The Hype Machine
‘‘ഇതാണ് ഈ വർഷത്തെ ഏറ്റവും പ്രധാനപ്പെട്ട പുസ്തകം’’ എന്നു വിശേഷിപ്പിക്കപ്പെട്ട പുസ്തകം. സിനാൻ ആറൽ എഴുതിയ ‘‘ദി ഹെെപ്പ് മെഷീൻ’’ എന്ന ഈ പുസ്തകം സോഷ്യൽ മീഡിയ എങ്ങനെ നമ്മുടെ സമ്പദ്-വ്യവസ്ഥ, തിരഞ്ഞെടുപ്പ്, നമ്മുടെ ആ രോഗ്യം എന്നീ മേഖലകളിൽ ഇടപെടുന്നു എന്നതിനെക്കുറിച്ചും അവയുമായി നാം എങ്ങനെ പൊരുത്തപ്പെടുന്നു എന്നതിനെകുറിച്ചും വിശകലനം ചെയ്യുന്നു. എംഐടി പ്രൊഫസറായ സിനാൻ ആറൽ കഴിഞ്ഞ 20 വർഷക്കാലം വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്-ഫോമുകളുമായും ഡിജിറ്റൽ സമ്പദ്-വ്യവസ്ഥയുമായും ബന്ധപ്പെട്ടു നടത്തിയ ശാസ്ത്രീയമായ പഠന ഗവേഷണങ്ങളുടെയും സ്വന്തം അനുഭവങ്ങളുടെയും പശ്ചാത്തലത്തിലുമാണ് ഈ കൃതി രചിച്ചിട്ടുള്ളത്. കൂടാതെ ട്വിറ്ററിന്റെയും ഫേസ്ബുക്കിന്റെയും അഭൂതപൂർവമായ വളർച്ചയ്ക്ക് നെറ്റ്-വർക്കിന്റെ സ്വാധീനം എങ്ങിനെയാണ് ഇന്ധനമേകിയതെന്നും സോഷ്യൽ മീഡിയ നമ്മുടെ തലച്ചോറിനെ ബാധിക്കുന്നതു സംബന്ധിച്ച ന്യൂറോ സയൻസിന്റെ വളർച്ചയും ഈ പുസ്തകത്തിൽ അനേ-്വഷണ വിധേയമാക്കുന്നു.
Anti- –Social Media: How Facebook
disconnects Us and Undermines Democracy
സോഷ്യൽ മീഡിയയുടെ പ്രതിലോമപരവും സാമൂഹ്യവിരുദ്ധവുമായ സ്വഭാവത്തെ ഫേസ്ബുക്കിനെ കേന്ദ്രമാക്കി വിശകലനം നടത്തുന്ന പുസ്തകം രചിച്ചിരിക്കുന്നത് ശിവ വെെദ്യനാഥനാണ്. നമ്മുടെയും നമുക്കു വേണ്ടപ്പെട്ടവരുടെയുമെല്ലാം വ്യക്തിപരമായ താൽപര്യങ്ങൾ എന്തെല്ലാമെന്ന് ചൂഴ്-ന്നെടുക്കുന്ന ‘‘നിരീക്ഷണ യന്ത്ര’’മായി ഫേസ്ബുക്ക് പ്രവർത്തിക്കുന്നതെങ്ങനെയെന്നും ഈ കൃതി അനാവരണം ചെയ്യുന്നു.
India Misinformed: The True Story
‘‘ഇൗ പുസ്തകം വെറും നുണകളെയല്ല തുറന്നുകാട്ടുന്നത്. അത് നുണകൾ ഉൽപാദിപ്പിക്കപ്പെടുന്ന രീതിയെയാണ് തുറന്നുകാട്ടുന്നത്’’ – അരുന്ധതി റോയി.
ഓൺലെെൻ പോർട്ടലായ ആൾട്ട് ന്യൂസിന്റെ സഹസ്ഥാപകനും എഡിറ്ററുമായ പ്രതീക് സിൻഹ, ന്യൂറോ സയന്റിസ്റ്റും ആൾട്ട് ന്യൂസിന്റെ സയൻസ് എഡിറ്ററുമായ ഡോ. സുമയ്യ ഷെയ്ഖ്, ആൾട്ട് ന്യൂസ് ലേഖകൻ അർജുൻ സിദ്ധാർഥ് എന്നിവർ ചേർന്നു തയ്യാറാക്കിയ സോഷ്യമീഡിയയെ സംബന്ധിച്ച 14 വ്യത്യസ്ത വിഷയങ്ങൾ കെെകാര്യം ചെയ്യുന്ന ഈ പുസ്തകം രാജ്യത്ത് ന്യൂനപക്ഷ വിദേ-്വഷം പടർത്താൻ പ്രേരകമായിത്തീർന്ന വ്യാജവാർത്തകളെയും മോദി ബ്രാൻഡ് കെട്ടിപ്പടുക്കാൻ സൃഷ്ടിക്കപ്പെട്ട നുണക്കോട്ടകളെയും പൊളിച്ചടുക്കുന്നു. രവീഷ് കുമാറിന്റെ മുഖവുരയോടുകൂടിയ, 304 പേജുള്ള ഈ പുസ്തകത്തിന്റെ ഓൺലെെൻ എഡിഷനുമുണ്ട്. ഹാർപ്പെർകോളിൻസ് ഇന്ത്യ ആണ് പ്രസാധകർ.
I am a Troll: Inside the Secret World of
the BJP’s Digital Army
ഇന്ത്യൻ സാഹചര്യത്തിൽ വലതുപക്ഷ ഹിന്ദുത്വത്തെ പ്രതിനിധീകരിക്കുന്ന ട്രോളർമാരെ ‘‘ഓൺലെെൻ ലോകത്തെ ഗുണ്ടകൾ’’ എന്നാണ് ഈ പുസ്തകത്തിന്റെ രചയിതാവും സ്വതന്ത്ര പത്രപ്രവർത്തകയുമായ സ്വാതി ചതുർവേദി വിശേഷിപ്പിക്കുന്നത്. ഇത്തരം ട്രോളുകളുടെ ഉറവിടം തേടിയാൽ അത് ചെന്നെത്തുന്നത്, അതിന്റെ ലിങ്കുകൾ ബന്ധപ്പെട്ടിരിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയിലും ഭരണകക്ഷിയായ ബിജെപിയിലുമാണ്. ഡിജിറ്റൽ ഇടങ്ങളെ ആർഎസ്എസ് അതിന്റെ ‘‘ഇന്റർനെറ്റ് ശാഖ’’കളാക്കി മാറ്റുകയും പിന്നീടത് ബിജെപിയുടെ ഐടി സെല്ലായി മാറുകയുമായിരുന്നെന്ന് സ്വാതി ചതുർവേദി തെളിവുകൾ സഹിതം സമർഥിക്കുന്നു. ♦