Friday, December 13, 2024

ad

Homeസംസ്ഥാനങ്ങളിലൂടെബലാത്സംഗകർക്ക്‌ കടുത്ത ശിക്ഷ നൽകണമെന്നാവശ്യപ്പെട്ട്‌ ഐഡ്വാ പ്രകടനം ഡാർജിലിങ്ങിൽ

ബലാത്സംഗകർക്ക്‌ കടുത്ത ശിക്ഷ നൽകണമെന്നാവശ്യപ്പെട്ട്‌ ഐഡ്വാ പ്രകടനം ഡാർജിലിങ്ങിൽ

ഷുവജിത്ത്‌ സർക്കാർ

സിലിഗുരി സബ്‌ഡിവിഷനിലെ മതിഗാര പൊലീസ്‌ സ്‌റ്റേഷൻ അതിർത്തിപ്രദേശത്ത്‌ ഒരു യുവതി ബലാത്സംഗം ചെയ്യപ്പെട്ടതായി പരാതിയുണ്ടായി ഒന്നരമാസത്തിനുശേഷം പോലും ഇതേവരെ കുറ്റാരോപിതനെ അറസ്റ്റു ചെയ്യാൻ പൊലീസിനു കഴിഞ്ഞില്ല. ഒക്ടോബർ 8നാണ്‌ പൊലീസ്‌ സ്‌റ്റേഷനിൽ ഇതുസംബന്ധിച്ച്‌ പരാതി നൽകപ്പെട്ടത്‌ (FIR No. 106/2024); എന്നാൽ ഇതുവരെ ഒരു നടപടിയും കൈക്കൊണ്ടില്ല. പരാതിക്കാരിയായ സ്‌ത്രീയെ നാനാവിധത്തിൽ ഭീഷണിപ്പെടുത്തുകയാണ്‌. തന്മൂലം ഇരയാക്കപ്പെട്ട യുവതിക്ക്‌ സുരക്ഷിതത്വബോധം ഇല്ലാതായിരിക്കുകയാണ്‌. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ (ഐഡ്വ) ഡാർജിലിങ്ങ്‌ ജില്ലാ കമ്മിറ്റി പൊലീസിന്റെ ഭാഗത്തുനിന്ന്‌ ഈ സംഭവത്തിൽ മോശമായ പെരുമാറ്റം ഉണ്ടായതായി പരാതിപ്പെട്ടു. നവംബർ 19ന്‌ ഐഡ്വ പൊലീസ്‌ സ്‌റ്റേഷൻ മാർച്ച്‌ നടത്തി; കുറ്റാരോപിതനെ ഉടൻ അറസ്റ്റ്‌ ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു മാർച്ച്‌.

മാർച്ച്‌ 19ന്‌ മാർച്ച്‌ നടത്തിയ ഐഡ്വ, സിലിഗുരി വനിതാ പൊലീസ്‌ സ്‌റ്റേഷൻ ചുമതലയുള്ള ഇൻസ്‌പെക്ടർക്ക്‌ വിശദമായ ഒരു നിവേദനം നൽകി; മതിഗാര പൊലീസ്‌ സ്‌റ്റേഷനിൽ നൽകപ്പെട്ട പരാതിയുടെ വിശദാംശങ്ങൾ ആവശ്യപ്പെട്ടായിരുന്നു നിവേദനം. പരാതി നൽകി ഒന്നരമാസം കഴിഞ്ഞിട്ടും ബലാത്സംഗം ചെയ്‌ത നിതായി ബർമൻ ഇപ്പോഴും ഒളിവിലാണത്രേ! അതേസമയം ഇരയാക്കപ്പെട്ട യുവതി ആ പ്രദേശത്ത്‌ കടുത്ത ഭീഷണി നേരിടുകയാണ്‌. കുറ്റാരോപിതനെ ഉടൻ അറസ്റ്റുചെയ്യണമെന്ന്‌ നിവേദനത്തിൽ ആവശ്യപ്പെട്ടു. ഐഡ്വ ഡാർജിലിങ്ങ്‌ ജില്ലാ പ്രസിഡന്റ്‌ രത്‌ന ചൗബെ, സന്പാദികമണി ധാപ്പ, സ്‌നിഗ്ധ അസ്ര, താനിയ ഡേ, വീണ നന്തി എന്നിവർ പ്രതിഷേധത്തിന്‌ നേതൃത്വം നൽകി. മതിഗാര പൊലീസ്‌ സ്‌റ്റേഷൻ അതിർത്തിയിലെ താമസക്കാരനായ നിതായി ബർമൻ കഴിഞ്ഞ മൂന്നുമാസക്കാലമായി ആ യുവതിയെ പീഡിപ്പിക്കുകയായിരുന്നു. ഇരയാക്കപ്പെട്ട യുവതി ഗർഭിണിയായപ്പോൾ അവൾ ആ പ്രദേശത്തെ സ്‌ത്രീകളോടെല്ലാം വിവരം പറഞ്ഞു. അതിനെത്തുടർന്ന്‌ ഒക്ടോബർ 8ന്‌ കുറ്റാരോപിതനായ നിതായി ബർമനെതിരെ മതിഗാര പൊലീസ്‌ സ്‌റ്റേഷനിൽ ആ പ്രദേശത്തെ സ്‌ത്രീകൾ പരാതി നൽകി.

ബലാത്സംഗം സംബന്ധിച്ച എല്ലാ വിവരങ്ങളും ഉൾപ്പെടുത്തി ആ യുവതി പൊലീസിന്‌ പരാതി എഴുതി നൽകി. പൊലീസിൽ നൽകിയ പരാതിയെത്തുടർന്ന്‌ കുറ്റാരോപിതൻ വീട്ടിൽനിന്ന്‌ മുങ്ങി. അതേസമയം ഇരയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച്‌ നോർത്ത്‌ ബംഗാൾ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ പരിശോധന നടത്തി.

പരാതി ഫയൽ ചെയ്യപ്പെട്ട്‌ ഒന്നരമാസം കഴിഞ്ഞിട്ടും കുറ്റാരോപിതൻ ഇപ്പോൾ സ്വതന്ത്രവിഹാരത്തിലാണ്‌. നവംബർ 16ന്‌ ആ പ്രദേശത്തെ സ്‌ത്രീകൾ ഇയാളെ ഉടൻ അറസ്റ്റുചെയ്യണമെന്നും ഇരയ്‌ക്ക്‌ നീതി ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട്‌ മതിഗാര പൊലീസ്‌ സ്‌റ്റേഷൻ വളഞ്ഞ്‌ പ്രതിഷേധപ്രകടനം നടത്തി. അന്നും ജനാധിപത്യ മഹിളാ അസോസിയേഷൻ ഡാർജിലിങ്ങ്‌ ജില്ലാ കമ്മിറ്റി മതിഗാരാ പൊലീസ്‌ സ്‌റ്റേഷന്റെ ചുമതലയുള്ള ഇൻസ്‌പെക്ടർക്ക്‌ നിവേദനം നൽകി. പക്ഷേ ഇപ്പോഴും കുറ്റാരോപിതനെ പൊലീസ്‌ കസ്റ്റഡിയിലായിട്ടില്ല. ഈ സാഹചര്യത്തിൽ,തുടർച്ചയായി ബലാത്സംഗംചെയ്യപ്പെട്ട യുവതിക്ക്‌ സംരക്ഷണം നൽകണമെന്നാവശ്യപ്പെട്ട്‌ വനിതാ നേതാക്കൾ നിവേദനം നൽകി. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

four × 1 =

Most Popular