Friday, December 13, 2024

ad

Homeരാജ്യങ്ങളിലൂടെകമ്യൂണിസ്റ്റ്‌ പാർട്ടി ആ‌സ്ഥാനത്ത്‌ ഇസ്രയേൽ പൊലീസിന്റെ ആക്രമണം

കമ്യൂണിസ്റ്റ്‌ പാർട്ടി ആ‌സ്ഥാനത്ത്‌ ഇസ്രയേൽ പൊലീസിന്റെ ആക്രമണം

ഷിഫ്‌ന ശരത്‌

ലോകമെങ്ങും ഈവർഷം മെയ്‌ദിനറാലികൾ നടത്തിയത്‌ തൊഴിലാളിവർഗത്തിന്റെ ദേശീയവും അന്തർദേശീയവുമായ തനത്‌ ആവശ്യങ്ങൾ ഉന്നയിക്കുന്നതിനു പുറമെ പലസ്‌തീൻ ജനതയോട്‌ തൊഴിലാളിവർഗത്തിനുള്ള ഐക്യദാർഢ്യം പ്രഖ്യാപിച്ചുകെണ്ടും വെടിനിർത്തൽ നടപ്പാക്കണമെന്നും ആധിനിവേശം അവസാനിപ്പിക്കണമെന്നും കൂടി ആവശ്യപ്പെട്ടുകൊണ്ടാണ്‌.

ഇസ്രയേലിലെ നസ്രേത്ത്‌ നഗരത്തിലും കമ്യൂണിസ്റ്റ്‌ പാർട്ടിയുടെയും ഹദാഷ്‌ സഖ്യത്തിന്റെയും (സമാധാനത്തിനും സമത്വത്തിനുമായുള്ള ജനാധിപത്യമുന്നണി) സംയുക്താഭിമുഖ്യത്തിൽ മെയ്‌ദിനാഘോഷം വിപുലമായി നടത്താനുള്ള തയ്യാറെടുപ്പുകൾക്കിടെയാണ്‌ 2024 ഏപ്രിൽ 26ന്‌ വൈകുന്നേരം കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ നസ്രേത്ത്‌ ഘടകത്തിന്റെ ആസ്ഥാനത്ത്‌ കടന്നുകയറി ഇസ്രയേൽ പൊലീസ്‌ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്‌. അപ്പോൾ അവിടെയുണ്ടായിരുന്ന കമ്യൂണിസ്റ്റ്‌ പാർട്ടി പ്രവർത്തകരെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു.

‘‘ഞങ്ങളുടെ വായടപ്പിക്കാൻ ഫാസിസ്റ്റുകൾക്ക്‌ കഴിയില്ല’’ എന്നായിരുന്നു ഇസ്രയേൽ കമ്യൂണിസ്റ്റ്‌ പാർട്ടി നേതാക്കളിലൊരാളും പാർലമെന്റ്‌ അംഗവുമായ ഒഫർ കാസിഫിന്റെ പ്രതികരണം. ‘‘ഗാസയിൽ നടക്കുന്ന കുറ്റകരമായ കൂട്ടക്കൊലയ്‌ക്കെതിരെ അധിനിവേശത്തിലായ വെസ്റ്റ്‌ ബാങ്കിലും ജെറുസലേമിലും നടക്കുന്ന കൂട്ടക്കൊലകൾക്കെതിരെ, ആക്രമിക്കാനായി പാഞ്ഞടുക്കുന്ന ഫാസിസത്തിനെതിരായി എത്രയും വേഗം എല്ലാവർക്കും നീതി ഉറപ്പാക്കാനായി മെയ്‌ദിന പ്രകടനത്തിൽ അണിനിരന്ന്‌ നിങ്ങളുടെയാകെ ശബ്ദം വ്യക്തമായി, ഉച്ചത്തിൽ ഉയർത്തുക’’ എന്ന്‌ അദ്ദേഹം ആഹ്വാനം ചെയ്‌തു. അദ്ദേഹം തന്റെ വാക്കുകൾ അവസാനിപ്പിച്ചത്‌. ‘‘ഫാസിസത്തിനെതിരെ ഒറ്റക്കെട്ടായി അണിനിരക്കുക’’ എന്ന മുദ്രാവാക്യം മുഴക്കിയാണ്‌.
ഗാസയിൽ ഇസ്രയേൽ നടത്തുന്ന ആക്രമണത്തിനെതിരെയും പലസ്‌തീൻ പ്രദേശങ്ങളിലെ അധിനിവേശത്തിനെതിരെയും മെയ്‌ദിനത്തിൽ ടെൽ അവീവ്‌, നസ്രേത്ത്‌, കുഫ്ര്‌യാസിഫ്‌, പടിഞ്ഞാറൻ ഗലീലി, ജെറുസലേം തുടങ്ങി നിരവധി പ്രദേശങ്ങളിൽ കമ്യൂണിസ്റ്റ്‌ പാർട്ടി ഓഫ്‌ ഇസ്രയേലിന്റെയും ഹദാഷിന്റെയും നേതൃത്വത്തിൽ പ്രകടനങ്ങൾ നടന്നു.

കടുത്ത ആക്രമണങ്ങൾ നേരിട്ടുകൊണ്ടാണ്‌ കമ്യൂണിസ്റ്റ്‌ പാർട്ടിയും വിമോചനപ്രസ്ഥാനങ്ങളും ഇസ്രയേലിൽ പ്രവർത്തിക്കുന്നത്‌. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ഇസ്രയേൽ പൊലീസ്‌ കമ്യൂണിസ്റ്റ്‌ പാർട്ടിക്കെതിരെ നടത്തുന്ന മൂന്നാമത്തെ ആക്രമണമാണ്‌ ഏപ്രിൽ 26ലേത്‌.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

2 × four =

Most Popular