Thursday, November 21, 2024

ad

Homeസംസ്ഥാനങ്ങളിലൂടെതെരുവുകച്ചവടക്കാരെ ഒഴിപ്പിക്കുന്നതിനെതിരെ സിഐടിയുവിന്റെ ‌‌പ്രതിഷേധം

തെരുവുകച്ചവടക്കാരെ ഒഴിപ്പിക്കുന്നതിനെതിരെ സിഐടിയുവിന്റെ ‌‌പ്രതിഷേധം

ഷുവജിത്‌ സർക്കാർ

തെരുവുകച്ചവടക്കാർ അവിടംവിട്ട്‌ ഒഴിഞ്ഞുപോകണമെന്നാവശ്യപ്പെട്ടുകൊണ്ട്‌ പശ്ചിമബംഗാൾ സർക്കാർ ഈയിടെ ഉത്തരവിറക്കി. ലക്ഷണക്കിനാളുകളുടെ ഉപജീവനമാർഗമാണ്‌ ഇതിലൂടെ ഇല്ലാതാകുന്നത്‌. മമതയുടെ നേതൃത്വത്തിലുള്ള തൃണമൂൽ വാഴ്‌ച നിലവിലെ പല നിയമങ്ങളും ലംഘിച്ചുകൊണ്ട്‌ തൊഴിലാളിവിരുദ്ധ നിലപാടാണ്‌ കൈക്കൊള്ളുന്നത്‌. 1997ൽ ഇടതുപക്ഷ സർക്കാരിന്റെ കാലത്ത്‌ കൊണ്ടുവന്ന നഗരസൗന്ദര്യവൽക്കരണ പരിപാടിയായ സൺഷൈൻ ഓപ്പറേഷനെതിരെ പ്രക്ഷോഭം നടത്തിയ മമത ബാനർജിയാണ്‌ ഇപ്പോൾ അവരുടെ തനിസ്വഭാവം പുറത്തെടുക്കുന്നത്‌. പശ്ചിമബംഗാളിലെ ഇടതുപക്ഷ ഭരണത്തെ എപ്പോഴും വിമർശിക്കാറുള്ള ചില രാഷ്‌ട്രീയ വിമർശകർ ഇടതുമുന്നണി ഗവൺമെന്റ്‌ 1997ൽ, കൊൽക്കത്ത നഗരസൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി വഴിയോരകച്ചവടക്കാരെ ഒഴിപ്പിക്കാൻ തീരുമാനിച്ചതിനെതിരെ ശക്തമായ വിമർശനവുമായി മുന്നോട്ടുവന്നു. എന്നാൽ ഒഴിപ്പിക്കലിനു മുൻപേതന്നെ ഗവൺമെന്റ്‌ കച്ചവടക്കാർക്ക്‌ പകരം സ്ഥലം അനുവദിച്ചു നൽകി അവരുടെ ഉപജീവനമാർഗം തകരാതെ സംരക്ഷിക്കുകയുണ്ടായി. വഴിയോരകച്ചവടക്കാരെ ഒഴിപ്പിക്കുന്നതിനു മുമ്പ്‌ ട്രേഡ്‌ യൂണിയനുകളുടെയും തെരുവുകച്ചവടക്കാരുടെ യൂണിയനുകളുടെയും മറ്റ്‌ തൊഴിലാളി ഗ്രൂപ്പുകളുടെയും യോഗം വിളിച്ചുചേർത്ത ശേഷമാണ്‌ നടപടികളുമായി മുന്നോട്ടുപോയത്‌. അതിലൂടെ മികച്ച ആസൂത്രണം നടത്താനും നഗരത്തെ മനോഹരമാക്കാനും കഴിയുമെന്നതായിരുന്നു ഇടതുമുന്നണി ഗവൺമെന്റിന്റെ കാഴ്‌ചപ്പാട്‌.

എന്നാൽ ഇപ്പോൾ തൃണമൂലിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാർ വഴിയോരക്കച്ചവടക്കാർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമ്പോൾ ഇത്തരം നടപടികളൊന്നും കൈക്കൊള്ളുന്നതായി കാണുന്നില്ല. വഴിയോരകച്ചവടക്കാർ കടുത്ത പ്രതിസന്ധിയിലാണ്‌. മമത സർക്കാരിന്റെ തൊഴിലാളിവിരുദ്ധ നിലപാടിനെതിരെ സിഐടിയുവിന്റെ നേതൃത്വത്തിൽ തൊഴിലാളികൾ തെരുവിലിറങ്ങിയിരിക്കുകയാണ്‌. ഒഴിപ്പിക്കുന്നതിനു മുന്പ്‌ തങ്ങൾക്ക്‌ മറ്റൊരിടം അനുവദിക്കണമെന്ന്‌ കച്ചവടക്കാർ ആവശ്യപ്പെടുന്നു; ഉപജീവനമാർഗം തിരികെക്കിട്ടാൻ ആവശ്യമായ ഒരു നടപടിയും മമത സർക്കാർ ഇതുവരെയും സ്വീകരിച്ചിട്ടില്ല എന്നും അവർ കുറ്റപ്പെടുത്തുന്നു.

തൃണമൂൽ ഭരണം, സവർണരുടെയും സന്പന്നരുടെയും താൽപര്യങ്ങളിൽ മാത്രം ഉൽകണ്‌ഠപ്പെടുന്ന ജനവിരുദ്ധ, തൊഴിലാളിവിരുദ്ധ വാഴ്‌ചയാണ്‌. സൗന്ദര്യവൽക്കരണത്തിന്റെ പേരിൽ അധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ ഉപജീവനമാർഗം കവർന്നെടുക്കുന്നത്‌ അംഗീകരിക്കാനാവില്ലെന്നും തെരുവുകച്ചവടക്കാരുടെ സംരക്ഷണം ആവശ്യപ്പെട്ടുകൊണ്ടും സിപിഐ എം നേതാക്കൾ പ്രസ്‌താവന ഇറക്കുകയുണ്ടായി. ബിർഭും മുനിസിപ്പാലിറ്റിയിലെ സിപിഐ എം കൗൺസിലർ, ചെറുകിട കച്ചവടക്കാരുടെ കടകൾ തകർക്കാനെത്തിയ ബുൾഡോസറിനു മുന്നിൽ നിലയുറപ്പിച്ചുകൊണ്ട്‌ ചെറുത്തുനിന്നു.

തൃണമൂൽ ഗവൺമെന്റിന്റെ തൊഴിലാളിവിരുദ്ധ നടപടികൾക്കും തൊഴിലാളിവിരുദ്ധ നിലപാടുകൾക്കുമെതിരെ തെരുവുകച്ചവടക്കാരും അസംഘടിത തൊഴിലാളികളും പ്രതിഷേധവുമായി രംഗത്തെത്തിരിക്കുകയാണ്‌. ഈ തൊഴിലാളികൾക്ക്‌ തൊഴിൽ ചെയ്യുന്നതിനുള്ള കൃത്യമായ സ്ഥലം ഉറപ്പാക്കാതെ ഒരു ഒഴിപ്പിക്കലും അനുവദിക്കില്ല എന്നാണ്‌ സിപിഐ എമ്മും ഇടതു യൂണിയനുകളുടെ ആവർത്തിച്ച്‌ വ്യക്തമാക്കുന്നത്‌.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

14 − 10 =

Most Popular