Friday, April 25, 2025

ad

Homeകവര്‍സ്റ്റോറികേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവൺമെന്റിനെ സംരക്ഷിക്കാൻ അണിനിരക്കുക

കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവൺമെന്റിനെ സംരക്ഷിക്കാൻ അണിനിരക്കുക

2025 ഏപ്രിൽ 2 മുതൽ 6 വരെ 
മധുരയിൽ ചേർന്ന 24–ാം പാർട്ടി കോൺഗ്രസ് 
അംഗീകരിച്ച പ്രമേയം

ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെ എതിർക്കുകയും മതനിരപേക്ഷതയെ ഉയർത്തിപ്പിടിക്കുകയും, അതേസമയംതന്നെ യൂണിയൻ ഗവൺമെന്റിന്റെ നവലിബറൽ നയങ്ങൾക്ക് ബദൽ മുന്നോട്ടുവയ്ക്കുകയും ചെയ്യുന്ന കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവൺമെന്റിന്റെ സവിശേഷ സ്വഭാവം സംബന്ധിച്ച് സിപിഐ എമ്മിന്റെ 24–ാം കോൺഗ്രസ് ആവർത്തിച്ചൂന്നിപ്പറയുന്നു. കേന്ദ്രത്തിലെ ബിജെപി– എൻഡിഎ ഗവൺമെന്റ് സംസ്ഥാനത്തിനെതിരായി -ഫ-ലത്തിൽ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയിരിക്കുന്നു എന്നതിൽ അത്ഭുതപ്പെടാനില്ല. നിർഭാഗ്യവശാൽ, പ്രതിപക്ഷമായ കോൺഗ്രസും ഇടതുപക്ഷ ഗവൺമെന്റിനെ അട്ടിമറിക്കുന്നതിനുള്ള ഈ ഗൂ-ഢപദ്ധതികളിൽ പങ്കുചേർന്നിരിക്കുകയാണ്. കേരളത്തിലെ എൽഡിഎഫ് ഗവൺമെന്റിനെ സംരക്ഷിക്കുന്നതിനായി അണിനിരക്കാൻ എല്ലാ ജനാധിപത്യവിശ്വാസികളായ ആളുകളോടും സിപിഐ എമ്മിന്റെ 24–ാം കോൺഗ്രസ് ആഹ്വാനം ചെയ്യുകയാണ്.

കേരളത്തിൽ ഇതേവരെയുള്ള ഇടതുപക്ഷ ഗവൺമെന്റുകൾ മുന്നോട്ടുവച്ച ബദൽ വികസനനയങ്ങൾ, എല്ലാവരെയും ഉൾചേർത്തുകൊണ്ടുള്ള വളർച്ചയ്ക്കുവേണ്ടി വിഭവങ്ങളുടെ പുനഃവിതരണം നടത്തുകയെന്ന തന്ത്രത്തിൽ കേന്ദ്രീകരിച്ചുള്ളതായിരുന്നു. ഭൂപരിഷ്കരണം നടപ്പാക്കി. ട്രേഡ് യൂണിയൻ പ്രവർത്തനവും മിനിമം കൂലി നിയമങ്ങളും ഉയർന്ന വേതനവും ഉറപ്പുവരുത്തി. ഗവൺമെന്റിന്റെ നയങ്ങൾ, സാർവത്രിക വിദ്യാഭ്യാസവും ആരോഗ്യരക്ഷയും സാമൂഹ്യസുരക്ഷയും ഉറപ്പാക്കി. കേവല ദാരിദ്ര്യം 2025–26 ഒാടുകൂടി തുടച്ചുനീക്കപ്പെടും. കേരളം സംസ്ഥാനത്തെ സാധാരണ പൗരർക്ക് മാന്യവും മെച്ചപ്പെട്ടതുമായ ജീവിതം ഉറപ്പുവരുത്തുന്നു.

സാമൂഹികക്ഷേമരംഗത്തെ നേട്ടങ്ങളുടെ കാര്യത്തിൽ ഇന്ത്യയിൽ കേരളം മുന്നിട്ടുനിൽക്കുന്നു; കേരളത്തിന്റെ ജിഡിപി വളർച്ച കഴിഞ്ഞ മൂന്നുദശകങ്ങളായി രാജ്യത്തിന്റെ വളർച്ചയേക്കാൾ മുകളിലാണ്. നിലവിൽ അഭ്യസ്തവിദ്യർക്കിടയിലെ തൊഴിലില്ലായ്മയെന്ന വെല്ലുവിളിയെ നേരിടുന്നതിന് ശ്രമിക്കുകയാണ് കേരളം. അതിന് സാങ്കേതികവിദ്യയിലധിഷ്ഠിതമായ സമ്പദ്ഘടനയിൽനിന്നും വികസിത ശാസ്ത്രീയ ജ്ഞാനത്തിലും ഉയർന്ന ഉത്പാദനക്ഷമതയിലും അധിഷ്ഠിതമായ സമ്പദ്ഘടനയിലേക്കുള്ള മാറ്റം ആവശ്യമാണ്. അത് നേടിയെടുക്കുന്നതിന്, കേരളത്തിലെ ജ്ഞാന–നെെപുണി കേന്ദ്രിത വ്യവസായങ്ങൾ നിക്ഷേപത്തിനുള്ള ആകർഷകമായ ഇടമായി മാറേണ്ടതുണ്ട്. സ്റ്റാർട്ടപ്പ് സംരംഭങ്ങളുടെ ഒരു പുതിയ തലമുറ അതിവേഗം വ‍ളർന്നു വരേണ്ടതുണ്ട്. കേരളം ഒരു ജ്ഞാന സമ്പദ്ഘടനയായി മാറണം.

അത്തരമൊരു മാറ്റത്തിനു മുന്നിലുള്ള മുഖ്യ പ്രതിബന്ധങ്ങളെ മറികടക്കുന്നതിന് നിലവിലെ എൽഡിഎഫ് ഗവൺമെന്റിനുകീഴിൽ സംസ്ഥാനം സുപ്രധാന കാൽവയ്പുകൾ ഇനി പറയുന്ന ഉദ്യമങ്ങളിലൂടെ നടത്തിവരികയാണ് : (1) കേരളത്തെ ആകർഷകമായൊരു നിക്ഷേപ സ്ഥാനമാക്കി മാറ്റുക, 2) പ്രത്യേക സ്പെഷ്യൽ പർപ്പസ് വെഹിക്കിളുകൾവഴി (SPVs) അധിക ബജറ്റ് വിഭവങ്ങളുടെ സ്വരുക്കൂട്ടൽ നടത്തുന്നതിലൂടെ അടിസ്ഥാന സൗകര്യ കമ്മിറ്റിയെ മറികടക്കുക, 3) ഉന്നത വിദ്യാഭ്യാസ മേഖലയെ പുനരുജ്ജീവിപ്പിക്കുക 4) വിദ്യാർഥികളെയും തൊഴിൽരഹിതരെയും വെെദഗ്ധ്യമുള്ളവരാക്കുന്നതിന് ‘ജ്ഞാന കേരള ജനകീയ ക്യാമ്പയ്ൻ’ ആരംഭിക്കുക.

മേൽപറഞ്ഞ അടിസ്ഥാനപരമായ മാറ്റം എന്നതുകൊണ്ട് സംസ്ഥാനം അതിന്റെ വികസനത്തിലെ വിഭവപുനഃവിതരണ സമീപനം കെെവെടിയണമെന്ന് അർഥമാക്കുന്നില്ല. പൊതുമേഖലാ സ്ഥാപനങ്ങൾ, പൊതുവിദ്യാഭ്യാസം, പൊതുജനാരോഗ്യം എന്നിവ കൂടുതൽ ശക്തിപ്പെടുത്തും. ജനാധിപത്യ അവകാശങ്ങളിൽ നിന്നോ തൊഴിലവകാശങ്ങളിൽനിന്നോ യാതൊരുവിധ പിന്നോട്ടുപോക്കും ഉണ്ടാവുകയില്ല. ജനാധിപത്യ വികേന്ദ്രീകരണവും പങ്കാളിത്തവും സാമൂഹികമേഖലയിലും ചെറുകിട മേഖലയിലും നമ്മൾ നടത്തിവരുന്ന ഇടപെടലുകളുടെ സവിശേഷതയായി തുടരും. എല്ലാ രൂപത്തിലുമുള്ള ജാതി–ലിംഗ വിവേചനങ്ങൾക്കെതിരായ പോരാട്ടവും മതനിരപേക്ഷ-–ശാസ്ത്രീയ മൂല്യങ്ങൾക്കുവേണ്ടിയുള്ള പോരാട്ടവും തുടരുകതന്നെ ചെയ്യും.

കേന്ദ്രത്തിൽ അധികാരത്തിലുള്ള ബിജെപി–എൻഡിഎ വാഴ്ച തീർച്ചയായും തടയാനാഗ്രഹിക്കുന്നതാണ് ഇതിന്റെ അനന്തരഫലം. ഭരണപരമായ ഗൂഢനീക്കങ്ങൾ പയറ്റുന്നതിനും ബില്ലുകൾക്ക് അംഗീകാരം നൽകാതെ പിടിച്ചുവച്ചുകൊണ്ട് സംസ്ഥാനത്തിന്റെ ലെജിസ്ലേറ്റീവ് അധികാരത്തെ അട്ടിമറിക്കുന്നതിനുംവേണ്ടി ഗവർണർ എന്ന ഏജൻസിയെ വിന്യസിക്കുന്നതിനുപുറമെ, സംസ്ഥാന ഗവൺമെന്റിന്റെ ധനപരമായ ഇടത്തെ ക്രമാനുഗതമായി വെട്ടിച്ചുരുക്കുകയും ചെയ്യുകയാണ് യൂണിയൻ ഗവൺമെന്റ്.

കേരളത്തിനുള്ള ധനകാര്യ കമ്മീഷന്റെ നികുതി വിഹിതം, പത്താം ധനകാര്യകമ്മീഷന്റെ കാലത്ത് 3.9 ശതമാനമായിരുന്നത് ഇന്ന് പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ കാലത്ത് 1.9 ശതമാനമായി കുറച്ചിരിക്കുന്നു. സംസ്ഥാനത്ത് കേന്ദ്രം സ്പോൺസർ ചെയ്യുന്ന പദ്ധതികളുടെ വിഹിതം കേവലം 1.6 ശതമാനമാണ്. മൂലധന ചെലവിൽ (CAPEX) അതിന്റെ വിഹിതം 1.1 ശതമാനം മാത്രമാണ്. വ്യത്യസ്ത സംസ്ഥാനങ്ങൾക്കായി പ്രഖ്യാപിച്ചിട്ടുള്ള പ്രത്യേക പാക്കേജുകളിൽനിന്നും കേരളത്തിന് -ഫലത്തിൽ ഒന്നുംതന്നെ ലഭിച്ചിട്ടില്ല. 2024–25ൽ ഇന്ത്യയിലെ എല്ലാ സംസ്ഥാന ഗവൺമെന്റുകൾക്കുമായി യൂണിയൻ ഗവൺമെന്റ‍് നൽകിയ മൊത്തം കെെമാറ്റം 25 ലക്ഷം കോടി രൂപയായിരുന്നു. രാജ്യത്തെ ജനസംഖ്യയുടെ 2.8 ശതമാനം വിഹിതമുള്ള കേരളത്തിന് ജനസംഖ്യാനുപാതികമായി ലഭിക്കേണ്ടത് 70000 കോടി രൂപയാണ്. എന്നാൽ, കേരളത്തിന് യഥാർഥത്തിൽ കിട്ടിയത് കേവലം 35,000 കോടി രൂപമാത്രമാണ്; അതായത് സംസ്ഥാനത്തിന് ലഭിക്കേണ്ടതിന്റെ നേർപകുതി മാത്രം.

കിഫ്ബി നടത്തിയ മൂലധന കടമെടുക്കൽ കാരണമായി ചൂണ്ടിക്കാണിച്ചുകൊണ്ട് യൂണിയൻ ഗവൺമെന്റ് സംസ്ഥാന ഗവൺമെന്റിന്റെ സാധാരണ കടമെടുക്കൽ പരിധി ഏകപക്ഷീയമായി വെട്ടിച്ചുരുക്കി; സംസ്ഥാനത്തിന്റെ പരോക്ഷ കടമെടുക്കലിന് തത്തുല്യമായ നാഷണൽ ഹെെവേ അതോറിറ്റി ഓഫ് ഇന്ത്യയ്ക്കു സമാനമായ ഒരു എസ്-പിവിയാണ് കി-ഫ്ബിയും. അതിനും പുറമെ, സംസ്ഥാനത്തിന്റെ ബജറ്റിനു പുറത്തുള്ള കടമെടുക്കൽ സംബന്ധിച്ച പുതിയ ചട്ടത്തിന് മുൻകാലപ്രാബല്യം നൽകാനും കേന്ദ്ര ഗവൺമെന്റ് തീരുമാനിക്കുകയുണ്ടായി. ഇതിന്റെ ഫലമായി, കഴിഞ്ഞ മൂന്നുവർഷക്കാലത്ത് സംസ്ഥാനത്തിന്റെ കമ്പോള വായ്പയിൽ 10,000 കോടി രൂപയാണ് കുറഞ്ഞത്. ഇതെല്ലാംതന്നെ സംസ്ഥാന ഗവൺമെന്റിന്റെ ധനസ്ഥിതിയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

കേരളത്തോട് കാണിക്കുന്ന വിവേചനപരമായ സമീപനത്തെ മറച്ചുവയ്ക്കുന്നതിന്, യൂണിയൻ ഗവൺമെന്റും അതിന്റെ അനുയായികളും സംസ്ഥാന ഗവൺമെന്റിനെതിരായി പൂർണമായും തെറ്റായതും അടിസ്ഥാനരഹിതമായതും വിദേ-്വഷം നിറഞ്ഞതുമായ പ്രചരണം അഴിച്ചുവിടുകയാണ്.

കേന്ദ്രത്തെ തുറന്നുകാട്ടുവാനും കേരളത്തിന്റെ ജനാധിപത്യപരമായ നേട്ടങ്ങൾ വ്യാപിപ്പിക്കുവാനും കേരളത്തിലെ എൽഡിഎഫ് ഗവൺമെന്റിനെ സംരക്ഷിക്കുന്നതിനുവേണ്ടി ശക്തമായി അണിനിരക്കുവാനും പാർട്ടിയുടെ എല്ലാ ഘടകങ്ങളോടും അംഗങ്ങളോടും അനുഭാവികളോടും ജനാധിപത്യവിശ്വാസികളായ എല്ലാവരോടും സിപിഐ എമ്മിന്റെ 24–ാം കോൺഗ്രസ് ആഹ്വാനം ചെയ്യുന്നു. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

20 + sixteen =

Most Popular