Friday, October 18, 2024

ad

Homeസംസ്ഥാനങ്ങളിലൂടെകർഷകരും പട്ടാളക്കാരും ഗുസ്‌തിക്കാരും വിധിനിർണയിക്കുന്ന ഹരിയാന തിരഞ്ഞെടുപ്പ്‌

കർഷകരും പട്ടാളക്കാരും ഗുസ്‌തിക്കാരും വിധിനിർണയിക്കുന്ന ഹരിയാന തിരഞ്ഞെടുപ്പ്‌

നിരഞ്ജനാദാസ്‌

രിയാനയിലെ കഴിഞ്ഞ പത്തുവർഷത്തെ ബിജെപി ഭരണം പ്രധാനമായും മൂന്ന്‌ വിഭാഗങ്ങളിൽ കടുത്ത അസംതൃപ്‌തിയും രോഷവും സൃഷ്ടിച്ചിരുന്നു. കർഷകർ, യുവജനങ്ങൾ, ഗുസ്‌തിക്കാർ എന്നിവയാണാ വിഭാഗങ്ങൾ.

നരേന്ദ്രമോദി സർക്കാർ കൊണ്ടുവന്ന മൂന്ന്‌ കാർഷികനിയമങ്ങൾക്കെതിരെ പ്രക്ഷോഭം നടത്തിയ കർഷകർക്കെതിരെ ക്രൂരമായ അടിച്ചമർത്തൽ നടപടികളാണ്‌ ഹരിയാനയിലെ ബിജെപി സർക്കാർ സ്വീകരിച്ചത്‌. ഡൽഹിയിലെ കർഷകപ്രക്ഷോഭത്തിൽ പങ്കെടുക്കാൻ പോകുന്ന കർഷകരെ പൊലീസിനെ ഉപയോഗിച്ച്‌ ബലപ്രയോഗത്തിലൂടെ തടഞ്ഞു. കടുത്ത പ്രതിസന്ധി നേരിടുന്ന കർഷകർ ഒന്നടങ്കം ബിജെപി സർക്കാരിനെതിരായി.

അതുപോലെ, ബിജെപി ഭരണത്തിൽ കടുത്ത അസംതൃപ്‌തിയുള്ള വിഭാഗമാണ്‌ യുവജനങ്ങൾ. ഹരിയാനയിലെ ജനങ്ങളുടെ മുഖ്യ ഉപജീവനമാർഗം കൃഷിയും സൈനികസേവനവുമാണ്‌. മോദി ഗവൺമെന്റ്‌ അഗ്നിവീർ കൊണ്ടുവന്നത്‌ യുവജനങ്ങളെ നിരാശയിലാഴ്‌ത്തിയിരിക്കുകയാണ്‌. ഇന്ത്യൻ ആർമിയിലേക്ക്‌ റിക്രൂട്ട്‌ ചെയ്യപ്പെടുന്നവരിൽ 75 ശതമാനം പേർ നാലുവർഷത്തിനുശേഷം പിരിച്ചുവിടപ്പെടും. അവർക്ക്‌ പെൻഷനോ മറ്റാനുകൂല്യങ്ങളോ ലഭിക്കില്ല. ഭാവിയെ ഇരുട്ടിലാഴ്‌ത്തുന്ന അഗ്നിവീർ നയത്തിനെതിരെ ചെറുപ്പക്കാർക്കിടയിൽ അസംതൃപ്‌തിയും രോഷവും അലയടിക്കുന്നുണ്ട്‌.

ഒളിമ്പിക്‌സിൽ മെഡലുകൾ നേടി രാജ്യത്തിന്‌ കീർത്തി സമ്മാനിച്ച വനിതാ ഗുസ്‌തിക്കാർ, ഗുസ്‌തി ഫെഡറേഷൻ പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ്‌ഭൂഷൺ ശരണിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട്‌ ഡൽഹിയിൽ സമരംചെയ്‌തപ്പോൾ പൊലീസ്‌ അവരെ തല്ലിച്ചതയ്‌ക്കുകയാണുണ്ടായത്‌. ഗുസ്‌തി താരങ്ങളോട്‌ ലൈംഗികാതിക്രമം നടത്തിയ ബ്രിജ്‌ഭൂഷണെ സംരക്ഷിക്കുന്ന നിലപാടാണ്‌ കേന്ദ്രത്തിലെ ബിജെപിയും ഹരിയാനയിലെ ബിജെപി സർക്കാരും എടുത്തത്‌. ഒടുവിൽ ഗുസ്‌തിതാരങ്ങൾ സുപ്രീംകോടയിയെ സമീപിച്ചതിനെത്തുടർന്നാണ്‌ ബ്രിജ്‌ഭൂഷണെതിരെ എഫ്‌ഐആർ ഫയൽ ചെയ്‌തത്‌.

ഇങ്ങനെ ബിജെപിക്കെതിരെ കർഷകരുടെയും പട്ടാളക്കാരുടെയും ഗുസ്‌തി താരങ്ങളുടെയുമെല്ലാം രോഷം നിറഞ്ഞുനിൽക്കുന്ന അന്തരീക്ഷത്തിലാണ്‌ ഹരിയാനയിലെ തിരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചത്‌. നിലവിലെ സാഹചര്യത്തിൽ ജയിക്കാനെളുപ്പമല്ലെന്നു കണ്ട ബിജെപി ജാതി‐വർഗീയ കാർഡിറക്കി കളിക്കാൻ തുടങ്ങി. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ സീറ്റും വോട്ടുവിഹിതവും കുറഞ്ഞിരുന്നു. വരാൻപോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെടുമെന്നുറപ്പായ ബിജെപി ഏത്‌ തരംതാണ കളിക്കും തയ്യാറാകും.

ജനസംഖ്യാടിസ്ഥാനത്തിൽ നോക്കിയാൽ ഹരിയാനയിൽ മുസ്ലിങ്ങൾ വളരെ കുറവാണ്‌. അത്‌ ബിജെപിയുടെ വളർച്ചയിൽ പങ്കുവഹിക്കില്ലെന്നും അവർക്കറിയാം. അതുകൊണ്ടുതന്നെ പശുക്കടത്തും മറ്റും ആരോപിച്ച്‌ മുസ്ലിങ്ങൾക്കെതിരെയുള്ള അക്രമങ്ങളും ആൾക്കൂട്ടക്കൊലകളും പതിവായി. അങ്ങനെ വർഗീയാന്തരീക്ഷം നിലനിർത്തി തിരഞ്ഞെടുപ്പിലെ നിർണായക ഘകമായ ജാട്ട്‌ വിഭാഗത്തെ പ്രീണിപ്പിക്കുന്നതിനായി ജാട്ട്‌ സമുദായമല്ലാത്ത, പഞ്ചാബിയായ മുഖ്യമന്ത്രി എം എൽ ഖട്ടാറിനെ മാറ്റി പകരം ഒബിസി വിഭാഗത്തിൽപെട്ട നയാബ്‌സിങ്‌ സൈനിയെ മുഖ്യമന്ത്രിയാക്കി. അങ്ങനെ ഒബിസി വോട്ടുകൾ ബിജെപി ഉറപ്പിച്ചു. ജാട്ട്‌ വോട്ടുകൾ ഭിന്നിപ്പിക്കുന്നതിനായി ജാട്ട്‌ വിഭാഗത്തിൽപെട്ടവരെ സ്ഥാാർഥിയാക്കി. ദലിത്‌ പിന്നോക്കവിഭാഗങ്ങളുടെ വോട്ടുകൾ കേന്ദ്രീകരിച്ചു. ബിജെപി ഗൂഢതന്ത്രത്തിലൂടെ സൃഷ്ടിച്ചെടുത്ത ഈ അടിയൊഴുക്ക്‌ പുറമെ പ്രഖ്യാക്ഷമായിരുന്നില്ല. തിരഞ്ഞെടുപ്പിലുടനീളം കോൺഗ്രസിനും ഇന്ത്യാ മുന്നണിക്കും അനുകൂലമായ പ്രവണതയാണ്‌ പൊതുവിൽ തിരഞ്ഞെടുപ്പു പ്രചരണത്തിൽ പ്രകടമായത്‌. അത്‌ തിരഞ്ഞെടുപ്പിൽ ബിജെപി വിരുദ്ധ തരംഗം ഉണ്ടാകുമെന്ന പ്രതീതി സൃഷ്ടിച്ചു. എന്നാൽ ബിജെപി‐ആർഎസ്‌എസ്‌ സൃഷ്ടിച്ച ജാതി‐വർഗീയ സമവാക്യം കൃത്യമായും പ്രവർത്തിച്ചത്‌ ഒടുവിൽ ബിജെപി തിരഞ്ഞെടുപ്പിൽ വിജയിക്കുന്നതിനിടയാക്കി. അതുകൊണ്ടുതന്നെ ഈ ജനവിധി യഥാർഥത്തിൽ ജനകീയ പ്രശ്‌നങ്ങളിൽനിന്നു ഉയർന്നുവന്ന ജനങ്ങളുടെ വിധിയല്ല; മറിച്ച്‌ മത‐ജാതി‐വർഗീയ കൂട്ടുകെട്ടിന്റെ വിജയമാണെന്നു തന്നെ പറയാം. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

17 + 3 =

Most Popular