ഡ്രമ്മിന്റെ ഭീകരമായ മുഴക്കത്തോടെ അരങ്ങു ദീപങ്ങൾ തെളിയുന്നു.
നരേറ്റർ: (പ്രവേശിച്ച്) ഹിന്ദുരാഷ്ട്രനിർമ്മിതിക്ക് കരുത്തുപകരാൻ, രാമരാജ്യം പുലരുവാൻ ചൂടേറിയ മത്സരം ആരംഭിക്കുകയാണ്.
(ഗുസ്തിയെക്കുറിച്ചുള്ള റാപ്പ് ഗാനം: “ഗുസ്തി… ഗുസ്തി… ഗുസ്തി…
മോദി മാർക്ക് ഗുസ്തി
അഴിമതി വളർത്തും ഗുസ്തി
മോദിക്കൊത്ത ഗുസ്തി
ഇഡിക്കൊത്ത ഗുസ്തി
ഗുസ്തി… ഗുസ്തി… ഗുസ്തി…’ )
നരേറ്റർ: രാഷ്ട്രീയ അങ്കക്കളരിയിൽ അടവുകളെല്ലാം പയറ്റിയവില്ലാളിവീരന്മാരെയെല്ലാം മലർത്തിയടിച്ച് ഗ്യാരണ്ടിയിൽ പൊതിഞ്ഞ അഴിമതിക്കെട്ടുമായി ഇതാ… ഗോദയിലെത്തുന്നു കേന്ദ്ര ഏജൻസിയും മോദിജിയുടെ ഗുണ്ടാ സംഘനേതാവുമായ ഇഡി.
(ഗുസ്തി മത്സരത്തിന്റെ ആരംഭം കുറിക്കുന്ന സംഗീതം. ഇഡിയെന്ന ഫയൽവാൻ നോട്ടുകൾ കൊണ്ട് തുന്നിയ വിചിത്രവേഷത്തിൽഗോദയിലെത്തുന്നു.)
ഇ ഡി: (മാറുവിരിച്ച് നെഗളിപ്പോടെ ഗോദ ചുറ്റി) ആരാടാ… ഏവനാടാ മോദിയെ തൊട്ടത്? ആരാണേലും സൂക്ഷിച്ചോ… കേജരിവാളിനെകുടുക്കിയതുപോലെ സകലവീരന്മാരെയും കുടുക്കും ഞാൻ.
നരേറ്റർ: (ഇലക്ടറൽ ബോണ്ട് എന്ന വലിയ ബോക്സ് തലയിലേറ്റി രംഗസഞ്ചാരം നടത്തി )
കോടിതരൂ… ഈഡി വരില്ല… മോഡി ഗ്യാരണ്ടി.
ഇഡി: കള്ളന്മാരും അഴിമതിക്കാരും നീണാൾ വാഴട്ടെ. എതിർ നാവുകളെല്ലാം നിശ്ശബ്ദമാകട്ടെ.
(കാവിധാരികളായ ഒരു ചെറു സംഘം ഇഡിയെ വാഴ്ത്തി മുദ്രാവാക്യം മുഴക്കികടന്നുപോകുന്നു.
“ഗുണ്ടാസംഘത്തിൽ ഏജന്റേ… ഇഡി എന്നൊരുരക്ഷകനേ… കേന്ദ്രത്തിന്റെ കരുത്തുറ്റ മുത്തേ… ധീരതയോടെ മുന്നോട്ട്
കോടികൾ… കോടികൾ പോരട്ടേ…’
(നരേറ്റർ തലയിലേറ്റിയ ബോക്സ് ഇഡിയെ ഏല്പിക്കുന്നു. ഈഡി ബോക്സ് വാങ്ങി അതിനെ ചുംബിക്കുന്നു)
നരേറ്റർ: (ബോക്സിനെ ചൂണ്ടി) ഇതാണ് നമ്മുടെ തെരഞ്ഞെടുപ്പ് ഫണ്ട്. ഈ തെരഞ്ഞെടുപ്പിൽ നമ്മളും നമ്മുടെ പാർട്ടിയും നമ്മുടെ പണവും മാത്രം.
ഇഡി: മോഡിജിയാണ് സർവ്വാവകാശങ്ങളുമുള്ള സ്ഥാനാർത്ഥി.
നരേറ്റർ: (പ്രേക്ഷകരോട്) ഒതുക്കേണ്ടവരെ ഒതുക്കേണ്ട വിധം ഒതുക്കിയും ഭീക്ഷണിപ്പെടുത്തിയും ഭയപ്പെടുത്തിയും പിടിച്ചെടുത്ത എണ്ണിയാൽ തീരാത്ത കോടികൾ.
ഇഡി: ഒരു സന്തോഷ വാർത്ത… ബീജെപിയിലേക്ക് വരുന്ന എല്ലാ കോൺഗ്രസ്സുകാരുടേയും കേസുകൾ പിൻവലിക്കും.
നരേറ്റർ: ഈഡിജി…
ഇഡി : എന്താജി ?
നരേറ്റർ: എതിർചേരിയിലെ നേതാക്കളെ കള്ളക്കേസിൽ കുടുക്കി ചോദ്യംചെയ്യാൻ വിളിക്കുന്നുണ്ടോ?
ഇഡി: ഉണ്ട്! വേണ്ടവിധം വാർത്താപ്രാധാന്യവും നൽകുന്നുണ്ട്.
നരേറ്റർ: ഇവർ സഹകരിക്കുന്നില്ല എന്ന പതിവു റിപ്പോർട്ട് കോടതിയിൽ കൊടുക്കുന്നുണ്ടോ?
ഇഡി: ഉണ്ട്! അറസ്റ്റും നടക്കുന്നുണ്ട്.
നരേറ്റർ: കൊള്ളാം! മോഡിക്കൊത്തഈഡി
(അകലെയായി കോൺഗ്രസ്സ്കാരുടെ വിലാപഗാനം:
” മോദി സോപ്പിൻ പതപ്പു
കൊണ്ട്
മേലാകെ ചൊറിയുന്നേ
മകനും പോയി മകളും പോയി മാനവും പോയി
ഖദറും പോയി കരുത്തും പോയി.
ആഴക്കടലിൽമുങ്ങിത്താഴും
കോൺഗ്രസ്സെന്നൊരു കപ്പലിൽ ഞാനും
അയ്യോ ഇനി വയ്യേവയ്യ
മുങ്ങിമരിക്കാൻ ഇനി ഞാനില്ല
രക്ഷപ്പെടുവാനെന്തൊരു മാർഗ്ഗം?
അയ്യോ… അയ്യോ… അയ്യയ്യയ്യോ…’)
ഒരു സംഘം പോരാളികൾ പ്രവേശിച്ച് ഒരേസ്വരത്തിൽ:
“വർഗീയതയുടെ വിഷവിത്തുകൾ ഈ മണ്ണിൽവളരാൻ പാടില്ല.
മാറണം, മാറ്റം വരണം
പുതിയൊരു ഇന്ത്യ പിറക്കണം. നമുക്കൊന്നായി വിധിയെഴുതാം. നാടിന്റെ രക്ഷയ്ക്കായി നേരിനൊപ്പം നില്ക്കാം.
(ചുവന്ന പൂക്കൾ കൊണ്ട് രംഗഭൂമി തിളങ്ങുന്നു.) ♦