Tuesday, November 5, 2024

ad

Homeകവര്‍സ്റ്റോറിഉന്നത വിദ്യാഭ്യാസരംഗത്ത് ഉന്നത ശീര്‍ഷവുമായി

ഉന്നത വിദ്യാഭ്യാസരംഗത്ത് ഉന്നത ശീര്‍ഷവുമായി

സംസ്ഥാനത്തെ ആദ്യ ഓപ്പണ്‍ യൂണിവേഴ്സിറ്റിയായ ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റി കൊല്ലത്ത് പ്രവര്‍ത്തനമാരംഭിച്ചു. വിദൂര വിദ്യാഭ്യാസം പൂര്‍ണമായും ഇപ്പോള്‍ ഈ യൂണിവേഴ്സിറ്റിക്കുകീഴിലാണ്. നിശ്ചിത വിദ്യാഭ്യാസ യോഗ്യത ആവശ്യമില്ലാത്ത കോഴ്സുകളും ഈ യൂണിവേഴ്സിറ്റിക്കുകീഴിലുള്ളതിനാല്‍ ബഹുജനങ്ങള്‍ക്കും പഠിക്കാന്‍ കൂടുതല്‍ അവസരങ്ങള്‍.

t സര്‍ക്കാര്‍ – എയിഡഡ് മേഖലകളില്‍ 8 ആര്‍ട്സ് ആൻഡ് സയന്‍സ് കോളേജുകള്‍ പുതുതായി ആരംഭിച്ചു.
t സര്‍ക്കാര്‍ ആര്‍ട്സ് ആൻഡ് സയന്‍സ് കോളേജുകളില്‍ 401 പുതിയ തസ്തികകള്‍ സൃഷ്ടിച്ചു.
t എയിഡഡ് ആര്‍ട്സ് ആൻഡ് സയന്‍സ് കോളേജുകളില്‍ 721 അധ്യാപക തസ്തികകള്‍ അനുവദിച്ചു.
 സര്‍ക്കാര്‍ എഞ്ചിനീയറിങ് പോളിടെക്നിക് കോളേജുകളിലായി 497 അധ്യാപക തസ്തികകള്‍ അനുവദിച്ചു.
t സര്‍ക്കാര്‍ എഞ്ചിനീയറിങ്, ആര്‍ട്സ് ആൻഡ് സയന്‍സ്, പോളിടെക്നിക് എന്നിവിടങ്ങളിലായി 982 അധ്യാപകരെയും 1276 അനധ്യാപകരെയും എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നിയമിച്ചു.
t സര്‍വകലാശാലകളില്‍ അസിസ്റ്റന്റുമാരായി 2,198 പേരെയും 825 പേരെ കമ്പ്യൂട്ടര്‍ അസിസ്റ്റന്റുമാരായും കോമണ്‍ പൂള്‍ ലൈബ്രറി വിഭാഗത്തില്‍ 93 ലൈബ്രറി അസിസ്റ്റന്റുമാരെയും നിയമിച്ചു.
t സര്‍ക്കാര്‍ കോളേജുകളുടെയും സര്‍വകലാശാലകളുടെയും അടിസ്ഥാനസൗകര്യ വികസനത്തിനും അക്കാദമികമായ ഉന്നമനത്തിനുംവേണ്ടി 700 കോടി രൂപയുടെ പദ്ധതികള്‍ നടപ്പാക്കി.
t റൂസ പദ്ധതിയുടെ ഭാഗമായി 230 കോടി രൂപ അനുവദിക്കപ്പെട്ടു. അതില്‍ 92 കോടി രൂപ സംസ്ഥാന സര്‍ക്കാരിന്റെ വിഹിതമാണ്.
t പ്ലാന്‍ ഫണ്ട് ഉപയോഗിച്ച് സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലും സര്‍ക്കാര്‍ നിയന്ത്രിത ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമായി 632 കോടി രൂപയുടെ അടിസ്ഥാനസൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍.
t മലയാളം സര്‍വകലാശാലയ്ക്കും എപിജെ അബ്ദുള്‍ കലാം സാങ്കേതിക സര്‍വകലാശാലയ്ക്കും ആസ്ഥാനമന്ദിരം പണിയുന്നതിനും സ്ഥിരം ക്യാമ്പസ് നിര്‍മിക്കുന്നതിനുമായി 180 കോടി രൂപ ചെലവിട്ടു
t അസാപ്പിനു കീഴില്‍ രാജ്യാന്തര നിലവാരത്തിലുള്ള 9 നൈപുണ്യ പരിശീലന സമുച്ചയങ്ങള്‍ നിര്‍മിച്ചു. 118 സ്ഥാപനങ്ങളിലായി രണ്ടുലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസത്തോടൊപ്പം നൈപുണ്യ പരിശീലനവും നല്‍കുന്നു.
t ബിരുദ – ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ക്ക് 29.87 കോടി രൂപ സ്കോളര്‍ഷിപ്പ് നല്‍കുന്നു.
t എന്‍സിസി വകുപ്പില്‍ പീരുമേട് മഞ്ചു മലയിലെ 12 ഏക്കര്‍ സ്ഥലത്ത് 12 കോടി രൂപ ചെലവിട്ട് എയര്‍സ്ട്രിപ്പും അനുബന്ധ ഹോസ്റ്റല്‍ സൗകര്യങ്ങളും ഏര്‍പ്പെടുത്തി. ഇവിടെ ആയിരം എന്‍സിസി കേഡറ്റുകള്‍ക്ക് പരിശീലനം നല്‍കുന്നു.
t ഉന്നത വിദ്യാഭ്യാസ വകുപ്പിനുകീഴിലാണ് കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ പ്രവര്‍ത്തിക്കുന്നത്. പുതിയതായി 877 ഗ്രന്ഥശാലകള്‍ക്ക് ലൈബ്രറി കൗണ്‍സില്‍ അഫിലിയേഷന്‍ നല്‍കി.
t 2000 ലൈബ്രറികളില്‍ ബാലവേദിയും 500 ലൈബ്രറികളില്‍ വനിതാവേദിയും ആരംഭിച്ചു.

ഒരേ ദിവസം നാടിനു സമര്‍പ്പിക്കപ്പെട്ടത്
 43 പദ്ധതികള്‍
1. കണ്ണൂര്‍ സര്‍വകലാശാലയില്‍ സ്റ്റുഡന്റ് അമിനിറ്റി സെന്റര്‍.
2. കാലിക്കറ്റ് സര്‍വകലാശാലയില്‍ ഹ്യുമാനിറ്റീസ് ബ്ലോക്ക്.
3. കുസാറ്റ് ലേക്ക് സൈഡ് ക്യാമ്പസ്.
4. കുസാറ്റ് എന്‍വയോണ്‍മെന്റല്‍ സ്റ്റഡീസ്.
5. എസ്എആര്‍ബിടിഎം ഗവണ്‍മെന്റ് കോളേജ് കൊയിലാണ്ടിക്ക് മിനിസ്റ്റേഡിയം.
6. എസ്എന്‍ ഗവണ്‍മെന്റ് സംസ്കൃത കോളേജില്‍ സയന്‍സ് ബ്ലോക്ക്.
7. നാദാപുരം ഗവണ്‍മെന്റ് കോളേജില്‍ അക്കാദമിക് ബ്ലോക്ക്.
8. എറണാകുളം മഹാരാജാസ് കോളേജില്‍ ലൈബ്രറി&അക്കാദമിക് കോംപ്ലക്സ്.
9. തിരുവനന്തപുരം സ്വാതിതിരുനാള്‍ ഗവണ്‍മെന്റ് മ്യൂസിക് കോളേജില്‍ റിവോവേറ്റഡ് ഹെറിറ്റേജ് ബില്‍ഡിംഗ്സ്.
10. പത്തിരിപ്പാല ഗവണ്‍മെന്റ് ആര്‍ട്സ് & സയന്‍സ് കോളേജില്‍ ന്യൂ അക്കാദമിക് ബ്ലോക്കും ഓപ്പണ്‍ സ്റ്റേജും ബോര്‍വെല്ലും.
11. മലപ്പുറം ഗവണ്‍മെന്റ് കോളേജില്‍ പിജി ബ്ലോക്ക്.
12. ചാലക്കുടിയിലെ പനമ്പിള്ളി മെമ്മോറിയല്‍ ഗവണ്‍മെന്റ് കോളേജില്‍ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്.
13. കാസര്‍കോട് ഗവണ്‍മെന്റ് കോളേജില്‍ കാന്റീന്‍ കെട്ടിടം.
14. മാനന്തവാടി ടെക്നിക്കല്‍ ഹൈസ്കൂളില്‍ ചുറ്റുമതിലും ഗെയ്റ്റും.
15. മാനന്തവാടി ടെക്നിക്കല്‍ ഹൈസ്കൂളില്‍ കിച്ചണ്‍ ബ്ലോക്ക്.
16. മാനന്തവാടി ടെക്നിക്കല്‍ ഹൈസ്കൂളില്‍ അക്കാദമിക് ബ്ലോക്ക്.
17. കോഴിക്കോട് പോളിടെക്നിക്ക് കോളേജില്‍ അക്കാദമിക് ബ്ലോക്ക്.
18. കോഴിക്കോട് പോളിടെക്നിക്ക് കോളേജില്‍ അക്കാദമിക് ബ്ലോക്ക് þ 2.
19. കോഴിക്കോട് ഗവണ്‍മെന്റ് പോളിടെക്നിക്ക് കോളേജില്‍ സിവില്‍ ബ്ലോക്കിന്റെ നവീകരണം.
20. കോഴിക്കോട് ഗവണ്‍മെന്റ് പോളിടെക്നിക്ക് കോളേജില്‍ പാര്‍ട്ടിക്കിള്‍ ടെക്നോളജി ലാബിന്റെ നവീകരണം.
21. കോഴിക്കോട് ഗവണ്‍മെന്റ് പോളിടെക്നിക്ക് കോളേജില്‍ കെമിക്കല്‍ എഞ്ചിനീയറിംഗ് ലാബിന്റെ നവീകരണം.
22. കാസര്‍കോട് ഗവണ്‍മെന്റ് പോളിടെക്നിക്ക് കോളേജില്‍ പുതിയ ലാബ് കെട്ടിടം.
23. കാഞ്ഞിരപ്പള്ളി ടെക്നിക്കല്‍ ഹൈസ്കൂളില്‍ മെയിന്‍ ബ്ലോക്ക്.
24. നെയ്യാറ്റിന്‍കര കുളത്തൂര്‍ ടെക്നിക് ഹൈസ്കൂളില്‍ പുതിയ കെട്ടിടം.
25. ഇടുക്കി ജില്ലയിലെ മുട്ടത്തെ ഗവണ്‍മെന്റ് പോളിടെക്നിക് കോളേജില്‍ കോമണ്‍ കമ്പ്യൂട്ടിംഗ് ഫെസിലിറ്റി & സെമിനാര്‍ ഹാള്‍.
26. കോഴിക്കോട് ഗവണ്‍മെന്റ് എഞ്ചിനീയറിങ് കോളേജില്‍ സിവില്‍ എഞ്ചിനീയറിങ് ബ്ലോക്കുകള്‍.
27. കോഴിക്കോട് ഗവണ്‍മെന്റ് എഞ്ചിനീയറിങ് കോളേജില്‍ മെന്‍സ് ടോയ്ലറ്റ് ബ്ലോക്ക്.
28. കാസര്‍കോട് ജില്ലയിലെ തൃക്കരിപ്പൂര്‍ ഇകെഎന്‍എം ഗവണ്‍മെന്റ് പോളിടെക്നിക്ക് കോളേജില്‍ ബ്ലോക്ക്, സ്റ്റാഫ് ക്വാര്‍ട്ടേഴ്സ്, ബോയ്സ് ഹോസ്റ്റല്‍ എന്നിവ.
29. മട്ടന്നൂരിലെ ഗവണ്‍മെന്റ് പോളിടെക്നിക് കോളേജില്‍ പുതിയ കെട്ടിടം ഒന്നാം നില & ലേഡീസ് ഹോസ്റ്റല്‍.
30. ഡയറക്ടറേറ്റ് ഓഫ് ടെക്നിക്കല്‍ എഡ്യൂക്കേഷന് പുതിയ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്.
31. പെരിന്തല്‍മണ്ണ ഗവണ്‍മെന്റ് പോളിടെക്നിക്ക് കോളേജില്‍ ഇലക്ട്രിക്കല്‍ ഡിപ്പാര്‍ട്ടുമെന്റിന് പുതിയ അക്കാദമിക് ബ്ലോക്ക്.
32. എന്‍സിസിയ്ക്ക് ഇടുക്കി ജില്ലയിലെ മഞ്ചുമലയില്‍ എയര്‍ സ്ട്രിപ്പ്.
33. എന്‍സിസിക്ക് ഗ്രൂപ്പ് ഹെഡ് ക്വാര്‍ട്ടേഴ്സ് & ബറ്റാലിയന്‍ ഓഫീസ് ഒന്നാം ഘട്ടം.
34. എന്‍സിസി ഡയറക്ടറേറ്റിന് മന്ദിരം ഒന്നാം ഘട്ടം.
35. ലാല്‍ ബഹദൂര്‍ ശാസ്ത്രി സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിയുടെ കോഴിക്കോട്ട് റീജണല്‍ യൂണിറ്റിന് പുതിയ കെട്ടിടം.
36. തൊടുപുഴ ഐഎച്ച്ആര്‍ഡി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സിന് മെയിന്‍ ബ്ലോക്ക്.
37. ഇടുക്കി ജില്ലയിലെ പൈനാവ് മോഡല്‍ പോളിടെക്നിക് കോളേജിന് മെയിന്‍ ബ്ലോക്ക്.
38. തൃക്കാക്കര മോഡല്‍ എന്‍ജീനിയറിങ് കോളേജില്‍ സെന്‍ട്രല്‍ കംപ്യൂട്ടറിങ് ഫെസിലിറ്റി/സെന്റര്‍ ഫോര്‍ ഇന്നവേഷന്‍ & എന്റര്‍പ്രെന്വര്‍ഷിപ്പ് ഡവലപ്മെന്റ്.
39. ചാലക്കുടിയിലെ കേരള സംസ്ഥാന സയന്‍സ് ആന്‍ഡ് ടെക്നോളജി മ്യൂസിയം.
40. തവനൂര്‍ ഗവണ്‍മെന്റ് ആര്‍ട്സ് & സയന്‍സ് കോളേജില്‍ പുതിയ കോളേജ് കെട്ടിടങ്ങള്‍.
41. ന്യൂവാല്‍സ് (ഫുള്‍ടൈം റിസര്‍ച്ച് സ്കോളേഴ്സ് ഫെല്ലോഷിപ്പ്).
42. ന്യൂവാല്‍സ് (സ്റ്റുഡന്റ്സ് റിസര്‍ച്ച് പ്രോജക്ട് ഫോര്‍ സോഷ്യല്‍ ലീഗല്‍ ഇഷ്യൂസ്)
43. ന്യൂവാല്‍സ് (ഡോക്ടറല്‍ ഫെല്ലോഷിപ്പ് പോസ്റ്റ്). l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

nine − four =

Most Popular