ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് വഴി ചാറ്റ് ജിപിടി സംവിധാനം നടത്തുന്ന സര്‍ഗ്ഗാത്മക സംവാദം ഏതുതരത്തിലാണ് മനുഷ്യരാശിയുടെ അടിസ്ഥാനപരമായ സാമൂഹിക ഘടനയെ ബാധിക്കുന്നതെന്ന് നാം ശ്രദ്ധയോടെ നിരീക്ഷിക്കേണ്ടിയിരിക്കുന്നു.ട്രാന്‍സ്ഫോര്‍മര്‍ അല്‍ഗോരിതത്തെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഈ സംവിധാനം നിര്‍മിത ബുദ്ധിക്ക് ഭാഷയില്‍ അസാമാന്യമായ ഇടപെടല്‍ നടത്തുന്നതിനുള്ള അവസരമൊരുക്കുന്നു.ഭാഷയിലെ അക്ഷര വാക്യ അര്‍ത്ഥ തലങ്ങളുടെ ഘടനയെ മനസ്സിലാക്കി അതുവഴി തന്‍റേതായ രീതിയില്‍ മൗലികമായ വാക്യ ഘടനകള്‍ സൃഷ്ടിക്കാന്‍ നിര്‍മ്മിത ബുദ്ധിക്ക് കഴിയുമെന്നതാണ് ഇതിനെ ശ്രദ്ധേയമാക്കുന്നത്.ഭാഷാ മോഡലിംഗ് എന്ന സങ്കീര്‍ണ്ണ പ്രക്രിയ സൃഷ്ടിക്കുന്ന ഈ ഭാഷ സാമൂഹിക /മാധ്യമ /അക്കാദമിക രംഗങ്ങളില്‍ എന്നതിനും അപ്പുറം സമൂഹത്തിലെ സകല മേഖലകളിലും പ്രത്യേക്ഷമോ പരോക്ഷമോ ആയ നിലയില്‍ നിര്‍മ്മിത ബുദ്ധിക്ക് ഇടപെടാനുള്ള അവസരമൊരുക്കുന്നു.നിരന്തരമുള്ള പരിശീലനത്തിലൂടെ നിലവിലുള്ള പരിമിതികളെ മറികടന്നുകൊണ്ട് സ്വാഭാവിക ഭാഷയുടെ പുതിയ തലങ്ങളിലേക്ക് അതിനെത്താന്‍ കഴിയുന്നു.
ചാറ്റ് ജിപിടി യുടെ സാങ്കേതിക തലത്തിലേക്ക് കൂടുതല്‍ കടക്കുന്നില്ല. പക്ഷേ ഒരു സാമൂഹിക ശാസ്ത്ര രീതിയില്‍ അതിനെ സമീപിക്കുമ്പോള്‍ വളരെ സങ്കീര്‍ണ്ണമായ പല സാധ്യതകളിലേക്കും പ്രശനങ്ങളിലേക്കും അത് വഴി വെക്കുന്നുണ്ട് എന്നതാണ് യാഥാര്‍ഥ്യം.അത്തരം ഒരു യാഥാര്‍ഥ്യം സാങ്കേതിക വിദ്യയുടെ വികാസത്തെ നിരാകരിക്കലല്ല. പക്ഷേ സാങ്കേതിക വിദ്യ എല്ലാവര്‍ക്കും നല്‍കേണ്ടുന്ന ധാര്‍മികതയെ പറ്റിയുള്ള സംവാദങ്ങള്‍ ആവശ്യമാണ് എന്ന നിരീക്ഷണത്തിലേക്ക് അതുനമ്മളെ കൊണ്ടുചെന്നെത്തിക്കുന്നു.
സാങ്കേതിക വിദ്യയുടെയും ശാസ്ത്രത്തിന്‍റെയും വികാസം മനുഷ്യന്‍റെ ജീവിതത്തെ ആയാസ രഹിതമാക്കി എന്നൊരു പൊതു കാഴ്ചപ്പാടുണ്ട്.എന്നാല്‍ മനുഷ്യന്‍റെ ജീവിതം കൂടുതല്‍ ആയാസ രഹിതമാവുകയല്ല ചെയ്തതെന്ന് സൂക്ഷ്മമായ അര്‍ത്ഥത്തില്‍ മനസ്സിലാക്കേണ്ടി വരും.എന്തുതരം സാങ്കേതിക വിദ്യയും ഉപയോഗിക്കുന്നതിന് മനുഷ്യന്‍ തൊഴിലിടങ്ങളില്‍ പണ സമ്പാദനത്തിന് ചെലവിടുന്ന ഊര്‍ജ്ജം കൂടുതലായി മാറുകയും മനുഷ്യന്‍റെ ജീവിതം കൂടുതല്‍ സങ്കീര്‍ണ്ണമാവുകയുമാണ് ചെയ്തത്.ഒരു ക്യാപ്പിറ്റലിസ്റ്റ് ലോകത്തെ ഈ അസമത്വങ്ങള്‍ കണ്ടില്ലെന്ന് നടിക്കാന്‍ കഴിയില്ല.സാങ്കേതിക വിദ്യയുടെയും ഉയര്‍ന്ന മൂലധനത്തിന്‍റെയും ഈ പിന്‍ബലത്തില്‍ സമൂഹം കൂടുതല്‍ തട്ടുകളായി വിഭജിക്കപ്പെടുകയാണ് ചെയ്യുന്നത്.
നിര്‍മ്മിത ബുദ്ധിയുടെ ഒരുലോകം വരുമ്പോള്‍ തീര്‍ച്ചയായും അത്തരത്തിലുള്ള വിഭജനങ്ങളെപ്പറ്റി ചിന്തിക്കാതിരിക്കാന്‍ സാധിക്കില്ല.ഡിജിറ്റല്‍ ലോകം എങ്ങനെയാണ് വര്‍ഗ്ഗപരമായ കാഴ്ചപ്പാടുകള്‍ സമൂഹത്തില്‍ വച്ചുപുലര്‍ത്തുന്നത് എന്നത് ശ്രദ്ധേയമായ കാര്യമായിരിക്കും .
സര്‍ഗ്ഗാത്മകത മെഷീനുകള്‍ ആര്‍ജ്ജിക്കുമ്പോള്‍ അതിനു പരിമിതികള്‍ ഉണ്ടെങ്കില്‍പ്പോലും അതി സൂക്ഷ്മതലത്തില്‍ നേരിയ ചലനങ്ങള്‍ പോലും മനുഷ്യ സമൂഹത്തില്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും.ഗൂഗിള്‍ ചെയ്തുവരുന്ന വൈജ്ഞാനിക മേഖലകളുടെ വിതരണം കൂടുതല്‍ സാധ്യതകള്‍ മുന്നിലിട്ടുകൊണ്ട് ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ചെയ്തു തുടങ്ങുമ്പോള്‍ ആശ്രയിക്കാവുന്ന ഒരു വ്യ്കതിഗത ഐഡന്‍റിറ്റിയിലേക്ക് നിര്‍മിത ബുദ്ധി എത്തിച്ചേരുന്നുണ്ട്. ഈ സാധ്യത ദൂരവ്യാപകമായ മാറ്റങ്ങള്‍ സാങ്കേതിക വിദ്യയുടെ പ്രയോഗത്തില്‍ ഉണ്ടാകുമെന്ന് ഉറപ്പാണ്.തൊഴില്‍ സുരക്ഷ അടക്കമുള്ള കാര്യങ്ങളിലേക്ക് അതിനൊരു കൈ എത്തുന്നുണ്ട്.
എങ്ങനെ നിര്‍മ്മിത ബുദ്ധി സാമൂഹിക, രാഷ്ട്രീയ മേഖലകളില്‍ ഇടപെടും
അതിസങ്കീര്‍ണ്ണമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അതുപോലെ സമയമെടുത്തു ചെയ്യേണ്ട തീരുമാനങ്ങള്‍ പെട്ടെന്നെടുക്കുവാന്‍ നിര്‍മ്മിത ബുദ്ധിക്ക് കഴിയും.ഇത് ശരിയായ രീതിയിലും തെറ്റായ രീതിയിലും ഉപയോഗിക്കപ്പെടാം.നയരൂപീകരണങ്ങള്‍ വൈകാരികമായ പ്രക്രിയ അല്ലാതെ വരുമ്പോള്‍ സമൂഹത്തിന്‍റെ ഭിന്ന ഘടനകളെപ്പറ്റി മനസ്സിലാക്കാന്‍ അതിനുകഴിയുമോ എന്നകാര്യം സംശയകരമായ ഒന്നായി മാറുന്നു.സ്ഥിതി വിവരക്കണക്കുകളില്‍ മാത്രം അധിഷ്ഠിതമായ പാര്‍ശ്വ വല്‍കൃതമായ ഒന്നായി അതു വ്യാഖ്യാനിക്കപ്പെടുന്നു.
പ്രവചന അനലിറ്റിക്സ്: വലിയ അളവിലുള്ള ഡാറ്റ വിശകലനം ചെയ്യുന്നതിനും തിരഞ്ഞെടുപ്പുകള്‍, സാമൂഹിക ചലനങ്ങള്‍ പോലുള്ള രാഷ്ട്രീയ, സാമൂഹിക വിഷയങ്ങളിലെ ഫലങ്ങള്‍ പ്രവചിക്കുന്നതിനും അക ഉപയോഗിക്കാം.
സോഷ്യല്‍ മീഡിയ മോണിറ്ററിംഗ്: സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ തെറ്റായ വിവരങ്ങളുടെയും വിദ്വേഷ പ്രസംഗങ്ങളുടെയും വ്യാപനം നിരീക്ഷിക്കാനും നിയന്ത്രിക്കാനും അതുപയോഗിക്കാം.
സൈബര്‍ സുരക്ഷ: ദേശീയ സുരക്ഷ നിലനിര്‍ത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന, സൈബര്‍ ആക്രമണങ്ങള്‍ കണ്ടെത്തുന്നതിനും തടയുന്നതിനും തന്ത്രപ്രധാനമായ വിവരങ്ങള്‍ പരിരക്ഷിക്കുന്നതിനും അതു സഹായിക്കും.
പൊതു സേവനങ്ങള്‍: പ്രക്രിയകള്‍ കാര്യക്ഷമമാക്കുന്നതിലൂടെയും ബ്യൂറോക്രസി കുറയ്ക്കുന്നതിലൂടെയും പൗരര്‍ക്ക് സേവനങ്ങള്‍ വിതരണം ചെയ്യുന്നത് മെച്ചപ്പെടുത്തുന്നതിലൂടെയും പൊതു സേവനങ്ങള്‍ മെച്ചപ്പെടുത്താന്‍ അകക്ക് കഴിയും.
എന്നിരുന്നാലും, അകയുടെ ധാര്‍മ്മിക പ്രത്യാഘാതങ്ങള്‍ പരിഗണിക്കേണ്ടതും അത് ഉത്തരവാദിത്തത്തോടെ ഉപയോഗിക്കുന്നുണ്ടെന്നും പക്ഷപാതവും വിവേചനവും ശാശ്വതമാക്കുന്നില്ലെന്നും ഉറപ്പാക്കേണ്ടത് പ്രധാനമാണ്.
നിര്‍മിത ബുദ്ധി തന്ന പക്ഷപാതവും വിവേചനവും എന്നവിഷയത്തെപ്പറ്റി ആശങ്കകള്‍ പങ്കുവയ്ക്കുന്നുണ്ട്.സാങ്കേതികമായി ഒരു വലിയ സാധ്യത എങ്ങനെ വൈരുധ്യങ്ങളിലേക്ക് മാറുന്നു എന്നും നാം മനസ്സിലാക്കിയിരിക്കണം.ഇതൊരു ചെറിയ സാധ്യതയാണെങ്കില്‍,ഭാവിയില്‍ നിര്‍മ്മിത ബുദ്ധി പത്രപ്രവര്‍ത്തനത്തെ ഏതുതരത്തില്‍ ബാധിക്കുമെന്ന് കാത്തിരുന്നു കാണണം.ഒരു മുതലാളിത്ത മൂലധനത്തിന്‍റെ ഭാഗമായ സാങ്കേതിക വിദ്യക്ക് വര്‍ഗ്ഗപരമായ വീക്ഷണങ്ങളും മമതയും സ്വാഭാവികമാണ്.ആകെ ലഭ്യമായ വിവരങ്ങള്‍ ഒരു ക്യാപ്പിറ്റലിസ്റ്റ് ആശയങ്ങളുടെ ആകെത്തുകയാണെങ്കില്‍ അതിന് പരിമിതികള്‍ ഉണ്ടാകുമെന്ന് മാത്രമല്ല നിര്‍മിത ബുദ്ധി നിര്‍മ്മിക്കുന്ന കണ്ടന്‍റുകള്‍ക്ക് അത്തരത്തില്‍ ഒരു പ്രതിപത്തി ഉണ്ടാകാനുള്ള സാധ്യത നിലനില്‍ക്കുന്നുമുണ്ട്. അത്തരത്തില്‍ വിവര വിജ്ഞാന മേഖലകളില്‍ ഉണ്ടാകുന്ന മേല്‍ക്കൈ ഏതുരീതിയില്‍ രാഷ്ട്രീയ സാമൂഹിക തലങ്ങളെ സ്വാധീനിക്കുമെന്നുള്ള കാര്യം ചിന്തിക്കേണ്ടിയിരിക്കുന്നു.
നിര്‍മ്മിത ബുദ്ധി മുതലാളിത്ത പക്ഷ പാതിത്വം കാണിക്കുമോ ? ഈ ചോദ്യവും ചാറ്റ് ജി പി ടിയോടാണ.് അതിങ്ങനെ മറുപടി പറയുന്നു.
അതെ, സമൂഹത്തിലെ നിലവിലുള്ള അസമത്വങ്ങളെയും പക്ഷപാതങ്ങളെയും പ്രതിഫലിപ്പിക്കുന്ന ഡാറ്റയില്‍ പരിശീലനം ലഭിച്ചാല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന് (അക) മുതലാളിത്ത പക്ഷപാതം പ്രകടിപ്പിക്കാന്‍ കഴിയും. അക അല്‍ഗോരിതങ്ങള്‍ അവര്‍ പരിശീലിപ്പിച്ച ഡാറ്റ പോലെ നിഷ്പക്ഷമാണ്, കൂടാതെ പരിശീലന ഡാറ്റ ഒരു മുതലാളിത്ത അല്ലെങ്കില്‍ പക്ഷപാതപരമായ വീക്ഷണത്തെ പ്രതിഫലിപ്പിക്കുന്നുണ്ടെങ്കില്‍, അക മോഡലും ആ പക്ഷപാതം പ്രകടമാക്കിയേക്കാം.
ഉദാഹരണത്തിന്, ഒരു അക മോഡല്‍ പ്രധാനമായും സമ്പന്നമായ പ്രദേശങ്ങളില്‍ നിന്ന് ശേഖരിക്കുന്ന ഡാറ്റയില്‍ പരിശീലിപ്പിച്ചിട്ടുണ്ടെങ്കില്‍, അത് താഴ്ന്ന വരുമാനമുള്ള കമ്യൂണിറ്റികളില്‍ നിന്നുള്ള ആളുകളുടെ ആവശ്യങ്ങളും അനുഭവങ്ങളും കൃത്യമായി പ്രതിനിധീകരിക്കുകയോ മനസ്സിലാക്കുകയോ ചെയ്തേക്കില്ല.
അതിനാല്‍, അക മോഡലുകളിലെ ഡാറ്റാ ക്യൂറേഷന്‍, വൈവിധ്യം, അക വികസനത്തിലും വിന്യാസത്തിലും ഉള്ള ധാര്‍മ്മികത എന്നിവ പോലുള്ള അക മോഡലുകളിലെ സാധ്യതയുള്ള പക്ഷപാതങ്ങള്‍ ശ്രദ്ധാപൂര്‍വ്വം പരിഗണിക്കുകയും അഭിസംബോധന ചെയ്യുകയും ചെയ്യേണ്ടത് പ്രധാനമാണ്.
നിര്‍മിത ബുദ്ധി പ്രചാരണ പ്രവര്‍ത്തനങ്ങളെ സഹായിക്കുമോ ?
ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന് പ്രചാരണ പ്രവര്‍ത്തനങ്ങളെ സഹായിക്കാന്‍ കഴിയുമോ?
അതെ, കൃത്രിമബുദ്ധി (അക) ഉപയോഗിച്ച് പ്രചരണം സൃഷ്ടിക്കാനും പ്രചരിപ്പിക്കാനും കഴിയും. ഉദാഹരണത്തിന്, അകക്ക് തെറ്റായതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ വിവരങ്ങള്‍ സൃഷ്ടിക്കാനും ചിത്രങ്ങളും വീഡിയോകളും കൈകാര്യം ചെയ്യാനും അല്ലെങ്കില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലുടനീളം പ്രചാരണം സ്വയമേവ പ്രചരിപ്പിക്കാനും കഴിയും.
തെറ്റായ കൈകളില്‍, പ്രചരണത്തിന്‍റെ വ്യാപനം വര്‍ദ്ധിപ്പിക്കാനും ത്വരിതപ്പെടുത്താനുമുള്ള കഴിവ് അകക്ക് ഉണ്ട്. ഇത് വലിയ തോതിലുള്ള തെറ്റായ വിവര പ്രചാരണങ്ങള്‍ക്കും പൊതുജനാഭിപ്രായം കൈകാര്യം ചെയ്യുന്നതിനും ഇടയാക്കും.
അകയെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കാനുള്ള സാധ്യതയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്. തെറ്റായതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ അതിന്‍റെ ഉപയോഗം കണ്ടെത്തുന്നതിനും തടയുന്നതിനുമുള്ള നടപടികള്‍ നടപ്പിലാക്കുക എന്നതുമാത്രമാണ് പ്രതിവിധി.
നിര്‍മിതബുദ്ധി ഒരിക്കലും ഒരു സ്വതന്ത്ര ബുദ്ധി ആയിരിക്കില്ല എന്നും ഭൂരിപക്ഷ വിജ്ഞാന മേഖലയുടെ പരിധിയില്‍ നിന്നും ഉള്‍ക്കൊണ്ട ഒന്നായി തന്നെയാണ് അതിനെ കാണേണ്ടതും എന്നുതന്നെയായിരിക്കണം അതിന്മേലുള്ള സാമൂഹിക വീക്ഷണം.യന്ത്രങ്ങള്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങുമ്പോള്‍ അതെങ്ങനെ ഉല്പാദന മേഖലയെ കൂടുതല്‍ കരുത്തുറ്റതാക്കും എന്നതല്ല പ്രശ്നം അതെങ്ങനെ മനുഷ്യ സമൂഹത്തിലെ സാമ്പത്തിക അന്തരം കൂടുതല്‍ വലുതാക്കുമെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.സാങ്കേതിക വിദ്യ ജോലിഭാരം കുറയ്ക്കുമെങ്കിലും ആ സാങ്കേതിക വിദ്യയുടെ ഉപയോഗത്തിനായി കൂടുതല്‍ ജോലിചെയ്ത് സമ്പാദിക്കേണ്ടി വരുന്നു എന്നതാണ് യാഥാര്‍ഥ്യം. ഈ തരത്തില്‍ സമൂഹത്തില്‍ ചാറ്റ് ജിപിടി പോലുള്ളവ ഏതുതരത്തിലുള്ള സ്വാധീനമാണ് ഉണ്ടാക്കുക എന്ന് കാത്തിരുന്നു കാണണം.♦