരിചയപ്പെടുത്താനും വിലകൊടുത്തു വാങ്ങാനും ഇവിടെ നിന്ന് കഴിയുന്നു.മാത്രമല്ല ഇവ ഇവിടെ തന്നെ നിര്‍മ്മിക്കാന്‍ മറ്റു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഹരിതകര്‍മസേന അംഗങ്ങള്‍ക്കോ കുടുംബശ്രീഅംഗങ്ങള്‍ക്കോ പരിശീലനം നല്‍കാനും എല്ലാ സംവിധാനങ്ങളും സെന്‍ററില്‍ ഉണ്ട്.

തെളിമ അണുനശീകരണ യൂണിറ്റ്
ഇത്തരമൊരു കൊറോണക്കാലത്താണ് 10 പേരെ ഉള്‍പ്പെടുത്തി കുടുംബശ്രീയുടെ നേതൃത്വത്തില്‍ സംരംഭത്തിന് മുതിര്‍ന്നത്.ഒട്ടേറെ വീടുകള്‍, സ്ഥാപനങ്ങള്‍, പരീക്ഷാകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ യൂണിറ്റിന്‍റെ പ്രയോജനം സാധ്യമാക്കി എങ്കിലും ഇപ്പോഴത്തെ സാഹചര്യത്തില്‍ പ്രവര്‍ത്തനക്ഷമമല്ല. അജൈവമാലിന്യ വാതില്‍പടി ശേഖരണ തോടൊപ്പം ഈ രീതിയില്‍ മാലിന്യത്തില്‍ നിന്നുള്ള സംരംഭക സാധ്യതകള്‍ കൂടി പ്രയോജനപ്പെടുത്തി ഇപ്പോള്‍ വടകര നഗരസഭയിലെ ഹരിയാലി ഹരിതകര്‍മ്മ
സേനയ്ക്ക് അത്ഭുതകരമായ നേട്ടങ്ങളാണ് ഉണ്ടായത്. അക്ഷരാര്‍ത്ഥത്തില്‍ “സ്ത്രീശാക്തീകരണം, സാമ്പത്തിക ശാക്തീകരണം, സാമൂഹ്യ ശാക്തീകരണം” എന്ന ലക്ഷ്യം സാര്‍ത്ഥകമാക്കിയതോടൊപ്പം പ്രതിമാസം ശമ്പളമായി പതിനഞ്ചായിരം രൂപ, ബോണസ് ആയി ആയിരം രൂപഉല്‍പ്പന്നങ്ങളുടെ വില്‍പ്പന നടത്തുമ്പോള്‍ 10% ഇന്‍സെന്‍റീവ്, 60 വയസ്സ് കഴിഞ്ഞ് പിരിഞ്ഞുപോകുമ്പോള്‍ എല്‍.ഐ.സിയുമായി യോജിച്ചുകൊണ്ട് പെന്‍ഷന്‍, രോഗം വന്നാല്‍ കുടുംബത്തിലെ അഞ്ചുപേര്‍ക്ക് ഉള്‍പ്പെടെ സൗജന്യ ചികിത്സയ്ക്കായി 5 ലക്ഷം രൂപ വരെ കിട്ടുന്ന ഇ. എസ്. ഐ. ബാങ്കുകളില്‍നിന്ന് വീട് നിര്‍മ്മാണത്തിനും വിദ്യാഭ്യാസത്തിനും വായ്പ എന്നിവ ഇപ്പോള്‍ ഇവര്‍ക്ക് ലഭിക്കുന്നു. കേരളത്തിലെ കുടുംബശ്രീയുടെ നേതൃത്വത്തില്‍ രൂപീകൃതമായ ഈയൊരു ഹരിതകര്‍മ്മസേനയെ മാത്രമാണ് കേരള സര്‍ക്കാര്‍ മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ കൂടി മാലിന്യ നിര്‍മാര്‍ജന മേഖലയില്‍ സാങ്കേതിക സഹായം നല്‍കുന്നതിനുള്ള ഹരിത ആക്കി ഉയര്‍ത്തി 1918ല്‍ ഉത്തരവിറക്കിയത്. ♦

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

20 − eighteen =

Most Popular