Thursday, January 29, 2026

ad

Homeകവര്‍സ്റ്റോറിഇസ്രയേലിന്റെ നിയമവിരുദ്ധ 
ആക്രമണങ്ങൾ തുടരുന്നു

ഇസ്രയേലിന്റെ നിയമവിരുദ്ധ 
ആക്രമണങ്ങൾ തുടരുന്നു

വിജയ് പ്രഷാദ്

സ്രയേൽ ഒരിക്കലും അന്താരാഷ്ട്ര നിയമത്തെ ബഹുമാനിച്ചിരുന്നില്ല. 1948ൽ സ്ഥാപിക്കപ്പെട്ടതുമുതൽ നിയമലംഘനങ്ങളുടെ പരമ്പരയ്ക്കുതന്നെ ഇസ്രയേൽ തുടക്കംകുറിച്ചു. ടെൽ അവീവിലെ പുതിയ ഗവൺമെന്റ് ‘ഇസ്രയേൽ’ എന്ന് അവകാശപ്പെടുന്ന ഭൂപ്രദേശങ്ങളിൽനിന്ന് പലസ്തീൻകാരെ പാടേ വംശീയമായി തുടച്ചുനീക്കുന്നതിനാണ് പ്രത്യേകിച്ചും ശ്രമിച്ചത്. ഇൗ വംശീയ ശുദ്ധീകരണം–അറബി ഭാഷയിൽ നക്ബ അഥവാ മഹാദുരന്തം–ഹേഗ് ശാസനകളെയും (1907– Hague Regulations) ന്യൂറെംബെർഗ് ചാർട്ടറിനെയും (1945) നക്ബയ്ക്കു ശേഷം ഉടൻ വന്ന വംശഹത്യാ കൺവൻഷനുകളെയും (1948) നഗ്നമായി ലംഘിക്കുന്നതായിരുന്നു. സ്ഥാപിതമായ കാലംമുതൽ ഇസ്രയേൽ നടപ്പാക്കിവരുന്ന അക്രമപ്രവർത്തനങ്ങൾക്ക് ഇന്നേവരെ ലോകത്തിനുമുന്നിൽ കണക്കുപറയേണ്ടതായി വന്നിട്ടില്ല. 2023 ഒക്ടോബർ 7നു ശേഷവും പലസ്തീൻകാർക്കെതിരെ ഇസ്രയേൽ നടത്തുന്നത് വംശഹത്യ തന്നെയാണ്; അതിനൊന്നിനും ഇപ്പോഴും ‘അന്താരാഷ്ട്ര സമൂഹ’ത്തിനുമുന്നിൽ (അവയിൽ പ്രധാനമായും വരുന്നത് അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളുമാണ്) ആ രാജ്യത്തിന് പൂർണമായും കണക്കു പറയേണ്ടതായി വന്നിട്ടില്ലയെന്നു മാത്രമല്ല ഈ ആക്രമണങ്ങളിൽ, ഈ കുറ്റകൃത്യത്തിൽ, അമേരിക്കയ്ക്കും യൂറോപ്യൻ രാജ്യങ്ങൾക്കും പൂർണമായും ഉത്തരവാദിത്തവുമുണ്ട്. വാസ്തവത്തിൽ, 2023 നുശേഷം ഇസ്രയേൽ ആറ് രാജ്യങ്ങളുടെ പരമാധികാരത്തെയാണ്, അവയ്ക്കെതിരെ സായുധ കടന്നാക്രമണം നടത്തിക്കൊണ്ട് ലംഘിച്ചത്. പലസ്തീൻ ഭൂപ്രദേശങ്ങൾക്കു പുറമെ ലബനീൻ, സിറിയ, യെമൻ, ഇറാൻ എന്നിവയും കഴിഞ്ഞ് ഇപ്പോൾ ഖത്തറിനെവരെ ആക്രമിച്ചിരിക്കുന്നു. ഈ സെെനിക നടപടികളെല്ലാം തന്നെ യുണെെറ്റഡ് നേഷൻസ് ചാർട്ടറിനെയും (1945) ജനീവ കൺവൻഷനുകളെയും (1949) രാജ്യങ്ങളുടെ പരമാധികാരത്തെ സംബന്ധിച്ച പതിവ് നിയമങ്ങളെയും ലംഘിക്കുന്നവയാണ്; ഇവയ്ക്കെല്ലാം പുറമെ നിയമസംവിധാനത്തിന്റെ അംഗീകാരമില്ലാത്ത (extra–judicial) കൊലപാതകങ്ങൾക്കെതിരായ നിയമങ്ങളുടെയും ലംഘനമാണ്. ഒന്നുകൂടി പറയട്ടെ, ഈ ആക്രമണ സംഭവങ്ങളോരോന്നും ചുരുങ്ങിയത് അമേരിക്കയെയെങ്കിലും ഇസ്രയേലുകാർ അറിയിച്ചിരുന്നതായാണ് കാണുന്നത്; ഒരു പക്ഷേ, യൂറോപ്യൻ രാജ്യങ്ങളെ അറിയിച്ചിട്ടുണ്ടാവില്ലായിരിക്കാം; അതുകൊണ്ടുതന്നെ അമേരിക്കയും ഇസ്രയേൽ നടത്തുന്ന ഈ നിയമലംഘനങ്ങൾക്കെല്ലാം ഉത്തരവാദിയാണ്. ഈ നഗ്നമായ നിയമലംഘനങ്ങളൊന്നും അന്താരാഷ്ട്ര നിയമങ്ങൾ നടപ്പാക്കേണ്ട സ്ഥാപനങ്ങളിലൂടെ (യുഎൻ സെക്യൂരിറ്റി കൗൺസിലിനെ പോലെയുള്ളവ) അന്താരാഷ്ട്രതലത്തിൽ അപലപിക്കപ്പെട്ടതേയില്ല.

2025 സെപ്തംബർ 9ന് ഖത്തറിലെ ദോഹയിലുള്ള ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഒരു റസിഡൻഷ്യൽ പ്രദേശത്ത് ഇസ്രയേൽ മിസെെൽ ആക്രമണം നടത്തി. ഹമാസ് കൂടിയാലോചനാ സംഘത്തെ ലക്ഷ്യം വച്ചുള്ളതായിരുന്നു ഈ മിസെെൽ ആക്രമണം. മിസെെൽ ഒരു വീടിനു മേലാണ് പതിച്ചത്; ഹമാസ് നേതാവ് ഖലീൽ അൽഹയയുടെ പുത്രൻ ഹുമാം ഖലീൽ അൽ–ഹയയും അയാളുടെ സുഹൃത്ത് ജിഹാദ് ലബാദ് അബുബിലാലും മൂന്ന് സെക്യൂരിറ്റി ഗാർഡുകളും ഖത്തറിലെ ഒരുദ്യോഗസ്ഥനും ഉൾപ്പെടെ 6 ആളുകളാണ് ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഹമാസ് കൂടിയാലോചന സംഘത്തിലെ ഒരാളും കൊല്ലപ്പെട്ടിട്ടില്ല. ഈ ആക്രമണത്തിന്റെ പേരിൽ മാപ്പു പറയാനൊന്നും ഇസ്രയേൽ തയ്യാറായില്ല. ഹമാസിന്റെ നേതൃനിരയിലുള്ള അഞ്ചംഗസംഘത്തിലെ ഒരാളും നയതന്ത്ര വിഭാഗം മേധാവിയുമായ ഖലീൽ അൽ–ഹയ ഈ തരത്തിലുള്ള ആക്രമണങ്ങളെ ആദ്യമായൊന്നുമല്ല, നേരിടുന്നത്. 2014ൽ ഗാസയ്ക്കു നേരെ ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ ഖലീൽ അൽ–ഹയയുടെ മൂത്തപുത്രൻ ഒസാമ അൽ–ഹയയുടെ വീടിനു നേരെയും ആക്രമണമുണ്ടായി; അതിൽ ഒസാമയും അയാളുടെ ഭാര്യയും മൂന്നു കുട്ടികളും കൊല്ലപ്പെട്ടു.

നിരവധി കാരണങ്ങളാൽ ഖത്തറിനു നേരെ നടന്ന ആക്രമണം സംശയാസ്പദമാണ്.

1. ഖത്തറിന് വളരെയേറെ ഉയർന്ന നിലവാരമുള്ള വേ-്യാമാക്രമണ മുന്നറിയിപ്പ് സംവിധാനമാണുള്ളത്; 2017ൽ അമേരിക്കൻ ആയുധ നിർമാതാക്കളായ റായ്ത്തിയോണിൽ നിന്നും വാങ്ങിയതാണത്. ഈ സംവിധാനത്തിന് –A/N FPS 132 ബ്ലോക് 5 ഏർളി വാണിങ് റഡാർ– രാജ്യത്തിനു നേരെ വരുന്ന മിസെെലുകളെ 5000 കിലോമീറ്റർ അകലെ നിന്നുതന്നെ തിരിച്ചറിയാൻ കഴിയും. ഖത്തറിൽ നിന്ന് 1500 കിലോമീറ്റർ അകലെ മാത്രമാണ് ഇസ്രയേൽ; സെക്കൻഡുകൾക്കുള്ളിൽ ഖത്തറിലെ ഒരു പാർപ്പിട മേഖലയിൽ പതിക്കുകയെന്ന ലക്ഷ്യത്തോടെ വരുന്ന മിസെെലുകളെ ഖത്തറുകാർക്ക് തിരിച്ചറിയാൻ കഴിയുമായിരുന്നു. ഇത്രയേറെ മികച്ച ഗുണനിലവാരമുള്ള റഡാർ ഡിറ്റക്ഷൻ സംവിധാനമുള്ള ഖത്തർ ഈ മിസെെലുകളെ ലക്ഷ്യത്തിലെത്തും മുൻപ് വെടിവച്ചു വീഴ്ത്താൻ ശ്രമിച്ചതായുള്ള ഒരു സൂചനയുമില്ല. ഇതിന്റെ അർഥം ഒന്നുകിൽ ഖത്തറിലെ സെെന്യത്തിന് ശേഷിയില്ലായെന്നോ അല്ലെങ്കിൽ ഹമാസ് കൂടിയാലോചന സംഘത്തിന്റെ ഓഫീസിനു നേരെ നടന്ന ഈ ആക്രമണത്തിൽ ഖത്തർ ഇസ്രയേലുമായി ഒത്തുകളിച്ചുവെന്നോ ആണ്.

2. സിറിയക്കു മുകളിലൂടെയാണ് മിസെെൽ വന്നത്; ഇതിന്റെയർഥം ഒന്നുകിൽ സിറിയൻ ഗവൺമെന്റ് ഈ ആക്രമണത്തിന് മുൻകൂട്ടി അനുമതി നൽകിയെന്നോ അല്ലെങ്കിൽ തങ്ങളുടെ അതിർത്തി ലംഘിക്കുന്ന മിസെെലുകളെ കണ്ടെത്താനും നശിപ്പിക്കാനും അവർക്ക് ശേഷിയില്ലെന്നോ ആണ്. സിറിയ-യ്ക്ക് കനത്ത വേ-്യാമ പ്രതിരോധ സംവിധാനമുണ്ട്; ഇതിൽ സോവിയറ്റ് പെെതൃകമുള്ള ഉപകരണങ്ങളും പുതിയ റഷ്യൻ ഉപകരണങ്ങളുമുണ്ട് (S- –300 PM4–2 അഥവാ ഗാർഗോയൽ സിസ്റ്റം ഉൾപ്പെടെയുള്ളവ). സിറിയൻ പീരങ്കിപ്പട ജാഗ്രതാ മുന്നറിയിപ്പ് നൽകിയതായോ വെടിവച്ചതായോ തോന്നുന്നില്ല.

അമേരിക്കയ്ക്കാണെങ്കിൽ ഖത്തറിലെ അൽ ഉദെയ്ദിൽ വളരെ വലിയൊരു സെെനികത്താവളമുണ്ട്. അവിടെ ടെർമിനൽ ഹെെ ആൾറ്റിട്യൂഡ് ഏരിയ ഡിഫെൻസ് (THAAD) സംവിധാനവും പാട്രിയോട്ട് PAC –3 പീരങ്കികളും AN/FPS –132 ഏർലി വാണിങ് റഡാറും ഉൾപ്പെടെ ഗണ്യമായത്ര വേ-്യാമപ്രതിരോധ നിര തന്നെയുണ്ട്. അമേരിക്കയുടെ അൽ ഉദെയ്ദ് വേ-്യാമസേനാത്താവളത്തിൽനിന്ന് മുപ്പത് കിലോമീറ്റർ ദൂരെ മാത്രമാണ് ഇസ്രയേൽ ആക്രമണം നടന്നത്. ഒരാക്രമണം ഉണ്ടാകാനിടയുള്ളപ്പോൾ സ്വന്തം വിമാനങ്ങൾ പറന്നുയരാനുള്ള ജാഗ്രതാ നിർദേശം അമേരിക്ക നൽകാതിരിക്കുമെന്ന് സാധാരണഗതിയിൽ സങ്കൽപ്പിക്കാൻ പോലും സാധിക്കില്ല. എന്നാൽ, അൽ ഉദെയ്ദ്- വേ-്യാമസേനാത്താവളത്തിൽ കാണാനാവുന്ന, വ്യക്തമായ എന്തെങ്കിലും നടപടികൾ ആ സമയത്ത് ഉണ്ടായിരുന്നില്ല എന്നതുതന്നെ കാണിക്കുന്നത് ഈ ആക്രമണത്തെക്കുറിച്ച് അമേരിക്കയ്ക്ക് മുൻകൂട്ടി പൂർണമായ അറിവുണ്ടായിരുന്നു എന്നാണ്.

അതുകൊണ്ട് ദോഹയിൽ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഒരു പ്രദേശത്ത് കഴിയുന്ന ഹമാസ് കൂടിയാലോചനാ സംഘത്തെ തങ്ങൾ ആക്രമിക്കാൻ പോവുകയാണെന്ന് സിറിയയെയും അമേരിക്കയെയും ഖത്തറിനെത്തന്നെയും ഇസ്രയേലുകാർ അറിയിച്ചിട്ടുണ്ടാകുമെന്നാണ് തോന്നുന്നത്. ഇസ്രയേലിന്റെയും അമേരിക്കയുടെയും ഖത്തറിന്റെയുമെങ്കിലും രഹസ്യാ-നേ-്വ
ഷണ വിഭാഗത്തിന് ഹമാസ് സംഘം ഇസ്രയേൽ ആക്രമിച്ച കെട്ടിടത്തിലല്ല താമസിച്ചിരുന്നത് എന്ന് അറിയുന്നതിൽ വീഴ്ച സംഭവിച്ചതുതന്നെ അവരുടെ ഇന്റലിജൻസ് സംവിധാനത്തിന്റെ ദയനീയ പരാജയത്തെയാണ് സൂചിപ്പിക്കുന്നത്. തങ്ങളുടെ ഇന്റലിജൻസ് സംവിധാനത്തിന്റെ ശേഷിയെക്കുറിച്ച് ഊറ്റംകൊണ്ടിരുന്ന ഇസ്രയേലിനെ സംബന്ധിച്ചിടത്തോ
ളം ഈ ആക്രമണം തികച്ചും നാണക്കേടാണുണ്ടാക്കിയത്.

ഈ ആക്രമണം നിയമവിരുദ്ധമായിരുന്നുവെന്ന് മാത്രമല്ല, അതൊരു മാനംകെടുത്തൽ കൂടിയായിരുന്നു. എന്നിട്ടും ഐക്യരാഷ്ട്ര സഭാവേദികളിലൊന്നും ആരും കൃത്യമായി അപലപിക്കാൻപോലും തയ്യാറായിട്ടില്ല. ഇസ്രയേൽ ഒരു കുറ്റവാളി രാഷ്ട്രമെന്ന നിലയിൽ, ചോദ്യം ചെയ്യപ്പെടാതെ സ്വന്തം വഴിയിലൂടെയുള്ള പ്രയാണം തുടരുകതന്നെയാണ്. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

four × five =

Most Popular