Monday, November 25, 2024

ad

Homeപുസ്തക പരിചയംപുസ്തകക്കുറിപ്പുകള്‍

പുസ്തകക്കുറിപ്പുകള്‍

സി വി ശ്രീരാമന്‍ കഥകള്‍
പഠനം: പി ആര്‍ സുശീലന്‍
പ്രസാ: ചിന്ത പബ്ലിഷേഴ്സ്
വില: 430/-
ലയാളത്തിലെ പ്രമുഖ ചെറുകഥാകാരനായ സി വി ശ്രീരാമന്‍ എഴുതിയ മനുഷ്യജീവിതത്തോട് ചേര്‍ത്തുവച്ചുകൊണ്ടുള്ള കുറെയധികം ചെറുകഥകളാണ് ഈ പുസ്തകത്തിലുള്ളത്. ബഹുസ്വരതയുടെ വര്‍ണ്ണരാജി പരിലസിതമാകുന്ന ഇതിലെ കഥകള്‍ക്ക് സാധാരണ മനുഷ്യരുടെ ജീവിത യാഥാര്‍ത്ഥ്യങ്ങളുമായി അടുത്ത ബന്ധം സ്ഥാപിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. പുസ്തകത്തിന്‍റെ ആദ്യഭാഗം സി വി ശ്രീരാമന്‍റെ എന്‍റോസി വല്യമ്മ, അണിമുറിയാതെ, ദുഃഖിതരുടെ ദുഃഖം, ദുരവസ്ഥ പിന്നെയും വന്നപ്പോള്‍ എന്നിങ്ങനെ തിരഞ്ഞെടുക്കപ്പെട്ട ഇരുപതിലധികം കഥകളാണുള്ളത്. രണ്ടാം ഭാഗത്ത് ശ്രീരാമന്‍റെ കഥകളെ സംബന്ധിച്ച് ഡോ. പി ആര്‍ ജയശീലന്‍ നടത്തിയ ബൃഹത്തായ പഠനമാണ്. തന്‍റെ അനന്തമായ യാത്രകളും ഓര്‍മകളും ചരിത്രവും രാഷ്ട്രീയവും അനുഭവങ്ങളും ശ്രീരാമന്‍റെ കഥാതന്തുക്കളെ ബലപ്പെടുത്തുന്നു. മലയാള സാഹിത്യത്തില്‍ ആധുനികതയും ഉത്തരാധുനികതയും അരങ്ങേറിയ കാലത്തും അവയ്ക്കനുസൃതമായ യാതൊരു പരീക്ഷണവും നടത്താതെ തന്‍െറ യഥാതഥ രചനകളില്‍ തന്നെ ഉറച്ചുനിന്ന് കഥയെഴുതുകയും ചെറുകഥാലോകത്ത് തന്‍േറതായ ഇടമുറപ്പിക്കുകയും ചെയ്ത കഥാകാരനാണ് സി വി ശ്രീരാമന്‍. കഥയും കഥാപഠനവും ഉള്‍ക്കൊള്ളുന്ന ഈ പുസ്തകം സാഹിത്യവിദ്യാര്‍ത്ഥികള്‍ക്കും കഥാ പഠനത്തില്‍ ഏര്‍പ്പെടുന്നവര്‍ക്കു കൂടുതല്‍ പ്രയോജനപ്രദമാകുന്ന ഒന്നാണ്.

അബ്രാഹ്മണന്‍
കെ ടി ഗട്ടി
പരിഭാഷ: ഡോ. എന്‍ സാം, ഡോ. എം രാമ
പ്രസാ: ചിന്ത പബ്ലിഷേഴ്സ്
വില: 250/-
ന്നട സാഹിത്യത്തിലെ പ്രമുഖ നോവലിസ്റ്റായ കെ ടി ഗട്ടിയുടെ അബ്രാഹ്മണ എന്ന നോവലിന്‍റെ മലയാള പരിഭാഷ. ശബ്ദഗളു (ശബ്ദങ്ങള്‍), ഗുദുരെ (മരീചിക), സാഫല്യ എന്നിങ്ങനെ മുപ്പത്തിയൊന്നോളം നോവലുകള്‍ എഴുതിയിട്ടുള്ള ഗട്ടി ഒരു അധ്യാപകന്‍ കൂടിയാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്‍റെ നോവലുകളിലെയും ചെറുകഥകളിലെയും കഥാപാത്രങ്ങളില്‍ ഏറിയകൂറും അധ്യാപകരും വിദ്യാര്‍ത്ഥികളുമാണ്. സമൂഹത്തില്‍ താണജാതിക്കാരോടുള്ള അനാദരവ്, അവഗണന, അസ്പ്യശ്യത, അന്ധവിശ്വാസങ്ങള്‍, തന്മൂലം നടക്കുന്ന ക്രൂരതകള്‍ എന്നിവയെയെല്ലാം തുറന്നുകാട്ടാനും മേല്‍ജാതിക്കാരുടെ ദുഷ്പ്രഭുത്വത്തിനും വങ്കത്തരങ്ങള്‍ക്കുമെതിരെ തന്‍റെ രചനകളിലൂടെ ശബ്ദമുയര്‍ത്താനും അദ്ദേഹം ശ്രമിച്ചു. പൂണൂലും ജാതിപ്പേരും വലിച്ചെറിഞ്ഞ ജഗദീശ് എന്ന കഥാപാത്രം നേരിടുന്ന ജീവിത സമസ്യകളുടെ ആവിഷ്കാരമാണ് അബ്രാഹ്മണന്‍. ബ്രാഹ്മണ സമൂഹത്തില്‍ ചെന്നുപെട്ട ഒരു അബ്രാഹ്മണനായി മറ്റുള്ളവര്‍ അയാളെ കാണുന്നു. കുടഞ്ഞെറിയാന്‍ നോക്കിയാലും വിട്ടുപോകാതെ എത്ര ക്രൂരമായാണ് ഒഴിയാബാധപോലെ ജാതി നമ്മെ പിന്തുടരുന്നതെന്ന് ഈ നോവല്‍ കാണിച്ചുതരുന്നു. കര്‍ണാടകത്തിലെ ജാതി സങ്കീര്‍ണതകളെ കൃത്യമായി ആവിഷ്കരിക്കുന്ന ഈ നോവല്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് ഡോ. എന്‍ സാമും ഡോ. എം രാമയും ചേര്‍ന്നാണ്. ഇരുവരും വിവര്‍ത്തനരംഗത്ത് അറിയപ്പെടുന്നവരാണ്. കര്‍ണാടകത്തില്‍ ഇപ്പോഴും ജാതീയത ശക്തമായിത്തന്നെ നിലനില്‍ക്കുന്നു എന്ന യാഥാര്‍ത്ഥ്യവും ഈ നോവല്‍ നമുക്ക് കാണിച്ചുതരുന്നു. ♦

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

four × 4 =

Most Popular