പശ്ചിമബംഗാളിലെ സഖാവ് രഞ്‌ജൻ ഗോസ്വാമിയുടെ രക്തസാക്ഷിദിനത്തെ അനുസ്‌മരിച്ചുകൊണ്ട് എസ്‌എഫ്‌ഐ സംസ്ഥാന കമ്മിറ്റി ഓഫീസിൽ എസ്‌എഫ്‌ഐ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. എസ്‌എഫ്‌ഐ സംസ്ഥാന കമ്മിറ്റിയാണ് ക്യാമ്പിന് നേതൃത്വം നൽകിയത്. സംസ്ഥാന കമ്മിറ്റി ഓഫീസായ ദിനേശ് മജുംദാർ ഭവനിലെത്തി നിരവധിപേർ രക്തദാനം നടത്തി. രക്തം ശേഖരിക്കാൻ എൻആർഎസ് ബ്ലഡ് ബാങ്കിൽനിന്നും ഡോക്ടർമാരും ജീവനക്കാരും എത്തിയിരുന്നു. എസ്‌എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് പതാകയുയർത്തി ക്യാമ്പ് ഉദ്‌ഘാടനം ചെയ്‌തു. വരുംദിവസങ്ങളിലും എസ്‌എഫ്‌ഐയുടെ പ്രവർത്തനങ്ങൾ ശക്തമായി മുന്നോട്ടു കൊണ്ടുപോകുമെന്ന് അംഗങ്ങൾ പ്രതിജ്ഞയെടുത്തു.
രക്തസാക്ഷി രഞ്‌ജൻ ഗോസ്വാമിയുടെ കാലത്തെ ഇടതുപക്ഷ വിദ്യാർഥിസംഘടനയുടെ പങ്കിനെപ്പറ്റിയും നിലവിലെ സാഹചര്യത്തെക്കുറിച്ചും സംഘടനയുടെ മുൻ നേതാക്ക്‌ളും ഇപ്പോഴത്തെ നേതാക്കളും സംസ്‌കരിച്ചു. എസ്‌എഫ്‌ഐ പശ്ചിമബംഗാൾ സ്‌റ്റേറ്റ് സെക്രട്ടറി ദേബഞ്‌ജൻദേ, മുൻ സംസ്ഥാന സെക്രട്ടറി ശ്രീജൻ ഭട്ടാചാര്യ, മുൻ സംസ്ഥാന പ്രസിഡന്റ് പ്രതീക് യു ആർ രാമൻ തുടങ്ങിയവർ സംസാരിച്ചു. 47 പേരാണ് ക്യാമ്പിൽ രക്തം നൽകിയത്. ക്യാമ്പിനുശേഷം സംസ്ഥാന കമ്മിറ്റി ഓഫീസിനു മുന്നിൽനിന്നും എൻആർഎസ് ഹോസ്‌പിറ്റലിലേക്ക് നീറ്റിനെതിരെ എസ്‌എഫ്‌ഐയുടെ നേതൃത്വത്തിൽ റാലി നടത്തി. നീറ്റ് ഉൾപ്പെടെയുള്ള എല്ലാ നാഷണൽ പരീക്ഷകളും നടത്താനുള്ള ചുമതല ഏൽപ്പിക്കപ്പെട്ടിട്ടുള്ള ഏജൻസിയായ എൻടിഎ നടത്തിയ വലിയ അളിമതിയാണ് നീറ്റ് പരീക്ഷയിലെ അഴിമതി. ഇലക്ടറൽ ബോണ്ടിനുവേണ്ടി സമാനമായ അഴിമതിയാണിത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ വിദ്യാർഥികൾ കേന്ദ്ര ബിജെപി സർക്കാരിനെതിരെ പ്രധാനമായും നീറ്റ് അഴിമതിക്കെതിരായ പ്രതിഷേധവുമായി വലിയതോതിൽ ഒന്നിക്കുകയാണ്. നീറ്റ് അഴിമതിയിൽ ശരിയായ അന്വേഷണം നടക്കേണ്ടതുണ്ടെന്ന് വിവിധ മെഡിക്കൽ കോളേജുകളിലെ വിദ്യാർഥികളും മറ്റു വിദ്യാർഥികളും ചൂണ്ടിക്കാട്ടുന്നു. ♦