Wednesday, February 12, 2025

ad

Homeകവര്‍സ്റ്റോറിട്രംപിന്റെ കാബിനറ്റ് 
അതിസമ്പന്നന്മാരുടേത്

ട്രംപിന്റെ കാബിനറ്റ് 
അതിസമ്പന്നന്മാരുടേത്

റിക് ക്ലെയ്‌പുൾ

ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ ശ്രമിക്കുന്ന, സമ്പാദ്യമോ ശേഷിപ്പുകളോ ഒന്നുമില്ലാത്ത സാധാരണക്കാരായ ജനതയ്ക്ക് ഒരിക്കലും വെെറ്റ് ഹൗസിൽ ഭേദപ്പെട്ട പ്രാതിനിധ്യം ലഭിച്ചിട്ടില്ല. എന്നാൽ ഗവൺമെന്റിന്റെ പ്രവർത്തനങ്ങളെ സഹായിക്കാനായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിയോഗിച്ച അസാധാരണമാംവിധം സമ്പത്തുള്ള ചെറിയൊരു വിഭാഗം, ശതകോടീശ്വരന്മാരിൽത്തന്നെ ചെറിയൊരു വിഭാഗത്തെ മാത്രമാണ് പ്രതിനിധീകരിക്കുന്നത്. ഇത് മേൽത്തട്ടിലുള്ള 1%ത്തിന്റെ ഗവൺമെന്റ് അല്ല, മറിച്ച് – ട്രംപിന്റെ ഗവൺമെന്റ് 0.0001% ആളുകളുടെ മാത്രം ഗവൺമെന്റാണ്.

എലോൺ മസ്‌കിന്റെ 400 ബില്യൺ ആസ്തിയുൾപ്പെടെ ട്രംപ് നിയമിച്ചവരുടെ ആകെ ആസ്തി 460 ബില്യൺ ഡോളറിലേറെ വരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മസ്‌കിനെ മാറ്റി നിർത്തിയാൽ പോലും 2025ലെ ട്രംപിന്റെ ക്യാബിനറ്റിന്റെയും മറ്റ് ഉന്നതോദേ-്യാഗസ്ഥരുടെയും ആസ്തി അദ്ദേഹത്തിന്റെ മുൻ ക്യാബിനറ്റ് (മുൻപത്തെ റെക്കോർഡ് ഹോൾഡർ) ഉൾപ്പെടെയുള്ള ക്യാബിനറ്റ് അംഗങ്ങളുടെ സമ്പത്തിനേക്കാൾ വളരെ കൂടുതലാണ്. അന്നത് 3.2 ബില്യൺ ഡോളർ മാത്രമായിരുന്നു. പ്രസിഡന്റ് ബെെഡന്റെ ക്യാബിനറ്റ് അംഗങ്ങളുടെ സ്വത്തിന്റെ ആകെ മൂല്യം 118 മില്യൺ ഡോളറായിരുന്നു.

ട്രംപിന്റെ 25 പേരടങ്ങുന്ന അതിസമ്പന്നരുടെ പട്ടികയിൽ 16 പേരും 0.0001%ത്തിൽ ഉൾപ്പെടുന്നവരാണ്. അതായത് അവർ അമേരിക്കയിലെ 813 ശതകോടീശ്വരന്മാരിൽ ഉൾപ്പെടുന്നു. ബാക്കിയുള്ളവരിൽ 341 ദശലക്ഷം പേർ 99.9999% (ശരാശരി പ്രതിവർഷം ഏകദേശം 61,000 ഡോളർ വരുമാനം) ത്തിൽ ഉൾപ്പെടുന്നു.

എലോൺ മസ്‌കിന്റെ അതിഭീമമായ സമ്പത്ത് ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തി എന്ന നിലയിലേക്ക് അദ്ദേഹത്തെ വളർത്തി. നേരെമറിച്ച്, ഏറ്റവും മേൽത്തട്ടിലുള്ള 1% ത്തിലെ അംഗങ്ങൾ മാത്രമായ ജെ ഡി വാൽഷിനെയും ക്രിസ്റ്റി നോയത്തിനെയും മാർക്കോ റൂബിയേയുംപോലുള്ളവരെയും തൊഴിലാളി വർഗ്ഗത്തിന് സമാനമായാണ് കാണുന്നത്. ശരാശരി വരുമാനമുള്ള അമേരിക്കക്കാർ അവരുടെ ജീവിതകാലം മുഴുവൻ (1.7 ദശലക്ഷം ഡോളർ ) സമ്പാദിക്കുന്നതിന്റെ മൂന്നിരട്ടിയിലേറെയാണ് ഇവരുടെ അതിസമ്പന്നന്മാരുടെ വാഴ്ച അവശേഷിക്കുന്ന നമ്മളുൾപ്പെടെയുള്ള 99.9999% പേരെയും രക്ഷപ്പെടുത്തുമെന്ന് കരുതുന്നുണ്ടോ? കാലം അതിന് മറുപടി പറയും. l

ട്രംപ് ഭരണത്തിൽ തിരഞ്ഞെടുക്കപ്പെട്ടവരുടെ സ്വത്ത് വിവരങ്ങൾ
പേര് ഏജൻസി സ്ഥാനം ഏകദേശ ആസ്തി (ഉയർന്ന കണക്ക്) തുക ഡോളറിൽ സമ്പത്ത് ശതമാനത്തിൽ
എലോൺ മസ്‌ക്‌ ഡിപ്പാർട്ട്മെന്റ് ഓഫ് ഗവൺമെന്റ്
എഫിഷ്യൻസി (DOGE)
സഹനേതാവ് 400,000,000,000 ലോകത്തിലെ അതിസമ്പന്നനായ വ്യക്തി
ചാൾസ് കുഷ്നർ ഗവൺമെന്റ് ഫ്രാൻസിലെ അംബാസിഡർ 7,100,000,000 0.0001%
ഡൊണാൾഡ് ട്രംപ് വെെറ്റ് ഹൗസ് പ്രസിഡന്റ് 6,200,000,000 0.0001%
സ്റ്റീഫൻ ഫെയിൻ ബർഗ് ഡിഫൻസ് ഡെപ്യൂട്ടി സെക്രട്ടറി 5,000,000,000 0.0001%
ലിയാൻ ഡ്രോ റിസുട്ടോ ജൂനിയർ ഗവൺമെന്റ് ഒ എ എസ്സിലെ (OAS) അംബാസിഡർ 3,500,000,000 0.0001%
വാറെൻ സ്റ്റീഫൻസ് ഗവൺമെന്റ് ബ്രിട്ടന്റെ അംബാസിഡർ 3,400,000,000 0.0001%
ലിൻഡ മക്മഹോൺ വിദ്യാഭ്യാസം സെക്രട്ടറി 3,000,000,000 0.0001%
ജറെസ് ഐസക് മാൻ നാസ ഭരണാധികാരി 1,700,000,000 0.0001%
ഹോവാർഡ് ലുട്നിക് വാണിജ്യകാര്യം സെക്രട്ടറി 1,500,000,000 0.0001%
ഡഗ്ഗ് ബർഗം ആഭ്യന്തരം 1,100,000,000 0.0001%
കെല്ലി ലോയിഫ്ളർ ചെറുകിട വ്യാപാര വകുപ്പ് ഭരണാധികാരി 1,100,000,000 0.0001%
വിവേക് രാമസ്വാമി ഡോഗ് (DOGE) സഹ നേതാവ് 1,000,000,000 0.0001%
സ്റ്റീഫൻ വിറ്റ്കോഫ് മിഡിൽ ഈസ്റ്റിലേക്കുള്ള പ്രത്യേക പ്രതിനിധി 1,000,000,000 0.0001%
സ്കോട്ട് ബെസന്റ് ധനവകുപ്പ് സെക്രട്ടറി 1,000,000,000 0.0001%
തോമസ് ബരാക് ഗവൺമെന്റ് തുർക്കി 1,000,000,000 0.0001%
ജൂനിയർ അംബാസിഡർ
ഫ്രാങ്ക് ബിസെെനാനോ സാമൂഹ്യ സുരക്ഷാ വകുപ്പ് ഭരണാധികാരി 1,000,000,000 0.0001%
ഡേവിഡ് സാക്സ് വെെറ്റ് ഹൗസ് നേതാവ് എഐയുടെയും ക്രിപ്റ്റോയുടെയും ഭരണാധികാരി ശതകോടീശ്വരൻ എന്ന് രേഖപ്പെടുത്തിയിരിക്കുന്നു. 0.0001%
മെമെറ്റ് ഓസ് സെന്റേഴ്സ് ഫോർ മെഡികെയർ ആന്റ് മെഡികെയ്സ് സർവ്വീസ് ഭരണാധികാരി 315,000,000 0.001%
ക്രിസ് റൈറ്റ് ഊർജകാര്യവകുപ്പ് സെക്രട്ടറി 171,000,000 0.001%
റോബെർട്ട് ഫ്രാൻസി കെനഡി ജൂനിയർ ഹെൽത്ത് ആന്റ് ഹ്യൂമൻ സർവ്വീസ് സെക്രട്ടറി 15,000,000 0.1%
ജെ ഡി വാൻസ് വെെസ് പ്രസിഡന്റ് 11,300,000 1%
മിഖായേൽ വാൾട്സ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് 10,500,000 1%
പീറ്റർ ഹെഗ്-സെത് പ്രതിരോധം സെക്രട്ടറി 6,000,000 1%
ക്രിസ്റ്റിനോയം ആഭ്യന്തര സുരക്ഷ സെക്രട്ടറി 5,000,000 1%
മാർക്കോ റൂബിയോ ഗവൺമെന്റ് സെക്രട്ടറി 5,000,000 1%
കുടുംബ സ്വത്ത് അടക്കമുള്ള സ്വത്താണ് ഉൾപ്പെടുത്തിയിട്ടുള്ളത്. സ്രോതസ്സ് : എസ്ബിസി ന്യൂസ്, 
അമേരിക്കൻസ് ഫോർ ടാക്സ് ഫെയർനസ്, ആക്സിയോഴ്സ്, സിബിഎസ് ന്യൂസ്, ഫോർബ്സ്, inequality.org, 
ന്യൂയോർക്ക് മാഗസിൻ, യുഎസ് ന്യൂസ് & വേൾഡ് റിപ്പോർട്ട്, വേൾഡ് ഇൻഇക്വാലിറ്റി ഡാറ്റാബേസ്.
ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

15 − nine =

Most Popular