വന്യജീവി സംരക്ഷണ നിയമവും മറ്റു വനപരിപാലന നിയമങ്ങളും സംസ്ഥാനങ്ങളെ സംബന്ധിച്ച് വലിയ ബാധ്യതയാണ്. ഇന്ദിര ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് ഭരണമാണ് വനസംരക്ഷണ നിയമങ്ങളെയെല്ലാം കേന്ദ്രീകരിച്ചത്; അന്ന് അതിന് സേ-്വച്ഛാധിപത്യപരമായ സ്വഭാവം നൽകി; ഇപ്പോൾ അതിനെ കൂടുതൽ രൂക്ഷമാക്കുകയാണ് നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബിജെപി വാഴ്ച ചെയ്തിരിക്കുന്നത്. കൃഷിയെയും ജനങ്ങളെയും -ഫലപ്രദമായി സംരക്ഷിക്കുന്നതിൽനിന്ന് ഈ നിയമങ്ങൾ കേരളത്തിലെ എൽഡിഎഫ് സർക്കാരിനെപോലെ കർഷകപക്ഷത്തു നിൽക്കുന്ന സംസ്ഥാന സർക്കാരുകളെ തടയുന്നു. ഇന്ദിര ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് ഗവൺമെന്റാണ് 1972ൽ വന്യജീവി സംരക്ഷണ നിയമം കൊണ്ടുവന്നത്; ഇതിനെ തുടർന്ന് 1976ലെ 42–ാം ഭരണഘടനാ ഭേദഗതിയിലൂടെ വനത്തെ സംസ്ഥാന പട്ടികയിൽ നിന്ന് ഉഭയപട്ടികയിലേക്ക് (Concurrent List) മാറ്റുകയുമുണ്ടായി. പിന്നീട്, കോൺഗ്രസിന്റെയും ബിജെപിയുടെയും നേതൃത്വത്തിലുള്ള വിവിധ ഗവൺമെന്റുകൾ ഇതിൽ കൂടുതൽ കർക്കശമായ വ്യവസ്ഥകൾ കൊണ്ടുവന്നു; വനം വകുപ്പ് ഉദ്യോഗസ്ഥ മേധാവികളുടെ കെെകളിൽ അധികാരം കേന്ദ്രീകരിക്കവെ തന്നെ ജനങ്ങളുടെ ജീവനും ഉപജീവനമാർഗങ്ങളും സംരക്ഷിക്കുന്നതിന് ഏറ്റവും ചുരുങ്ങിയ ചില ഇളവുകൾ നൽകുന്നതിൽ നിന്നു പോലും സംസ്ഥാന സർക്കാരുകളെ അക്ഷരാർഥത്തിൽ വിലക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തിലാണ് വന്യജീവി സംരക്ഷണ നിയമത്തിൽ ഭേദഗതി വേണമെന്നാവശ്യപ്പെട്ടുകൊണ്ട് അഖിലേന്ത്യാ കിസാൻ സഭ പാർലമെന്റിലേക്ക് രണ്ട് മാർച്ചുകളും രാജ്യവ്യാപകമായി ഫോറസ്റ്റാഫീസുകൾക്കു മുന്നിൽ പ്രതിഷേധ പ്രകടനങ്ങളും നടത്തിയത്. കേരളത്തിൽ, കേരള കർഷകസംഘം നിരവധി പ്രതിഷേധങ്ങൾ നടത്തിയിരുന്നു; ഇത്തരം നീക്കങ്ങളിൽ ഏറ്റവും ഒടുവിലത്തേതാണ‍് അടുത്തകാലത്ത് നടത്തിയ കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള കർഷക മുന്നേറ്റ ജാഥ. ജനങ്ങളെയും അവരുടെ ഉപജീവനമാർഗത്തെയും എന്തു വില കൊടുത്തും വന്യമൃഗവിപത്തിൽനിന്നും സംരക്ഷിക്കുകയെന്നതാണ് എൽഡിഎഫ് സർക്കാരിന്റെ നിലപാട് എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന ശ്രദ്ധേയമാണ്. നിയമത്തിൽ കർഷകർക്കനുകൂലമായ ഭേദഗതി വരുത്താൻ ചെറുവിരലനക്കാൻ പോലും തയ്യാറാകാത്ത കോൺഗ്രസും ബിജെപിയും കേരളത്തിൽ വർധിച്ചുവരുന്ന വന്യമൃഗ വിപത്തിനെ എൽഡിഎഫ് സർക്കാരിനെതിരായി തിരിച്ചുവിടാനാണ് ശ്രമിക്കുന്നത്. ഈ വ്യാജ ആഖ്യാനത്തെ കൃത്യമായ വസ്തുതകൾകൊണ്ട് നാം എതിരിടണമെന്നതാണ് പ്രധാന കാര്യം. രാജ്യത്തെയും ആഗോളതലത്തിലെയും സാഹചര്യം എന്താണ്?
മനുഷ്യ – വന്യജീവി
സംഘർഷം കെെകാര്യം
ചെയ്യുന്നതിനുള്ള
ആഗോള ശ്രമങ്ങൾ
ലോക ബാങ്ക് ഗ്രൂപ്പ് റിപ്പോർട്ടുപ്രകാരം ഈ വിഷയത്തെക്കുറിച്ച് പ്രതികരിച്ചിട്ടുള്ള ലോകത്താകെയുള്ള രാജ്യങ്ങളിൽ ഏറെക്കുറെ മൂന്നിൽ രണ്ട് എണ്ണവും (64%) രേഖപ്പെടുത്തിയത്, തങ്ങളുടെ രാജ്യത്ത്, പ്രതേ-്യകിച്ച് താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളിൽ (86%), ‘‘മുഖ്യ’’വും ‘‘ഗൗരവതര’’വുമായ പ്രശ്നമാണ് മനുഷ്യരും വന്യജീവികളും തമ്മിലുള്ള സംഘർഷത്തിന്റെ സ്വഭാവം എന്നാണ്. ഇത് ശാസ്ത്രീയമായ കൊലപ്പെടുത്തൽ അഥവാ ‘‘സംരക്ഷണ കൊല്ലൽ’’ (Conservation Culling) എന്ന ആശയം സ്വീകാര്യത നേടുന്നതിനിടയാക്കി; പരിസ്ഥിതിവാദികൾ പോലും ഇത്തരമൊരു സമീപനത്തിനായി വാദിക്കുകയാണ്. വന്യജീവികളുടെ അമിതമായ എണ്ണം കുറയ്ക്കുന്നതിനുള്ള രീതിയെന്ന നിലയിൽ അവയിൽ കുറേ യെണ്ണത്തെ കൊല്ലുകയെന്നത് ശാസ്ത്രീയമായി നല്ല നിലയിൽ സ്ഥാപിക്കപ്പെട്ടതും മൃഗക്ഷേമത്തിന്റെ കാര്യത്തിൽ സംവേദനക്ഷമവുമാണ്. പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിർത്തുന്നതിനും രോഗങ്ങൾ പൊട്ടിപ്പുറപ്പെടുന്നത് കുറയ്ക്കാനും നിയന്ത്രിക്കാനും മനുഷ്യ–വന്യജീവി സംഘർഷങ്ങൾക്ക് അനിവാര്യമായ സംരക്ഷണ ഉപകരണമെന്ന നിലയിൽ മൃഗങ്ങളെ നിയന്ത്രിതമായി കൊല്ലുന്നതിനെ കാണുന്നത് വർധിച്ചുവരികയാണ്. യൂറോപ്പിലെ ചാര ചെന്നായ്ക്കായി (Grey Wolves) 45 വർഷത്തിലേറെക്കാലം നിലനിന്നിരുന്ന കർക്കശമായ സംരക്ഷണം 2024 ഡിസംബറിൽ അവസാനിപ്പിച്ചു; അവയുടെ എണ്ണം ക്രമാതീതമായി വർധിച്ചതിനെ തുടർന്ന് അവയെ നിയന്ത്രിതമായി കൊലപ്പെടുത്തുന്നതിന് അനുമതി നൽകുകയുണ്ടായി. സ്വിറ്റ്സർലണ്ടും സ-്വീഡനും മറ്റു രാജ്യങ്ങളും കന്നുകാലികളെ സംരക്ഷിക്കുന്നതിന് ചെന്നായ്ക്കളുടെ എണ്ണം വലിയ തോതിൽ കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടു. ഫ്രാൻസിൽ കാട്ടുപന്നിയുടെയും മാനിന്റെയും ഉപദ്രവംമൂലം പ്രതിവർഷമുണ്ടാകുന്ന വിള നഷ്ടം 2007ലെ ഏകദേശ കണക്കുപ്രകാരം 2.3 കോടി യൂറോ വരും. ആസ്ട്രേലിയയിൽ ഓരോ വർഷവും കൊല്ലുന്ന കംഗാരുവിന്റെ എണ്ണം ദശലക്ഷങ്ങളാണ്. മതിപ്പ് കണക്കുകൾ വ്യത്യസ്തമായിരിക്കവെ, 2022ലെ ദേശീയ ടാർഗറ്റ് 44 ലക്ഷം കംഗാരുക്കളെ കൊല്ലണമെന്നായിരുന്നു; പക്ഷേ, റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതു പ്രകാരം വെടിവെച്ചു കൊന്ന കംഗാരുക്കളുടെ യഥാർഥ എണ്ണം 12 ലക്ഷമായിരുന്നു. 90 ലക്ഷത്തോളം കംഗാരുക്കളെ, ആസ്ട്രേലിയയുടെ ദേശീയ മൃഗമായ കംഗാരുവിനെ, കൊല്ലുകയും വാണിജ്യാവശ്യത്തിന് ഉപയോഗിക്കുകയും ചെയ്ത ചില വർഷങ്ങളുണ്ട്. പരിസ്ഥിതി പരിപാലനത്തിനോ കൃഷിക്കാരുടെ ഉപജീവനമാർഗം സംരക്ഷിക്കുന്നതിനോ വന്യമൃഗങ്ങളെ കൊല്ലുന്നതിന് അനുമതി നൽകാൻ ലോകവ്യാപകമായി സർക്കാരുകൾ നിർബന്ധിതമാകുന്ന ഇത്തരം നിരവധി ഉദാഹരണങ്ങളുണ്ട്. അടുത്തകാലത്ത് അർജന്റീനയിൽനിന്നു വന്ന രസകരമായ ഒരു റിപ്പോർട്ടുണ്ട്; അവിടെ കാപ്പിബറാസ് (Capyba
ras) എന്ന പേരിൽ അറിയപ്പെടുന്ന ഏറെക്കുറെ കാട്ടുപന്നിയുടെ അത്ര വലിപ്പമുള്ള മൂഷികവംശത്തിൽപെട്ട ഒരു ഭീമൻ ജീവി ക്രമാതീതമായി പെരുകി; അവ കാടും നാടും കടന്ന് നഗരപ്രദേശങ്ങളിലേക്ക് അതിക്രമിച്ചു കയറി; അവ സൃഷ്ടിച്ച കുഴപ്പങ്ങൾ സ്വന്തം നിലയിൽ കെെകാര്യം ചെയ്യാൻ ജനങ്ങളെ നിർബന്ധിതരാക്കി.
ക്ഷുദ്രജീവികളെയും
വന്യമൃഗങ്ങളെയും കെെകാര്യം
ചെയ്യുന്നതിലുള്ള ഇന്ത്യൻ അനുഭവം
ഇന്ത്യയിൽ ബ്രിട്ടീഷ് കോളനി ഭരണാധികാരികൾ വേണ്ടപ്പെട്ട മൃഗങ്ങളും (desirable animals – വേട്ടയാടുന്നതിനും ഉപഭോഗത്തിനും അനുയോജ്യമായവ) പ്രശ്നക്കാരായ മൃഗങ്ങളും (ക്ഷുദ്രജീവികൾ എന്ന് കണക്കാക്കപ്പെടുന്നവ) എന്ന സങ്കൽപനം കൊണ്ടുവന്നു. ക്ഷുദ്രജീവി വിഭാഗത്തിൽപ്പെട്ടവയെ ഉന്മൂലനം ചെയ്യുന്നതിന് അതാത് പ്രദേശത്തുള്ള വേട്ടക്കാരെ ചുമതലപ്പെടുത്തി; അവർ ചെയ്യുന്ന ജോലിക്ക് കൂലി കൊടുക്കുകയും ചെയ്തു. ബ്രിട്ടീഷ് ഉദ്യോഗസ്ഥർക്കും രാജകുടുംബങ്ങൾക്കും വേണ്ടി ഒരു വിനോദമെന്ന നിലയിൽ നായാട്ടിനെ പ്രോത്സാഹിപ്പിച്ചു. ആയിരക്കണക്കിന് കടുവകളും പുള്ളിപ്പുലികളും മറ്റു വന്യമൃഗങ്ങളും കൊല്ലപ്പെട്ടു. വിരോധാഭാസമെന്നുപറയട്ടെ, പേരുകേട്ട വേട്ടക്കാരിൽ ചിലരെ പിന്നീട് വന്യമൃഗപരിപാലകരായി മാറ്റുകയുണ്ടായി. സ്വതന്ത്ര ഇന്ത്യയിൽ ഇപ്പോൾ മിസോറാം എന്ന് പരക്കെ അറിയപ്പെടുന്ന ലുഷായ് കുന്നുകളുടെ കാര്യം തന്നെ നോക്കാം; അവിടെ 1957ൽ കൂട്ടംകൂടി ഇടതിങ്ങി വളരുന്ന മുളകൾ പൂത്തതിനെ തുടർന്ന് മുളയരി തിന്ന് കൊഴുത്തു വളർന്ന എലികൾ പെറ്റു പെരുകി ധാന്യവയലുകളെയും ഒപ്പം ധാന്യപ്പുരകളെയും ആക്രമിക്കുകയും അത് വലിയ ക്ഷാമത്തിനിടയാക്കുകയും ചെയ്തു. ദുരിതാശ്വാസം ആവശ്യപ്പെട്ടുകൊണ്ട് മിസോ ജനത ‘മിസോ നാഷണൽ ഫാമിൻ ഫ്രണ്ടി’ന് രൂപം നൽകി, യഥാർഥവും ന്യായവുമായ ആവശ്യങ്ങളുന്നയിച്ച മിസോ നേതാക്കളെ അപമാനിക്കുന്ന വിധത്തിൽ ഭരണാധികാരികൾ പെരുമാറിയത് ആ സംഘടന പിന്നീട് മിസോ നാഷണൽ ഫ്രണ്ടായി രൂപപ്പെടുന്നതിനിടയാക്കുകയും മൂന്ന് ദശകത്തോളം നീണ്ടുനിന്ന രക്തരൂഷിതമായ കലാപത്തിൽ കലാശിക്കുകയും ചെയ്തു. ക്ഷുദ്രജീവികൾ പെരുകുന്നതിനെയും ക്ഷാമം പൊട്ടിപ്പുറപ്പെട്ടതിനെയും അവസാനിപ്പിക്കുന്നതിൽ ഉണ്ടാകുന്ന വീഴ്ച ഇത്തരത്തിലുള്ള വിനാശകരമായ അനന്തരഫലങ്ങൾക്കിടയാക്കിയേക്കും.
2016ൽ ഹിമാചൽപ്രദേശിലെ റീസസ് (Rhesus) കുരങ്ങുകളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കുകയും ഹിമാചൽ കിസാൻ സഭയും ഖേതി ബച്ചാവൊ സംഘർഷ സമിതിയും നടത്തിയ നീണ്ടുനിന്ന ബഹുജന കാംപെയ്നെ തുടർന്ന് അവയെ കൊല്ലുന്നതിനുള്ള അനുവാദം നൽകുകയും ചെയ്തു. കുരങ്ങുകൾ ബാലിയുമായി ബന്ധപ്പെട്ടവയാണെന്നും ശ്രീരാമൻ ബാലിയെ കൊന്നിട്ടുണ്ടെന്നും വാദിച്ച് സംസ്ഥാനത്തെ ബിജെപി സർക്കാർ കുരങ്ങുകളെ കൊല്ലുന്നതിനെ ന്യായീകരിക്കാൻ നിർബന്ധിതമാകുന്നത്ര ശക്തമായിരുന്നു പ്രക്ഷോഭത്തിന്റെ തീവ്രത. പിന്നീട് ബിജെപി എംപി മനേകാ ഗാന്ധി കോടതിയിൽ പോവുകയും ഇത് തടയുകയും ചെയ്തു. ഉത്തരാഖണ്ഡിലെ കാട്ടുപന്നിയെയും ബീഹാറിലെ നീലക്കാളയെയും (Nilgai) ക്ഷുദ്ര ജീവികളുടെ വിഭാഗത്തിലേക്ക് കൊണ്ടുവന്നു. 2016ൽ ഹിമാചൽപ്രദേശ് കൃഷി വകുപ്പ് റിപ്പോർട്ടുചെയ്തത് വന്യമൃഗങ്ങൾമൂലം 184.28 കോടി രൂപയുടെ വിള നഷ്ടമുണ്ടായിയെന്നാണ്. 65 ലക്ഷം ജനസംഖ്യയുള്ള സംസ്ഥാനത്ത് കുരങ്ങുകളുടെ എണ്ണം 3.17 ലക്ഷമാണ് (2004ലെ വനംവകുപ്പ് സർവെ എസ്റ്റിമേറ്റു പ്രകാരം); ഇത് ആനുപാതികമായി ഇപ്പോൾ വർധിച്ചിട്ടുമുണ്ടാകും. കുരങ്ങുകളുടെ ഏറ്റവും വലിയ കേന്ദ്രീകരണങ്ങളിലൊന്നാണിത്; 18 മനുഷ്യർക്ക് ഒരു കുരങ്ങ് എന്നതാണ് അവസ്ഥ. മൃഗങ്ങളെ കൊന്നതുമായി ബന്ധപ്പെട്ട ഒൗദ്യോഗിക ഡാറ്റ റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടില്ലയെങ്കിലും നീലക്കാള വിളനാശമുണ്ടാക്കുന്ന ക്ഷുദ്രജീവിയാണെന്ന് ഗവൺമെന്റ് പ്രഖ്യാപിച്ചതിനെതുടർന്ന് 2016–2019 കാലത്ത് 4,729 നീലക്കാളകളെ കൊന്നതായാണ് ഏകദേശ കണക്ക്. ഇത്തരമൊരു പശ്ചാത്തലത്തിലാണ് കേരളത്തിനും ഇവിടത്തെ കൃഷിക്കാർക്കുമെതിരെ ബിജെപി ഗവൺമെന്റ് ശത്രുതാപരമായ നിലപാട് സ്വീകരിക്കുന്നത് എന്ന കാര്യം ശ്രദ്ധിക്കപ്പെടേണ്ടതാണ്.
വന്യമൃഗ വിപത്തുമൂലമുണ്ടായ
മനുഷ്യജീവനുകളുടെയും
കന്നുകാലികളുടെയും
വിളകളുടെയും നഷ്ടം
വന്യമൃഗങ്ങൾ അപകടകരമായി മാറുന്നത് വർധിച്ചുകൊണ്ടിരിക്കുകയാണ്; സ്വയം നശിച്ചുകൊണ്ടു മാത്രമേ കർഷകർക്ക് അത് കണ്ടില്ല എന്ന് നടിക്കാൻ സാധിക്കുകയുള്ളൂ. ഇതിനു പുറമേ, കടുവാ സങ്കേതങ്ങൾ (Tiger Reserves), ആന (Elephant Corridors), ദേശീയ വന്യജീവി സങ്കേതങ്ങൾ (National Wildlife Sanctuaries) തുടങ്ങിയവയുടെ പേരിലുള്ള ഒഴിപ്പിക്കലുകളുടെ എണ്ണം വർധിച്ചുവരുന്നത് വനാവകാശ നിയമത്തിന്റെയും പഞ്ചായത്ത് എക്-സ്റ്റൻഷൻ ടു ഷെഡ്യൂൾഡ് ഏരിയാസ് ആക്ടിന്റെയും നഗ്നമായ ലംഘനമായാണ് നടപ്പാക്കപ്പെടുന്നത്. പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാനം മന്ത്രാലയത്തോടുള്ള ഒരു വിവരാവകാശ അനേ-്വഷണത്തിനുള്ള മറുപടിയിൽ പറയുന്നത്, 2017നു ശേഷമുള്ള അഞ്ച് വർഷക്കാലത്ത് ഝാർഖണ്ഡിൽ മനുഷ്യരും ആനകളും തമ്മിലുള്ള സംഘർഷത്തിൽ, 462 ആളുകൾ കൊല്ലപ്പെട്ടതായാണ്. കഴിഞ്ഞ ധനകാര്യവർഷത്തിൽ മാത്രം 133 പേർ കൊല്ലപ്പെട്ടു. ഒഡീഷയിൽ 499 ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടു; ആസാമിലും പശ്ചിമബംഗാളിലും യഥാക്രമം 385ഉം 358 ഉം മരണങ്ങളുണ്ടായി എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കേരളത്തിൽ 486 മനുഷ്യരാണ് വന്യമൃഗങ്ങളുടെ ആക്രമണത്തിൽ കഴിഞ്ഞ 5 വർഷത്തിനിടയിൽ കൊല്ലപ്പെട്ടത്; മഹാരാഷ്ട്രയിൽ 421 മനുഷ്യരെയാണ് 2019നും 2024നുമിടയിൽ പ്രധാനമായും കടുവകൾ കൊലപ്പെടുത്തിയത്. പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാനം മന്ത്രാലയത്തിൽനിന്നുള്ള കണക്കുപ്രകാരം 2019നു ശേഷം ആനകൾ മാത്രം 2853 ആളുകളെയാണ് കൊലപ്പെടുത്തിയിട്ടുള്ളത്. 2023ൽ മാത്രം ചുരുങ്ങിയത് 6286 പേർ കൊല്ലപ്പെട്ടിട്ടുണ്ട്– പ്രതിദിനം ഏറെക്കുറെ രണ്ട് മരണം ! മനുഷ്യജീവനുകളുടെ നഷ്ടത്തിനുപുറമെ, കന്നുകാലികളുടെയും കാർഷികവിളകളുടെയും നഷ്ടം മൂലം ആയിരക്കണക്കിന് കോടി രൂപയുടെ നഷ്ടവുമുണ്ടായിട്ടുണ്ട്. ഈ വിപത്ത് കെെകാര്യം ചെയ്യുന്നതിൽ കേന്ദ്ര സർക്കാരിന്റെയും മിക്ക സംസ്ഥാന സർക്കാരുകളുടെയും പങ്ക് അപര്യാപ്തമാണ്; അത് തുച്ഛമായ തുക നഷ്ടപരിഹാരം നൽകുന്നതിൽ മാത്രമായി പരിമിതപ്പെടുന്നു.
ആനത്താരകളും കടുവാ
സംരക്ഷണ കേന്ദ്രങ്ങളും വൻതോതിലുള്ള കുടിയൊഴിപ്പിക്കലുകളും
ഏകപക്ഷീയമായി നടപ്പാക്കൽ
ഇന്ത്യാ ഗവൺമെന്റ് പ്രസിദ്ധീകരിച്ച ‘‘ഇന്ത്യയിലെ ആനത്താരകൾ, 2023’’ എന്ന റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ 150 ആനത്താരകളുണ്ട്. 2010ലെ ‘ഗജ റിപ്പോർട്ടു’മായി താരതമ്യപ്പെടുത്തിയാൽ അതിനുശേഷം പുതുതായി 62 ആനത്താരകൾ കൂടി വന്നിട്ടുള്ളതായി കാണാം. ശരിയല്ലാത്ത രീതിശാസ്ത്രങ്ങളും അശാസ്ത്രീയമായ എസ്റ്റിമേറ്റുകളും മനുഷ്യവന്യജീവി സംഘർഷത്തിന്റെ പുതിയ ദൃഷ്ടാന്തങ്ങൾക്കിടയാക്കും. റിപ്പോർട്ട് അക്ഷരാർഥത്തിൽ തന്നെ നാട്ടിൻപുറങ്ങളെയും ജനവാസമേഖലകളെയും ആനത്താരകളായി വർഗീകരിക്കുന്നത് കർഷകജനതയ്ക്ക് പ്ര
തേ-്യകിച്ചും അരികുവൽക്കരിക്കപ്പെട്ടവരും ദരിദ്രരുമായ കർഷകജനതയ്ക്ക്, കടുത്ത ബുദ്ധിമുട്ടുകൾക്കിടയാക്കും. രാജ്യത്തിന്റെ നാനാഭാഗങ്ങളിൽ, വനം വകുപ്പ് ബ്യൂറോക്രസിയും വിദേശഫണ്ട് ലഭിക്കുന്ന വരേണ്യ വിഭാഗത്തിൽപ്പെട്ട വനപരിപാലന എൻജിഒകളും മറ്റു ചില നിക്ഷിപ്ത താൽപ്പര്യക്കാരുമായി കൂട്ടുചേർന്ന് ഗോത്ര വർഗ കർഷകർ ഉൾപ്പെടെയുള്ള കർഷക ജനതയെ അവർ കൃഷി ചെയ്യുന്ന ഭൂമിയിൽനിന്നും ഒഴിപ്പിച്ചുവിടുന്നതിനാണ് ശ്രമിക്കുന്നത്. വനാവകാശ നിയമത്തിനെതിരായ എല്ലാ പിന്തിരിപ്പൻ ശക്തികളും പരമ്പരാഗത വനവാസികളെ ഒഴിപ്പിച്ചുകൊണ്ട് തങ്ങളുടെ വർഗ അജൻഡ നടപ്പാക്കാൻ ഒത്തുകൂടിയിരിക്കുകയാണ്. രണ്ട് പതിറ്റാണ്ടുമുൻപ് പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ടു പ്രകാരം ദശലക്ഷക്കണക്കിനു രൂപ വിലയുള്ള കാർഷികവിളകളും സ്വത്തുക്കളും ആനകൾ നശിപ്പിച്ചിട്ടുണ്ട്. ഓരോ വർഷവും ഇന്ത്യയിൽ പത്തുലക്ഷം ഹെക്ടറിലധികം സ്ഥലത്തെ കാർഷികവിളകളാണ് ആനകൾ നശിപ്പിക്കുന്നത്. ശരാശരി ഒരു കുടുംബത്തിന് ഒന്നോ രണ്ടോ ഹെക്ടർ ഭൂമിയാണ് കെെവശമെന്ന് കണക്കാക്കിയാൽ കാണുന്നത് ഏറ്റവും ചുരുങ്ങിയത് 5 ലക്ഷം കുടുംബങ്ങളെയാണ് മനുഷ്യരും ആനകളും തമ്മിലുള്ള സംഘർഷം ബാധിക്കുന്നതെന്നാണ്. കണക്കുകൾ സൂചിപ്പിക്കുന്നത്. ഏകദേശം 25 വർഷം കഴിഞ്ഞാൽ ഇതു ബാധിക്കുന്ന പ്രദേശവും കുടുംബങ്ങളും നമുക്ക് കണക്കാക്കാനാവാത്തത്ര ഭീമമായിരിക്കും.
വന്യമൃഗ പ്രശ്നം ബാധിച്ചിട്ടുള്ള പ്രദേശങ്ങളിലെല്ലാമുള്ള കർഷകജനത ഗുരുതരമായ സാഹചര്യത്തെയാണ് നേരിടുന്നത്; എന്നിരിക്കിലും തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലെ ഗൂഡല്ലൂർ, പന്തലൂർ താലൂക്കുകളിലെ ആളുകൾ അഭിമുഖീകരിക്കുന്നത് ‘പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക’ (Do or Die) എന്ന സാഹചര്യത്തെയാണ്. തമിഴ്നാട് സംസ്ഥാന സർക്കാർ നിയമിച്ച ആനത്താര കമ്മിറ്റി 42 ഇടനാഴികൾ കണ്ടെത്തിയിരിക്കവെ കേന്ദ്ര ഗവൺമെന്റ് നിയോഗിച്ച കമ്മിറ്റി കണ്ടെത്തിയത് 20 ഇടനാഴികൾ മാത്രമാണ്. ഈ പാനലുകളിലൊന്നും തന്നെ കർഷകജനതയുടെയോ അധ്വാനിക്കുന്ന ജനവിഭാഗത്തിന്റെയോ കാര്യമായ പ്രാതിനിധ്യമില്ല. ബ്യൂറോക്രാറ്റുകളെയും വരേണ്യവിഭാഗത്തിൽപ്പെട്ട വനപരിപാലന എൻജിഒകളിലുള്ളവരെയുമാണ് അവയിൽ കുത്തിനിറച്ചിരിക്കുന്നത്. കരട് റിപ്പോർട്ടുപ്രകാരം, ഗൂഡല്ലൂർ മേഖലയിൽ ഇപ്പോഴുള്ളവയ്ക്കു പുറമേ മൂന്ന് ആനത്താരകൾകൾകൂടിയുണ്ടാവും. ആ റിപ്പോർട്ട് നടപ്പാക്കുകയാണെങ്കിൽ 46 വില്ലേജുകളിലെ 37,856 കുടുംബങ്ങളെ അത് പ്രതികൂലമായി ബാധിക്കും. റോഡുഗതാഗതത്തിൽ കർക്കശമായ നിയന്ത്രണത്തിനും ഇതിടയാക്കും. ഇത് ദോഷകരമായി ബാധിക്കുന്ന ജനങ്ങളിൽ വലിയൊരു വിഭാഗം, ഗോത്രവർഗക്കാർ ഉൾപ്പെടെയുള്ള കർഷകജനതയും തൊഴിലാളികളുമാണ്.
കടുവാ സംരക്ഷണ കേന്ദ്രങ്ങളുടെ പേരിൽ ഭരണവർഗം ആദിവാസികൾക്കും മറ്റു പരമ്പരാഗത വനവാസികൾക്കും ദരിദ്രരും അരികുവൽക്കരിക്കപ്പെട്ടവരുമായ കർഷകർക്കുംനേരെ സർവശക്തിയും പ്രയോഗിച്ചുള്ള യുദ്ധത്തിലേർപ്പെട്ടിരിക്കുകയാണ്. ‘‘പ്രൊജക്ട് ടെെഗർ’’ നടപ്പാക്കുന്നതിനുള്ള കേന്ദ്ര സംവിധാനമായ കേന്ദ്ര സർക്കാർ നിയന്ത്രിത ദേശീയ കടുവ പരിപാലന അതോറിറ്റി (NTCA)ക്ക് ‘‘അധികാരം തലയ്ക്കു പിടിച്ച് ഭ്രാന്തെടുത്തിരിക്കുകയാണ്’’(കർഷകപ്രസ്ഥാനത്തിന്റെ ഐതിഹാസിക നായകനായ എ കെ ഗോപാലൻ, മനുഷ്യത്വരഹിതവും നിർവികാരവുമായ വനനയങ്ങളെ വിശേഷിപ്പിക്കാൻ ഉപയോഗിച്ച പദപ്രയോഗമാണിത്). ഒരു വസ്തുതയെന്ന നിലയിൽ, എൻടിസിഎ കടുവ സംരക്ഷണ കേന്ദ്രങ്ങൾക്കുള്ളിലെ വില്ലേജുകളെ സംബന്ധിച്ചുള്ള വസ്തുതകളെ മറച്ചുവയ്ക്കുന്നതിലും അവയുടെ പ്രാധാന്യം കുറച്ചുകാണിക്കുന്നതിലും കുപ്രസിദ്ധിയാർജിച്ചിരിക്കുകയാണ്. ചരിത്രപ്രധാനമായ വനാവകാശ നിയമം നിലനിൽക്കവെ തന്നെ (‘‘ചരിത്രപരമായ അനീതി’’ക്ക് പരിഹാരം കാണാൻ പാർലമെന്റ് പാസ്സാക്കിയതാണീ നിയമം) ‘‘കോട്ട’’യുടെ മാതൃകയിലുള്ള വനപരിപാലനത്തിലാണ് എൻടിസിഎ ഏർപ്പെട്ടിരിക്കുന്നത്. വനപരിപാലനത്തിനുള്ള സെെനികവത്കൃത സമീപനത്തിന്റെ സ്വാധീനത്തിൽപ്പെട്ട് വലിയ കോട്ട കെട്ടൽ മാതൃകയിൽ വിശ്വസിച്ച് പ്രദേശവാസികളെ ഒഴിപ്പിക്കുകയും ആട്ടിയോടിക്കുകയുമാണ്. വനാവകാശ നിയമത്തോട് അധരസേവ നടത്തുക മാത്രമാണ് നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബിജെപി ഗവൺമെന്റ് ചെയ്യുന്നത്; യഥാർഥത്തിൽ ‘‘സഹവർത്തിത്വം അസാധ്യമാണ്’’ എന്ന സംശയാസ്പദമായ പ്രചാരണത്തെ ശക്തിപ്പെടുത്തുന്നതിനനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുകയാണ് മോദി ഗവൺമെന്റ്. അതേസമയം തന്നെ കുത്തക കോർപറേഷനുകൾക്ക് തുച്ഛമായ വിലയ്ക്ക് നമ്മുടെ അമൂല്യമായ വമ്പിച്ച വനവിഭവങ്ങൾ കൊള്ളയടിക്കാനായി സർവ സ്വാതന്ത്ര്യം നൽകിയിരിക്കുകയാണ്. ‘‘എന്നാൽ വനപരിപാലനം ആർക്കുവേണ്ടിയാണ്?’’ എന്ന് എ കെ ജി ചോദിക്കുമായിരുന്നത് വെറുതെയല്ല, അകാരണമായുമല്ല.
വനാവകാശനിയമങ്ങളെക്കുറിച്ച് എൻടിസിഎ സൃഷ്ടിച്ച ആഖ്യാനങ്ങൾ ദുരൂഹമാണ്; അതുപ്രകാരം കടുവ സംരക്ഷണ കേന്ദ്രത്തിൽ വനാവകാശം പ്രായോഗികമല്ലത്രെ! ജനങ്ങളെ അടിച്ചമർത്താൻ വനം വകുപ്പ് അധികാരികൾ എല്ലാ വിധത്തിലുള്ള മർദനനടപടികളും പീഡനങ്ങളും പ്രയോഗിക്കുകയാണ്. സാർവദേശീയമായി തന്നെ രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത് വനം വകുപ്പ് അധികൃതർ കടുവ സംരക്ഷണ കേന്ദ്രത്തിന്റെ ‘‘സാക്ഷാത്കാര’’ത്തിനായി ശാരീരികമായ ആക്രമണങ്ങൾ നടത്തുകയും ഭീഷണിപ്പെടുത്തുകയും വ്യാജ ഏറ്റുമുട്ടലുകളിലൂടെയുള്ള നിഷ്ഠുരമായ കൊലപാതകങ്ങൾ നടത്തുകയും വ്യാജ കേസുകളുടെ പരമ്പരകളുണ്ടാക്കുകയും പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും ലെെംഗികമായി പീഡിപ്പിക്കുകയുമാണെന്നാണ്. വേൾഡ് വെെഡ് ഫണ്ട് ഫോർ നേച്ചർ (WWF), വെെൽഡ് ലെെഫ് കൺസർവേഷൻ സൊസെെറ്റി എന്നിവപോലെയുള്ള അന്താരാഷ്ട്ര വനപരിപാലന ഏജൻസികൾ വനാവകാശ നിയമം അട്ടിമറിക്കുന്നതിന് പ്രധാന പങ്കുവഹിക്കുന്നു; ജനവിരുദ്ധ വനപരിപാലന സംവിധാനത്തിന്റേതായ കോട്ടകെട്ടൽ മാതൃകയ്ക്കുവേണ്ടിയുള്ള ഒരു സോഫ്ട്-വെയർ ഇവ സ്ഥാപിച്ചിരിക്കുകയുമാണ്. ജനങ്ങളോട് യാതൊരു ബാധ്യതയുമില്ലാത്ത ഈ രണ്ട് ഏജൻസികളും ആഗോളാടിസ്ഥാനത്തിൽ തന്നെ വനനയങ്ങൾ രൂപപ്പെടുത്തുന്നതിൽ വൃത്തികെട്ടതും അനുയോജ്യമല്ലാത്തതുമായ സമ്മർദമാണ് പ്രയോഗിക്കുന്നത്. അവർക്ക് സഹജമായുള്ള വംശീയതയും ‘‘ചരിത്രപരമായ അനീതി’’യോടുള്ള അവഗണനയുമാണ് വനങ്ങളെ ആശ്രയിച്ചു കഴിയുന്ന ഇന്ത്യയിലെ ജനങ്ങൾക്ക് നേരിടേണ്ടതായി വരുന്നത്; സാമ്രാജ്യത്വത്തിന്റെ കളിപ്പാവകളായ ഈ ഏജൻസികൾ ദരിദ്രരിൽ ദരിദ്രരായ അമേരിന്ത്യൻ ജനതയ്ക്കെതിരായ ഭരണകൂടാക്രമണത്തിന് അരങ്ങൊരുക്കുന്ന ദല്ലാളുകളാണ്. ഇന്ത്യയിലുൾപ്പെടെ മൂന്നാം ലോക രാജ്യങ്ങളിൽ ‘‘വന്ധ്യംകരണ പരിപാടികളും’’ ‘‘കണ്ടാലുടൻ വെടിവെയ്ക്കലും’’ പോലെയുള്ള നിഷ്ഠുരമായ രീതികൾ വനപരിപാലനത്തിന് വേൾഡ് വെെഡ് ഫണ്ട് ഫോർ നേച്ചർ പ്രയോഗിക്കുന്നതെങ്ങനെയെന്ന് സമീപകാലത്ത് ചില മാധ്യമ പ്രവർത്തകർ നടത്തിയ അനേ-്വഷണാത്മക പരിശോധനയിൽ തുറന്നു കാണിച്ചിട്ടുണ്ട്. വനപരിപാലകരെന്ന അന്താരാഷ്ട്ര പ്രതിച്ഛായ സൃഷ്ടിക്കാനും ‘പച്ചപ്പു’ണ്ടാക്കാനുമായി WWF നടത്തുന്ന ഈ സംഘടനയ്‌ക്ക് സ്‌പെയിനിലെ ഫ്രാങ്കോയെ പോലെയുള്ള ഫാസിസ്റ്റുകളുടെ ബന്ധമുണ്ടെന്ന കാര്യവും ഈ അനേ-്വഷണങ്ങൾ രേഖപ്പെടുത്തുന്നുണ്ട്.
തങ്ങളുടെ ‘‘കോട്ട കെട്ടി’’ പരിപാലിക്കുന്ന രീതിയനുസരിച്ചുതന്നെയാണ് എൻടിസിഎ 2024 ജൂൺ 19ന് കടുവകൾ പാർപ്പുറപ്പിച്ചിട്ടുള്ള വനങ്ങളുള്ള എല്ലാ സംസ്ഥാനങ്ങൾക്കുമെഴുതിയിട്ടുള്ള കത്ത്; അതിൽ പറയുന്നത്, കടുവാ സംരക്ഷണത്തിനുള്ള സുപ്രധാനമായ പ്രദേശങ്ങളായി വിജ്ഞാപനം ചെയ്യപ്പെട്ടിട്ടുള്ള മേഖലകളിൽ പാർപ്പുറപ്പിച്ചിട്ടുള്ള 64,801 കുടുംബങ്ങൾ ഉൾപ്പെടുന്ന 591 ഗ്രാമങ്ങളിലെ ആളുകളെ അവിടെ നിന്ന് മാറ്റണമെന്നാണ്. 1972ലെ വന്യജീവി സംരക്ഷണ നിയമത്തിലെ 38 (v) (4) (i) വകുപ്പിനെ വളച്ചൊടിച്ച് ജനങ്ങളെ വൻതോതിൽ കുടിയൊഴിപ്പിക്കുന്നതിനെ എൻടിസിഎ ന്യായീകരിക്കുകയാണ്. എന്നാൽ വന്യജീവി സംരക്ഷണ നിയമത്തിൽ 2006ൽ വരുത്തിയ ഭേദഗതികൾ, കടുവ പരിപാലനത്തിനൊപ്പം ആദിവാസികളുടെയും വനാശ്രിത സമുദായങ്ങളുടെയും ഉപജീവനമാർഗങ്ങളെയും തുല്യനിലയിൽ പരിഗണിക്കണമെന്ന് വ്യക്തമാക്കുന്നതാണ്. പക്ഷേ, എൻടിസിഎ ഈ വസ്തുത ബുദ്ധിപൂർവം മറച്ചുവയ്ക്കുകയാണ്. ആ പ്രദേശത്തെ താമസക്കാരായ ജനങ്ങളുടെ ക്ഷേമവും ഉപജീവന മാർഗവും ഉറപ്പുവരുത്തുന്ന നിയമം, വനങ്ങളും അതിൽ അധിവസിക്കുന്നവരും തമ്മിലുള്ള സങ്കീർണമായ ബന്ധം അംഗീകരിക്കുന്നു. കൃത്യമായി പറഞ്ഞാൽ, ഈ നാട്ടിൽ നിലവിലുള്ള നിയമം എല്ലാത്തിനെയും ഉൾക്കൊള്ളുന്ന വിധത്തിലുള്ള കടുവാ പരിപാലന പദ്ധതികൾ സൃഷ്ടിച്ചത് കടുവകളെ സംരക്ഷിക്കുന്നതിനുവേണ്ടി മാത്രമല്ല, മറിച്ച് വനവാസി സമുദായങ്ങളുടെ കൃഷി, ഉപജീവനമാർഗം, വികസന താൽപര്യങ്ങൾ എന്നിവയ്ക്കും മുൻഗണന നൽകുന്നുണ്ട്. എൻടിസിഎയുടെ ലക്ഷ്യം ജനങ്ങളെ വനഭൂമിയിൽനിന്ന് ആട്ടിയോടിക്കുകയും വന മാനേജ്മെന്റിനെ കോർപ്പറേറ്റുവൽക്കരിക്കുകയുമെന്ന ക്രിമിനൽ ലക്ഷ്യത്തോടെ നിയമം ലംഘിക്കലാണ്. ആരോഗ്യകരമായ വന അധിവാസ വ്യവസ്ഥയ്ക്ക് വനാവകാശങ്ങൾ ശരിയായ നിലയിൽ നടപ്പാക്കുന്നത് കാരണമാകുമെന്നുള്ള വ്യക്തമായ തെളിവുകൾക്കുനേരെ എൻടിസിഎ കണ്ണടയ്ക്കുകയാണ്. ദശലക്ഷക്കണക്കായ ദരിദ്ര കർഷകരുടെയും ആദിവാസികളുടെയും പരമ്പരാഗത വനവാസികളുടെയും തൊഴിലാളികളുടെയും ഉപജീവന മാർഗങ്ങൾക്കുപരിയായി അവർ പരിഗണന നൽകുന്നത്. വൻകിട കോർപ്പറേറ്റ് താൽപര്യങ്ങൾക്കാണ്.
1. ഏകപക്ഷീയമായി ആന ഇടനാഴികൾ, കടുവാ സംരക്ഷണ കേന്ദ്രങ്ങൾ, വന്യജീവി സങ്കേതങ്ങൾ എന്നിവ ഏർപ്പെടുത്തുന്നതും നിർബന്ധിത ഒഴിപ്പിക്കലുകളും അവസാനിപ്പിക്കുക.
2. വനാവകാശങ്ങളും സാമൂഹ്യ വനാവകാശങ്ങളും ഉറപ്പാക്കുക; വനാവകാശ നിയമവും 1996ലെ പഞ്ചായത്ത് (ഷെഡ്യൂൾഡ് ഏരിയകളിലേക്കു കൂടി വ്യാപിപ്പിക്കൽ) നിയമവും ലംഘിക്കുന്നത് അവസാനിപ്പിക്കുക.
3. വന്യമൃഗങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ആളുകളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ നഷ്ടപരിഹാരവും സർക്കാർ ജോലിയും നൽകുക.
4. ക്ഷുദ്രജീവികൾ ഏതെന്ന് പ്രഖ്യാപിക്കാനും ശാസ്ത്രീയമായ കൊലപ്പെടുത്തലിനും സംസ്ഥാനങ്ങളെ അനുവദിക്കുക.
5. തടി ആവശ്യത്തിനുള്ള മരങ്ങളും പടർന്നുപിടിക്കുന്ന സസ്യ ഇനങ്ങളും നട്ടുപിടിപ്പിക്കുന്നത് അവസാനിപ്പിക്കുക. വന പ്രദേശങ്ങളിൽ ഫലവൃക്ഷങ്ങളും മുളകളും വച്ചുപിടിപ്പിക്കുക.
6. അടുത്തടുത്തായി കിടങ്ങുകളും വെെദ്യുത വേലികളും സ്ഥാപിക്കുക.
7. തൊഴിലുറപ്പ് നിയമപ്രകാരമുള്ള സാമൂഹ്യ നിരീക്ഷണം രാപകൽ നടത്തുന്നതിന് പ്രതിദിനം 1000 രൂപ നൽകുക.
8. ജനങ്ങളുടെ താൽപര്യം സംരക്ഷിക്കാനായി വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യുക. l