Wednesday, January 15, 2025

ad

Homeസംസ്ഥാനങ്ങളിലൂടെമഹാരാഷ്‌ട്രയിൽ ദളിതർക്കെതിരായ അക്രമങ്ങളിൽ പ്രതിഷേധം

മഹാരാഷ്‌ട്രയിൽ ദളിതർക്കെതിരായ അക്രമങ്ങളിൽ പ്രതിഷേധം

നിരഞ്‌ജന ദാസ്‌

ഹാരാഷ്‌ട്രയിലെ പർഭാനിയിൽ പൊലീസിന്റെ ക്രൂരതയ്‌ക്കും കസ്റ്റഡി മർദനത്തിനും ഇരയായി സോമനാഥ്‌ സൂര്യവംശി എന്ന മുപ്പത്തിയഞ്ചുകാരൻ കൊല്ലപ്പെടുകയുണ്ടായി. ഒരു പരീക്ഷയെഴുതാൻ പർഭാനിയിലേക്കു പോയതാണ്‌ സൂര്യവംശി. പിന്നെ മടങ്ങിവന്നില്ല. ഡിസംബർ 11ന്‌ പൊലീസ്‌ കസ്റ്റഡിയിലെടുത്ത സൂര്യവംശി കസ്റ്റഡിയിലിരിക്കെ ആശുപത്രിയിൽവെച്ച്‌ മരണപ്പെടുകയായിരുന്നു.

സൂര്യവംശിയുടെ മരണത്തിനുത്തരവാദികളായവർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട്‌ മഹാരാഷ്‌ട്രയിലുടനീളം പ്രതിഷേധം ആളിക്കത്തി. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട്‌ രണ്ടാഴ്‌ചയിലേറെ തുടർന്ന ജനകീയ പ്രക്ഷോഭത്തെ ഭരണകൂടം അക്രമാസക്തമാംവിധം അടിച്ചമർത്താനാണ്‌ ശ്രമിച്ചത്‌. നിരവധിപേരെ കള്ളക്കേസെടുത്ത്‌ അറസ്റ്റ്‌ ചെയ്‌തു. അറസ്റ്റു ചെയ്യപ്പെട്ടവരിലേറെയും ബുദ്ധമതവിശ്വാസികളും അംബേദ്‌കറൈറ്റുകളുമാണ്‌. ഒന്നരമാസം പ്രായമുള്ള കുഞ്ഞിന്റെ അമ്മയെ പോലും പൊലീസ്‌ വീടുകയറി മർദിച്ചു.

ഈ അറസ്റ്റും മർദനവുമെല്ലാം ദളിത്‌, ബുദ്ധമത ഭൂരിപക്ഷ സെറ്റിൽമെന്റുകളെ ലക്ഷ്യമിട്ടുള്ളതാണെന്ന്‌ പ്രതിഷേധക്കാർ പറയുന്നു. ഡോ. ബാബാസാഹെബ്‌ അംബേദ്‌കറുടെ പ്രതിമയ്‌ക്ക്‌ സമീപം ഭരണഘടനയുടെ പകപ്പ്‌ വെച്ചത്‌ ആരോ നശിപ്പിച്ചിരുന്നു. ഭരണഘടനയെ അവഹേളിച്ചുവെന്ന ആരോപണമുയർത്തിയാണ്‌ പർഭാനിയിലെ ദളിതർക്കും ബുദ്ധമതവിശ്വാസികൾക്കുമെതിരെ അക്രമപരന്പരയ്‌ക്ക്‌ പൊലീസ്‌ തുടക്കമിട്ടത്‌. അതാണ്‌ സൂര്യവംശിയുടെ കസ്റ്റഡി മരണത്തിൽ കലാശിച്ചത്‌. ബിബിസി മറാത്തിയുടെ സംഭവസ്ഥലത്തെ റിപ്പോർട്ടിങ്‌ ഞെട്ടിക്കുന്നതാണ്‌. വൃക്കരോഗിയെയും അന്ധയെയും പിഞ്ചുകുഞ്ഞിന്റെ അമ്മയെയും പൊലീസ്‌ മർദിച്ചതിന്റെ വിവരണം ഇതിൽ പറയുന്നുണ്ട്‌. ഇതെല്ലാം ക്രമസമാധാനപാലനത്തിന്റെ മറവിലായിരുന്നു.

മോദി സർക്കാരിനു കീഴിൽ ഇന്ത്യയിലൊട്ടാകെ ദളിത്‌ വിഭാഗങ്ങൾക്കുനേരെ വർധിച്ചുവരുന്ന അക്രമങ്ങളുടെയും ഭരണകൂട ഭീകരതയുടെയും തുടർച്ചയാണ്‌ സൂര്യവംശിയുടെ കസ്റ്റഡി മരണവും. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

seventeen − three =

Most Popular