Thursday, November 21, 2024

ad

Homeരാജ്യങ്ങളിലൂടെഅർജന്റീനയിൽ സർക്കാർ നയത്തിനെതിരെ ബഹുജന സംഘടനകൾ

അർജന്റീനയിൽ സർക്കാർ നയത്തിനെതിരെ ബഹുജന സംഘടനകൾ

പത്മരാജൻ

മെയ് 13ന് പ്രതിപക്ഷ പാർട്ടികളുടെയും ബഹുജന സംഘടനകളുടെയും നേതാക്കളുടെ വീടുകൾ കയറി റെയ്‌ഡു ചെയ്ത അർജന്റൈൻ പോലീസിന്റെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം രാജ്യത്താകെ ഉയർന്നുവന്നിരിക്കുന്നു. വർക്കേഴ്സ് പോൾ (Workers Pole), ഫ്രന്റ് ഓഫ് ഓർഗനൈസേഷൻസ് ഇൻ സ്ട്രഗിൾ (FOL), Bairrios de Pie, എവിറ്റ മൂവ്‌മെന്റ് (Evita Movement) തുടങ്ങിയ സംഘടനകളുടെ നേതാക്കളുടെ വീടുകയറി റെയ്‌ഡ് ചെയ്യുകയും അവരുടെ ഫോണുകളും മറ്റ് ഇലക്ട്രോണിക്‌ ഉപകരണങ്ങളും പിടിച്ചെടുക്കുകയും ചെയ്ത പോലീസ് ക്രൂരമായ നായാട്ടാണ് ആർദ്ധരാത്രിനേരത്ത് നടത്തിയത്. അന്നേദിവസം നാഷണൽ കോൺഗ്രസിനു മുന്നിൽ നടത്തിയ പത്രസമ്മേളനത്തിൽ ഹാവിയർ മിലിയുടെ തീവ്ര വലതുപക്ഷ ഗവൺമെന്റിന് റെയ്ഡിനും അടിച്ചമർത്തുലുകൾക്കും എതിരായി പുരോഗമന പ്രസ്ഥാനങ്ങൾ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയുമുണ്ടായി. ഈ പത്രസമ്മേളനത്തിൽ പങ്കെടുത്ത സംഘടനകൾ എഫ്ഒഎൽ, വർക്കേഴ്സ് പോൾ, Barrios de Pie, യൂണിയൻ ഓഫ് വർക്കേഴ്സ് ഓഫ് ദി പോപ്പുലർ എക്കണോമി, കോഡിനേറ്റിങ് കമ്മിറ്റി ഫോര്‍ സോഷ്യൽ ചേഞ്ച്, ടെറിട്ടോറിയൽ ലിബറേഷൻ മൂവ്മെൻറ് തുടങ്ങിയവയായിരുന്നു. ഇടതുപക്ഷ ഐക്യമുന്നണിയിൽ നിന്നു ചില നേതാക്കളും ഇതിൽ പങ്കെടുത്തിരുന്നു.

രാജ്യം ഭരിക്കുന്ന ഗവൺമെന്റ് മുന്നോട്ടുവയ്ക്കുന്ന നയങ്ങൾക്കെതിരെ പ്രതിഷേധിക്കുന്നതിന് അന്യായപ്രവർത്തനങ്ങൾ നടത്തി എന്നതിന്റെ പേരിൽ സാമൂഹ്യ സംഘടനാ നേതാക്കൾക്കും ആക്ടിവിസ്റ്റുകൾക്കും എതിരായി നടന്നുവരുന്ന കേസ് നിലവിൽ ഫെഡറൽ ജസ്റ്റിസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. അതിന്റെ ഭാഗമായിട്ടാണ് റെയ്ഡ്‌ നടത്തിയത് എന്നാണ് പറയുന്നത്. എന്നാൽ അർദ്ധരാത്രിയിൽ കുഞ്ഞുമക്കൾ ഉറങ്ങിക്കിടക്കുന്ന നേരത്ത് വീടുകളിൽ കയറി തെരച്ചിൽ നടത്തുകയും ഭയാനകമായ അന്തരീക്ഷം സൃഷ്ടിക്കുകയുമാണ് രാജ്യത്തെ പോലീസ് ചെയ്തത്. വർക്കേഴ്സ് പോളിന്റെ ഓഫീസ് റെയ്ഡുചെയ്ത പോലീസ് ആദ്യം ചെയ്തത് അവിടുത്തെ സുരക്ഷാ ക്യാമറകൾ ഓഫാക്കുകയാണ്. അതായത് യാതൊരു തെളിവും അവശേഷിപ്പിക്കാതെ അർദ്ധരാത്രി വീടുകളിൽ കിടന്നുറങ്ങുന്ന മനുഷ്യരുടെ നേരെ പോലീസും ഭരണകൂടവും ചേർന്ന് നടത്തിയത് അതിക്രൂരമായ നരനായാട്ട് തന്നെയായിരുന്നു. ഹാവിയർ മിലിയുടെ തീവ്ര വലതുപക്ഷ നയങ്ങളുടെ തന്നെ ഭാഗമായി വേണം പ്രതിഷേധിക്കുന്നവർക്കുനേരെ, എതിർസ്വരമുയർത്തുന്നവർക്കുനേരെ നടത്തിയ ഈ റെയ്ഡിനെയും കാണാൻ.

ഇത്തരം റെയ്ഡുകൾ നടത്തുന്നത് തങ്ങളെ ഭയപ്പെടുത്താനാണ് എന്നും എന്നാൽ ഇതുകൊണ്ടൊന്നും തങ്ങൾ ഭയപ്പെട്ട് പിന്നോട്ടുപോവുകയില്ലെന്നും തങ്ങളുടെ പ്രവർത്തനം, അതായത് സ്വയം സംഘടിക്കുകയും പോരാടുകയും ജനകീയമായ ശൃംഖലകൾ കെട്ടിപ്പടുക്കുകയും ചെയ്യുകയെന്ന് തങ്ങളുടെ പ്രവർത്തനം പൂർവ്വാധികം ശക്തിയോടെ മുന്നോട്ടുകൊണ്ടുപോകുമെന്നും സാമൂഹ്യ സംഘടനകൾ അവകാശപ്പെട്ടു.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

5 × 5 =

Most Popular