Thursday, September 19, 2024

ad

Homeകവര്‍സ്റ്റോറിഗുരുധർമ പ്രചാരണത്തിന്റെ 
നിസ്വാർഥ വഴിയിലൂടെ

ഗുരുധർമ പ്രചാരണത്തിന്റെ 
നിസ്വാർഥ വഴിയിലൂടെ

അലീഷ

ർഷങ്ങൾക്കുമുമ്പ്, തന്റെ 12–ാമത്തെ വയസ്സിൽ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ഒരു ക്ലാസിൽ വച്ചാണ് ലാൽസലാം ശ്രീനാരായണ ഗുരുവിനെപ്പറ്റി ആദ്യമായി കേൾക്കുന്നത്. ഗുരുവും ഗാന്ധിയും തമ്മിൽ നടന്ന ഒരു സംഭാഷണത്തെക്കുറിച്ചായിരുന്നു ആ ക്ലാസിൽ പ്രഭാഷകൻ സംസാരിച്ചത്. ‘‘മരത്തിന്റെ ഇലകൾ വ്യത്യസ്ത രൂപത്തിലായിരുന്നാലും അതിന്റെ സത്ത ഒന്നു തന്നെ’’ എന്ന്, ജാതിവ്യവസ്ഥയെ മനസാ അംഗീകരിച്ചിരുന്ന ഗാന്ധിജിയെ തിരുത്തിയ ഗുരു അന്നാണ് ലാൽസലാമിന്റെ ഹൃദയത്തിൽ ആഴത്തിൽ പതിഞ്ഞത്. അന്നുതൊട്ടാണ് നാരായണ ഗുരുവിനെക്കുറിച്ചുള്ള അനേ-്വഷണം അദ്ദേഹം ആരംഭിച്ചത്. അതിന്നും തുടരുന്നു.

ഇൗ നീണ്ട നാൽപത് വർഷക്കാലവും ഗുരുവിനെക്കുറിച്ചുള്ളതും ഗുരു തന്നെ എഴുതിയതുമായ പുസ്-തകങ്ങൾ – അത് ലോകത്തിന്റെ ഏതു കോണിലായാലും എത്ര സാഹസപ്പെട്ടും സ്വന്തമാക്കി വായിക്കുകയെന്നത് ലാൽസലാമിന്റെ ജീവിതചര്യയായി. അതിനായി ഇന്ത്യയുടെ പല ഭാഗങ്ങളിലും യാത്ര ചെയ്തിട്ടുണ്ട‍്. അങ്ങനെയാണ് ഗുരുവിനെ സംബന്ധിച്ചതും ഗുരുവിന്റെ കൃതികളുടെ പരിഭാഷയുമൊക്കെയായി 26 ഭാഷകളിൽ എഴുതപ്പെട്ട ഗ്രന്ഥങ്ങൾ അദ്ദേഹം സ്വന്തമാക്കിയത്. മലയാളം, ഹിന്ദി, തമിഴ്, കന്നട, തെലുങ്ക്, മറാത്തി, സംസ്കൃതം, ബംഗാളി, കൊങ്കണി, തുളു, ഒഡിയ, കാശ്മീരി, നേപ്പാളി തുടങ്ങി മിക്കവാറും എല്ലാ ഇന്ത്യൻ ഭാഷകളിലെയും, ഇംഗ്ലീഷ്, ഫ്രഞ്ച്, പോളിഷ്, അറബി എന്നീ വിദേശ ഭാഷകളിലെയും ഗുരുവുമായി ബന്ധപ്പെട്ട കൃതികൾ ലാൽസലാമിന്റെ പുസ്തകശേഖരത്തിലുണ്ട്. ജീവചരിത്രം, ഗുരുകൃതികൾ, പഠനങ്ങൾ, ഗവേഷണം തുടങ്ങി നാരായണഗുരുവിനെ സംബന്ധിച്ച ഏതറിവും ലഭിക്കുന്ന വിധത്തിലുള്ള 2000ത്തിലേറെ പുസ്തകങ്ങളാണ് ലാൽസലാം ശേഖരിച്ചത്. ഗുരുവിനെക്കുറിച്ചുള്ള കവിതാസമാഹാരങ്ങൾ, കഥകൾ, നാടകങ്ങൾ, ബാലസാഹിത്യം, ഓട്ടൻതുള്ളൽ, ഗുരുവിന്റെ പാദസ്പർശമേറ്റ സ്ഥലങ്ങൾ സഞ്ചരിച്ച് തയ്യാറാക്കിയ യാത്രാ വിവരണങ്ങൾ തുടങ്ങി 25 ലേറെ വകഭേദങ്ങളിലുള്ള സാഹിത്യ കൃതികളും അദ്ദേഹത്തിന്റെ പുസ്തകശേഖരത്തിൽ ഒട്ടനവധിയുണ്ട്. ദെെവദശകത്തിന്റെ നൂറിലേറെപ്പേരുടെ വ്യാഖ്യാനവുമുണ്ട്. ഒരുപക്ഷേ ഒരു വ്യക്തിയെക്കുറിച്ച് ലോകത്ത് ഏറ്റവും കൂടുതൽ പുസ്തകശേഖരം സ്വന്തമായുള്ള വ്യക്തി ലാൽസലാമായിരിക്കും.

പോളിഷ് ഭാഷയിൽ പ്രസിദ്ധീകരിച്ച 
പുസ്തകത്തിന്റെ കവർ

നിരവധി വിദേശരാജ്യങ്ങളിലുള്ളവർ ഗുരുവിനെക്കുറിച്ചറിയാൻ ലാൽസലാമിനെ സമീപിക്കാറുണ്ട്. അക്കൂട്ടത്തിൽ എടുത്തുപറയേണ്ട വ്യക്തിത്വമാണ് പോളണ്ട് സ്വദേശിയും വാഴ്-സ (Warsaw) യൂണിവേഴ്സിറ്റി പ്രൊഫസറുമായ ഹന്ന ഉർബൻസ്ക. ഗുരുവിനെപ്പറ്റി പഠിക്കാൻ കേരളത്തിലെത്തിയ അവർക്ക് ലാൽസലാമിന്റെ പുസ്തകശേഖരം ഏറെ സഹായകമായി. അങ്ങനെ പോളിഷ് ഭാഷയിലും ഗുരുവിനെക്കുറിച്ചുള്ള പുസ്തകങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടു. പോളണ്ടിൽനിന്നും ഫ്രാൻസിൽനിന്നും ഒരേസമയം പ്രസിദ്ധീകരിച്ച ‘‘NaraJana Guru Oziek Wybrane ’’ എന്ന പേരിലുള്ള ഗുരുദേവകൃതിയുടെ പോളിഷ് പരിഭാഷ ലാൽസലാമിനാണ് സമർപ്പിച്ചിരിക്കുന്നത്.

ഗുരുവിനെക്കുറിച്ചുള്ള പുസ്തകങ്ങൾ ശേഖരിച്ച് അലമാരയ്ക്കുള്ളിൽ അടച്ചുവെക്കുകയല്ല ലാൽസലാം ചെയ്തത്. അവയെല്ലാം വിവിധ സാഹിത്യ – സാംസ്കാരിക വേദികളിൽ പ്രദർശിപ്പിക്കുകയും ആവശ്യമുള്ളവർക്ക് വായിക്കാനും ഗവേഷണത്തിനുമൊക്കെയായി അതുപയോഗിക്കാനുള്ള അവസരമൊരുക്കിക്കൊടുക്കുകയും ചെയ്തു. ഗുരുസ്മൃതി, ഗുരുദർശനം, ഗുരുമുൽക്കാഴ്ച തുടങ്ങി പല പേരുകളിലായി കേരളത്തിലങ്ങോളമിങ്ങോളം നടന്ന പ്രദർശനങ്ങൾ കേരള നവോത്ഥാന ചരിത്രത്തിന്റെ അടയാളപ്പെടുത്തൽ കൂടിയായിരുന്നു. ഗുരുവിന്റെ 200ഓളം അപൂർവ ചിത്രങ്ങൾ, കെെപ്പട, ജാതിയില്ലാ വിളംബരം, പന്തിഭോജനം, മിശ്രവിവാഹം, സർവമത സമ്മേളനം തുടങ്ങി കേരള നവോത്ഥാനത്തിന്റെ അടയാളങ്ങളെയെല്ലാം ഒരു കുടക്കീഴിൽ അണിനിരത്തി. സിപിഐ എമ്മിന്റെ സമ്മേളന നഗരിയിലെ പവലിയനിലും ലാൽസലാമിന്റെ പ്രദർശനം ഏറെ ശ്രദ്ധ നേടി.

ശ്രീനാരായണ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ സിലബസ് കമ്മിറ്റിയുടെ വർക്-ഷോപ്പിൽ ലാൽസലാം ക്ഷണിതാവായി. ഡൽഹി, മുംബെെ, ഷില്ലോങ്, ഗുജറാത്ത്, ഹെെദരാബാദ്, ചെന്നെെ, കോയമ്പത്തൂർ എന്നിവിടങ്ങളിൽ സംഘടിപ്പിക്കപ്പെട്ട ദേശീയാടിസ്ഥാനത്തിലുള്ള ശ്രീനാരായണ സെമിനാറുകളിൽ അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. ശ്രീനാരായണ സാഹിത്യ പരിഷത്തിന്റെ 2014ലെ ശ്രീനാരായണ ധർമസേവ പുരസ്കാരം ലഭിച്ചു. ശ്രീനാരായണ ഗുരു ലഘു ജീവചരിത്രം, ശ്രീനാരായണ ഗുരുവിന്റെ കത്തുകളും സന്ദേശങ്ങളും, നാരായണഗുരു മതത്തെപ്പറ്റി, നാരായണ ഗുരു: ജീവിത നാൾവഴി എന്നീ പുസ്തകങ്ങളും ലാൽസലാമിന്റേതായി പുറത്തുവന്നിട്ടുണ്ട്.

ഗുരുവിന്റെ ആശയങ്ങൾ പ്രചരിപ്പിക്കുക മാത്രമല്ല സ്വന്തം ജീവിതത്തിൽ അത് പ്രാവർത്തികമാക്കുകയുമായിരുന്നു ലാൽസലാം. മിശ്ര വിവാഹിതനായ ലാൽസലാം അത്തരം വിവാഹങ്ങൾക്ക് എല്ലാ പിന്തുണയും പ്രോത്സാഹനവും നൽകാറുണ്ട്.

ജാതി ചിന്തയും മതവർഗീയതയും ശക്തമാക്കി ജനങ്ങളെ തമ്മിലകറ്റുന്ന സേ-്വച്ഛാധിപത്യ ഫാസിസ്റ്റ് ഹിന്ദുത്വ വാഴ്ചയിലേക്ക് രാജ്യം നയിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഈ സന്ദർഭത്തിൽ ലാൽസലാമിന്റെ പ്രവർത്തനങ്ങൾക്ക് പ്രസക്തിയേറുന്നു. അതിനാൽത്തന്നെ മതനിരപേക്ഷതയുടെയും മാനവിക മൂല്യങ്ങളുടെയും ദർശനപ്പൊരുളടങ്ങിയ, അറിവിന്റെ ഖനിയായ ഈ പുസ്തകശേഖരത്തിനും പ്രാധാന്യണമുണ്ട്. അറിവിനെ, ജ്ഞാനത്തെത്തന്നെ ബ്രഹ്മമായി സങ്കൽപ്പിച്ച ഗുരു ‘‘അറിവ്’’ എന്ന കൃതിയിൽ പറഞ്ഞത് ഇത്തരുണത്തിൽ ഓർത്തുപോകുന്നു:

‘‘അറിയപ്പെടുമിതു വേറ–
ല്ലറിവായിടും, തിരഞ്ഞിടും നേരം
അറിവിതിലൊന്നായതുകൊ
ണ്ടറിവല്ലാതെങ്ങുമില്ല വേറൊന്നും’’.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

5 × three =

Most Popular