Saturday, December 6, 2025

ad

Homeകവര്‍സ്റ്റോറിഭിന്നശേഷിക്കാർ

ഭിന്നശേഷിക്കാർ

സി ചന്ദ്രബാബു

ക്കഴിഞ്ഞ 10 കൊല്ലക്കാലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ ഭിന്നശേഷിക്കാരുടെ വികസനത്തിനായി സമഗ്ര ഇടപെടലുകളാണ് നടത്തിയിട്ടുള്ളത്. ഭിന്നശേഷിക്കാരെ കണ്ടെത്തല്‍, അവരുടെ വിദ്യാഭ്യാസം, തെറാപ്പികള്‍, തൊഴില്‍ പരിശീലനം എന്നീ മേഖലകളില്‍ സ്തുത്യര്‍ഹമായ ഇടപെടലുകളാണ് സര്‍ക്കാര്‍ നടത്തിയിട്ടുള്ളത്. ഭിന്നശേഷി അവകാശ നിയമം ഉറപ്പാക്കുന്ന രീതിയില്‍ സര്‍ക്കാര്‍ മേഖലയില്‍ 4% തൊഴില്‍ സംവരണം പ്രാവര്‍ത്തികമാക്കിയത് എൽഡിഎഫ് സര്‍ക്കാരിന്റെ മികച്ച നേട്ടമാണ്. സമൂഹ്യനീതി വകുപ്പിനോടൊപ്പം തോളോടുതോള്‍ ചേര്‍ന്നുള്ള ഇടപെടലുകളാണ് കേരളത്തിലെ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ ഈ മേഖലയില്‍ നടത്തിയിട്ടുള്ളത്. ഭിന്നശേഷിക്കാര്‍ക്കുള്ള പെന്‍ഷന്‍, സ്കോളര്‍ഷിപ്പുകള്‍, ബഡ്സ് സ്കൂളുകള്‍, ബഡ്സ് റീഹാബിലിറ്റേഷന്‍ സെന്ററുകള്‍ എന്നിവയുടെ നടത്തിപ്പ്, തൊഴില്‍ പരിശീലന പരിപാടികള്‍, കലോത്സവങ്ങള്‍ എന്നിങ്ങനെ നിരവധി ഭിന്നശേഷി ശാക്തീകരണ പ്രവര്‍ത്തനങ്ങളാണ് കേരളത്തിലെ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ ഏറ്റെടുത്തിട്ടുള്ളത്.

തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ ഭിന്നശേഷി ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തിപകരുന്ന രീതിയിലാണ് സാമൂഹ്യനീതി വകുപ്പ് ഈ മേഖലയില്‍ ഇടപെടലുകള്‍ നടത്തിയിട്ടുള്ളത്. സാമൂഹിക സുരക്ഷാ മിഷന്റെ നേതൃത്വത്തില്‍ എല്ലാ ജില്ലാ ആശുപത്രികളിലും പ്രാരംഭ ഇടപെടല്‍ കേന്ദ്രങ്ങളും (District Early Intervention Centre) ആറ് മെഡിക്കല്‍ കോളേജുകളില്‍ പ്രാദേശിക ഇടപെടല്‍ കേന്ദ്രങ്ങളും (Regional Early Intervention Centre) സ്ഥാപിക്കുകയുണ്ടായി. ഭിന്നശേഷി മേഖലയിലെ പ്രൊഫഷണലുകളെ വാര്‍ത്തെടുക്കുന്നതിനായി സ്ഥാപിക്കപ്പെട്ടിട്ടുള്ള അപെക്സ് സ്ഥാപനങ്ങളായ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്റ് റീഹാബിലിറ്റേഷന്‍ (NIPMR), നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്റ് ഹിയറിങ് (NISH) എന്നിവയെ ഈ മേഖലയിലെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റിയെടുക്കാന്‍ നമ്മുടെ സര്‍ക്കാരിനു കഴിഞ്ഞു. പുനരധിവാസ മേഖലയിലെ പുതിയ കോഴ്സുകളായ ബാച്ചിലര്‍ ഓഫ് ഒക്യുപ്പേഷണല്‍ തെറാപ്പി, ബാച്ചിലര്‍ ഓഫ് പ്രോസ്തറ്റിക്സ് ആന്‍ഡ്- ഓര്‍ത്തോറ്റിക്സ് എന്നീ കോഴ്സുകള്‍ ആരംഭിക്കാന്‍ കഴിഞ്ഞത് ഈ കാലയളവിലാണ്.

ശാരീരിക-–മാനസിക–ബൗദ്ധിക വെല്ലുവിളികള്‍ നേരിടുന്ന ഭിന്നശേഷിക്കാര്‍ക്കായി സമഗ്ര പദ്ധതികള്‍ തയ്യാറാക്കും. പിറവി മുതല്‍ ജീവിതാവസാനം വരെ ഓരോ ഭിന്നശേഷിക്കാരന്റെയും മുഴുവന്‍ ജീവിതാവശ്യങ്ങളും കണ്ടറിഞ്ഞ് സമഗ്ര പദ്ധതികള്‍ക്ക് രൂപംനല്‍കും.

ഒന്നാം ഘട്ടം എന്ന നിലയില്‍ പൂജ്യം മുതല്‍ ആറു വയസ്സു വരെയുള്ള കുട്ടികളുടെ വളര്‍ച്ചാ വിളംബം (developmental delay) കണ്ടെത്തുന്നതിന് മുന്‍കൂട്ടിയുള്ള കണ്ടെത്തല്‍ നടപടികള്‍ (early detection) സ്വീകരിക്കും. രക്ഷിതാക്കള്‍, അംഗന്‍വാടി – ആശാവര്‍ക്കര്‍മാര്‍, നിപ്മര്‍, നിഷ്, ജില്ലാ പ്രാഥമിക ഇടപെടല്‍ കേന്ദ്രങ്ങള്‍, പ്രാദേശിക പ്രാഥമിക ഇടപെടല്‍ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെ പ്രൊഫഷണലുകളുടെ സഹായത്തോടെയായിരിക്കും ഈ പ്രക്രിയ നടപ്പിലാക്കുക. ഇത്തരത്തില്‍ പുതുതായി കണ്ടെത്തുന്ന ഭിന്നശേഷിക്കാരുടെയും നിലവില്‍ കണ്ടെത്തിയിട്ടുള്ള ഭിന്നശേഷിക്കാരുടെയും സമഗ്ര വിവര ശേഖരണം നടത്തുകയും ഭിന്നശേഷിക്കാരുടെയാകെ ആരോഗ്യ പരിപാലനം, വിദ്യാഭ്യാസം, തൊഴില്‍ പരിശീലനം, തൊഴില്‍ ലഭ്യത, അനുയോജ്യമായ സഹായക ഉപകരണങ്ങളുടെ ലഭ്യത, പരിപാലകരുടെ (Care Givers) ആവശ്യകത എന്നിവ കണക്കിലെടുത്തുകൊണ്ട് എല്ലാ ഭിന്നശേഷിക്കാർക്കും പ്രത്യേകം വ്യക്തിഗത പരിപാലന പദ്ധതിക്ക് (Individual Care Plan) രൂപംനല്‍കും. ഇത്തരത്തില്‍ രൂപംനല്‍കുന്ന വ്യക്തിഗത പരിപാലന പദ്ധതി തദ്ദേശ ഭരണ സ്ഥാപന തലത്തില്‍ സംയോജിപ്പിച്ചുകൊണ്ട് തദ്ദേശ ഭരണ തല ഭിന്നശേഷി വികസന പദ്ധതിക്ക് രൂപംനല്‍കും.

ഭിന്നശേഷിക്കാർക്ക് ആവശ്യമായ സഹായക ഉപകരണങ്ങൾ (ശ്രവണസഹായി, വീൽചെയറുകൾ) തുടങ്ങിയവ നൽകുന്നതിലും എൽഡിഎഫ് സർക്കാർ ശ്രദ്ധചെലുത്തി. മൊത്തത്തിൽ, ഭിന്നശേഷി വിഭാഗത്തിന് സാധ്യമായ എല്ലാ പരിഗണനകളും ചെയ്യാൻ മുൻകെെയെടുത്ത ഒരു സർക്കാരാണിത്.

ഭിന്നശേഷിക്കാരുടെ വികസനം സംബന്ധിച്ച് ഒരു അവകാശാധിഷ്ഠിത സമീപനമാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി മുന്നോട്ടുവെയ്ക്കുന്നത്. ഭിന്നശേഷിക്കാരുടെ അവകാശ സംരക്ഷണത്തിനായുള്ള ഐക്യരാഷ്ട്ര സഭ കണ്‍വെന്‍ഷനും (UN Convention for Right of Persons with Disabilities) 2016 ലെ ഭിന്നശേഷി അവകാശ നിയമവും മുന്നോട്ടുവെയ്ക്കുന്ന എല്ലാ അവകാശങ്ങളും കേരളത്തിലെ എല്ലാ ഭിന്നശേഷിക്കാര്‍ക്കും അനുഭവവേദ്യമാക്കുക എന്നതാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ലക്ഷ്യം. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

3 − three =

Most Popular