Tuesday, December 3, 2024

ad

Homeസംസ്ഥാനങ്ങളിലൂടെതെലങ്കാനയിൽ ഖനി സ്വകാര്യവൽക്കരണത്തിനെതിരെ സിഐടിയുവിന്റെ പ്രതിഷേധം

തെലങ്കാനയിൽ ഖനി സ്വകാര്യവൽക്കരണത്തിനെതിരെ സിഐടിയുവിന്റെ പ്രതിഷേധം

കെ ആർ മായ

തെലങ്കാനയിലെ സിംഗരേനിയിലെ 135 വർഷം പഴക്കമുള്ള കൽക്കരി ഖനിയായ സിംഗരേനി കോളിയരീസ്‌ കന്പനി ലിമിറ്റഡ്‌ (എസ്‌സിസിഎൽ) അടച്ചുപൂട്ടാൻ തെലങ്കാന സർക്കാർ തീരുമാനിച്ചിരിക്കുകയാണ്‌. ഇതോടെ നാൽപതിനായിരത്തോളം തൊഴിലാളികളും ഭാവി ഇരുട്ടിലാകും.

നിലവിലുള്ള ഖനികൾ കാലക്രമേണ അടച്ചുപൂട്ടേണ്ടതായി വരുമ്പോൾ അതിനനുസരിച്ച്‌ പുതിയ ഖനികൾ അനുവദിക്കേണ്ടതാണ്‌. ഇത്തരത്തിൽ അടുത്ത അഞ്ചുവർഷത്തിനുള്ളിൽ പത്തോളം ഖനികൾ പൂട്ടേണ്ടതായി വരുമെന്ന്‌ സർക്കാർ പറയുന്നു. നിലവിലെ ഖനികൾ ഉപയോഗം തീർന്ന്‌ അവ പൂട്ടുംമുമ്പേ പുതിയ നാല്‌ കൽക്കരി ബ്ലോക്കുകൾ അനുവദിക്കണമെന്ന്‌ എസ്‌സിസിഎൽ സർക്കാരിനോട്‌ ആവശ്യപ്പെട്ടിരുന്നതാണ്‌. എന്നാൽ പകരം നിലവിലെ നാല്‌ ഖനികൾ ലേലം ചെയ്യാനാണ്‌ സർക്കാർ തീരുമാനിച്ചിരിക്കുന്നത്‌. എല്ലാ വ്യവസായങ്ങളുടെയും ജീവനാഡി എന്ന നിലയിൽ കൽക്കരിയുടെ പ്രാധാന്യത്തെക്കുറിച്ച്‌ കേന്ദ്ര കൽക്കരിഖനി മന്ത്രി ഊന്നിപ്പറയുമ്പോഴും മറുവശത്ത്‌ പൊതുമേഖലയിലുള്ള കൽക്കരി ഖനികളെല്ലാം വിറ്റുതുലയ്‌ക്കാൻ തീരുമാനമെടുക്കുകയും ചെയ്യുന്നു.

ഖനനമേഖലയുടെ സ്വകാര്യവൽക്കരണത്തിനെതിരെ 2021ൽ ഓൾ ഇന്ത്യ കോൾ ഫെഡറേഷന്റെ നേതൃത്വത്തിൽ തൊഴിലാളികളുടെ സമരം നടന്നിരുന്നു. മോദി സർക്കാർ അധികാരമേറ്റ കാലം മുതൽ കൽക്കരി ഖനി മേഖലയാകെ വിൽക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയിരുന്നു. അതിന്റെ ഭാഗമായാണ്‌ ഇപ്പോൾ സിംഗരേനി കൽക്കരി ഖനിമേഖലയപ്പാടെ ലേലത്തിനു വിൽക്കാനുള്ള തീരുമാനവും.

ലേലനടപടികൾ നിർത്തിവെക്കണമെന്നാവശ്യപ്പെട്ടുകൊണ്ട്‌ സിപിഐ എം, സിപിഐ, എംസിപിഐ എന്നീ ഇടതുപക്ഷ പാർട്ടികളുടെ നേതൃതവത്തിൽ തെലങ്കാനയിലെ കലക്ടറേറ്റ്‌ ഓഫീസുകൾക്കു മുന്നിൽ ധർണ നടത്തി. ഖനികൾ സ്വകാര്യവൽക്കരിക്കുന്നതിരെതിരെ ഇനിയും കൂടുതൽ ശക്തമായ പ്രക്ഷോഭസമരങ്ങൾ ഉണ്ടാകുമെന്നും തൊഴിലാളികളും ഇടതുപക്ഷസംഘടനകളും സർക്കാരിന്‌ മുന്നറിയിപ്പു നൽകിയിരിക്കുകയാണ്‌.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

18 + nine =

Most Popular