Thursday, January 29, 2026

ad

Homeകവര്‍സ്റ്റോറിഅമേരിക്ക നടപ്പാക്കുന്നത് 
ഡോൺറോ സിദ്ധാന്തം

അമേരിക്ക നടപ്പാക്കുന്നത് 
ഡോൺറോ സിദ്ധാന്തം

സ്റ്റാൻലി ജോണി

ഡൊണാൾഡ് ട്രംപ് തന്റെ ഭരണത്തിന്റെ ആദ്യ ഊഴത്തിൽത്തന്നെ വെനസേ-്വലയെ ലക്ഷ്യംവെച്ചിരുന്നു. അന്ന് ട്രംപ് ഭരണകൂടം, പ്രസിഡന്റ് നിക്കോളസ് മദുറോയ്ക്കും ഉന്നത സുരക്ഷാ ഉദ്യോഗസ്ഥർക്കും മയക്കുമരുന്ന് കടത്തിൽ പങ്കുണ്ടെന്നാരോപിച്ച് ഔദ്യോഗികമായി കുറ്റാരോപണം നടത്തി. അമേരിക്കയും അതിന്റെ പാശ്ചാത്യ സഖ്യകക്ഷികളും ചേർന്ന് പ്രതിപക്ഷ നേതാവായ യുവാൻ ഗെ-്വയ്ദോയെ ഇടക്കാല പ്രസിഡന്റായി അവരോധിച്ചു. 2025 തുടക്കത്തിൽ വീണ്ടും അധികാരത്തിലേറിയ ട്രംപിന്റെ, വിദേശനയവുമായി ബന്ധപ്പെട്ട അടിയന്തര മുൻഗണനാവിഷയം വെനസേ-്വലയായിരുന്നു. ട്രംപ് ഭരണകൂടം ‘മയക്കുമരുന്നിനെതിരായ യുദ്ധം’ പ്രഖ്യാപിക്കുകയും ‘ലോകത്തെ ഏറ്റവും വലിയ മയക്കുമരുന്നു കടത്തുകാരിൽ ഒരാളാണ്’ മദുറോയെന്ന് ആരോപിക്കുകയും ചെയ്തു. വെനസേ-്വലയ്ക്കു പുറത്തേക്ക് മയക്കുമരുന്ന് കൊണ്ടുപോകുന്നു എന്ന് അവകാശപ്പെട്ടുകൊണ്ട് സിവിലിയൻ ബോട്ടുകൾക്കുനേരെ ബോംബാക്രമണം ആരംഭിക്കുകയും കരീബിയൻ പ്രദേശത്ത് ജെറ്റുകളും യുദ്ധക്കപ്പലുകളും വിന്യസിക്കുകയും ചെയ്തു; ആയിരക്കണക്കിന് സൈനികരെ വിന്യസിക്കുകയും ചെയ്തു വെനസേ-്വലയ്ക്കുള്ളിൽ രഹസ്യ പ്രവർത്തനം നടത്താൻ സിഐഎയെ നിയോഗിച്ചതായും രാജ്യത്തിനകത്തേക്കും പുറത്തേക്കുമുള്ള എണ്ണ ടാങ്കറുകൾക്ക് നാവിക ഉപരോധം ഏർപ്പെടുത്തിയതായും ട്രംപ് പറഞ്ഞു.

ഭരണ മാറ്റം
വാഷിംഗ്ടണുമായി ‘‘ഗൗരവമായ ചർച്ചകൾ’’ നടത്താമെന്ന നിർദ്ദേശം മദുറോ മുന്നോട്ടുവെച്ചതിന്റെ പിറ്റേന്ന്, ജനുവരി മൂന്നിന് അമേരിക്ക, ആ ലാറ്റിനമേരിക്കൻ രാജ്യത്ത് വലിയതോതിൽ വേ-്യാമാക്രമണം നടത്തുകയായിരുന്നു. ഈ സൈനികാക്രമണത്തെ വെനസേ-്വലൻ ഗവൺമെന്റ് അപലപിക്കുകയും രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തു. ട്രംപ് ഒരു സോഷ്യൽ മീഡിയാ പോസ്റ്റിൽ ആക്രമണം നടത്തിയെന്ന് അംഗീകരിക്കുകയും മദുറോയെയും ജീവിതപങ്കാളിയെയും രാജ്യത്തുനിന്ന് പിടിച്ചുകൊണ്ടുപോയതായി അവകാശപ്പെടുകയും ചെയ്തു. വെനസേ-്വലയിലെ പ്രസിഡന്റിനെ തട്ടിക്കൊണ്ടുപോയത് അവിടുത്തെ സോഷ്യലിസ്റ്റ് ഭരണത്തിന് അന്ത്യംകുറിക്കുമോ എന്ന് ഉടനടി വ്യക്തമല്ലെങ്കിലും, ട്രംപ് തന്റെ ആക്രമണ പദ്ധതിയിൽനിന്ന് പിന്തിരിയുമെന്ന് തോന്നുന്നില്ല. ട്രംപിന് വേണ്ടത് എന്താണെന്ന് വ്യക്തമാണ്; ഭരണമാറ്റം. സമാധാനത്തിനുള്ള ഈ വർഷത്തെ നൊബേൽ സമ്മാനം നേടിയ, വെനസേ-്വലയിലെ വലതുപക്ഷക്കാരിയായ പ്രതിപക്ഷ നേതാവ് മറിയ കോറിന മച്ചാഡോ. ട്രംപിന്റെ നയങ്ങൾക്ക് ‘പൂർണ പിന്തുണ’ പ്രഖ്യാപിച്ചിരിക്കുകയാണ്.

അമേരിക്കയ്ക്കെതിരെ ഒരുതരത്തിലുമുള്ള സുരക്ഷാ വെല്ലുവിളികളുയർത്താത്ത ഒരു രാജ്യമായ വെനസേ-്വലയിൽ എന്തുകൊണ്ട് ട്രംപ് ഒരു ഭരണമാറ്റം ആഗ്രഹിക്കുന്നു? മയക്കുമരുന്നുല്പാദനത്തിൽ വെനസേ-്വല ഒരു പ്രധാന സ്രോതസുപോലുമല്ല; മദുറോ ഭരണകൂടം മയക്കുമരുന്നു കാർട്ടലുകൾ നടത്തുന്നു എന്ന ട്രംപിന്റെ ആരോപണത്തിന് വാഷിങ്ടണിന്റെ പക്കൽ യാതൊരുവിധ തെളിവുമില്ല.

അമേരിക്കയുടെ ഇപ്പോഴത്തെ ഈ ആക്രമണത്തിനുപിന്നിൽ സ്പഷ്ടമായും മൂന്ന് കാരണങ്ങൾ കണ്ടെത്താൻ കഴിയും.

ഒന്നാമത്തേത്, പശ്ചിമാർദ്ധ ഗോളത്തിൽ അമേരിക്കയുടെ അപ്രമാദിത്തം വീണ്ടും അടിച്ചേൽപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നു. ഭാവിയിൽ യൂറോപ്യൻ ഇടപെടലുകൾക്കും കോളനിവൽക്കരണത്തിനും അമേരിക്കൻ ഭൂഖണ്ഡത്തിൽ യാതൊരു പരിധിയുമുണ്ടായിരിക്കില്ല എന്നാണ് 1823ല്‍ പ്രസിഡന്റ് ജെയിംസ് മൺറോ പ്രഖ്യാപിച്ചത്. ഇതാണ് പിൽക്കാലത്ത് മൺറോ സിദ്ധാന്തം എന്നറിയപ്പെടാൻ തുടങ്ങിയത്, അമേരിക്കയുടെ അടുക്കളമുറ്റം എന്ന് അവർ അവകാശപ്പെടുന്ന ലാറ്റിനമേരിക്കൻ രാജ്യങ്ങൾക്കുമേൽ ഈ സിദ്ധാന്തം അമേരിക്കൻ അധീശാധിപത്യം സ്ഥാപിക്കുന്നതായിരുന്നു; ഈ പ്രദേശത്താകെ അമേരിക്കയുടെ സ്വാധീന മേഖല രൂപപ്പെടുത്തിക്കൊണ്ടാണ് അത് സാധ്യമാക്കിയത്.

ട്രംപ് ഭരണകൂടം ഈയിടെ പുറത്തിറക്കിയ ദേശീയ സുരക്ഷാ സിദ്ധാന്തം, ലാറ്റിനമേരിക്കയെയും കരീബിയയെയും തങ്ങളുടെ തന്ത്രപരമായ മുൻഗണനയായി പ്രഖ്യാപിക്കുന്നു – മൺറോ സിദ്ധാന്തത്തിനുള്ള ട്രംപിന്റെ ഒരു ഉപസിദ്ധാന്തമാണിത്. ഇതിനെയാണ് അമേരിക്കൻ മാധ്യമങ്ങളും വിദഗ്ധരും ‘ഡോൺറോ സിദ്ധാന്തം’ (Donroe Doctrine) എന്നു വിളിച്ചത്. ലാറ്റിനമേരിക്കയിൽ പുറമേനിന്നുള്ള ശക്തികളുടെ (ചൈന) സ്വാധീനത്തെയും നിയന്ത്രണത്തെയും അമേരിക്ക നിർബന്ധമായും നിരാകരിക്കണമെന്നും പശ്ചിമാർദ്ധഗോളം അമേരിക്കയുടെ രാഷ്ട്രീയ, സാമ്പത്തിക, സൈനിക സ്വാധീനത്തിൻകീഴിലായിരിക്കണമെന്നത് ഉറപ്പാക്കണമെന്നും ഈ ഡോൺറോ രേഖ പറയുന്നു.

രണ്ടാമത്തേത്, അമേരിക്കയുടെ അപ്രമാദിത്തം ശക്തിപ്പെടുത്തുന്നതിനൊപ്പം, ഈ മേഖലയിൽ ചൈനയുടെയും റഷ്യയുടെയും സ്വാധീനമുണ്ടാകുന്നുണ്ടോ എന്ന് നിരീക്ഷിക്കാനും അമേരിക്ക ആഗ്രഹിക്കുന്നു. ചൈന ഇതിനകംതന്നെ ലാറ്റിനമേരിക്കയിൽ ബെൽറ്റ് ആന്റ് റോഡ് ഇനിഷ്യേറ്റീവിലൂടെ വലിയതോതിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. ഈ പ്രദേശത്ത് ഈ ഇനിഷേ-്യറ്റീവിൽ 24 രാജ്യങ്ങൾ ഒപ്പുവച്ചിട്ടുണ്ടെന്ന് ബീജിങ് അവകാശപ്പെടുന്നു. ഈ മേഖലയിലെ മിക്ക രാജ്യങ്ങളുടെയും ഏറ്റവും വലുതോ രണ്ടാമത്തെയോ വ്യാപാര പങ്കാളിയുമാണ് ചൈന.

ട്രംപ് തന്റെ രണ്ടാമൂഴത്തിൽ, ഈ വൻകരയിലെ തീവ്രവലതുപക്ഷക്കാരെ – ബ്രസീലിലെ ജയർ ബോൾസനാരോയെ മുതൽ അർജന്റീനയിലെ ഹാവെർ മിലിയെ വരെ – പിന്തുണച്ചു. ഹോണ്ടുറാസിൽ ട്രംപ് പിന്തുണയ്ക്കുന്ന വലതുപക്ഷ സ്ഥാനാർഥി നസ്രി അസ്-ഫുറ കഴിഞ്ഞമാസം പ്രസിഡന്റ് പദം നേടി. വലതുപക്ഷത്തിന്റെ തിരിച്ചുവരവോടെ, അമേരിക്കയും അതിന്റെ പാശ്ചാത്യ സഖ്യകക്ഷികളും തെക്കേ അമേരിക്കയിലെ പിങ്ക് വേലിയേറ്റത്തെ പിന്നോട്ടടിപ്പിക്കുന്നതിന് ശ്രമിക്കുകയാണ്.

ലാറ്റിനമേരിക്കയിൽ ഇപ്പോഴും ഏതാനും ഇടതുപക്ഷ സർക്കാരുകൾ ഉണ്ട്. അവയിൽ രണ്ടു രാജ്യങ്ങൾ അമേരിക്കൻ ആധിപത്യത്തെ പരസ്യമായി വെല്ലുവിളിക്കുകയും ചൈനയും റഷ്യയുമായി തന്ത്രപരവും സാമ്പത്തികവുമായ ശക്തമായ ബന്ധങ്ങൾ സ്ഥാപിക്കുകയുമാണ് – വെനസേ-്വലയും ക്യൂബയും. ഈ രണ്ടു രാജ്യങ്ങളിൽ ഒന്നായ വെനസേ-്വല, അതിന്റെ അതിവിപുലമായ ദ്രാവകസ്വർണത്തിന്റെ കരുതൽശേഖരമുള്ളതുകൊണ്ടുതന്നെ ഒരു പ്രമുഖസ്ഥാനം വഹിക്കുന്നു.

വെനസേ-്വലയിലെ, എണ്ണ ഏതാണ്ട് 80 ശതമാനവും വാങ്ങുന്നത് ചൈനയാണ്. വെനസേ-്വലയിലെ എണ്ണ മേഖലയിൽ ഇടപാടുകളുള്ളതും നിക്ഷേപങ്ങളുള്ളതുമായ ഏറ്റവും വലിയ വിദേശ കമ്പനിയും ചൈന നാഷണൽ പെട്രോളിയം കോർപ്പറേഷൻ (CNPC) ആണ്. അമേരിക്കൻ ഉപരോധംമൂലം ചൈന, വെനസേ-്വലയിൽ നിക്ഷേപിക്കുന്നതിൽനിന്ന് പിന്തിരിഞ്ഞെങ്കിലും 2024ൽ ചെെന കോൺകോഡ് റിസോഴ്സസ് കോർപ്പറേഷൻ എന്ന സ്വകാര്യ കമ്പനി മാറാക്കയ്ബൊ തടാകത്തിൽ രണ്ട് എണ്ണപ്പാടങ്ങൾ വികസിപ്പിക്കുന്നതിന് വെനസേ-്വലൻ സർക്കാരിന്റെ എണ്ണക്കമ്പനിയായ PDVSAയുമായി ഒരു ബില്ല്യൺ ഡോളറിന്റെ കരാറിലൊപ്പിട്ടു. 2025 തുടക്കത്തിൽ ട്രംപ് ഭരണകൂടം, ചൈനയുടെ നേതൃത്വത്തിലുള്ള ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവിൽനിന്നും പിന്മാറാൻ പനാമയ്ക്കുമേൽ നിർബന്ധം ചെലുത്തി. മദുറോ ഭരണകൂടത്തെ ബലംപ്രയോഗിച്ച് താഴെയിറക്കുകയാണെങ്കിൽ, ചൈനയും റഷ്യയുമായി സാമ്പത്തിക, സുരക്ഷാ സഹകരണത്തിനെതിരെ ഈ മേഖലയിലെ മറ്റു ദുർബലരാജ്യങ്ങൾക്ക് ശക്തമായ സന്ദേശം നൽകാൻ അമേരിക്കയ്ക്കാകും.

പ്രശ്നം എണ്ണതന്നെ
മൂന്നാമത്തെ കാരണം എണ്ണയാണ്. ലോകത്ത് അറിയപ്പെടുന്ന എണ്ണ കരുതൽ ശേഖരത്തിന്റെ ഏകദേശം 17% അഥവാ 30,000 കോടി ബാരൽ എണ്ണ വെനസേ-്വലയിലാണ്; 1976ൽ വെനസേ-്വലയുടെ എണ്ണമേഖല ദേശസാൽക്കരിക്കുന്നതുവരെ അവിടെ സജീവ മായിരുന്നത് എക്സോൺമൊബിലും ഗൾഫ് ഓയിലും പോലെയുള്ള അമേരിക്കൻ കമ്പനികളായിരുന്നു. അമേരിക്കയുടെ എണ്ണക്കരുതൽ ശേഖരത്തിന്റെ നാലിരട്ടിയോളം വരുമിത്. 1999ൽ ഇടതുപക്ഷത്തിന്റെ നേതാവ് ഹ്യൂഗോ ഷാവേസ് ‍‍‍ അധികാരത്തിൽ വന്നപ്പോൾ ദേശസാൽക്കരണം ശക്തിപ്പെടുത്തുക വഴി രാജ്യത്തെ എണ്ണ സ്രോതസ്സുകൾക്കുമേലുള്ള ഭരണകൂടത്തിന്റെ നിയന്ത്രണം കൂടുതൽ ദൃഢമാക്കി; എണ്ണയിൽനിന്നുള്ള ലാഭമുപയോഗിച്ച് ദാരിദ്ര്യനിർമാർജന പദ്ധതികൾ കൊണ്ടുവന്നു (2002ൽ ഷാവേസിനെതിരെ അമേരിക്കൻ പിന്തുണയോടെ ഒരു സൈനിക അട്ടിമറിയുണ്ടായി. എന്നാൽ ഈ സൈനിക അട്ടിമറിയ്ക്കുപിന്നിലെ ഗൂഢാലോചനകാർക്കെതിരെ ശക്തമായ ബഹുജന പ്രക്ഷോഭം ഉയർന്നതിന്റെ പശ്ചാത്തലത്തിൽ 48 മണിക്കൂറിനുള്ളിൽ ഷാവേസ് അധികാരത്തിൽ തിരിച്ചുവന്നു.)

വെനസേ-്വല സ്വന്തം രാജ്യത്തെ എണ്ണ സ്രോതസ്സുകൾ ദേശസാൽക്കരിച്ചതിനെതിരെ ട്രംപ് കഴിഞ്ഞ മാസം നേരിട്ട് നടത്തിയ പരാമർശത്തിൽ അയാൾ ആവശ്യപ്പെട്ടത്, ‘‘മോഷ്ടിച്ച അമേരിക്കൻ എണ്ണയും ഭൂമിയും ആസ്തികളും’’ തിരികെ നൽകണമെന്നാണ്. അമേരിക്കൻ കമ്പനികൾക്ക് വെനസേ-്വലയുടെ എണ്ണ ആവശ്യമാണെന്നും ട്രംപ് വ്യക്തമാക്കി. അത് അമേരിക്കയെ പേഴ്സ്യൻ –ഗൾഫ് രാജ്യങ്ങളിൽനിന്നുള്ള എണ്ണയെ ആശ്രയിക്കുന്നത് കുറയ്ക്കാനും ചൈനയെ വെനസേ-്വലയിൽനിന്ന് പുറത്താക്കാൻ നിർബന്ധിതമാക്കാനും സഹായിക്കുമെന്ന് ട്രംപ് കരുതുന്നു.

ട്രംപ് ഇക്കാര്യം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. 2019ൽ, ഒന്നാം ട്രംപ് ഭരണകൂടം ഗെ-്വയ്ഡോയെ വെനസേ-്വലയുടെ ആക്ടിങ് പ്രസിഡന്റായി അവരോധിച്ചശേഷം, ഗെ-്വ
യ്ദൊയ്ക്ക് അധികാരം പിടിച്ചെടുക്കാനായാൽ വെനസേ-്വലയുടെ എണ്ണമേഖലയിലേക്ക് അമേരിക്കയ്ക്ക് പ്രവേശനം നൽകാനും ചൈനയെയും റഷ്യയെയും പുറത്താക്കാനും പ്രതിജ്ഞാബദ്ധനായിരിക്കണമെന്ന് ആവശ്യപ്പെടാൻ ട്രംപ് തന്റെ സുരക്ഷാ ഉദ്യോഗസ്ഥരോട് ഉത്തരവിട്ടിരുന്നുവെന്ന് ട്രംപിന്റെ മുൻ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടൻ തന്റെ ഓർമ്മക്കുറിപ്പിൽ എഴുതി. 2023ല്‍ ട്രംപ് പറഞ്ഞു: ‘‘2021ൽ ഞാൻ അധികാരമൊഴിയുമ്പോൾ വെനസേ-്വല തകർച്ചയുടെ വക്കിലായിരുന്നു.നമ്മൾ അത് പിടിച്ചെടുക്കാനുള്ളതായിരുന്നു; അങ്ങനെയെങ്കിൽ, ആ എണ്ണ മുഴുവനും നമുക്കു കിട്ടിയേനെ’’.

അവിടുത്തെ ഭരണകൂടം തകർന്നാൽ അധികാരത്തിലേറാൻ കച്ചകെട്ടിയിരുന്ന പാശ്ചാത്യരാജ്യങ്ങളുടെ പ്രിയപ്പെട്ട വെനസേ-്വലൻ രാഷ്ട്രീയക്കാരിയായ മച്ചാഡോ, വെനസേ-്വ
ലയുടെ എണ്ണമേഖല അമേരിക്കയ്ക്ക് തുറന്നുകൊടുക്കുമെന്ന് ഇതിനകംതന്നെ വാഗ്ദാനം നൽകിയിട്ടുണ്ട്. ‘‘ഞങ്ങൾ മേൽതട്ടിലും ഇടതട്ടിലും കീഴ്തട്ടിലുമുള്ള എണ്ണ മുഴുവനും – എല്ലാ കമ്പനികൾക്കുമായി തുറന്നുകൊടുക്കും’’ എന്ന് അവർ ട്രംപിന്റെ മൂത്തമകൻ ഡൊണാൾഡ് ട്രംപ് ജൂനിയർ ആതിഥേയത്വം വഹിച്ച ഒരു പോഡ്കാസ്റ്റിൽ പറഞ്ഞിരുന്നു. രാജ്യത്തെ മിനറലുകളും വൈദ്യുതി മേഖലയും കൂടി വിദേശ (എന്നുവെച്ചാൽ അമേരിക്കൻ) കമ്പനികൾക്കായി തുറന്നുകൊടുക്കുമെന്നും അവർ കൂട്ടിച്ചേർത്തു. l
കടപ്പാട്: The Hindu

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

nineteen − nineteen =

Most Popular