Tuesday, September 17, 2024

ad

Homeസംസ്ഥാനങ്ങളിലൂടെശിവരാജ്‌ സിങ്ങിനെ കൃഷിമന്ത്രിയാക്കിയതിനെതിരെ കർഷകരുടെ പ്രതിഷേധം

ശിവരാജ്‌ സിങ്ങിനെ കൃഷിമന്ത്രിയാക്കിയതിനെതിരെ കർഷകരുടെ പ്രതിഷേധം

കെ ആർ മായ

ബിജെപിയുടെ നേതൃത്വത്തിലുള്ള പുതിയ എൻഡിഎ ഗവൺമെന്റിൽ മധ്യപ്രദേശിൽനിന്നുള്ള ശിവരാജ്‌ സിങ്ങിനെ കൃഷിമന്ത്രിയായി ഉൾപ്പെടുത്തുന്നതിനെതിരെ മധ്യപ്രദേശിൽ കർഷകരും വ്യാപക പ്രതിഷേധം. മോദി സർക്കാരിന്റെ ഈ തീരുമാനത്തിൽ സംയുക്ത കിസാൻ മോർച്ച ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

മിനിമം താങ്ങുവിലയും കടം എഴുതിത്തള്ളലും കർഷക ആത്മഹത്യക്ക്‌ അടിയന്തര പരിഹാരവും ആവശ്യപ്പെട്ട്‌ മധ്യപ്രദേശിൽ 2017 ജൂൺ ആറിന്‌ നടന്ന കർഷകപ്രക്ഷോഭത്തിനിടെ ഉണ്ടായ പൊലീസ്‌ വെടിവെപ്പിൽ മന്ദ്‌സൗറിൽ ആറ്‌ കർഷകർ കൊല്ലപ്പെട്ടു. അന്ന്‌ മധ്യപ്രദേശ്‌ മുഖ്യമന്ത്രിയായിരുന്നു ശിവരാജ്‌ സിങ്ങ്‌ ചൗഹാനും അന്ന്‌ കർഷകർക്കു നൽകിയ വാഗ്‌ദാനങ്ങൾ പാലിക്കപ്പെട്ടില്ല. 2014ലും 2019ലും അധികാരത്തിലേറിയ മോദി സർക്കാർ കർഷകർക്ക്‌ നൽകിയ വാഗ്‌ദാനങ്ങളും പാലിക്കപ്പെട്ടില്ല. ഇങ്ങനെ മോദി മന്ത്രിസഭയിൽ, കർഷകരെ കൊലയ്‌ക്കുകൊടുത്ത ഒരു മുഖ്യമന്ത്രിയെത്തന്നെ കൃഷിമന്ത്രിയാക്കിയതിലുള്ള രോഷമാണ്‌, ആ മന്ത്രിയുടെ തങ്ങളുടെ നാട്ടിലേക്ക്‌ പ്രവേശിപ്പിക്കില്ലെന്ന മുദ്രാവാക്യമുയർത്തി പ്രതിഷേധിക്കാൻ കർഷകരെ നിർബന്ധിതമാക്കിയത്‌.

ഗ്രാമീണമേഖലയിൽ, പ്രതേകിച്ചും കർഷക ഭൂരിപക്ഷ മേഖലയിൽ ബിജെപിക്ക്‌ കനത്ത തിരിച്ചടിയാണുണ്ടായത്‌. 63 സീറ്റുകളിൽ 60 സീറ്റും ബിജെപിക്ക്‌ നഷ്ടപ്പെട്ടു. എങ്കിലും കാർഷികമേഖലയിലെ കോർപ്പറേറ്റ്‌ അനുകൂല നയങ്ങളിൽ എന്തെങ്കിലും മാറ്റംവരുത്തുമെന്ന വ്യാമോഹം കർഷകർക്കില്ല. അതുകൊണ്ടുതന്നെ കർഷകർ, കർഷകത്തൊഴിലാളികൾ, ചെറുകിട കർഷകർ, ചെറുകിട ഉൽപാദകർ, തൊഴിലാളികൾ എല്ലാം യോജിച്ച്‌ പുതിയ പോരാട്ടത്തിന്‌ അണിചേരേണ്ട അനിവാര്യ സാഹചര്യം നിലനിൽക്കുന്നു.

എന്തായാലും മന്ദ്‌സൗറിലെ കർഷകരുടെ പ്രതിഷേധം വരാനിക്കുന്ന പോരാട്ടങ്ങളുടെ സൂചനയാണ്‌. ഇനിയുള്ള ഇന്ത്യയുടെ ഭാവിയും ഈ പോരാട്ടങ്ങളിലായിരിക്കുമെന്നതിന്റെ വിജയിച്ച ഉദാഹരണങ്ങളാണ്‌. മോദി സർക്കാർ കൊണ്ടുവന്ന മൂന്ന്‌ കാർഷിക കരിനിയമങ്ങൾ അവർക്കുതന്നെ പിൻവലിക്കേണ്ടിവന്നതും 400 സീറ്റിന്റെ വ്യാമോഹത്തോടെ തിരഞ്ഞെടുപ്പിനെ നേരിട്ട്‌ ബിജെപിക്ക്‌ 240 സീറ്റിൽ ഒതുങ്ങേണ്ടിവന്നതും.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

2 × 1 =

Most Popular