Thursday, January 29, 2026

ad

Homeകവര്‍സ്റ്റോറിഫേസ്ബുക്കിൽ നിന്ന്

ഫേസ്ബുക്കിൽ നിന്ന്

എസ് ശാരദക്കുട്ടി
അവൾക്കൊപ്പമെന്ന തീരുമാനത്തോളം 
ശക്തി മറ്റൊന്നിനുമില്ല
ന്നത്തെ വിധി എന്തു തന്നെ ആയാലും അതിന് എത്രയോ മുൻപേ കേരള മനസ്സാക്ഷി വിധിയെഴുതിക്കഴിഞ്ഞു.

‘അവൾക്കൊപ്പം എന്നാൽ നീതിക്കൊപ്പം ‘ എന്ന ആ തീരുമാനം ചിലർക്കുള്ള അന്തിമവിധി തന്നെയായിരുന്നു.

അതോടെ ഇനിയൊരു തിരിച്ചുവരവില്ലാത്ത വിധം അയാളെ വലിയ തടവറയിലാക്കിക്കഴിഞ്ഞു. വെറും ഇരകൾ അന്നുമുതൽ അതിജീവിതകൾ എന്നുയർത്തപ്പെട്ടു. ഒരേ ദിശയിൽ മാത്രമല്ല, എതിർദിശയിലും ഭൂമിക്ക് തിരിയാനാകുമെന്ന് നാം കണ്ടു തുടങ്ങി.

നിസ്സഹായതയുടെ പാരമ്യത്തിൽ നിന്ന് ഉയിർത്തെഴുന്നേൽക്കുന്ന എലികൾക്കും സിംഹത്തിനെ ചിലപ്പോൾ വലയിലാക്കാൻ കഴിയും. സമൂഹമനസ്സാക്ഷി ഒരു വലിയ കോടതിയാണ്. അത് പഠിപ്പിക്കുന്ന പാഠമാണ് ഏറ്റവും വലിയ പാഠം.

അതുകൊണ്ട് ഇന്നത്തെ ഒരു കടലാസ് വിധിക്കു വേണ്ടി കാത്തിരിക്കുമ്പോൾ വലിയ ആശങ്കകളോ പ്രതീക്ഷകളോ ഇല്ല. അവൾക്കൊപ്പമെന്ന തീരുമാനത്തോളം ശക്തി മറ്റൊന്നിനുമില്ല.

വേട്ടർക്കാർക്കൊപ്പം 
എന്നും കോൺഗ്രസ്
അടൂർ പ്രകാശിന്റെ കോൺഗ്രസിനും യു.ഡി.എഫിനും അഡ്വാൻസ് ആദരാഞ്ജലികൾ. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിനൊപ്പം പുതിയൊരു സഖ്യകക്ഷികൂടിയുണ്ടാവും. കഴിഞ്ഞ തവണ ഒളിഞ്ഞു പിന്തുണച്ചിരുന്നൊരു സഖ്യകക്ഷി. ഇത്തവണ നേരിട്ട് കളത്തിലിറങ്ങും. ആ കക്ഷിയുടെ സാമ്പിൾ സ്ഥാനാർത്ഥിയായിരുന്ന ധർമജനെ ബാലുശ്ശേരിക്കാർ ഓടിച്ചുവിട്ടതാണ്. ഇത്തവണ ധർമജൻമാരുടെ എണ്ണം അരഡസനെങ്കിലും വരുമായിരിക്കും.

ഭാഗ്യലക്ഷ്മി കെ
സ്ഥ
ലപ്പേരുകളിൽ ഒതുങ്ങിപ്പോകുവാൻ വിധിക്കപ്പെട്ട അനേകർക്ക് മനോബലം നൽകിയ പോരാളിയാണ് അതിജീവിതയും അവർക്കൊപ്പം നിലയുറപ്പിച്ച ഓരോത്തരും. ഇരയെന്നോ അതിജീവിതയെന്നോഅല്ല, സ്ത്രീത്വത്തിന്റെ അന്തസ്സുയർത്തിയ പോരാളിയെന്ന് ആ മഹതിയെ വിളിക്കാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. നീതിക്കായുള്ള ഈ പോരാട്ടത്തിന് പിന്തുണയുമായി കേരളത്തിലെ നീതി ബോധമുള്ള വിദ്യാർത്ഥികളുണ്ട്; ഞങ്ങളുടെ അമ്മമാരുടെ മനസ്സ് അവർക്കൊപ്പമാണ്.

ഒട്ടും തളരരുത് എന്ന് ഞങ്ങൾക്കുവേണ്ടി അവരോട് പറയണം. ഈ പോരാട്ടം കോടതിയിലല്ല, ജനമനസ്സുകളിലാണ് നടക്കുന്നത്.

നിർഭയയായ ആ പോരാളിക്ക്,
നിങ്ങൾക്ക് ഓരോരുത്തർക്കും
സ്നേഹം, ആദരവ്.

ആത്മാഭിമാനമുള്ള, നിർഭയമായ ജീവിതത്തിന് നമുക്ക് ഒരുമിച്ച് പൊരുതാം.

സെെബർ ആക്രമണത്തിനെതിരെ ഡിജിപിക്ക് ഭാഗ്യലക്ഷ്മിയുടെ പരാതി.

Sir എന്റെ പേര് ഭാഗ്യലക്ഷ്മി.

കഴിഞ്ഞ 51 വർഷമായി മലയാള സിനിമാ രംഗത്ത് ഡബ്ബിങ് ആർട്ടിസ്റ്റ് ആയി പ്രവർത്തിക്കുന്നു.

ഈ കഴിഞ്ഞ 3 ദിവസമായി “THALSA
MAYAM MEDIA’ എന്ന online മീഡിയ “ദിലീപ് അഭിനയിക്കുന്ന ഒറ്റ സിനിമ പോലും വിജയിക്കില്ല വിജയിക്കാൻ ഞങ്ങൾ സമ്മതിക്കില്ല’ എന്ന വാചകത്തോടുകൂടി എന്റെ ഫോട്ടോയും വെച്ചുകൊണ്ട് ഒരു വ്യാജവാർത്ത സോഷ്യൽ മീഡിയയിൽ( Facebook, Instagram) പ്രചരിപ്പിക്കുന്നതായി എന്റെ ശ്രദ്ധയിൽ പെട്ടു.. അങ്ങനെയൊരു നീക്കമോ ഉദ്ദേശ്യമോ ഒരിക്കലും എനിക്കില്ല ഞാൻ ചെയ്യുകയുമില്ല. മാത്രമല്ല “UDF convenor ആയ അടൂർ പ്രകാശിനെതിരെ ഞാൻ നിയമനടപടിക്ക് ഒരുങ്ങുന്നു” എന്ന വാർത്തയും ഇതേ മീഡിയയിൽ എന്റെ പേരിൽ പ്രചരിപ്പിക്കുന്നുണ്ട്. ഇത്തരം വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നത് എന്റെ സത്യസന്ധമായ സാമൂഹിക പ്രവർത്തനത്തെ സമൂഹത്തിനുമുൻപിൽ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടിയും, ദിലീപ് എന്ന നടന്റെ ഫാൻസിനെ ക്കൊണ്ട് എന്നെ തെറിവിളിപ്പിക്കാൻ വേണ്ടിയും മാത്രമാണ് എന്ന് ഞാൻ സംശയിക്കുന്നു. ആയതിനാൽ ഇത്തരം തെറ്റായ വാർത്തകൾ മാത്രം പ്രചരിപ്പിക്കുന്ന “THALSAMAYAM MEDIA” എന്ന ഈ Online മാധ്യമത്തിനെതിരെ കർശനമായ നടപടിയെടുക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.

നിനക്കും അമ്മ പെങ്ങന്മാരില്ലേ?
ആ പെൺകുട്ടിയെ ദ്രോഹിക്കുമ്പോൾ നിനക്ക് തോന്നിയില്ലേ വീട്ടിൽ അമ്മ ഉണ്ടെന്ന്. നീ ഉപദ്രവിച്ച സ്ത്രീകളുടെ വീഡിയോസ് നിന്റെ മൊബൈലിൽ ഉണ്ടെന്നാണല്ലോ,

പിന്നെ ഇതൊക്കെ സർവ്വ സാധാരണ കാര്യമാണെന്ന് നീ തന്നെ പറഞ്ഞു. നിനക്ക് അമ്മ, പെങ്ങൾ എന്നൊന്നും ഇല്ലേടാ. ഇഞ്ചിഞ്ചായി അനുഭവിക്കണം നീ..

നരകിക്കണം. ഈ നാട്ടിലെ സകലരുടെയും ശാപം ഉണ്ട് നിനക്ക്.

അമ്മയായും സഹോദരിയായും 
കൂട്ടുകാരിയായും അതിജീവിതയ്ക്കൊപ്പം
ക്വട്ടേഷൻ ബലാത്സംഗം എന്ന് ആരോപിക്കപ്പെട്ട കേസ് ഇപ്പോൾ ജീവപര്യന്തം ശിക്ഷ വിധിക്കത്തക്കവണ്ണം പ്രത്യേകതകളൊന്നുമില്ലാത്ത വെറും ബലാത്സംഗം മാത്രമായി!

ഒരു പെൺകുട്ടിയെ ബലാത്സംഗം ചെയ്യാനായി വാഹനത്തിനുള്ളിൽ മെത്തവിരിച്ചു തയ്യാറെടുത്തിരുന്നവരെ സങ്കല്പിച്ചുനോക്കൂ.

ഇങ്ങനെയുള്ള ഒരു നാട്ടിൽ നമ്മുടെ പെൺമക്കൾ സുരക്ഷിതരാണോ എന്ന് ഉത്കണ്ഠപ്പെടുന്ന എല്ലാ അമ്മമാരും പ്രതികൾക്ക് പരമാവധി ശിക്ഷ ലഭിക്കണമെന്ന് ആഗ്രഹിച്ചിട്ടുണ്ട്. 13 വർഷത്തിനുശേഷം ഇവർ പുറത്തുവരുന്നതിനെക്കുറിച്ച് ആശങ്കപ്പെടുന്നുണ്ട്.

വാഹനം ഓടിച്ചവൻമുതൽ കിടക്ക വിരിച്ചവൻ വരെ കൂട്ടുത്തരവാദികളാണ്.

തെറ്റു ചെയ്തതിൽ കുറ്റബോധമുണ്ട് പശ്ചാത്താപമുണ്ട് ക്ഷമിക്കണം എന്നല്ല പ്രതികൾ പറഞ്ഞത്, ഞങ്ങൾ ഒരു തെറ്റും ചെയ്തിട്ടില്ല; ഒരു പെറ്റി കേസ് പോലും തങ്ങളുടെ പേരിലില്ല. വെറുതേ വണ്ടിയേൽ കയറിയെന്നേ ഉള്ളൂ എന്നാണ്.

ഇത്രയും വർഷം ജയിലിൽ കിടന്നിട്ടും പശ്ചാത്താപം തോന്നാത്ത ഇവർക്കാണോ ഇനി മാനസാന്തരം ഉണ്ടാകുന്നത്?

വീട്ടിൽ അമ്മയുണ്ട് ഭാര്യയുണ്ട് മകളുണ്ട് എന്നെല്ലാം ഇന്ന് കോടതിയിൽ കണ്ണീരൊഴുക്കിയവരോട് ഒരു സഹതാപവും തോന്നുന്നില്ല. അന്ന് എന്നെ വെറുതേ വിടണേ എന്ന് കരഞ്ഞു യാചിച്ച അതിജീവിതയുടെ കണ്ണീരിനോട് നീതിപുലർത്താനേ സാധിക്കൂ.പ്രതികളുടെ കുടുംബസാഹചര്യവും പ്രായവും പരിഗണിക്കുന്നത് എന്തിനാണെന്നറിയില്ല,വിവാഹ നിശ്ചയം കഴിഞ്ഞ ഒരു പെൺകുട്ടിക്കു നേരിട്ട ദാരുണമായ അനുഭവത്തെ പരിഗണിക്കാനേ തോന്നുന്നുള്ളു. അവളുടെ അമ്മയുടെ അവസ്ഥയെ കുറിച്ചേ ചിന്തിക്കുന്നുള്ളു.

എനിയ്ക്കുണ്ട് ഇരുപത് വയസ്സുള്ള ഒരു മകൾ. ട്രെയിനിലും ബസ്സിലും ഓട്ടോയിലും യാത്ര ചെയ്ത് അവൾ കോളേജിൽ പോകുമ്പോൾ എവിടെ വെച്ചും പ്രത്യക്ഷപ്പെടാവുന്ന ഗോവിന്ദചാമിമാരേയും പൾസർ സുനിമാരേയുമൊക്കെ സങ്കല്പിച്ച് ആധിപിടിച്ച് പ്രാർത്ഥനകളോടെ കഴിയുന്ന ഒരമ്മയാണ് ഞാൻ.

പീഡിപ്പിക്കപ്പെടുന്ന ഓരോ പെൺകുട്ടികളുടെയും വാർത്തകൾ കാണുമ്പോൾ അത് എന്റെ മകളല്ലല്ലോ എന്നോർത്ത് ഇന്നേവരെ സമാധാനിച്ചിട്ടില്ല ഞാൻ. നിസ്സഹായതയോടെ നിലവിളിക്കുന്ന എല്ലാ മക്കൾക്കും ഒരേ സ്വരമാണ്.

അവരുടെ കണ്ണീർ ഒരേപോലെയേ പെയ്യൂ.

അവരുടെ മുറിവുകൾക്ക് ഒരേ നീറ്റലായിരിക്കും.

അവൾക്ക് സുരക്ഷിതത്ത്വം വേണം.

നിർഭയമായി സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം വേണം. ഇരുട്ടിലും ജ്വലിക്കുന്ന നിയമങ്ങൾ ഉറപ്പുവരുത്തണം.

അപമാനിക്കപ്പെട്ടാൽ പോരാടി ജയിക്കാനുള്ള കരുത്ത് അവൾക്കുണ്ടെന്ന് ലോകത്തെവിടെയും തെളിയിക്കപ്പെടുന്നത് സ്വാധീനം കൊണ്ടോ സമ്പത്തു കൊണ്ടോ അല്ല,

തളരില്ല എന്ന ആത്മവിശ്വാസം നൽകുന്ന പിന്തുണകളാലാണ് !
അവൾക്കൊപ്പമാണ് എന്നും എക്കാലവും.
നീതി ലഭിച്ചു എന്ന് അവൾ പറയും വരെ,
അമ്മയായും സഹോദരിയായും കൂട്ടുകാരിയായും അതിജീവിതയ്ക്ക് ഒപ്പം. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

thirteen − eight =

Most Popular